നിന്നോളം ~ ഭാഗം 09 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ആദി അസ്വസ്ഥനായിരുന്നു….

അപ്പോഴങ്ങനെ കൈകൊടുത്തു എന്നല്ലാതെ തന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടോ…

അവനൊരു മനസിലൊരു ചിക്കിചികയൽ നടത്തി നോക്കി….

പ്രേതെകിച്ചു ഒന്നുമില്ല….

അവന് ദത്തനോട് ദേഷ്യം തോന്നി…..

സ്വയം അങ് എല്ലാം തീരുമാനിപ്പിച്ചുറച്ചു പോയി….. തന്റെ കാര്യം പോട്ടെ… അനുവിനോടെങ്കിലും അവനിതിനെ പറ്റി ചോയ്ച്ചുകൂടായിരുന്നോ…

അവളുടെ ഇഷ്ടം എന്താണെന്നറിയാതെ അവന്റെ പൊട്ടത്തരത്തിന് ഞാനും വാക്ക് കൊടുത്തത് തന്നെ വലിയ തെറ്റ്..

ഇങ്ങനെ സ്വന്തം ഇഷ്ടം മാത്രം നോക്കി സിയയുടെ വീട്ടുകാര് ചെയ്തതിനല്ലേ ഇവനിപ്പോ കിടന്നു അലയുന്നത് എന്നിട്ട് പെങ്ങളുടെ കാര്യം വന്നപ്പോ…

എന്തായാലും അനുവിനോട് ഇതിനെക്കുറിച്ചു ചോദിക്കാൻ തന്നെ അവൻ തീരുമാനിച്ചു

                              🙎‍♂️👧🙍‍♂️

“മാടൻ പോയതോടെ എന്തോരാശ്വാസം…… ആഹഹാ……. കൂട്ടിന് ആ വ്യാധിയെയും ഹരിയേട്ടനെയും കൂടി കൊണ്ട് പോയിരുനെങ്കിൽ

കുളപ്പടവിൽ താടിക്ക് കയ്യുംകൊടുത്തിരുന്നു മാനത്തേക്ക് നോക്കി സരസു പറയുന്നത് കേട്ട് അഭിയും അനുവും പരസ്പരം നോക്കി ചിരിച്ചു…

“എന്നാലും ഇങ്ങേര് കോട്ടയത്തു ഇതാരെ കാണാനാവും പോയത്

” ഈ പൂർവവിദ്യാർഥി സംഗമത്തിന് വല്ലതും….അല്ല അവരൊക്കെ അവിടല്ലേ പഠിച്ചേ….

“ഏയ്…. എങ്കിൽ ഹരിയേട്ടനും പോവായിരുന്നല്ലോ..

“അപ്പോ ഇത് മറ്റേതാ…

. അഭി പറയവേ സരസു നെറ്റി ചുളിച്ചു

“മറ്റേതോ…. ഏത്…..

“ആഹാ….. ഈ പ്രേമം…….

“പ്രേമമോ….. മാടനോ…..

“അതെന്തെടി അവന് പ്രേമിച്ചുടെ…..നിങ്ങളൊന്ന് ആലോചിച്ചേ…മൂന്നു വർഷം മുൻപ് പെട്ടെന്നൊരു ദിവസം അവൻ അമേരിക്കയ്ക്ക് പോയി… ഇപ്പോ ധാ ഒരു മുന്നറിയിപ്പും ഇല്ലാതെ തിരിച്ചു വന്നു…കൃഷിയും കാര്യങ്ങളുമായി നടക്കുന്നു…. എന്നിട്ട് ഇപ്പോ ദോ പോയി കോട്ടയത്തേക്ക്… എന്ന് തിരിച്ചു വരുമെന്ന് പോലും ആർക്കും അറിയൂല… ഇതിന്റെയൊക്കെ അർത്ഥമെന്താ…

“എന്താ…..

സരസുവും അനുവും കോറസായി ചോദിച്ചു

“എന്തോ ഒരു വള്ളിക്കെട്ട് അവന്റെ തലയിൽ കേറീട്ടുണ്ട്… അതന്നെ കാര്യം.. ഇല്ലെങ്കിൽ പിന്നെ കർഷകനാവാൻ എം ടെക് വരെ പഠിക്കണോ… അതൊക്കെ പോട്ടെ… അമേരിക്കയ്ക്ക് പോയ സമയം കൊണ്ട് ഇവിടെ നിന്ന് വിളവെടുത്തു നടന്നാൽ പോരായിരുന്നോ…

അനുവും സരസുവും ഒരു നിമിഷം മുഖത്തോട് മുഖം നോക്കി പിന്നെ അവനെ നോക്കി…

“അത് ശെരിയാ….

