ഞാൻ ആ അടയാളങ്ങൾ കണ്ടതും അവളുടെ ദേഹം മുഴുവൻ വിറക്കുന്നത് പോലെ ആയിരുന്നു എനിക്ക് തോന്നിയത്… അവളുടെ കൈകൾ എന്റെ…….

എഴുത്ത്:- നൗഫു ചാലിയം

“എന്താണ് മോളെ ഇത്…

നിന്റെ കൈ മുഴുവൻ പൊള്ളിയിട്ടുണ്ടല്ലോ…

ഞാൻ അവളുടെ മുഖത്തേക്കും തുടർന്നു കയ്യിലെക്കും നോക്കി കൊണ്ട് പറഞ്ഞു..

അല്ലല്ല…

ഇതാരോ സി ഗരറ്റ് കൊണ്ട് പൊള്ളിച്ചത് ആണല്ലോ…”

തല നിഷേധം പോലെ കുലുക്കിയായിരുന്നു ഞാനത് പറഞ്ഞത്…

എന്റെ കണ്ണുകൾ ആകെ നിറഞ്ഞു വരുന്നത് പോലെ…

“ നാട്ടിൽ ലീവിന് വന്നപ്പോൾ ആയിരുന്നു എന്റെ താഴെ ഉണ്ടായിരുന്ന അനിയത്തിയെ കാണാൻ ഞാൻ ഓടി പിടഞ്ഞു വന്നത്…

അവളെ നിക്കാഹ് ചെയ്തു കൊടുത്തു…സൗദിയിലേക്ക് വിമാനം കയറിയത് ആയിരുന്നു ഞാൻ…

കല്യാണം പോലും കൂടാൻ പറ്റിയിരുന്നില്ല…

അതും അവളുടെ ഇഷ്ടത്തിന് അവൾ കണ്ടു ഇഷ്ട്ടപെട്ടവനെ…”

“ മൂത്തവർ രണ്ടു പേരെയും നല്ല അന്തസായി തന്നെ അളിയന്മാർക്ക് കൈ പിടിച്ചു കൊടുത്തു കണ്ണടച്ചത്…”

“ഇളയവളെ മാത്രം എനിക്കായ് മാറ്റി വെച്ചു… മൂന്നാളേയും ഒരുപോലെ നോക്കി കെട്ടിച്ചു കൊടുക്കണ്ട എന്നൊരു തീരുമാനം ആയിരിക്കാം പടച്ചോന്… “

“ഞാൻ… ഹബീബ്… മലപ്പുറതാണ്… വീട്ടിൽ ഇപ്പൊ ഉമ്മ മാത്രം… പിന്നെ ഉള്ളത് ഈ പറഞ്ഞ മൂന്നു പെങ്ങന്മാർ… “

“ചായ ഗ്ലാസ് എന്റെ നേരെ നീട്ടിയപ്പോൾ ആയിരുന്നു…

അവളുടെ കൈയിൽ കൈപ്പത്തിക്ക് മുകളിലായി മുട്ടിനു താഴെ ഉൾ ഭാഗത്ത്‌ കുറെ ഏറെ പാടുകൾ ഞാൻ കണ്ടത്…”

“ചായ വാങ്ങി…

തിരികെ പോകുന്ന കൈകളെ ഞാൻ ബലമായി പിടിച്ചു നിർത്തി.. അതെനിക് നേരെ തിരിച്ചു വെച്ചു…

ഞാൻ ആ അടയാളങ്ങൾ കണ്ടതും അവളുടെ ദേഹം മുഴുവൻ വിറക്കുന്നത് പോലെ ആയിരുന്നു എനിക്ക് തോന്നിയത്… അവളുടെ കൈകൾ എന്റെ കയ്യിൽ നിന്ന് കൊണ്ട് തന്നെ വിറക്കുന്നുണ്ടായിരുന്നു…”

“മിന്നൂസേ…

എന്താണിത്…

കൈ മുഴുവൻ പൊള്ളിയിട്ടുണ്ടല്ലോ…”

അവൾ എന്ത് ഉത്തരം പറയുമെന്ന് അറിയാതെ എന്നെ തന്നെ നോക്കി..

തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന അവളുടെ അമ്മായിയുമ്മ എന്നെ നോക്കാൻ കഴിയാതെ കണ്ണുകൾ താഴ്ത്തി…

ഞാൻ പെട്ടന്ന് ചായ കുടിക്കാതെ ദേഷ്യത്തോടെ എഴുന്നേറ്റു…

“എവിടെ അവൻ…???”

“ഇക്ക…

പ്രശ്നം ഉണ്ടാക്കല്ലി… ഹാഷിറിന് ഒരു അപത്തം പറ്റിയതാണ്…”

അവൾ പെട്ടന്ന് തന്നെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“അപത്തമോ…ഇതാണോ അപത്തം…

ഇതാണോ നിന്നോട് അവനുള്ള സ്നേഹം…”

എന്റെ മുഖം ദേഷ്യത്താൽ ചുവന്നു വിറച്ചിരുന്നു…

“ഇക്ക…

ഹാഷിർ എന്നോട് മാപ്പ് പറഞ്ഞിട്ടുണ്ട് അതിന്…ഒരു ദിവസം ക ള്ള് കുടിച്ചു വന്നപ്പോൾ പറ്റിയതാ..

ബോധം ഇല്ലാതെ അല്ലെ…”

അവൾ അവനെ ന്യായീകരിക്കാൻ എന്ന പോലെ പറഞ്ഞു…

“ കള്ളും കുടിക്കുമോ അവൻ…”

എന്റെ ചോദ്യം കേട്ടതും അവളുടെ മുഖം കുനിഞ്ഞു…

“അവൾ സ്നേഹിച്ചവൻ ആയിരുന്നെങ്കിലും വിവാഹത്തിന് മുമ്പ് ഞാൻ ഇതെല്ലാം അവന്റെ നാട്ടിൽ തിരക്കിയിരുന്നു..

ആരും ഒന്നും പറഞ്ഞില്ല…

ചിലപ്പോൾ പുറത്തേക് കാണിക്കാത്ത സ്വഭാവം ആയിരിക്കാം…”

“നീ എന്റെ കൂടെ വരുന്നുണ്ടോ…

അവനുള്ളത് ഞാൻ കൊടുത്തോളാം…”

“വേണ്ട ഇക്കാ…

ഇക്കാക് അല്ലെങ്കിൽ തന്നെ ഒരുപാട് പ്രശ്നം ഉണ്ട് തീർക്കാൻ..

ഇനി എന്നെ കൂടി…

വേണ്ട ഇക്കാ…”

അവൾക് അവിടുന്ന് പോരാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും എന്നെ ഓർത്തായിരുന്നു അവളുടെ മറുപടി..

“ആ അളിയൻ എപ്പോ എത്തി…

ഇന്നലെ നാട്ടിൽ എത്തുമെന്ന് പറഞ്ഞിരുന്നു ഇവൾ…

തിരക്കായിരുന്നു അളിയാ അതാ അങ്ങോട്ട്‌ വരാൻ കഴിയാതെ പോയത്…”

ഹാഷിർ വീടിനുള്ളിലേക് കയറി കൊണ്ട് പറഞ്ഞു…

അവനെ കണ്ടതും എന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു മിന്നു എന്റെ കയ്യിൽ മുറുകെ പിടിച്ചു..

“ഓ…

ആങ്ങളയോട് എല്ലാം പറഞ്ഞോ നീ…

നിന്റെ ഇക്കാന്റെ മുഖം ദേഷ്യം വന്നു ചുവന്നു തുടുത്തല്ലോ…”

“എന്താ അളിയാ തല്ലാൻ തോന്നുന്നുണ്ടോ…”

അവൻ എന്നെ ഒന്ന് ആക്കിയത് പോലെ ചിരിച്ചു കൊണ്ട് ചോദിച്ചു..

ഒന്ന് കൊടുക്കാൻ തോന്നുണ്ടേലും ഇവൾ കൈ വിടണ്ടേ..

