നിങ്ങളെ അടിയും ഇടിയും കൊണ്ടു ജീവിക്കാനല്ല എന്റെ ഉപ്പയും ഉമ്മയും ഇങ്ങക്ക് പത്തു പതിനഞ്ചു പവൻ സ്വർണ്ണം സ്ത്രീധനമായി തന്നു ഇങ്ങളെ കൂടേ ഇറക്കി വിട്ടത്……

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഇനി നിങ്ങളുടെ കൂടേ ജീവിക്കാൻ എനിക്കാവില്ല…

കണ്ണിൽ കണ്ട സ്ത്രീകൾക്കെല്ലാം മെസ്സേജും അയച്ച്…. അവരോട് ശ്രിങ്കരിക്കുന്ന നിങ്ങളെ എനിക്കിനി വേണ്ടാ…

ഞാൻ എന്റെ വീട്ടിൽ പോവാണ്…

ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല…”

“പത്രം വായിച്ചു കൊണ്ടു ഇരിക്കുന്ന സമയത്താണ് സംല യുടെ വാക്കുകൾ എന്റെ ചെവിയിലേക് കയറിയത്…

ലോട്ടറി അടിച്ചപ്പോൾ ഇന്നസന്റട്ടൻ നിന്നത് പോലെ ആയിരുന്നു അപ്പൊ എന്റെ ഭാവം…

കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്…എന്നുള്ള ഒരേ ഇരിപ്പ്…”

“ഞാൻ ശ്രദ്ധിക്കുന്നില്ല എന്നത് കണ്ടിട്ടാവും…എന്റെ കൈയിലെ മനോരമ പത്രം നെടുകെ കീറി മാറ്റി എന്നെ ഒന്നു നോക്കി…”

ഞാൻ ഉണ്ടോ വിടുന്നു.. ആ ഭാഗത്തേക്കേ മൈന്റ് ചെയ്യാതെ ഇരുന്നു…

“ദെ മനുഷ്യ….

നിങ്ങളെ അടിയും ഇടിയും കൊണ്ടു ജീവിക്കാനല്ല എന്റെ ഉപ്പയും ഉമ്മയും ഇങ്ങക്ക് പത്തു പതിനഞ്ചു പവൻ സ്വർണ്ണം സ്ത്രീധനമായി തന്നു ഇങ്ങളെ കൂടേ ഇറക്കി വിട്ടത്…

നിങ്ങൾക് ഒന്നിനും ഉത്തരം ഇല്ലെങ്കിൽ ഇനി നമുക്ക് കുടുംബ കോടതിയിൽ വെച്ച് കാണാം…

ഗുഡ് ബൈ…”

“അതും പറഞ്ഞു ചവിട്ടി തുള്ളി….

വീടിനുള്ളിൽ നിന്നും പെട്ടിയും കുട്ടിയേയും എടുത്തു വീട്ടിൽ നിന്നും ഇറങ്ങി പോയവളെ ഒരു നോട്ടം കൊണ്ടു പോലും ഞാൻ മടക്കി വിളിച്ചില്ല…”

“മോനേ എന്തിനാ കൊണ്ടു പോകുന്നെ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും…

മറുപടി രൂക്ഷ മാവുമെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെ പറയാൻ വന്ന വാക്കുകൾ വിഴുങ്ങി അവിടെ തന്നെ ഇരുന്നു…”

“സ്വഭാവികമായും ആഘോഷം നടത്തേണ്ട സുദിനമാണ്

ഇന്നലെ ഏതോ വിഡിയോയിൽ കണ്ടത് പോലെ മ ദ്യ മൊക്കെ കഴിച്ചു കൂടേ ചിക്കാനോ ബീഫോ കടിച്ചു പറിച് ആഘോഷമാക്കേണ്ട സുദിനം…”

“പക്ഷേങ്കിൽ മുകളിൽ ഉള്ള മൂപ്പര് നമ്മക്കതു ഹറാം എന്നൊരു റെഡ് ലൈൻ വരിച്ചു കുടിക്കരുതെന്ന് പറഞ്ഞത് കൊണ്ടു തന്നെ ഇന്ന് വരെ ഒരു തുള്ളി പോലും കുടിച്ചിട്ടില്ല…”

“പിന്നെ ഓള് പോയാൽ തൊട്ടു പുറകെ തന്നെ ഓളെ പുറകെ ഞാൻ വാലും ചുരുട്ടി പോകുന്നത് കൊണ്ടു തന്നെ അങ്ങനെ ഒരു അവസരം അമ്മക് വന്നില്ല എന്നതായിരുന്നു ശരി…

പക്ഷെ ഇന്നെന്തോ.. എനിക്കും തോന്നി…ഓള് പോകുന്നത് തന്നെയാണ് ശരി… രണ്ടു മൂന്നു ദിവസം അവിടെ പോയി നിന്നാൽ…ഓൾക് എന്റെ വില മനസ്സിലാവൂ…

അല്ലെങ്കിൽ തന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ പിണങ്ങി പോയാൽ എന്താ ചെയ്യാ…”

“അതും ഇത് വരെ ഇല്ലാത്തൊരു ആരോപണവുമായാണ് അവൾ പടി ഇറങ്ങി പോയിരിക്കുന്നത്…

ഞാൻ അവളെ അടിച്ചെന്ന്…

ഇന്നലെ തമ്മിൽ സംസാരിക്കുന്നതിന് ഇടയിൽ നി അങ്ങനെ പറയരുതെന്ന് പറഞ്ഞു ഒരടി ഞാൻ കൊടുത്തെന്നത് നേര് തന്നെയാണ്..