മാടന്റെ കാടൻ രൂപം മനസ്സിൽ ആലോചിച്ചു കൊണ്ട് സരസു അതിന് അനുകൂലമായി തലയാട്ടി….

അല്ലെല്ലും ഒരു അർജുൻ റെഡ്‌ഡി ലുക്ക്‌ ആയിരുന്നു… എല്ലാം കൂടി ഒത്തു വായിക്കുമ്പോ….ഹ്മ്മ്… സാധ്യത കുറവല്ല…

“അല്ല നിനക്കിതിനെ പറ്റി ഒന്നുമറിയില്ലെ….

അനുവിനോട് ചോദിച്ചതും അവള് കൈമലർത്തി…

ബെസ്റ്റ് അനിയത്തി…. അതൊക്കെ ഞാൻ…. എന്റേട്ടന്റെ നിക്കറ് പ്രായത്തിലെ ഒരു മഞ്ചാടി പ്രേമഗാഥ ഞാൻ കൂകി വിളിച്ചു നാട്ടുകാരെ മൊത്തം അറിയിച്ചു 😁…

ഞാനന്ന് കുഞ്ഞായിരുന്നു…. ഈ ആക്രാന്തം പിടിച്ചവൻ ലവളോട് ഉമ്മ ചോയ്ക്കുന്ന സീനിലാണ് ചുടുകട്ട ചമ്മന്തിക്ക് ഡെക്കറേഷൻ നടത്താൻ മഞ്ചാടിക്കുരു പെറുക്കാൻ ഞാൻ അങ്ങോട്ട് എൻട്രി നടത്തിയത്… ആ പെണ്ണ് കണ്ണടച്ചോണ്ട് ഉമ്മിക്കാൻ പോയതും ഞാൻ കാറി വിളിച്ചു….. പിന്നെ രണ്ടും ചിതറിയോടി ബഹളമായി ആളായി… വീട്ടുകാരായി… ഞാൻ പണ്ടേ സത്യസന്ധതയുടെ നിറകുടമായോണ്ട്.. എന്താണെന്ന് നടന്നതെന്ന ബ്ലു പ്രിന്റ് അടക്കം പ്രതികളെയും കാണിച്ചു കൊടുത്തു… അന്ന് ഹരിയേട്ടന് അമ്മേടേന്ന് ചന്തിക്കിട്ട് കിട്ടിയ അടി എനിക്കിന്നും ഓർമ്മയുണ്ട്…..

ആ സംഭവതിന് ശേഷം പിന്നെ മൊത്തം എനിക്കായിരുന്നു കാലകേട്..

നിങ്ങൾ കേൾക്കാറില്ലെ എന്റെ അമ്മച്ചി എന്നെ കുറിച്ച് പാടിപുകഴ്ത്താറുള്ളത്.. 😌

അവരങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോഴാണ് ആദി അങ്ങോട്ടേക്ക് വന്നത്….

“അനു… ഒന്ന് വന്നേ….

ആദി വിളിക്കവേ അനു സരസുവിനെയും അഭിയേയും നോക്കി…

“അനു… വരാൻ

ഇത്തവണ ആദിയുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു..

സരസു കണ്ണുകൾ കൊണ്ട് പോകാനായി അവളോട് പറഞ്ഞു…

ആദിയുടെ പിറകെ അവളും നടന്നു…..

വയലിന്റെ കരയിലായിട്ടാണ് നടത്തം അവസാനിച്ചത്…

“അനു…. എനിക്കൊരു…
കാര്യം നിന്നോട് പറയാനുണ്ടായിരുന്നു….

“ആദിയേട്ടൻ പറഞ്ഞോളൂ….

“അത്…. പിന്നെ…..

അവനൊരു വിമ്മിഷ്ടം അനുഭവപെട്ടു…. ഇന്നേവരെ ഇങ്ങനൊരു അവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് അവനോർത്തു…

“എന്താണെങ്കിലും മടിക്കാതെ പറഞ്ഞോളൂ ആദിയേട്ടാ..

അവന്റെ വാക്കുകളിലെ പരിഭ്രമം മനസിലാക്കി അവളവന് ധൈര്യം പകർന്നു….

