ഞാൻ ഒരുപാട് വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിച്ചു… ഒടുവിൽ അതുകഴിഞ്ഞ് ബെഡ്ഷീറ്റിൽ പരതുന്നയാളെ ഒരു ഞെട്ടലോടെയാണ് ഞാൻ നോക്കിനിന്നത്……

എഴുത്ത്:- കൽഹാര

“”എന്താ മോളെ എന്താ പ്രശ്നം??”

സൂരജേട്ടന്റെ അമ്മായിയാണ് വിളിച്ചത്.. പറഞ്ഞതെല്ലാം ഒരിക്കൽ കൂടി ആവർത്തിക്കാൻ വയ്യാത്തത് കൊണ്ട് ഒന്നും മിണ്ടിയില്ല പിന്നെ എല്ലാവരെയും പോലെ ഉപദേശം തുടങ്ങി..

“” നാത്തൂൻ എന്നെ വിളിച്ചിരുന്നു!! എല്ലാം എന്നോട് പറഞ്ഞു കേട്ടപ്പോൾ എനിക്ക് വളരെ വിഷമം ആയി. എല്ലാവർക്കും അസൂയയായിരുന്നു നിങ്ങളോട്.. സൂരജിന്റെ കല്യാണം ശരിയായപ്പോൾ ഞങ്ങളെല്ലാവരും പറഞ്ഞതാണ് അവന് ഒത്ത ഒരു കുട്ടിയെ കിട്ടിയിരിക്കുന്നത് എന്ന്!! എന്നിട്ടിപ്പോ നിസ്സാര കാര്യങ്ങൾ പറഞ്ഞു നിങ്ങൾ തമ്മിൽ പിരിഞ്ഞാലോ?? “”

അമ്മായി പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല…ഇനിയും ഉപദേശം തുടരും എന്ന് മനസ്സിലായപ്പോഴാണ് പറഞ്ഞത്…”” എനിക്ക് അതൊന്നും നിസ്സാര പ്രശ്നങ്ങൾ അല്ലായിരുന്നു എന്ന്!”

“” എന്റെ മോളെ, ഈ ആണുങ്ങൾക്ക് സ്നേഹം കൂടിയ ഇതാ പ്രശ്നം ഇടം വലം തിരിയാൻ സമ്മതിക്കില്ല.. അമ്മാവനെ നോക്ക് അമ്മാവനും അങ്ങനെ തന്നെയായിരുന്നു ഞാൻ ആരോടും മിണ്ടാൻ പാടില്ല.. എങ്ങോട്ടും പോകാൻ പാടില്ല അമ്മാവന്റെ കൂടെ തന്നെ ഇരിക്കണം പക്ഷേ എനിക്കതൊക്കെ ഇഷ്ടമായിരുന്നു എന്നോടുള്ള സ്നേഹം കൊണ്ടല്ലേ എന്ന് കരുതി എനിക്കതിൽ അഭിമാനം ആയിരുന്നു!!

ഇതൊക്കെ ഇത്രയേ ഉള്ളൂ മോളെ നമ്മൾ അത് വലിയ പ്രശ്നം ആക്കിയെടുക്കാൻ പോയാൽ അത് വലിയ പ്രശ്നം തന്നെയാണ്.. ഏറ്റുപിടിക്കാനും കുറെ പേര് പുറകെ കൂടും അവരൊന്നും നമ്മുടെ നല്ലതിന് വേണ്ടിയല്ല ആഗ്രഹിക്കുന്നത് എന്ന് നീ ഒന്നു മനസ്സിലാക്ക്!!!” എനിക്ക് കുറച്ച് തിരക്കുണ്ട് എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു സ്വന്തം ഭർത്താവ് അവരെ അടിമയായി കാണുന്നതിന് സ്നേഹം എന്നൊരു നിർവചനം നൽകിയാൽ പിന്നെ എനിക്ക് എന്ത് ചെയ്യാൻ കഴിയും.

ഇത് ആദ്യമായി കിട്ടുന്ന ഉപദേശം ഒന്നുമല്ല ഒരുപാട് പേരായി വന്നു പറയുന്നു സഹിക്കുന്നത് ഞാൻ മാത്രമാണ്… ഉപദേശങ്ങൾ തരാനും കൂട്ടി യോജിപ്പിക്കാനും എല്ലാം ആളുകൾ ഉണ്ടാകും….പക്ഷേ വിവാഹം കഴിഞ്ഞതിനുശേഷം ഇതുവരെ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അയാളെ ഭയന്ന് അയാൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത്.. കുറെ ആകുമ്പോൾ മടുക്കില്ലേ!! അതാണ് എനിക്കും സംഭവിച്ചത് പിന്നെ എന്തുവന്നാലും കുഴപ്പമില്ല എന്ന് മനസ്സ് തീരുമാനിച്ചു.

അമ്പിളിയുടെ ഓർമ്മകൾ അവരുടെ പെണ്ണുകാണൽ ചടങ്ങിൽ എത്തി.