“എന്റെ അളിയാ…

അവൾ എന്റെ ഭാര്യയാണ്..

അവളെ ഞാൻ എനിക്ക് തോന്നിയത് പോലെ ഒക്കെ ചെയ്യും…

വേണേൽ തന്റെ മുന്നിൽ വെച്ചും ഞാൻ തല്ലും…”

“ഒരു കൂസലും ഇല്ലാതെ അവൻ പറയുന്നത് കേട്ടപ്പോൾ മിന്നു എന്റെ കയ്യിലെ പിടുത്തം വിട്ടു..

അവനെ ഭയം കൊണ്ടായിരിക്കാം…”

“നീ ആണാണെൽ എന്റെ മുന്നിൽ നിന്നും തല്ല് കാണട്ടെ…”

അവൾ കൈ വിട്ടതും ഞാൻ അവനോട് പറഞ്ഞു…

“അവൻ തല ചെരിച്ചു മൂക് ചൊറിഞ്ഞു കൊണ്ട് അവളുടെ അടുത്തേക് നടന്നു കൈ നീട്ടിയതും എന്റെ ചവിട്ട് അവന്റെ അടി വയറ്റിൽ പതിഞ്ഞിരുന്നു…

എന്റെ ഒരു അടിക്ക് പോലും ഇല്ലാത്തവൻ ശ്വാസം പോലും എടുക്കാൻ കിട്ടാതെ മതിലിൽ ചാരി കിടന്നു..”

“എടാ…

എന്റെ മോനെ നീ എന്ത് ചെയ്തതാടാ എന്നും ചോദിച്ചു കൊണ്ട് അവളുടെ അമ്മായി മകന് അടുത്തേക് ഓടുന്നതിന്റെ കൂടെ എന്റെ പെങ്ങളും ഓടുന്നത് കണ്ടപ്പോൾ ആയിരുന്നു ഞാൻ തോറ്റെന്നു എനിക്ക് തോന്നിയത്..”

ഉള്ള ജീവനും കൊണ്ട് അവൻ എഴുന്നേറ്റു മതിലിലേക് ചേർന്ന് ഇരുന്നു കൊണ്ട് പെങ്ങളെ ചേർത്ത് ഇരുത്തി കൊണ്ട് എന്നോട് പറഞ്ഞു..

“കണ്ടോടാ…

ഞാൻ എന്ത് ചെയ്താലും ഇവൾ എന്നെ വിട്ടു നിന്റെ കൂടെ വരില്ല…

നീ ഒന്ന് വിളിച്ചു നോക്കു…”

“എനിക്കറിയാം…

ഞാൻ വിളിക്കാതെ തന്നെ അവൾ വരില്ലെന്ന്…

അവൾ എന്റെ നോട്ടം നേരിടാൻ കഴിയാതെ മുഖം കുനിച്ചു വീടിനുള്ളിലേക്ക് കയറുന്നത് കണ്ടപ്പോൾ എന്റെ ചങ്കാണ് തകർന്നത്…

അവളെ വിളിച്ചു സ്വയം അപമാനിതനായി ഇറങ്ങുന്നതിലും നല്ലത് ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ ആയിരുന്നു പുറകിൽ ഒരു ബഹളം കേട്ടത്..

നോക്കിയപ്പോൾ കയ്യിൽ ഒരു കുഞ്ഞു ബാഗ് പിടിച്ചു എന്റെ മിന്നൂട്ടി നിൽക്കുന്നു..”

“എടീ…

നീ ഇവിടെ നിന്നും ഇന്നിറങ്ങിയാൽ ഇനി ഒരു തിരിച്ചു വരവോ..

ഞാൻ നിന്നെ വന്നു വിളിക്കുമെന്നോ നീ കരുതണ്ട…

ഇത് നിന്റെ അവസാനത്തെ ഇറക്കം ആയിരിക്കും ഈ വീട്ടിൽ നിന്ന്…”

മിന്നൂട്ടി എന്നെ ഒന്ന് നോക്കി..