അതും കയ്യിൽ…അത് അതിനും മാത്രം വേദന ഉണ്ടാവുകയൊന്നും ഇല്ല തന്നെ ..

പതിയെ ഒരു എറുമ്പ് കടിച്ചാൽ ഉണ്ടാകുന്ന വേദനയെ ഉണ്ടാവൂ…

ഇനി അടിയുടെ പവർ കൂടുകയെങ്ങാനും ചെയ്തോ…”

ഞാൻ ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു…

“ഞാൻ ജലീൽ.. മലപ്പുറം ജില്ലയിൽ കോട്ടക്കലിന് അടുത്ത് ഒതുക്കുങ്ങൽ എന്ന സ്ഥലത്തു ഭാര്യയും ഒരു മകനുമായി ജീവിക്കുന്നു…

ഉപ്പയും ഉമ്മയും അനിയന്റെ കൂടേ തറവാട്ടിലാണ്..

അവന് കല്യാണ പ്രായം ആയപ്പോൾ ആകെ രണ്ടു മുറി മാത്രമുള്ള വീട്ടിൽ നിന്നും ഒരു വാടക വീട്ടിലേക് മാറി താമസിച്ചതാണ് ഞങ്ങൾ…

ഇതൊരു പഴയ തറവാട് വീടാണ്….

തറവാട് എന്നൊക്കെ പറയുമ്പോൾ ഒരുപാട് മുറികൾ ഉള്ള ഇല്ലം ആണെന്നൊന്നും കരുതണ്ട…

ഒരു കുഞ്ഞു വീട്…അതിൽ മൂന്നു ബെഡ്‌റൂം ഒരു അടുക്കള… ഒരു ഹാൾ. … പുറത്തേക് ഇറങ്ങുമ്പോൾ ഒരു കുഞ്ഞു വരാന്ത യോട് കൂടിയ സിറ്റൗട്ടും …”

“പക്ഷെ ജീവിക്കാൻ നല്ല സുഖമാണ്…

മറ്റേ പ്രകൃതി രമണിയുടെ (രാമണീയ മായ)സ്ഥലമില്ലേ… അത് പോലെ തന്നെ..

വീടിന് ചുറ്റിലും വലിയ വലിയ മരങ്ങൾ പടർന്നു പന്തലിച്ചു നല്ല തണൽ ആയിരിക്കും എപ്പോഴും…അത് കൊണ്ടു തന്നെ ac യുടെയോ എന്തിന് ഒരു ഫാനിന്റെ കാറ്റ് പോലും ആവശ്യമില്ല…

വീടിന് തൊട്ടു പുറകിലായി ഒരു ചെറിയ കുന്നും.. അതിൽ നിന്നും കള കള എന്ന് ശബ്ദമുണ്ടാക്കി താഴെക് ഒഴുകി വരുന്ന ഒരു ചെറിയ അരുവി യും ഉണ്ടായിരുന്നു .

സിറ്റൗട്ടിൽ കിടന്നാൽ പോലും സാധാ സമയവും നല്ല തണുപ്പുള്ള മന്ദ മാരുതൻ തലോടി പതിയെ ഉറക്കത്തിലേക് വീണു പോകും…”

‘ഇവിടെ നിൽക്കാനായി വന്നാൽ ഒരാഴ്ച നിന്നിട്ടെ ഉമ്മയും ഉപ്പയും പോകാറ് പോലുമുള്ളു…”

+++++

“പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞാണ് ഞാൻ അവിടെ നിന്നും എഴുന്നേറ്റത്…”..

നേരത്തെ പറഞ്ഞ ഇളം കാറ്റ് ഉള്ളത് കൊണ്ടാണെ…

“നേരെ അടുക്കളയിൽ കയറി നോക്കി..

എന്തേലും കഴിക്കാൻ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് നോക്കണ്ടേ…

ഇജ്ജെന്തു പൊട്ടനാടോ ഒരാള് പിണങ്ങി പോകുമ്പോൾ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടാണോ പോവുക എന്നൊന്നും ചോദിക്കരുത്..