ആദി അവളുടെ മുഖത്തേക്ക് നോക്കി…..

“ഇതിപ്പോ കൊറേ നേരായല്ലോ രണ്ടും കൂടി പോയിട്ട്….

കുളപ്പടവിൽ തിരിഞ്ഞിരുന്നു വഴിയരികിലേക്ക് കണ്ണും നട്ടിരിപ്പാണ് രണ്ടും

“ഹാ ധാ വരണുണ്ടല്ലോ…

ചിരിയോടെ നടന്നു വരുന്ന അനുവിനെ ചൂണ്ടി സരസു പറഞ്ഞു…

ഉത്സാഹത്തോടെ തന്റെയരികിലേക്ക് വന്നിരുന്ന അനുവിനെ സരസു സൂക്ഷിച്ചു നോക്കി…

“അങ്ങോട്ട് പോയ ആളല്ലല്ലോ ഇപ്പോ തിരിച്ചു വന്നേക്കുന്നത്…

“യെസ് ഓഫ്‌കോഴ്സ് ..

അനു ചിരിയോടെ തലയാട്ടികൊണ്ട് പറഞ്ഞു…

“എന്താണ് പെട്ടെന്ന് ചേട്ടന് അനിയത്തിയോടൊരു രഹസ്യം… ഹും ഞങ്ങളോടുള്ള കൂട്ടു വെട്ടാനുള്ള ഉപദേശമാ….

അഭി കളിയാക്കി ചോദിക്കവേ അനു മുഖം കുസൃതിയോടെ കൂർപ്പിച്ചു

“മ്മ്…. ഇതൊരു പ്രേമത്തിന്റെ ഉപദേശമാ…..

“പ്രേമമോ…..

അഭിയും സരസുവും വാ പൊളിച്ചു

“ആർക്ക്…

“എനിക്ക്….

“ആരോട്….

അതിനുത്തരമായി അനു നാണത്തോടെ മുഖം കുനിച്ചതേയുള്ളു…

സരസുവും അഭിയും മുഖത്തോട് മുഖം നോക്കി പിന്നെ മനസിലായ അർത്ഥത്തിൽ തലയാട്ടി….

കള്ള വ്യാധി

“ഇതെത്ര നാളായി തുടങ്ങിയിട്ട്…..

“കൊറച്ചു നാളായി…. പക്ഷെ ഇന്നാ കൺഫോം ആയത്….

“അയിന് ഇതെന്തോന്നാ പ്രേഗ്നെൻസി ടെസ്റ്റോ…..😏

അഭി പറയുന്നത് കേട്ട് സരസു വാ പൊത്തി ചിരിക്കാൻ തുടങ്ങി…

അനു അവനെ തറപ്പിച്ചു നോക്കി എഴുനേറ്റു…

“ഞാൻ പോണു….

“ഹാ… പോവല്ലേ….ഇരിക്ക് ചോദിക്കട്ടെ

സരസു അവളെ പിടിച്ചിരുത്തി…

“ഇതിപ്പോ ഇത്ര പെട്ടെന്നൊരു ബോധോദയം ഉണ്ടാവണേന്തേ കാരണം… ആദിയേട്ടൻ എന്താ പറഞ്ഞെ ..

“പ്രണയം അങ്ങനെയാണ് ചുരുങ്ങിയ വാക്കുകൾ കൊണ്ടും ഹൃദയത്തിന്റെ അടിത്തട്ടിൽ ഒളിച്ചിരിക്കുന്ന തേങ്ങലുകളെ പോലും സ്നേഹം കൊണ്ടൊരു പൂമ്പാറ്റയാക്കി വിടർത്തി വിടും…. കേട്ടിട്ടില്ലെ “എവെരി ഹാർട്ട്‌ സിംഗ് എ സോങ് ഇൻകംപ്ലീറ്റ് ആന്റിൽ അനോതെർ ഹാർട്ട്‌ വിസ്‌പെർസ്‌ ബാക്ക്., തോസ് ഹു വിഷ് ടു സിംഗ് ഓൾവേസ് ഫൈൻഡ് എ സോങ് “

അനു തൂണിലേക്ക് ചാരിയിരുന്നു മാനത്തേക്ക് കണ്ണും നട്ടിരുന്നു പറഞ്ഞു കൊണ്ട് കണ്ണുകളടച്ചു

സരസു വാ തുറന്നിരുന്നു പോയി

“എന്തോന്ന്…. എന്തോന്ന്….. ഇത് പ്രേമമൊന്നുമല്ല… അസൽ കഞ്ചാവ്…. ഓൾ ദി ഡ്രീംസ്‌ ലൈക് ട്വിൻഗ്ൽ സ്റ്റാർസ്….. ദി ട്വിങ്ങള് സ്റ്റാർസ് ലൈക് ഗ്രോവിംഗ് ജെംസ്… ബട്ട്‌ ദി ജെമസ് ആർ ഫ്ലോട്ടിങ് ലൈക് ജെംസ് ആൻഡ് ഫൺ..