കയ്യിലെ ബാഗ് അവൾ നിലത്തേക് വെച്ചു…

“ഈ ബാഗിൽ എന്റെ ഇക്ക എനിക്ക് വാങ്ങിച്ചു തന്നത് അല്ലാത്ത ഒന്നും ഇല്ല…

നിങളുടേതായി ഒന്നും…

ഇനി ഈ വീട്ടിലേക് ഞാൻ വരികയുമില്ല നിങ്ങളുടെ സ്നേഹം കൊണ്ടാണ് ഞാൻ ഇവിടെ നിന്നതെന്ന് കരുതുന്നുണ്ടോ നിങ്ങൾ…

അല്ലെങ്കിൽ എനിക്ക് ഇനി വേറൊരു ജീവിതം ഉണ്ടാവൂല എന്ന് കരുതിയിട്ടാണോ നിൽക്കുന്നതെന്ന് കരുതിയോ .

ഒന്നും അല്ലെടോ…

നിങ്ങളെ ഞാൻ അത്രക്ക് ഇഷ്ട്ടപെട്ടു പോയി…

നിങ്ങൾ എന്നെ എന്ത് ചെയ്താലും എന്റെ ഉള്ളിന്റെ ഉള്ളിൽ ഉടുമ്പ് പിടിക്കുന്നത് പോലെ നിങ്ങളോടുള്ള എന്റെ ഇഷ്ടം വലിച്ചു മുറുക്കുന്നത് കൊണ്ടാണ്…

നിങ്ങളെ നഷ്ടപ്പെട്ടാൽ എനിക്ക് സഹിക്കൂല എന്നൊരു തോന്നൽ ആയിരുന്നു മനസു നിറയെ…

അല്ലെങ്കിൽ എന്നെ നിങ്ങളെ ഞാൻ ഉപേക്ഷിച്ചു പോയേനെ…

ആ കാണുന്ന ആളെ കണ്ടോ.. ഞങ്ങൾക് വേണ്ടിയാ ജീവിച്ചത്…

ഇന്നും ഞങ്ങളുടെ സന്തോഷമാണ് ഏറ്റവും പ്രധാനം…തനിക്കൊന്നും അത് മനസിലാവില്ല…അതിന് നല്ലൊരു ഹൃദയം വേണം…

ഇനി എന്നെ എന്റെ വഴിയിൽ എങ്ങാനും കണ്ടാൽ ഉറപ്പായും ഞാൻ മുഖത്തു തുപ്പും..

ഈ ഒരു ചെരുപ്പ് കൂടെ ഞാൻ ഊരുന്നുണ്ട്…

ആ ഗേറ്റിന് വെളിയിൽ കാണും ഈ
മുറ്റത് നിന്നും ഒരു മണ് തരി പോലും എന്റെ കാലിൽ ഇനി പറ്റാതെ ഇരിക്കാനാണ്..

അവൾ അതും പറഞ്ഞു എന്റെ അടുത്തേക് നടന്നു വന്നു കൊണ്ട് പറഞ്ഞു..

“പോകാം ഇക്കാ…”

ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക് നടന്നു…

“അത്യാവശ്യം വിദ്യാഭ്യാസം ഞാൻ അവൾക് നൽകിയിട്ടുണ്ട്…അവൾ എന്തേലും ജോലി കണ്ടു പിടിക്കുമെന്ന് എനിക്കറിയാം…

ഇനി ജോലി കിട്ടിയില്ലേലും എന്റെ മിന്നൂന്റെ വയറു നിറക്കാനുള്ള ഒരു പിടി അരി എനിക്ക് ഉണ്ടാകുവാൻ ഉള്ളതല്ലേ ഉള്ളൂ..”

“എന്നാലും പ്രശ്നം ബാക്കി ആണല്ലോ അളിയാനുള്ള പരിപ്പ് വട ഞാൻ കൊടുക്കണ്ടേ…

കൊടുക്കണം…

ചൂടോടെ ഇന്ന് തന്നെ കൊടുക്കാം…”

ഇഷ്ടപെട്ടാൽ…♥️♥️♥️