ചിത്ര ശലഭത്തിന്റെ കുഞ്ഞ്….
രചന :വിജയ് സത്യ
നമിതയുടെ വിവാഹമാണ് നാളെ രാവിലെ.., നമിതയുടെ അച്ഛനും അമ്മയും ഡോക്ടർമാരാണ്… നമിത ഒരു സിവിൽ എൻജിനീയറാണ് . വിവാഹ പയ്യൻ രാഹുലും എൻജിനീയറാണ്..
വിദേശത്തുള്ള അടുത്ത ബന്ധുക്കളും മറ്റും ഒന്ന് രണ്ട് ദിവസമായി നമിതയുടെ വീട്ടിൽ തന്നെയാണ് സ്റ്റേയിങ്…
നമിത കുറച്ചുദിവസമായി വിവാഹമടുത്തു വന്ന ലiഹരിയിലാണ്. രാഹുലിനെ വീഡിയോ കോൾ ചെയ്തും ചിരിച്ചും കളിച്ചു ഇടയ്ക്ക് സമയം കിട്ടുമ്പോൾ വീട്ടിലെ ബന്ധുക്കളുമായി സംസാരിച്ച് അവൾ അങ്ങനെ ഓരോ നിമിഷവും ശരിക്കും എൻജോയ് ചെയ്തു.
അതുകൊണ്ടുതന്നെ നമിതയ്ക്ക് അതൊരു ഉത്സവമായി തോന്നുന്നു..
പ്രേമ ബന്ധങ്ങളിൽ നിന്നും കുടുങ്ങാത്ത അവൾ ഒടുവിൽ അച്ഛനും അമ്മയും കണ്ടെത്തിയ പയ്യനെ തന്നെ ഭർത്താവാക്കാൻ തീരുമാനിക്കുകയായിരുന്നു.
അക്കൂട്ടത്തിൽ പുറത്തുള്ള ഗസ്റ്റ് ഹൗസിൽ തമിഴനും ഭാര്യയും തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന് താമസിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു.
അതാരാണ് അമ്മേ ആ ഔട്ട് ഹൗസിൽ സ്ത്രീയും പുരുഷനും ആയ രണ്ട് അപരിചിതർ…
അത് മോൾടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരാണ്…
ആണോ…
ആരുടെ ഫ്രണ്ടാണ് അവർ അച്ഛന്റെയും അമ്മയുടെ യോ…?
ഞങ്ങൾ രണ്ടുപേരുടെയും ഫ്രണ്ടാണ്.. ചെന്നൈ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കുന്ന സമയത്തുള്ള പരിചയമാണ്..
നമിതയുടെ അമ്മ ഡോക്ടർ ഒരുവിധത്തിൽ പറഞ്ഞു ഒപ്പിച്ചു..
നമിത അത് ശ്രദ്ധിച്ചു… അച്ഛനെയും അമ്മയുടെയും പരിചയത്തിലുള്ള ഏതോ പാവങ്ങളാണെന്ന് തോന്നുന്നു…അവർ ഒരു പ്രാവശ്യം പോലും ഈ വീട്ടിലേക്ക് വന്നിട്ടില്ല.. അടുത്ത സുഹൃത്താണെങ്കിൽ അതിനു തക്ക അടുപ്പവും പരിചയവും ഇവർ കാണിക്കേണ്ടെ… ഇത് ഒരുമാതിരി രഹസ്യമായി താമസിപ്പിച്ചത് പോലെയാണ് തോന്നുന്നത്.. അവൾക്ക് എന്തോ ഒരു പന്തികേട് തോന്നി.. ഏകദേശം അമ്മയുടെ പ്രായത്തോട് അടുത്ത സ്ത്രീയും അവരുടെ ഭർത്താവുമാണ്… താൻ സിറ്റൗട്ടിൽ നിന്നപ്പോൾ അതിലെ സ്ത്രീ ഒന്ന് രണ്ട് തവണ അവർ വന്ന് തന്നെ നോക്കുന്നത് കണ്ടു. പിന്നെ അകത്തുള്ള അയാളെയും വിളിച്ചു തന്നെ കാണിച്ചു കൊടുക്കുന്ന പോലെ തോന്നി…ശരിക്കും ആരാ അവർ…എന്തായാലും അറിയണം….
ഇടയ്ക്ക് അല്പം സമയം കിട്ടിയപ്പോൾ നമിത അവിടെ ചെന്നു..
ആ മോള് വന്താച്ചാ…..
ആ സ്ത്രി അവളെ കാണുമ്പോൾ വേഗം അടുത്തുചെന്ന് അവളുടെ കൈ പിടിച്ചു ചോദിച്ചു..
അവർ അവളെ സ്പർശിച്ചപ്പോൾ എന്തോ ഒരു സ്പാർക്ക് അവളിൽ പടർന്ന് കയറിയത് പോലെ തോന്നി.
എത്തനാ വർഷമായി മോളെ ഉന്നയി ഞാൻ പാതിട്ട് ….