എന്റെ പൊണ്ടാട്ടി എനിക്ക് നല്ല ബീഫ് ബിരിയാണി തന്നെ ഉണ്ടാക്കി വെച്ചിട്ടാണ് പോകാറുള്ളത്…

ഇന്നത്തെ വിഷയം കുറച്ചു സീരിയസ് ആയിട്ടാണ് ആള് കണ്ടിട്ടുള്ളതെന്ന് തോന്നുന്നു…

ഓള് ഓൾക് വേണ്ട സാൾട്ട് മംഗോ ട്രീ മാത്രം ഉണ്ടാക്കി കഴിച്ച്.. ആ പത്രം പോലും കഴുകാതെ വാഷ് ബേസിൽ കൂട്ടിയിട്ട് വേണേൽ കഴുകി വെച്ചോ എന്ന പോക്കാണ് പോയിട്ടുള്ളത്..”

“ബലെ ബേഷ്.. പോകുന്ന പോക്കിലും എനിക്കിട്ട് നല്ലപോലേ താങ്ങിയിട്ടുണ്ട് അവൾ …

വെടിപ്പായി തന്നെ.”

“ഇതിനു മാത്രം ഞാൻ എന്ത്‌ തെറ്റാണ് ചെയ്തതെന്നാണോ നിങ്ങൾ കരുതുന്നത്..

ഇന്നലെ സ്കൂൾ ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു…..

ഞാൻ അതിന് ഒരു റിപ്ലൈ കൊടുത്തു…

അതവൾ കണ്ടു…

മനസ്സിലായോ…

ഇല്ലല്ലോ…എന്റെ പഴയ കാമുകി ആയിരുന്നു മെസ്സേജ് ഇട്ടത്.

ഓളെ മെസ്സേജ് കണ്ടപ്പോൾ സ്വഭാവികമായുള്ള ത്വരയിൽ ഞാൻ ചോദിച്ചു… സബീന നിനക്ക് സുഖമല്ലേ…

ഓള് അത് കണ്ട് എനിക്ക് റിപ്ലൈ പേഴ്സണൽ ആയി വിട്ടു…

ഇക്ക അടുത്തുണ്ട് മെസ്സേജ് അയക്കല്ലേ എന്ന്…

എന്താണ് സംഭവം എന്നറിയാതെ അമ്മളെ പൊണ്ടാട്ടി വന്നപ്പോൾ കാണുന്നത് ഞാൻ ആ മെസ്സേജ് നോക്കി ഇരിക്കുന്നതാണ്..

പോരെ പൂരം….

അമ്പട ജിമ്ജിംജാക്കടി….”..

“എന്നെ അവൾ ഇന്നലെ കൊന്നില്ല എന്നെ ഉള്ളൂ..

ഞാൻ അയച്ച മെസ്സേജ് ആണേൽ ക്ലിയർ ചാറ്റ് ചെയ്തു പോയിരുന്നു…

സബീന അയച്ച മെസ്സേജ് ബുർജ് ടവർ പോലെ മുന്നിലും നിൽക്കുന്നു..

സത്യം തെളിയിക്കാൻ എന്റെ കയ്യിൽ യാതൊരു രേഖയും ഇല്ല..

ഇനി വേണേൽ കൂട്ടുകാരെ വിളിച്ചു ഞാൻ മെസ്സേജ് അയച്ചതിന്റെ സ്ക്രീൻ ഷോട്ട് ചോദിച്ചു പ്രശ്നം സോൾവ് ചെയ്യാമായിരുന്നു…

പക്ഷെ അതിൽ വേറെ ഒരു പ്രശ്നമുണ്ടായിരുന്നു… ഞാൻ അവളോട് സുഖമാണോ എന്നാണ് ചോദിച്ചത്..

ഇനി അതൊരു പ്രശ്നം ആവണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്നു..”

“മിണ്ടാതെ ഇരുന്നപ്പോൾ അവൾക് ദേഷ്യം കൂടുക യായിരുന്നു… അവൾ എന്നെ മിണ്ടിക്കാനായി കയ്യിലും പുറത്തും നീണ്ട നഖം കൊണ്ടു കോറി വരച്ചു.. അതും പോരാഞ്ഞിട്ട് കുറേ ഏറെ കടിയും കിട്ടി…

പ്രതികരിക്കാൻ കഴിയാതെ അവസാനമായിരുന്നു എന്റെ അടുത്ത് കിടക്കുന്നവളെ ഞാൻ ഒന്നു തള്ളി മാറ്റുകയും ഒരു അടി കൊടുക്കുകയും ചെയ്തത്..

അതിന് ശേഷമാണ് അവളൊന്ന് അടങ്ങി.. എന്നോട് മിണ്ടാതെ മോനെയും കെട്ടിപിടിച്ചു. കിടന്നുറങ്ങിയത്…”

“ആ…

ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഈ പ്രശ്നം ഏതായാലും സോൾവ് ആവും.. അവളെ കൂട്ടാനായി അവളുടെ വീട്ടിലേക് പോകേണ്ടിയും വരും…”

★★★★★★

“എന്തായാലും വേണ്ടിയില്ല നോമ്പിന് അല്ലാതെ പട്ടിണി കിടക്കൂല എന്നൊരു നിയ്യത്ത് എനിക്ക് ആദ്യമേ ഉള്ളത് കൊണ്ടു തന്നെ ചോറും ഒരു തക്കാളി കറിയും ഉണ്ടാക്കി… ഒരു ഡബിൾ ഓംലറ്റും…നോ നോ തൃബിൾ ഓംലറ്റ്…

കെട്ടിയോൾ പിണങ്ങി പോയ സന്തോഷം അല്ലേ കിടക്കട്ടെ ന്ന്..”

