എഴുത്ത്:-ആദി വിച്ചു
അടക്കിപിടിച്ച സംസാരവും ആരുടേയോ നേർത്ത കരച്ചിലും കേട്ട് കണ്ണുതുറന്ന വൈഗ ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് തന്റെ കൈകൊണ്ട് താൻ കിടന്ന പായയിൽപതിയേ പരതി . അടുത്തു കിടന്ന അമ്മയെ കാണാനില്ലെന്ന് മനസ്സിലാക്കിയവൾ ഭയത്തോടെ തന്റെ പുതപ്പിനുള്ളിലേക്ക്തന്നെ ചുരുണ്ടു കിടന്നു. അപ്പോഴും അവൾക്കടുത്ത് എവിടെയോനിന്ന് ആരുടെയോ നേർത്ത കരച്ചിൽ കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞതും തനിക്കരികിൽ അമ്മ വന്നുകിടന്നതറിഞ്ഞവൾ പുതപ്പ് പതിയേ തലയിൽ നിന്ന് മാറ്റി ദീർഘമായോന്ന് ശ്വാസമെടുത്തു. അമ്മയിൽ നിന്ന് ഉയർന്ന കിiതപ്പും വിiയർപ്പിന്റെ ഗന്ധവും ആ പതിനഞ്ചു വയസാകാരിയേയാകെ അലോസരപ്പെടുത്തി. താനിപ്പോൾ കൊച്ച്കുട്ടിയല്ലെന്നും പലതും തിരിച്ചറിയാനുള്ള പ്രായമായെന്നും ഓർക്കാത്ത അമ്മയോടവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.
“വൈഗാ ….. വൈഗാ … “
“ഉം…. ” നേർത്ത മൂളലോടെ തെന്നി മാറിയ പുതപ്പ് വീണ്ടും ദേഹത്തേക്ക്തന്നെ വലിച്ചിട്ടുകൊണ്ടവൾ പതിയേ കണ്ണുകൾ തുറന്നു. ബെഡ്ഡിൽ തനിക്കരികിൽ പുഞ്ചിരിയോടെ ഇരിക്കുന്ന അലനെ കണ്ടതും അവളൊന്നും പുഞ്ചിരിച്ചു.
“നീയിത് എന്ത്ഉറക്കമാ പെണ്ണേ…. ഇന്ന് ജോലിക്ക് പോകുന്നില്ലേ….”
“ഉം…. പോണം ” ശ്വാസംഒന്ന് ആഞ്ഞു വലിച്ചുകൊണ്ടവൾ ബെഡ്ഡിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു.
“എന്നാ പെട്ടന്ന് എഴുന്നേറ്റോ. ഇപ്പോൾ തന്നെ സമയം വൈകി. ഇനിയിപ്പോ ഈ ട്രാഫിക്കിൽ താൻ വണ്ടിയോടിക്കാൻ നിക്കണ്ട. ഞാൻ കൊണ്ട് വിടാം അതാവുമ്പോ ഈ മഴയത്ത് ഒരു വണ്ടി എടുത്താൽ മതിയല്ലോ…”
“അപ്പോ നിനക്കിന്ന് പോകണ്ടേ….”
“ഹാ… ഞാൻ നിന്നെ വിട്ടിട്ട് പൊയ്ക്കോളാം…. എന്റേത് നമ്മുടെ തന്നെ ഓഫീസല്ലേഡോ അപ്പോൾ പിന്നേ ആരെ പേടിക്കാനാ….. പക്ഷേ തനിക്ക് അങ്ങനെ അല്ലല്ലോ… സീനിയർ വക്കീൽ നമ്മുടെ അങ്കിൾ ആണെങ്കിലും സമയത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നിനക്ക് അറിയാലോ അതിപ്പോ ആരായാലും അദ്ദേഹത്തിന് കണക്കാ.” പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ഒരുമ്മയും നൽകിക്കൊണ്ടവൻ അവളേ എഴുന്നേൽപ്പിച്ച ശേഷം കുളിക്കാനായി പറഞ്ഞുവിട്ടു.
അല്പം കഴിഞ്ഞതും ഒരുങ്ങി വന്നവൾ തനിക്ക് കഴിക്കാനുള്ള ഭക്ഷണംടേബിളിൽ ഇരിക്കുന്നത് കണ്ട് നിറഞ്ഞ കണ്ണുകളോടെ അലനെ നോക്കി.
“ദേ… കരയാൻ പോകുവാണെങ്കിൽ നീയെന്റെ കയ്യിന്ന് വാങ്ങിക്കുവേ….”
അവളെ നോക്കി കണ്ണടച്ചുകാണിച്ചുകൊണ്ടവൻപുഞ്ചിരിയോടെ പറഞ്ഞു.