ഉന്നേ പ്പാക്കറുതുക്കും ഉൻ തിരുമണം പങ്കെടുത്തു ഉന്നയി ആശിർവത പതീപ്പത്തിനും നാൻ വന്തിട്ടാങ്കളെ..എൻ.. രiക്തത്തിൽ രiക്തമേ…
താങ്ക്സ് ആന്റി….
അപ്പോഴേക്കും അമ്മ ഡോക്ടർ അവിടെ കടന്നുവന്നു..
മോളെ അതാ…. ഡോക്ടർ പപ്പ വിളിക്കുന്നു. അതുകേട്ട്.. നമിത തമിഴ് ദമ്പതികളെ വണങ്ങി പെട്ടെന്ന് ഗസ്റ്റ് ഹൗസിനു പുറത്തിറങ്ങി വീട്ടിലേക്ക് പോയി..
തങ്കമണി…. നീ സീക്രട്ട് ഒന്നും പറഞ്ഞിട്ടില്ലല്ലോ..
ഇല്ല ഡോക്ടർ അമ്മ…. ഞാൻ പറയുമോ അപ്പടി.. ഗുഡ്…. നിനക്ക് എന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കണമെന്ന് അത്രയും ആശ ഉള്ളതു കൊണ്ടാണ് നിന്നെ വരാൻ പറഞ്ഞത്.. അവൾ വിവാഹശേഷം രാഹുലുമായി സ്റ്റേറ്റിൽ പോകും പിന്നെ ഇനിയൊരിക്കലും കാണാൻ അവസരം കിട്ടില്ല..
അത് അതാണ് ഡോക്ടരമ്മ ഞാൻ അവളുടെ തിരുമണം എന്ന് കേൾക്കുമ്പോൾ ഓടി വന്തത് …
ഇവിടെ ഞങ്ങൾക്ക് രണ്ടുപേർക്കും തിരക്ക് കാരണമാണ് ചെന്നൈയിൽ ഒന്നും വരാൻ പറ്റാതിരുന്നത്… നിനക്ക് സുഖം തന്നെയല്ലേ.. ഏതായാലും ഇതിരിക്കട്ടെ മോളുടെ വിവാഹം കഴിഞ്ഞ് നിങ്ങൾ പോകുമല്ലോ.. തിരക്കിനിടയിൽ ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ…
അതും പറഞ്ഞു ഡോക്ടർമാർ ഒരു കുiത്ത് പണം അവരെ ഏൽപ്പിച്ചു…
ഇതൊന്നും വേണ്ടമ്മ… കാശിന്റെ കണക്കൊക്കെ നമ്മൾ മുമ്പേ തീർത്തത് അല്ലേ…
അതൊക്കെ ശരി ഇത് ഞങ്ങളുടെ ഒരു സന്തോഷത്തിന് ഡോക്ടർ സാർ പറഞ്ഞിരുന്നു തങ്കമണിക്ക് വേണ്ടുന്നത് ചെയ്യാൻ…
എല്ലാവരെയും കടവുൾ കാപാത്തട്ടും..
ശരി ഞാൻ പോകുന്നു നാളെ രാവിലെ കല്യാണമണ്ഡപത്തിലേക്ക് വന്നോളൂ…
അതും പറഞ്ഞു ഡോക്ടർമാർ ഔട്ട് ഹൗസിൽ നിന്നും ഇറങ്ങിപ്പോയി.
വീട്ടിലെത്തിയിട്ടു അവൾക്ക് സംശയം വിട്ടു മാറിയില്ല… ശരിക്കും ആരാണവർ….. അവര് സ്പർശിച്ചപ്പോൾ എന്താണ് ഒരു പോസിറ്റീവ് എനർജി തന്റെ ശരീരത്തിൽ കയറിയത്…രാഹുലുമായി സംസാരിക്കുമ്പോഴും വീട്ടിൽ മറ്റുള്ളവരുമായി ഇടപഴകിയിട്ടും കുന്നും അവളിൽ ഒരു സമാധാനവും ലഭിച്ചില്ല..
അന്ന് രാത്രി ബെഡ്റൂമിൽ വെച്ചു അച്ഛനോട് അമ്മ അല്പം ദേഷ്യപ്പെട്ടു ഉച്ചത്തിൽ സംസാരിക്കുന്ന സംഭാഷണം അവൾ വ്യക്തമായി കേട്ടു..