ഭക്ഷണം കഴിച്ച് അടുക്കളയും മറ്റും ക്‌ളീൻ ആക്കി ഒന്നു കിടക്കാനായി ബെഡ്‌റൂമിലേക്ക് കിടന്നു..

അവിടെ കിടന്നപ്പോഴാണ് ഒറ്റപ്പെടലിന്റെ പിരിമുറുക്കം എനിക് അനുഭവപ്പെടാൻ തുടങ്ങിയത്…

അവൾ ഉണ്ടെങ്കിൽ എന്തേലും ഫിത്‌ന ഉണ്ടാക്കി…എന്നെ ഇടങ്ങേറ് ആക്കി ഒന്നും രണ്ടും പറഞ്ഞു അവസാനം കെട്ടിപ്പിടിച്ചേ ഞങ്ങൾ ഉറങ്ങാറുള്ളു…

കിടന്നിട്ട് ഉറക്കം വരാതെ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് ഹാളിലേക്കു ഇറങ്ങി…

എന്റെ റൂമിന്റെ തൊട്ടടുത്തുള്ള റൂം ഉമ്മയും ഉപ്പയും വരുമ്പോൾ ഉപയോഗിക്കുന്നതാണ് … അവിടെ അവരുടെ സാധനങ്ങൾ നിറച്ചിട്ടുണ്ട്

മൂന്നാമത്തെ റൂം അങ്ങനെ ഉപയോഗിക്കാറൊന്നും ഇല്ല.. എന്നാലും അതിൽ ഒരു ബെഡ് സെറ്റ് ചെയ്തു വെച്ചിരുന്നു…

ഇന്നവിടെ കിടക്കാമെന്ന് കരുതി അങ്ങോട്ട് നടന്നു …”

“മൊബൈൽ സൈലന്റ് മോഡിൽ ആദ്യമേ ആക്കി വെച്ചു…അല്ലെങ്കിൽ പിന്നെ ഇങ്ങള് ചോറ് തിന്നോ ചായ കുടിച്ചോ കുളിച്ചോ എന്നൊക്കെ ചോദിച്ചു കോളും മെസേ ജും കൊണ്ടൊരു ബഹളം ആയിരിക്കും വാട്സ്ആപ്പ് നിറയെ…”

“പെട്ടന്ന് പുറത്ത് അതി ശക്തമായ മഴ പെയ്തു തുടങ്ങി…

മുറിയിൽ ആകെ ഇരുട്ട് നിറഞ്ഞു…

ഓടിൽ മഴ തുള്ളികൾ പൈയ്തിറങ്ങുന്ന ചിൽ ചിൽ ശബ്ദം കേട്ട് ഞാൻ പതിയെ ഉറക്കത്തിലേക് വഴുതി വീണു…”

★★★★★★

ഘാഠമായ ഉറക്കത്തിൽ വീണ സമയത്താണ് ഞാൻ ഒരു സ്വപ്നം കാണുന്നത്…

“ശു….

ശു… “

“ആരോ എന്നെ എന്റെ ബെഡിൽ ഇരുന്ന് വിളിക്കുന്നത് പോലെ…

ഉറക്കത്തിൽ നിന്നും ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി…

ഞാൻ കിടക്കുന്ന റൂം മുഴുവൻ സുഗന്ധം നിറഞ്ഞിരുന്നു…

മനം മയക്കുന്ന സുഗന്ധം…

എന്റെ മൂക്കിനുള്ളിലൂടെ കയറി എന്റെ സിരകളിൽ മുഴുവൻ ലഹരി പടർത്തുവാൻ തുടങ്ങി ആ സുഗന്ധം…”

“ഞാൻ കണ്ണ് മുഴുവൻ തുറന്നപ്പോൾ എന്റെ അരികിൽ ആരോ കിടക്കുന്നുണ്ട്…

എന്നിൽ നിന്നും തിരിഞാണ് കിടക്കുന്നതെങ്കിലും എന്റെ സംല ഇത്ര പെട്ടന്ന് പിണക്കം മാറി വന്നോ എന്ന് കരുതി അരികിൽ കിടക്കുന്നവളെ ഞാൻ കെട്ടിപിടിച്ചു…”

എനിക്കറിയാമായിരുന്നു പൊന്നേ നി തിരികെ വരുമെന്ന് പറഞ്ഞു കൊണ്ടു..