“അതിന് ഞാൻ കരയാനൊന്നും നോക്കിയില്ല….” ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറയുന്നവളെ കണ്ടതും അവൻ ഉറക്കെപൊട്ടിച്ചിരിച്ചു.
“ഹാ അതെനിക്കറിയാം താൻ ഒട്ടും കരയില്ലെന്ന്. എന്നൊക്കെ ഞാൻ തനിക്ക് ഫുഡ് ഉണ്ടാക്കി തന്നോ അന്നൊക്കെ താൻ കരഞ്ഞിട്ടുണ്ട്. അത് എന്തിനാണെന്ന് മാത്രം ഇത്രയും വർഷമായിട്ട് എനിക്ക് മനസ്സിലായിട്ടില്ല.”
തനിക്ക് കഴിക്കാനുള്ളതുമായി അവൾക്കരികിൽ വന്നിരുന്നവൻ കുറുമ്പോടെ അവളേനോക്കിപറഞ്ഞുകൊണ്ട് കയ്യിലിരുന്ന ജ്യൂസ് അവൾക്ക് നേരെ നീട്ടി.
നഗരത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിന്റെ തിരക്കിൽ പെട്ടതും അവൾ പതിയേ സീറ്റിലേക്ക് ചാഞ്ഞുകിടന്നുകൊണ്ട് കണ്ണടച്ചു.
“പറ്റില്ല… നിങ്ങള് പറയുന്നത് പോലെ എന്റെമോളേ പതിനേഴാംവയസ്സിൽ ഒരു കിiളവന് കല്യാണം കഴിച്ചുകൊടുക്കാൻ ഞാൻ സമ്മതിക്കില്ല.”
“പതിയേ പറയെടി @@@മോളേ… നാട്ട്കാര് കേൾക്കും.”
“ഓ… നാട്ടുകാര് കേൾക്കുന്നതാണ് തന്റെ പ്രശ്നം അല്ലാതെ ചെയ്യുന്ന തെറ്റ്ഓർത്തുള്ള പശ്ചാതാപമല്ല അല്ലെടോ…”
വല്ലാത്ത ഒരു ധൈര്യത്തോടെ പറഞ്ഞുകൊണ്ടവർ ആയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുoപ്പി.
“ഓ… വലിയ ഒരു പുiണ്യാളത്തി വന്നിരിക്കുന്നു.?എടി… നീ പത്തു വർഷം ഓരോരുത്തൻ മാരുടെ കൂടെകിiടന്നാൽ കിiട്ടുന്നതിന്റെ ഇരട്ടിയുടെ ഇരട്ടി തുകയാണ് അയാൾ തരാം എന്ന് പറഞ്ഞിരിക്കുന്നത്.?അതും വാങ്ങി നീ നന്നായി ജീവിക്കാൻ നോക്ക്. അവളേ കല്യാണം കഴിച്ചു കൊടുത്താൽപിന്നേ എപ്പോൾ വേണമെങ്കിലും എത്ര കാശ് വേണമെങ്കിലും അയാള് നിനക്ക് തരും അതും വാങ്ങി അടങ്ങി ഒതുങ്ങി ജീവിക്കാൻ നോക്ക് “
“ച്ഛി…. നിർത്തെടോ…. അവൾ എന്റെ മോളാ അവളുടെ കാര്യം തീരുമാനിക്കുന്നതും ഞാനാ.?ഇതുപോലെയുള്ള ഓഫറുകളുംകൊണ്ട് ഇനിമേലിൽ എൻ്റടുത്തെങാനുംവന്നാൽ….”
“ഹാ…. നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ അവൾ നിന്റെ മാത്രം മോളാണെന്ന്.?അവളേ…എന്റെ കൂടെ മോള ഈ ചന്ദ്രന്റെ മോള് അവൾക്ക് ദോഷം വരുന്ന എന്തെങ്കിലും കാര്യം ഞാൻ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ ….”
സ്നേഹത്തോടെ അവരെ ചേർത്തുപിടിച്ച് അiനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ടയാൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“നിങ്ങടെ മോളോ….. അതിൽ നിങ്ങൾക്ക് എന്താ ഇത്ര ഉറപ്പ്… കെട്ടിയതിന്റെ പിറ്റേദിവസം മുതൽ കiണ്ടവന്റെ കയ്യിന്നു കാiശ് വാങ്ങിച്ച് അവന്റെ കൂടെഭാiര്യയെ പiറഞ്ഞുവിiടുന്നവനാ നിങ്ങൾ. അപ്പോ പിന്നേ എന്റെ മോള് നിങ്ങളുടെതാണെന് എന്ത് ഉറപ്പാ നിങ്ങൾക്ക് ഉള്ളത്.