ഡോക്ടർ ഇത്രയും കാലത്തിനുശേഷം വേണമായിരുന്നു നിങ്ങൾക്ക് ഈ പണി…. അവർക്ക് പുറത്ത് എവിടെയെങ്കിലും ഹോട്ടലിൽ റൂം അറേഞ്ച് ചെയ്താൽ മതിയായിരുന്നില്ലേ.. ഇവിടെ ഔട്ട് ഹൗസിൽ കൊണ്ടുവന്ന് തന്നെ താമസിപ്പിക്കണമായിരുന്നുവോ…
കോസ്റ്റ്യൂംസ് ഒക്കെ അണിഞ്ഞ് നമ്മുടെ മകളെ ആ കോലത്തിൽ കണ്ടാല് എന്ത് മനസ്സിലാകാനാണ്.അതാണ് ഇങ്ങോട്ട് വരുത്തി താമസിപ്പിച്ചത് അവർക്ക് താൻ പെറ്റ കുട്ടിയെ കൺകുളിർക്കെ കാണാമല്ലോ…
അതിന് അവരുടെ പിള്ളേയൊന്നുമല്ലല്ലോ നമ്മുടെ രണ്ടുപേരുടെയും കൊച്ചല്ലേ…
എടി എന്തുപറഞ്ഞാലും പഴമക്കാർ പറയുന്നതുപോലെ പെറ്റ വട്ടി അവരുടെതല്ലേ…. ആ വയറ്റിൽ 10 മാസം കിടന്നല്ലേ നമ്മുടെ മോള് വളർന്നത്… ശാസ്ത്രം എത്ര വളർന്നാലും ആ രiക്തമല്ലേ അവളുടെ ഞരമ്പിൽ ഓടുന്നത്.. ര ക്ത ബന്ധത്തെ അiറുത്തുമാറ്റാൻ ആർക്കുമാവില്ല.. അത് മനസ്സിലാക്കണം..
തന്റെ ജന്മം സംബന്ധിച്ച സകലവിധ സത്യവും അറിഞ്ഞ നമിത അറിയാതെ ഒന്നു ത്തേങ്ങി.
പിറ്റേന്ന് അത് ഗംഭീരമായി തന്നെ മണ്ഡപത്തിൽ വച്ച് വിവാഹ ചടങ്ങുകൾ നടന്നു തുടങ്ങി…
രാഹുൽ നമിതയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ കാഴ്ചക്കാരുടെ ഇടയിൽ നിന്നും തങ്കമണി കുരവയിട്ടു..
തുടർന്നു ഭക്ഷണം ഒക്കെ കഴിച്ച് ഓരോരുത്തരായി പിരിഞ്ഞു. നമിത രാഹുലിനോടൊപ്പം അവന്റെ വീട്ടിലേക്ക് യാത്രയായി..
തങ്കമണിയും ഭർത്താവും തമിഴ്നാട്ടിലേക്കുള്ള ബസ് കയറി യാത്രയായി..
ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത ഒരു അമ്മയുടെ കണ്ണുനീർ തങ്കമണിയുടെ കവിളിലൂടെ ഒലിച്ചിറങ്ങി…
ഭർത്താവ് സെൽവൻ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു….
തങ്കമണി നീ അഴകാതെ…. കരയരുത്… നാൻ പെറ്റപിള്ള ഉണ്ടല്ലോ ഉനക്ക്… അത് അതുപോതും നമുക്ക്…
ഉം….. അവർ കണ്ണീരോടെ മൂളി ഒന്നു ചിരിച്ചു.
ആ ആദ്യരാത്രിയുടെ അവസാന യാiമത്തിൽ എപ്പോഴോ രാഹുലിന്റെ പൗരുഷത്തെ ഏറ്റുവാങ്ങി അവൾ കിടക്കവേ തന്നെ പത്തുമാസം പെറ്റു വളർത്തിയ ആ അമ്മയുടെ മുഖം മനസ്സിൽ തിളങ്ങി.
അച്ചനും അമ്മയുടെയും ബെഡ് റൂമിലെ സ്വകാര്യ സംഭാഷണം കേട്ടപ്പോൾ തന്നെ നമിത ഔട്ട് ഹൗസിൽ എത്തി ആ അമ്മയെ കെട്ടിപ്പിടിച്ചു കുറെ നേരം തേങ്ങി കരഞ്ഞു.
വിവാഹത്തിന്റെ ആദ്യ അവസരങ്ങളിൽ തമിഴ്നാട്ടിൽ ഗൈനക്കോളജി ഡോക്ടർ ആയ തന്റെ അമ്മയ്ക്ക് യൂട്രസിനെ താങ്ങാൻ പറ്റാത്ത വിധം ദർബല്യത ഉണ്ടെന്നും ആ സമയത്ത് തൂപ്പു ജോലി ചെയ്യുകയായിരുന്നു തന്നെ ഈ ഉദ്യമത്തിൽ പ്രേരിപ്പിക്കുകയാണ് ഉണ്ടായിരുന്നു തങ്കമണി കണ്ണീരോടെ പറഞ്ഞു.. ഒരുപാട് കാശ് തന്നിരുന്നു അത് ഒക്കെ തന്റെ സഹോദരിമാരുടെ വിവാഹത്തിന് വേണ്ടി ചിലവാക്കിയതായി തങ്കമണി പറഞ്ഞു.
ഒക്കെ ആ രാത്രിയിൽ ഔട്ടോസിൽ നിന്ന് കേട്ട് നമിതപോരാൻ നേരം അവരുടെ അഡ്രസ് വാങ്ങി സൂക്ഷിച്ചിരുന്നു..