ആ സമയം അവളിൽ നിന്നും മുത്തുകൾ പൊഴിയുന്നത് പോലെ ഒരു ചിരിയാണ് വന്നത്..

അതെന്റെ സംല യുടെ ചിരിയല്ലല്ലോ എന്ന് കരുതി അവളെ വിട്ടു മാറുവാനായി ഞാൻ ശ്രമിക്കുമ്പോയേക്കും എന്റെ അരികിൽ കിടന്നവൾ എന്റെ നേരെ തിരിഞ്ഞു കിടന്നു എന്നെ ഗാഠമായി ആലിംഗനം ചെയ്തിരുന്നു..

സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടായിരുന്നു ഇത്രയും സുന്ദരിയായ പെണ്ണിനെ കാണുന്നത്…

അവളുടെ ചിരിക്കു പോലും അത്രയും ഭംഗിയായിരുന്നു…

സ്വാർഗത്തിൽ നിന്ന് ഇറങ്ങി വന്ന ഹൂറി യാണോ എന്ന് പോലും ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി…

പെട്ടന്ന് എന്റെ ഉള്ളിലേക്കു എന്റെ പെണ്ണിന്റെ മുഖം തെളിഞ്ഞു വന്നതും കെട്ടിപിടിച്ചു കിടക്കുന്നവളെ ഞാൻ എന്നിൽ നിന്നും പിടിച്ചു മാറ്റുവാനായി നോക്കി..

ആ സമയം തന്നെ അവൾ എന്റെ ചുമലിൽ അതി ശക്തമായി കടിച്ചു..

കടി കിട്ടിയ വേദനയിൽ കരഞ്ഞു കൊണ്ടു ഞാൻ കണ്ണ് തുറന്നു…”

“ആ……”

“ഇല്ല..

ആരുമില്ല…

എന്റെ അടുത്ത് ആരും തന്നെ ഇല്ല…”

“ഞാൻ എന്റെ തല ഒന്നു കുടഞ്ഞു…

എനിക്കെന്താണ് സംഭവിച്ചിരിക്കുന്നത്…

ഞാൻ ആ റൂമിന്റെ ചുറ്റിലുമായി കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു നേരത്തെ എന്റെ സിരകളിലൂടെ ല ഹരി പടർത്തിയ മണം എന്റെ മൂക്കിലേക് വീണ്ടും അടിച്ചു കയറിയത്…

ഞാൻ പെട്ടന്ന് തന്നെ ആ റൂമിൽ നിന്നും പുറത്തേക് ഓടി…

പടച്ചോനെ എന്താണിത്… ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ…

പെട്ടന്നായിരുന്നു എന്റെ ചുമലിൽ നല്ല വേദന എനിക്ക് അനുഭവപ്പെട്ടത്…

അവിടെ ആരോ കടിച്ചു മുറിവ് ആക്കിയിരിക്കുന്നു…

എന്റെ കയ്യും കാലും വിറക്കുവാനായി തുടങ്ങി..

കിട്ടിയ വസ്ത്രം ധരിച്ചു ഞാൻ ആ വീടിനുള്ളിൽ നിന്നും പുറത്തേക് ചാടി കാറും എടുത്തു എന്റെ പെണ്ണിന്റെ വീട്ടിലേക് വിട്ടു.. “

ഫോൺ എടുത്തു ഈ വീട് എടുത്തു തന്നവനെ വിളിക്കാനായി നോക്കുമ്പോഴാണ് എന്റെ ഫോണിൽ ഒരുപാട് മിസ് കാൾ വന്നിരിക്കുന്നു…

എന്റെ പെണ്ണിന്റെയും ഉമ്മയുടെയും ഉപ്പയുടെയും അവളുടെ ഉപ്പയുടെയും അങ്ങനെ ഒരുപാട് കാൾ വന്നിട്ടുണ്ട്..

ഇനി ഏതായാലും അങ്ങോട്ട് ആണല്ലേ പോകുന്നതെന്ന് കരുതി ഫോൺ എന്തിനാ എടുത്തതെന്ന് മറന്നു വണ്ടിയിൽ തന്നെ തിരികെ വെച്ചു..

ആ സമയത്താണ് എനിക്ക് വീട് എടുത്തു തന്നവൻ പറഞ്ഞ കാര്യം ഓർമ്മ വന്നത്..

“എടാ…വീട് ചുളിവിനാണ് നമുക്ക് കിട്ടിയത് നിനക്ക് അഡ്വാൻസ് പോലും കൊടുക്കേണ്ടി വന്നിട്ടില്ല.. വാടക ആണേൽ രണ്ടായിരവും…”

“അത് ലാഭമാണല്ലോ ടാ… ഞാൻ അവന് മറുപടിയായി പറഞ്ഞു..”

“ലാഭമൊക്കെ തന്നെ പക്ഷെ ഒരു കുഴപ്പമുണ്ട് “

അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖ ഭാവമെല്ലാം മാറിയിരുന്നു..