അതുകൊണ്ടാണല്ലോ അവളേ ഇiല്ലാതാക്കും എന്ന് പറഞ്ഞുകൊണ്ട് എന്റെ മോള് നോക്കിനിക്കേ അവളുടെ മുന്നിലൂടെ തന്നെ താൻ എന്നെകൊണ്ട് കoണ്ടവന്റെ കൂiടെ……?അവളേ വച്ചു വിiലപേiശുന്നത് കൊണ്ട് മാത്രമാ എന്നെ കൊണ്ട് വീണ്ടും താൻ പറയുന്നതൊക്കെകേട്ട് ജീവിക്കേണ്ടി വരുന്നത്.?പക്ഷേ എന്നെപോലെ ആരോരും ഇല്ലാത്തവളല്ല എന്റെ മോള്.?അവൾക്ക് ചോദിക്കാനും പറയാനും അവളുടെ അമ്മയുണ്ട് “?പൊട്ടിവന്ന കരച്ചിൽ അടക്കി പിടിച്ചുകൊണ്ടവർ അയാളെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.?അതേ സമയം പിന്നിൽനിന്ന് എന്തോ ശബ്ദം കേട്ടതും ഞെട്ടലോടെ തിരിഞ്ഞു നോക്കിയവർ
തോളിൽ ഇരുന്ന സ്കൂൾബഗ് ഊർന്നു നിലത്തുവീണത്പോലും അറിയാതെ തറഞ്ഞു നിൽക്കുന്ന മകളെ കണ്ടതും ഞെട്ടലോടെ അവർ ഭർത്താവിനെ നോക്കി. അയാൾക്ക് യാതൊരുഭാവവ്യത്യാസവും ഇല്ലെന്ന് കണ്ടവർ തളർച്ചയോടെ മകളെ നോക്കി.
“മോളേ…. ഞാൻ “
“അമ്മ മിണ്ടരുത്…?രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവിടെ കയറിവരുന്ന ഓരോരുത്തരെയും ഞാൻ കാണുന്നുണ്ട്.?ആദ്യമൊക്കെ എനിക്ക് നിങ്ങളെ പേടിയായിരുന്നു… ?പിന്നേ വളർന്നപ്പോൾ നിങ്ങളോട് എനിക്ക് അiറപ്പാണ് തോന്നിയത് സ്വന്തം ഭർത്താവിനേ ചiതിക്കുന്ന സ്ത്രീ അതായിരുന്നു ഇതുവരെ എന്റെ മനസ്സിലുള്ള നിങ്ങളുടെ ചിത്രം.?ഓരോ രാത്രിയും ആരുടെയൊക്കെയോ വിയർപ്പുംപേറി എനിക്കരികിൽ വന്ന് വാ പൊത്തി കരയുന്നത് കണ്ടപ്പോൾ എനിക്ക് നിങ്ങളോട് പുച്ഛം തോന്നിയിരുന്നു.?എന്നിട്ടും അതേപറ്റി ഒരക്ഷരം ഞാൻ ചോദിക്കാതെ ഇരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ….?അറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരാം…?നിങ്ങൾ എന്റെ അമ്മയാണെന്നുള്ള ഒറ്റകാരണംകൊണ്ടാ….”
“ഹാ അങ്ങനെ പറഞ്ഞു കൊടുക്ക് മോളേ ഇവളുടെ ഈ സ്വഭാവം കൊണ്ടാ അച്ഛൻ ഈ വീട്ടിലേക്ക് പോലും വരാത്തത്….?ഇതിപ്പോ നിനക്ക് നല്ലൊരു ജീവിതം കിട്ടുമല്ലോ എന്നോർത്തുകൊണ്ടാ അച്ഛനിപ്പോ ഇങ്ങ് വന്നത് “
കണ്ണീരോടെ തന്നെ നോക്കി പറയുന്നയാളെ കണ്ടതും അവൾ പoല്ലുകiടിച്ചു കൊണ്ട്അമ്മയെ നോക്കി. അവളോട് എന്ത് പറയണം എന്നറിയാതെ തലകുനിച്ചു നിൽക്കുന്നവരെ കണ്ടതും അവൾക്ക് അവരോട് സഹതാപംതോന്നി.
“താൻ ഇനി മിണ്ടിയാൽ തന്നെഞാൻ തiല്ലും….?തന്നെപോലെ ഒരുത്തൻ അച്ഛനാണ് എന്ന് പറയുന്നതിലും അഭിമാനമുണ്ട് എന്റെ അമ്മ എന്നെ പിoഴച്ചു പെiറ്റതാണെന്ന് പറയുന്നതിന്.?ഇവിടെ വരുകയോ എന്നെസ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കുകയോ ചെയ്തിട്ടില്ലെങ്കിലും താൻ എനിക്കെന്നും പ്രിയപെട്ട ആള് തന്നെയായിരുന്നു.?തന്നെ എനിക്ക് അത്ര ജീവനായിരുന്നു പക്ഷേ ഇപ്പോ…. ഇയാളെ കാണുമ്പോൾ എനിക്ക് അറപ്പും വെറുപ്പും തോന്നുവാ.?സ്വന്തം ഭാര്യയേയും മകളെയും വിiറ്റുതിന്നാൻ നടക്കുന്ന നികൃiഷ്ട ജiന്തു.”