ബാങ്കിലാണ് ജോലി നല്ല കുടുംബമാണ് എന്ന് പറഞ്ഞ് ഒരു കുടുംബ സുഹൃത്ത് വഴി വന്ന ആലോചനയായിരുന്നു സൂരജേട്ടന്റെത് കാണാൻ സുമുഖൻ ആകെക്കൂടി സ്വന്തം എന്ന് പറയാൻ വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ.. അമ്മ സ്കൂളിലെ ക്ലർക്കാണ്. അച്ഛൻ സൂരജേട്ടന്റെ ചെറുപ്പത്തിൽ മരിച്ചതാണ് അച്ഛന്റെ ജോലി അമ്മയ്ക്ക് കിട്ടി എല്ലാംകൊണ്ടും നല്ലൊരു കുടുംബം. അതുകൊണ്ടു തന്നെയാണ് എന്റെ വീട്ടുകാർക്കും അതിൽ നല്ല താല്പര്യം തോന്നിയത് എനിക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

അതുകൊണ്ട് അവരോട് പെണ്ണിനെ വന്നു കണ്ടോളാൻ അച്ഛൻ പറഞ്ഞു അത് പ്രകാരമാണ് അവർ വന്നത്

Are you virgin??

കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി വകയിലുള്ള ഒരു അമ്മാവൻ ഞങ്ങളെ പുറത്തേക്കു പറഞ്ഞു വിട്ടപ്പോൾ സൂരജേട്ടന്റെ ആദ്യത്തെ ചോദ്യം അതായിരുന്നു.. ചോദ്യം കേട്ടതും അമ്പിളി അമ്പരന്നു.. പെണ്ണുകാണാൻ വന്നതാണ് തന്നെ.. ഇങ്ങനെ ഒരു ദിവസത്തിൽ ഇതുപോലൊരു ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല.

നെറ്റി ചുളിച്ച് സൂരജിനെ നോക്കി ഇത് എന്താണ് എന്ന് മട്ടിൽ പെട്ടെന്ന് അയാൾ പൊട്ടി ചിരിച്ചു..

“” അമ്പിളി പേടിച്ചോ ഞാൻ വെറുതെ പറഞ്ഞതാണ്? ഇപ്പോഴത്തെ ഒരു ട്രെൻഡ് ഇതല്ലേ എന്തും വെiട്ടി തുറന്നു പറയുക!! അപ്പോത്തന്നെ ഒന്ന് പേടിപ്പിക്കാം എന്ന് കരുതി.. ഇതുപോലെ അനാവiശ്യ കാര്യങ്ങൾ ഇതൊന്നും ഞാൻ ഇടപെടില്ല കേട്ടോ! അതുകൊണ്ട് തനിക്ക് ധൈര്യമായി ഈ വിവാഹത്തിന് യേസ് എന്ന് പറയാം, ആദ്യം തോന്നിയ അനിഷ്ടം ഇഷ്ടത്തിലേക്ക് വഴിമാറി.

അത്രയ്ക്കും അയാൾക്ക് വാക്സാമർത്ഥ്യം ഉണ്ടായിരുന്നു… വിവാഹം നടന്നു പക്ഷേ ആദ്യരാത്രി മുതൽ എനിക്ക് മനസ്സിലായി ഞാൻ വിചാരിച്ചത് പോലെ ഒരു ജീവിതമാകില്ല ഇത് എന്ന്..

ആദ്യരാത്രിയിൽ തന്നെ ലൈംiഗികമായി ബiന്ധപ്പെടണം എന്ന് അയാൾക്ക് നിർബന്ധമായിരുന്നു…

ഞാൻ ഒരുപാട് വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിച്ചു… ഒടുവിൽ അതുകഴിഞ്ഞ് ബെഡ്ഷീറ്റിൽ പരതുന്നയാളെ ഒരു ഞെട്ടലോടെയാണ് ഞാൻ നോക്കിനിന്നത്..

ഞാൻ കന്യകയാണോ എന്ന് അറിയാൻ ബെഡ്ഷീറ്റിൽ ബ്ലiഡ് സ്റ്റെയിൻ നോക്കുകയായിരുന്നു എന്റെ ഭർത്താവ്!

പെൺകുട്ടികൾക്ക് കന്യാചർമം എന്നുണ്ടെന്നും അത് ആദ്യ ലൈം ഗിക ബ ന്ധത്തിൽ പൊട്ടി ര ക്തം വരും എന്ന് അയാൾക്കറിയാം..ദൗർഭാഗ്യ വശാൽ അതു മാത്രമേ അയാൾക്കറിയു.. വേറെയും പല രീതിയിൽ അത് പൊട്ടാം എന്നും ആദ്യമായി ബന്ധപ്പെടുമ്പോൾ രiക്തം വന്നുകൊള്ളണം എന്ന് നിർബന്ധമില്ല എന്നും അയാൾക്കറിയില്ലായിരുന്നു.. പിന്നീടുള്ള ദിവസങ്ങളിൽ അതും പറഞ്ഞായിരുന്നു അയാൾ എന്നെ വേദനിപ്പിച്ചിരുന്നത്.