“എന്ത്‌ കുഴപ്പം…”

ഞാൻ അവനോട് ചോദിച്ചു..

” എടാ പേടിക്കാൻ ഒന്നുമില്ല…

രണ്ടു കൊല്ലാം ആയല്ലേ ആ വീട്ടിൽ ആൾ താമസം ഇല്ലാതെ ഇരിക്കുന്നെ.. അതവിടെ ജിന്ന് ബാധ ഉണ്ടായിട്ടാണെന്നാണ് കേൾക്കുന്നത്…”

“ജിന്നോ.. പോടാ പേടിപ്പിക്കാതെ ..”

” തന്നെടാ ഇതെന്താ ഇത്ര കുറച്ചു വാടകക് തെരുന്നതെന്ന് അറിയാൻ ഞാൻ ആ വീടിന്റെ ചുറ്റു ഭാഗത്തൊക്കെ അന്വേഷണം നടത്തിയപ്പോൾ അറിഞ്ഞതാണ്…

പക്ഷെ നിനക്ക് അതിൽ വിശ്വാസം ഒന്നും ഇല്ലല്ലോ നീ പേടിക്കണ്ട ടാ…”

അവൻ എനിക്ക് ഒരുപാട് ആത്മവിശ്വാസം തരുന്നത് പോലെ പറഞ്ഞു..

“ഞാൻ അത് ആ സമയം തന്നെ വിട്ടു കളഞ്ഞിരുന്നു…

പക്ഷെ ഇന്നാണ് ആദ്യമായി ഒരു അനുഭവം ഉണ്ടാവുന്നത്..

ഇനി ജിന്ന് തന്നെ ആണോ.. അതോ യക്ഷിയോ മറ്റോ ആണോ…

ജിന്ന് കടിക്കുമോ…? “..

അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി ഞാൻ എന്റെ പെണ്ണിന്റെ വീട്ടിലേക് എത്തി…

പുറത്ത് തന്നെ എന്റെ വീട്ടിലെ ഉപ്പയുടെ സ്കൂട്ടർ കാണുന്നുണ്ട്…

ഈ പെണ്ണ് ഞങ്ങളുടെ വിഷയം ബല്യ വിഷയം ആക്കിയ മട്ടുണ്ട്…

പുറത്ത് സിറ്റൗട്ടിൽ തന്നെ എന്റെ ഉപ്പയും ഓളെ ഉപ്പയും ഇരിക്കുന്നുണ്ട്…

ചിരിച്ചു കളിച്ചാണ് ഇരിക്കുന്നത് കൊണ്ടു തന്നെ വീട്ടുകാർക് വല്യ പ്രശ്നം ഒന്നു മില്ലെന്ന് മനസിലാക്കി ഞാൻ സലാം ചൊല്ലി അവർക്കിടയിലേക് കയറി…

ആ വാ ഇരിക്ക്…

അവർ സലാം മടക്കി എന്നെ അടുത്തുള്ള കസേരയിലേക് ഇരുത്തി…

“എന്താ മോനേ വീട്ടിൽ പ്രശ്നം.. നീ അവളെ തല്ലിയെന്നൊക്കെയാണ് അവൾ ഇവിടെ വന്നു പറഞ്ഞത്… അവൾക് നിന്റെ കൂടേ ഇനി ജീവിക്കണ്ട എന്നും പറയുന്നുണ്ട്…നിങ്ങളിങ്ങനെ തൊട്ടതിനും പിടിച്ചതിനും വഴക്ക് ഉണ്ടാക്കാൻ തുടങ്ങിയാൽ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ… കുറച്ചു കൂടേ പ്രാക്റ്റിക്കൽ ആവണ്ടേ രണ്ടാളും…”

“രണ്ടാൾക്കും ഉപദേശിച്ചു നന്നാകുവാനായി ഒരാളെ കിട്ടിയ സന്തോഷത്തിൽ എന്റെ രണ്ടു ചെവിക്ക് അപ്പുറത്തും ഇരുന്ന് ഉപദേശം കൊണ്ടു ആറാട്ട് ആയിരുന്നു..

അവരോട് പറയാൻ പറ്റുമോ മോള് എന്നെയാണ് ദിവസം മുഴുവൻ ഉപദ്രവിക്കുന്നതെന്ന്…

ഇതിപ്പോ അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായിക്ക് തന്നെ മുറു മുറുപ്പ് എന്നത് പോലെ ആയി കാര്യം.. “

“ഏതായാലും കഴിഞ്ഞത് കഴിഞ്ഞു ഇജ്ജൊരു മാപ്പ് ഓളോട് പറഞ്ഞാൽ ഈ പ്രശ്നം സോൾവ് ആവും… എന്നിട്ട് രണ്ടാളും കൂടേ നല്ല കുട്ടികളായി വീട്ടിൽ പോയേ..”

എന്റെ ഉപ്പയായിരുന്നു അത് പറഞ്ഞത്..