അവളുടെ മനസ്സിൽ അതുവരെ അടിഞ്ഞു കിടന്ന സങ്കടങ്ങൾ മുഴുവൻ അയാൾക്ക് നേരെ പറഞ്ഞു തീർത്തുകൊണ്ടവൾ അമ്മക്ക് നേരെ നോക്കി.
“അമ്മക്ക് ഭർത്താവെന്ന് പറഞ്ഞുകൊണ്ട് നടക്കാൻ ഇയാളെ ആവശ്യമുണ്ടോ…”
അവളുടെ ചോദ്യം കേട്ട് അവർ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഇല്ലെന്ന അർത്ഥത്തിൽ പതിയേ തലയനക്കി.
അത് കണ്ടതും അവരെ തiല്ലാൻ ഓങ്ങിയ അയാളുടെ കയ്യിൽ കടന്നു പിടിച്ചുകൊണ്ടവൾ അമ്മയെ തനിക്കരികിലേക്ക് മാറ്റി നിർത്തി.
“വൈഗ …. നീ ഇറങ്ങുന്നില്ലേ… “
ഭർത്താവിന്റെ വിളികേട്ടവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
പുഞ്ചിരിയോടെ ഭർത്താവിനെ യാത്രയാക്കിയവൾ ഓഫീസിനുമുന്നിലെ തണൽമരത്തിനുചുവട്ടിൽ വന്നിരുന്നു.
അന്ന് അമ്മയേയും കൂട്ടി ആ വീട് വീട്ടിറങ്ങുമ്പോൾ ആ പതിനേഴുകാരിക്ക് ഇനി മുന്നോട്ട് എന്ത് എന്നുള്ള ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് പറയുന്നത്ശരിയാണെന്ന് വിശന്നു തളർന്ന ആ രാത്രിയിൽ ഞാൻഅറിയുകയായിരുന്നു.
രാത്രി ഏറെ വൈകിയിട്ടും പരിഭ്രമത്തോടെ ചുറ്റും നോക്കികൊണ്ട് നിൽക്കുന്ന എന്നെ കണ്ടിട്ടാവാം ഒരമ്മ ഞങ്ങൾക്കരികിലേക്ക് വന്നത് കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി.
അവരുടെ മകനും ഭാര്യയും ആറ്മാസം മുന്നേ ഒരു അപകടത്തിൽ മരണ പ്പെട്ടെന്നും കൊച്ചുമകൻ ഹോസ്പിറ്റലിൽ ആണെന്നും അവരുടെ ഭർത്താവ് അവനരികിൽ ആണെന്നും. അവർക്ക് കൂട്ടായി അവിടെ നോക്കാമോ എന്ന് ചോദിച്ചപ്പോൾ അല്പം മടിയോടെയാണെങ്കിലും എന്നെ ഒപ്പം കൂട്ടി തെരുവിലേക്ക് ഇറങ്ങുന്നതിലും നല്ലത് അവിടെ നിൽക്കുന്നതാണെന്ന് തോന്നിയത് കൊണ്ടാവും അമ്മയും അതിന് സമ്മതിച്ചത്.
പിന്നീട് അവർക്ക് ഞങ്ങൾ സ്വന്തം മകളും കൊച്ചുമകളും തന്നെയായിമാറി.
അവരുടെ കൊച്ചുമകൻ അലനൊപ്പംതന്നെ അവർ എന്നെയും അവന്റെ സ്കൂളിൽ തന്നെ ചേർത്തു.
വീട്ടിൽ ഒരു വക്കീലും ഒരു ഒരു എഞ്ചിനിയറും വേണം എന്നുള്ളത് മുത്തശന്റെ ആഗ്രഹം ആയിരുന്നു.
അത് ഞങ്ങൾ രണ്ടുപേരും നടത്തികൊടുത്തതും ഞങ്ങളുടെ ആഗ്രഹം അവരും നടത്തിതന്നു.
അവന്റെ ജീവിതത്തിലേക്ക് എന്നെത്തന്നെ കൈപിടിച്ച്കൊടുക്കാനും എന്നെയും അമ്മയേയും എന്നെന്നും ചേർത്തു പിടിക്കാനും ഇരുവരും മറന്നില്ല.