അഭി അവളുടെ മുഖത്തിനടുത്തായി മുഖം നീട്ടികൊണ്ട് ക്രാവിയ മുഖം ഭാവത്തോടെ പറഞ്ഞു..

“ഞാൻ പോണ്….

അവനെയൊന്ന് തുറിച്ചു നോക്കി ചാടിത്തുള്ളി അനു എഴുനേറ്റു പോയി…

സരസു പിറകിൽ നിന്നവളെ വിളിച്ചെങ്കിലും അവള് നിന്നില്ല

                                 🤷‍♂️🙇‍♀️🤷‍♂️

വൈകിട്ടു അനു നിർബന്ധിച്ചു ഒരുമിച്ചു അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോഴാണ് അമ്മായി വിളിച്ചത്….

ലഡ്ഡു ഉണ്ടാക്കിയത്രേ 😋

ഉടുപ്പ് പോലും മാറ്റാൻ നിൽക്കാതെ ഓടി….

പടി കേറി തിരിഞ്ഞു നോക്കുമ്പോ ഒരുത്തി അവിടെ കാലൊക്കെ പൊക്കി ഡാൻസ് കളിക്കുന്നു…

“എന്തോന്നാ….

“വലതു കാല് വെച്ച് കേറാന്നു വിചാരിച്ചു….

ഒരു ഇളിയോടെ അനു പറയവേ സരസു ഇടുപ്പിൽ കൈകുത്തി നിന്നു

“എങ്കിൽ പിന്നെ കേറ്…

“പക്ഷെ വലത് ഏതെന്നു ഒരു സംശയം…. ഒന്ന് പറയെടി…

“ആ ബെസ്റ്…. എനിക്കത് തിരിഞ്ഞു പോവും 😁

അവസാനം രണ്ടു കാലുടെ ഒരുമിച്ചു വെച്ച് ചാടി.. പ്രശ്നം പരിഹരിച്ചു… എന്തോ ഭാഗ്യത്തിന് സേഫ് ലാൻഡിംഗ് ആയിരുന്നു….

“അമ്മായി……

അടുക്കളയിൽ ചെന്ന് പെണ്ണൊരു കെട്ടിപിടിത്തമായിരുന്നു…

മഹേശ്വരി പെട്ടെന്ന് പേടിച്ചു പോയി…. അവരുടെ കയ്യിന്ന് ലഡ്ഡു പാത്രം താഴെ വീണു വീണില്ല എന്ന മട്ടിലായി…. ലഡു ഉരുണ്ടു ഒന്നുരണ്ടെണ്ണം താഴെ പോയതും സരസു അതിനെ കൂടുതൽ ഉരുട്ടി കഷ്ട്ടപെടുത്താതെ എടുത്തു വായിലിട്ടു…

“എന്തോന്നാ കൊച്ചേ ഞാൻ പേടിച്ചു പോയി….

അവര് നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞു…

അവിടെ ഇളി തന്നെ ഇളി…

“ഇന്നെന്താ ഇത്ര സന്തോഷം…

“എനിക്കിന്നൊരു പുതിയ ജീവിതം കിട്ടി അമ്മായി… അതിന്റെ സന്തോഷമാ…

അനു ഓരോന്ന് പറയാൻ തുടങ്ങിയതും അഭി അവളെ കളിയാക്കാൻ തുടങ്ങി… അമ്മു അതിനിടയ്ക്ക് ആരോട് കൂടി ചേരണമെന്ന് കൺഫ്യൂഷൻ അടിച്ചു ഇരിക്കവേ ഞാൻ പാത്രത്തില് കയ്യിട്ട് ലഡു എടുതൊണ്ട് ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ച് തിന്നാൻ തുടങ്ങി..

എന്തോ ചീറ്റുന്നത് പോലെ ശബ്ദം കേട്ടാണ് തലയുയർത്തി നോക്കിയത്….