“മാപ്പോ…ഞാനോ…

ഞാൻ മാപ്പൊന്നും പറയൂല…”

“ഹ്മ്മ്…”

ഉപ്പ ഒന്ന് മൂളി കൊണ്ടു എന്നെ നോക്കി കൊണ്ട് തുടർന്നു…

“അതെന്താ നിനക്ക് മാപ്പ് പറഞ്ഞാൽ..

ആ കുട്ടിയെ അടിച്ചതും പോരാ ഇനി മാപ്പ് പറയൂലെന്നോ…

നീ ഇപ്പൊ പറഞ്ഞത് പോലെ ഒന്നു പറഞ്ഞാൽ മതി ഓള് എല്ലാം ക്ഷമിച്ചു നിന്റെ കൂടേ വരും…”

എന്റെ ഉപ്പ നിങ്ങൾ എന്തറിഞ്ഞിട്ടാണ് പറയുന്നത്…ഞാൻ ഓളെ മെല്ലെ ഒരു അടിയെ അടിച്ചിട്ടുള്ളു…

പക്ഷെ ഓള് ചെയ്ത പണി കണ്ടോ ഇങ്ങള്…

ഇതാ എന്നും പറഞ്ഞു ഞാൻ എന്റെ പുറത്ത് അവളുടെ വിരൽ പോറൽ കൊണ്ടു പൊളിഞ്ഞു പോയതും കടിച്ചതുമായ ഭാഗങ്ങൾ കാണിച്ചു കൊടുത്തു…

“എന്റെ റബ്ബേ എന്താണ് മോളെ നീ എന്റെ കുട്ടിയെ ചെയ്തു വെച്ചതെന്നും പറഞ്ഞു സംല യുടെ ഉമ്മ അവളെ ഒരു നോട്ടം നോക്കി..

ഓള് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന പോലെ മുകളിലേക്ക് നോക്കി നിന്നു..

കണ്ടോ ഇങ്ങള് ഓള് കടിച്ച പാട് ഒന്ന് മങ്ങിയിട്ട് പോലും ഇല്ല…പല്ലിന്റെ അടയാളമൊക്കെ നല്ലത് പോലെ തെളിഞ്ഞു കാണുന്നു..

നീ ഇങ്ങട്ട് വാ… വേഗം മാറ്റി ഇറങ്ങി ഓന്റെ കൂടേ പൊയ്ക്കോ… ഓനോട്‌ മാപ്പും പറഞ്ഞ്..

ഉമ്മ എനിക്ക് വേണ്ടി സംസാരിച്ചു കൊണ്ടു വീടിനുള്ളിലേക് അവളെയും കൊണ്ടു പോയി…കൂടേ എന്റെ ഉമ്മയും…”

“ഏതായാലും നേരത്തെ കിട്ടിയ കടി ഒരു ഉപകാരമായി…അതുള്ളത് കൊണ്ടു ഞാൻ മാപ്പ് പറയാതെ അവൾ പറയേണ്ടി വന്നു..

ഹ ഹ ഹ…

ഞാൻ എന്റെ ഉള്ളിൽ ചിരിച്ചു പോയി..”

“ഇതിനൊക്കെ ആരെങ്കിലും പ്രശ്നം ഉണ്ടാകുമോ മോനേ…”

സംലയുടെ ഉപ്പ അവർ ഉള്ളിലേക്കു പോയ ഉടനെ എന്നോട് ചോദിച്ചു..

“ഇല്ല ഉപ്പ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല..

ഓള് തന്നെ യാണ് ഞാൻ എന്റെ വീട്ടിലേക് പോകുകയാണെന്നും പറഞ്ഞു രാവിലെ പെട്ടിയും എടുത്തു വീട്ടിൽ നിന്നും ഇറങ്ങിയത്..”

ഞാൻ ഉപ്പയോട് പറഞ്ഞു നല്ല കുട്ടിയായി നിന്നു…

“അല്ലെങ്കിൽ നമ്മൾ ആണുങ്ങൾ പൊതുവെ സമാധാന പ്രിയരാണ്.. പെണ്ണിന്റെ പീ ഡനം ഉണ്ടേലും നമ്മൾ ഒന്നും പ്രതികരിക്കാർ ഇല്ലല്ലോ…

പെണ്ണ് പീ ഡിപ്പിച്ചെന്ന് പറഞ്ഞു നമുക്ക് കേസ് കൊടുക്കാൻ പറ്റുമോ മാനം പോകില്ലേ…

നാറ്റ കേസ് അല്ലേ അതൊക്കെ .. “

അതെന്റെ ഉപ്പയായിരുന്നു പറഞ്ഞത്..

“ശരിയാ… നമ്മളെ അവർ എന്തേലും ചെയ്താൽ മിണ്ടാതെ നിന്നോണം..