“” ആരാണെന്ന് എന്നോട് പറ! ഒരു പ്രശ്നവും ഉണ്ടാവില്ല!! എപ്പോഴും നിന്റെ വീട്ടിലേക്ക് വരുന്ന നിന്റെ ഒരു അമ്മാവൻ അല്ലേ അയാളാണോ?? അതോ കസിൻ ബ്രദർ എന്നുപറഞ്ഞ് നീ എന്നെ പരിചയപ്പെടുത്തിയവനോ,??
അതോ കോളേജിൽ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറഞ്ഞ് നടക്കുന്നവനോ?? “”

ഇതുപോലുള്ള ചോദ്യങ്ങൾ നേരിട്ട് എനിക്ക് മടുത്തു… പിന്നെയും അയാൾ എനിക്ക് പ്രിയപ്പെട്ടവരുടെ പേരും ചേർത്തുവച്ച് ചോദിക്കാൻ തുടങ്ങിയപ്പോഴാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്നത്.

മറ്റുള്ളവരുടെ മുന്നിൽ അയാൾ എന്ത് നന്നായാണ് അഭിനയിക്കുന്നത് എന്റെ പ്രിയപ്പെട്ട ഭർത്താവായി സ്നേഹസമ്പന്നനായി അയാൾ അഭിനയിക്കുന്നത് കണ്ടാൽ ആരും അയാളെ ഇഷ്ടപ്പെട്ടു പോകും..

വീട്ടിലെത്തി ഞാൻ അമ്മയോടും അച്ഛനോടും എല്ലാം തുറന്നു പറഞ്ഞു
അവർക്ക് എന്നെ മനസ്സിലായി.

വിവാഹം കഴിപ്പിച്ചു വിട്ട് ബാധിത തീർത്തു എന്നൊരു കൺസെപ്റ്റിൽ ജീവിക്കാത്തവർ ആയതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു..

പെട്ടെന്ന് തന്നെ ഡിവോഴ്സിന് അപ്ലൈ ചെയ്തു.. വിവാഹം കഴിഞ്ഞ് അധികം ആവാത്തത് കൊണ്ട് ചെറിയ ചില നിയമക്കുരുക്കുകൾ ഉണ്ട് എന്നാലും
എന്നായാലും അയാളിൽ നിന്ന് മോചനം വാങ്ങും എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്..

പലരും ഉപദേശങ്ങളും ആയി വന്നു.. ഞാൻ അഡ്ജസ്റ്റ് ചെയ്താൽ എല്ലാ പ്രശ്നങ്ങളും തീരും എന്നായിരുന്നു എല്ലാവരുടെയും കണ്ടുപിടുത്തം.. എന്നാൽ അവർ ഉദ്ദേശിക്കുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ ഒരുക്ക മില്ലായിരുന്നു.

ഒടുവിൽ അയാളുടെ അമ്മ എന്നെ കാണാൻ വന്നു.. എനിക്ക് ഉണ്ടായ എല്ലാ അനുഭവങ്ങളും ഞാൻ അവരോട് തുറന്നു പറഞ്ഞു.

“” അഴിഞ്ഞാടി നടക്കുന്നത് എന്റെ ചെറുക്കൻ കണ്ടുകാണും അത് ചോദിച്ചതാണോ ഇപ്പോൾ ഇത്രയും വലിയ പ്രശ്നം?? “” എന്നതായിരുന്നു അവരുടെ ചോദ്യം അതോടെ ഞാൻ തീരുമാനിച്ചു ഇനി ആ വീട്ടിലേക്ക് കാലെടുത്ത് കുi ത്തില്ല എന്ന്.

കല്യാണം പ്രമാണിച്ച് നിർത്തിവച്ച എന്റെ പഠനം പൂർത്തിയാക്കണം.. എവിടെയെങ്കിലും ഒരു നല്ല ജോലി സമ്പാദിക്കണം.. സ്വന്തം കാലിൽ നിൽക്കാനായിട്ട് എനിക്ക് പറ്റിയ ഒരു ബന്ധം കിട്ടുകയാണെങ്കിൽ..
കിട്ടുകയാണെങ്കിൽ മാത്രം ഇനി ഒരു വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിക്കും.
അല്ലെങ്കിൽ ഇതുപോലെ ഒക്കെ തന്നെ അങ്ങ് മുന്നോട്ടു പോകും..

കാരണം ഇപ്പോൾ എനിക്ക് മനസ്സമാധാനം ഉണ്ട്.. ജീവിതത്തിൽ ഏറ്റവും വലുത് അതാണെന്ന് മനസ്സിലാക്കിയത് കൊണ്ട് ഇനി എന്തില്ലെങ്കിലും ഞാൻ വിഷമിക്കാൻ പോകുന്നില്ല..