ദേവിയെ വല്ല പാമ്പെങ്ങാനും….

ചുറ്റും പരത്തവേ മുകളിലത്തെ നിലയിലേക്കുള്ള പടിയിൽ നിൽക്കുന്ന വ്യാധിയെ കണ്ടത്

ഓഹ്…. പാമ്പല്ല…. പാമ്പാട്ടിയാ…..

മ്മ്…. കയ്യിലെന്തോ ഇട്ട് കറകുന്നുണ്ടല്ലോ….. എന്റെ കൃഷ്ണ എന്റെ റെഡ്ഢി.. എന്റെ ജീവൻ…. എന്റെ ജീവിതം…..അയ്യോ എന്റെ ഫോൺ….

അവള് ചാടി എഴുന്നേറ്റതും എണിറ്റതും ആദി മുകളിലേക്ക് ഓടി…

മുകളിൽ ഓടി കേറി അങ്ങേരുടെ മുറിയിൽ നോക്കുമ്പോ ധാ മേശപുറത്.. എന്റെ റെഡ്ഢി…

ഓടിച്ചെന്ന് എടുക്കാൻ നോക്കവേ അതിന് മുന്നേ ആദി അത് കൈക്കലാക്കിയിരുന്നു….

“എന്റെ റെഡ്ഢി…

“റെഡ്ഢിയോ….

അവൻ മുന്നോട്ട് വരുന്നതിന് അനുസരിച്ചു അവള് പുറകിലേക്ക് പൊയ്ക്കൊണ്ടിരുന്നു

“അല്ല…. അത്… പിന്നെ ചുമ്മ… റെഡ് മി നെ ചുരുക്കി…

“നീ ആള് കൊള്ളാല്ലോ….

പറയുന്നതിനൊപ്പം ചുമരിൽ തട്ടിനിൽകുന്ന അവൾക്ക് ഇരുവശവും കൈകൊണ്ടു ഒരു മതിലവൻ പണിഞ്ഞിരുന്നു

അവളുടെ കൈ വിറകുന്നുണ്ടായിരുന്നു…..

വർഷങ്ങൾക്ക് ശേഷമാണ് അവനെ ഇത്ര അടുത്തു കാണുന്നത്…. പണ്ട് വഴക്കടിക്കുമ്പോ നെഞ്ചത് പഞ്ചാരി മേളം നടത്താനായിട്ട് അടുത്തു കൂടുമായിരുന്നു… പിന്നെ പിന്നെ വാക്കുകളിലൂടെയായി പടവെട്ടൽ….

“ഇപ്പോ നിനക്ക് എന്നെ ഫോൺ കാട്ടി ഭീക്ഷണിപെടുത്തണ്ടേ

അവൾ വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി…

“സൈറ്റ് അടിക്കണ്ടേ

അറ്റ്ലീസ്റ്റ് ഒരു ഫ്ലയിങ് കിസ്സ് എങ്കിലും…

അവള് തല കുനിച്ചു നിന്നതേയുള്ളൂ….

അവളുടെ അയ്യോ പാവം നിൽപ്പ് കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു…

ചിരിയോടെ മറ്റെവിടേക്കോ ശ്രെദ്ധ തിരിച്ചു ഒരു നിമിഷം കൊണ്ട് അവന്റെ കയ്യിലെ ഫോൺ സരസുവിന്റെ കൈകളിൽ എത്തിയിരുന്നു…

അതും കൊണ്ട് പുറത്തേക്ക് ഓടുന്നതിന് മുന്നേ മറുകയ്യിൽ പിടി വീണിരുന്നു…

അവളുടനെ ഫോൺ പിറകിലേക്ക് മാറ്റി പിടിച്ചു കൊണ്ട് ചുവരിലേക്ക് ചാരി നിന്നു…

“ദേ പെണ്ണെ മര്യധയ്ക്ക് ആ ഫോണിങ് തന്നോ…

“ഇല്ല… തരില്ല…..ഞാനിത് എല്ലാരേം കാണിക്കും നോക്കിക്കോ…

അവളവനെ നോക്കി നാക്കുനീട്ടി കാണിച്ചു….

“സരസു താ…. കൊറേ ദിവസായി നീ ഇതും പറഞ്ഞു എന്നെ വട്ടം കറകുന്നു….