നീ ഇത് കണ്ടോ ഇന്നലെ നിന്റെ അമ്മായി ഉമ്മ ചെയ്ത കലാ പരിവാടിയണിത്…

അതും പറഞ്ഞു ഉപ്പ…ഉപ്പാന്റെ കൈ യിൽ നിന്നും ഷർട്ട് പൊക്കി കാണിച്ചു തന്നു..

അവിടെ ആരോ കടിച്ച അടയാളം പോലെ തിണർത് പൊന്തിയിട്ടുണ്ടായിരുന്നു..”

ആ സമയം തന്നെ എന്റെ ഉപ്പ വീടിനുള്ളിലേക് നോക്കി ആരേലും വരുന്നുണ്ടോ എന്ന്..

“ടാ നീ ഇങ്ങോട്ട് നോക്കിക്കേ…

നിന്റെ ഉമ്മ ചെയ്ത പണി…

ഉപ്പ ബനിയൻ പൊന്തിച്ചു വെച്ച് ഉപ്പയുടെ ദേഹത്തു ഉണ്ടായിരുന്ന അടയാളങ്ങൾ എല്ലാം മയിലാട്ടം സിനിമയിൽ അഗസ്റ്റിന് പറയുന്നത് പോലെ നീ ഇങ്ങോട്ട് നോക്ക് അങ്ങോട്ട്‌ നോക്കെന്നും പറഞ്ഞു… കുറേ ഏറെ കാണിച്ചു തന്നു…”

എന്റെ റബ്ബേ ഞാൻ എന്താണിത് കാണുന്നത്…

ഞങ്ങൾ പറഞ്ഞില്ലേ നിന്നോട്…

നമ്മളിൽ ആണുങ്ങളിൽ ഭൂരിപക്ഷത്തിനും ഒരു പെണ്ണ് അനുഭവിക്കുന്ന തിനേക്കാൾ പീ ഡനം അനുഭവിക്കുന്നുണ്ട്…പക്ഷെ നമ്മൾ അതൊന്നും പുറത്ത് പറയുകയോ കേസ് ആക്കുകയോ ചെയ്യില്ലെന്ന് മാത്രം…

എന്താ കാരണം…

നമ്മുടെ ആണത്തം ചോദ്യം ചെയ്യപ്പെടും…അത് കൊണ്ടു തന്നെ കിട്ടിയത് വാങ്ങും ഒരു ഭാഗത്ത്‌ മിണ്ടാതെ നിന്ന് കൊള്ളുക… അല്ലെങ്കിൽ പിന്നെ ആ ക്രിക്കറ്റ് കളിക്കാരൻ ചെയ്‍തത് പോലെ മാനം പോയാലും വേണ്ടില്ല ഇവിടുന്ന് രക്ഷപ്പെടണം എന്നാണേൽ കേസ് കൊടുക്കുക…

അതൊന്നും നമ്മൾ ചെയ്യില്ലടാ…

ഇതൊക്കെ സ്വന്തം പെണ്ണിന്റെ കുസൃതി ആയേ ഭൂരിപക്ഷം പേരും കാണൂ..

അത് കൊണ്ടു എന്റെ മോൻ ഓളെയും കൂട്ടി അടുത്ത മഴ പെയ്യുന്നതിന് മുമ്പ് വീട്ടിൽ കയറാൻ നോക്കിക്കൊ എന്നും പറഞ്ഞു ഉമ്മയെ വീടിനുള്ളിൽ നിന്നും വിളിച്ചിറക്കി അവരുടെ വീട്ടിലേക് പോയി..

ഞാനും അവർക്ക് പുറകെ ഓളെയും മോനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി..

വീട്ടിലേക് പോകുന്നതിന് ഇടയിലാണ് ഓള് ആ കാര്യം എന്നോട് ചോദിച്ചത്.

“ഇക്കു.. ഇക്കാന്റെ പുറത്ത് കടിച്ച അടയാളം ഇല്ലേ.. അത് പുതിയ അടയാളം ആണല്ലോ…ഞാൻ ഇന്നലെ കടിച്ചത് രാവിലെ ഇക്കു എഴുന്നേൽക്കുന്നതിന് മുൻപ് നോക്കിയപ്പോൾ ഏകദേശം മുഴുവൻ മങ്ങി പോയിരുന്നു…

ഇങ്ങള് സത്യം പറ.. ഇന്നുച്ചക്ക് എവിടെ പോയതായിരുന്നു…ഞാൻ ഫോൺ വിളിച്ചിട്ട് പോലും എടുക്കാതെ.

പടച്ചോനെ കുടുങ്ങി…

ഒരു വിധം പറഞ്ഞു തീർത്ത പ്രശ്നം വീണ്ടും കുത്തി പൊങ്ങുന്നത് അറിയാതെ… ഇവളെ ഇനി ജിന്നും പെണ്ണുമെന്നൊക്കെ പറഞ്ഞു എങ്ങനെ വിശ്വാസിപ്പിക്കു മെന്ന് അറിയാതെ ഈ യാത്ര തുടരുന്നു…”

ഇഷ്ട്ടപെട്ടാൽ 👍👍👍