“ഇല്ല…. തരില്ല…. ദേ കൂടുതൽ നിർബന്ധിച്ചാൽ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കും എല്ലാം…

സരസുവിനെ കാണാഞ്ഞു മുകളിലേക്ക് വന്ന മഹേശ്വരി ഇത് കേട്ടു..

മുറിയിൽ കയറാതെ അവർ പുറത്തു നിന്നു…

“നീ പറയോ…. പറയോ….

“പറയും…..

“എന്തുവാടി… ആദിയേട്ടനല്ലേ ചക്കരേ ചോദിക്കുന്നത് പ്ലീസ് ഡി…

“അതോണ്ടന്നെ തരാതെ…തന്നു കഴിഞ്ഞാലുള്ള ഉദ്ദേശമൊക്കെ എനിക്ക് മനസിലായി….അതങ്ങു കയ്യിൽ വെച്ചേക്ക്..എന്റെ ജീവിതം വെച്ച് കളിക്കാൻ ഞാനില്ല….മോനെ…

അയ്യേ ഇ പിള്ളേരുടെ കാര്യം…. അവരൊരു ചിരിയോടെ താഴേക്ക് നടക്കാനായവേ അഭി അവരെ
താഴേന്നു ഉറക്കം വിളിച്ചു….

ആദിയുടെ ശ്രെദ്ധ തെറ്റിയ സമയം കൊണ്ട് സരസു അവളുടെ റെഡ്ഢിയെയും കൊണ്ട് താഴേക്ക് കുതിച്ചു…

രണ്ടു പടിയെ ഇറങ്ങേണ്ടി വന്നോളു….പാവാട സഹായിച്ചു ബാക്കിയെല്ലാം ചറുക്കി ഇറങ്ങാനായി ഒടുക്കം ഡിക്കിനി ഇടിച്ചു തറയിലെത്തി ..

“എന്റമ്മേ.. എന്റെ ചന്തി…..

സരസുവിന്റെ രോദനം കേൾക്കവേ അവിടൊരു കൂട്ടച്ചിരി മുഴങ്ങി….

മോന്തായം പൊക്കി നോക്കിയത് നീലുകുട്ടിയുടെ കൺകളിൽ… അവരവളെ കണ്ണുരുട്ടി നോക്കികൊണ്ട് പിടിച്ചെഴുനേൽപ്പിച്ചു….

എന്റെ ശ്ലോകിത ഭാഷ ഇഷ്ട്ടയിലെന്നു തോന്നുന്നു…

കൊറേ പരിചയമില്ലാത്ത മുഖങ്ങളെ കൂടി ദർശിച്ചു… അവരൊക്കെ എന്നെ നോക്കി ചിരിക്കുന്നു

ഇതിനും മാത്രം ചിരിക്കാനെന്താ…. ഇവരുടെയൊന്നും നാട്ടില് ആളുകൾക്ക് ചന്തിയില്ലെ…. ഹും

അഭി കൂടി സഹായിച്ചു കസേരയിൽ ഉപവിഷ്ടയി അവിടിരുന്നു വായിനോക്കാൻ തുടങ്ങി….

കൂട്ടത്തിൽ ഒരാളുടെ മുഖം കണ്ടതും ഞാൻ തിരിഞ്ഞു സ്റ്റെപന്റെ അവിടേക്ക് നോക്കി…

മഹേശ്വരിയോടൊപ്പം സ്റ്റെപ് ഇറങ്ങി വന്ന ആദി ഒരു നിമിഷം അമ്പരന്ന് നിന്നെങ്കിലും അടുത്ത സെക്കൻന്റിൽ അവിടെ പുച്ഛം നിറഞ്ഞു…

ഞാൻ തലതിരിച്ചു വന്നവരുടെ കൂട്ടത്തിലെ ആളിനെ നോക്കി…

അവിടെ വന്നു കേറിയപോ ഉണ്ടായ സന്തോഷം ഇച്ചിരി മങ്ങിയോ

ഇവിടെ കല്യാണം അവിടെ പാലുകാച്…. അവിടെ പാലുകാച് ഇവിടെ കല്യാണന്ന് പറയണത് പോലെ . രണ്ടടുത്തൂടെ മാറി മാറി ഭാവം നോക്കി എന്റെ കഴുത്തൂടെ ഉളുക്കി….

(തുടരട്ടെ )

ഇതൊരു പക്കാ കൂൾ സ്റ്റോറിയാണ് ണോ ടെൻഷൻ ണോ വറിസ്….. റീലാക്സ് ആയിട്ടിരുന്നു വായിച്ചോളൂ 😁