എഴുത്ത് :- നിമ
സ്വപ്നക്ക് സുഖമല്ലേ?? രണ്ടാമത്തെ ഏട്ടത്തിയാണ് വന്നു കയറിയ പാട് ചോദിച്ച ചോദ്യമാണ് അതെ എന്ന് പറഞ്ഞു..
അതോടെ ചിരിച്ച് ഏട്ടത്തി അകത്തേക്ക് കയറിപ്പോയി. ഞാൻ അവിടെ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്ന് ചെയ്യാൻ തുടങ്ങി.. ഇന്ന് അഭിലാഷിന്റെ അമ്മയുടെ പിറന്നാൾ ആണ് അതിനു വന്നതാണ് എല്ലാവരും അതുകൊണ്ടു തന്നെ അത്യാവശ്യം നല്ല ജോലിയുണ്ട് എല്ലാം ഇവിടെത്തന്നെ വച്ചുണ്ടാക്കുകയാണ് കാറ്ററിങ് ആക്കാം എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും അത് ഇഷ്ടമല്ല വീട്ടിൽ തന്നെ വച്ചുണ്ടാക്കുന്നതാണ് നല്ലത് എന്നാണ് അവരുടെ അഭിപ്രായം.
അത് പ്രകാരം വന്നതാണ് രണ്ടാമത്തെ ഏട്ടനും ഏട്ടത്തിയമ്മയും ഇവിടേക്ക് തന്റെ കല്യാണം കഴിഞ്ഞു വന്നിട്ട് ആകെ ഒരു മാസം കഴിഞ്ഞതേയുള്ളൂ..
മൂന്ന് ആൺകുട്ടികളാണ് അഭിലാഷേട്ടന്റെ വീട്ടിൽ മൂത്തത് ആനന്ദേട്ടൻ രണ്ടാമത്തെ അഭിജിത്തേട്ടൻ മൂന്നാമത്തെതാണ് അഭിലാഷ്..
ആനന്ദേട്ടനും ഭാര്യ ഇന്ദുവും മാത്രമാണ് ഇവിടെ ഉള്ളത്… അഭിജിത്ത് ഏട്ടനും ഭാര്യ രേണുവും അഭിജിത്തേട്ടന്റെ ഓഫീസിന് അരികിൽ ഒരു വാടക വീട് എടുത്ത് അവിടെയാണ് താമസം..
ഇന്ന് എല്ലാവരും ലീവ് ആയിരുന്നു പിറന്നാൾ പ്രമാണിച്ച് അതുകഴിഞ്ഞ് ജോലിയെല്ലാം കഴിഞ്ഞ് ഞാനും രേണു ചേച്ചിയും കൂടി ഒരിടത്ത് ഇരിക്കുക യായിരുന്നു പെട്ടെന്ന് ഇന്ദു ഏട്ടത്തി അവിടെനിന്ന് എഴുന്നേറ്റു എന്തിനോ പോയപ്പോൾ രേണു ഏട്ടത്തി എന്റെ അരികിൽ വന്നു..
“”” സ്വപ്നേ നീ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും!! ഈ പോയ സാധനം ഉണ്ടല്ലോ ഇന്ദു അത്ര നല്ല പുള്ളി ഒന്നുമല്ല ഞങ്ങൾ ഇവിടെ നിന്ന് പൈസ ഉണ്ടായിട്ട് ഒന്നുമല്ല വാടകവീട്ടിൽ പോയി നിൽക്കുന്നത് വേറെ നിവൃത്തി യില്ലാത്തതുകൊണ്ടാണ്!””
എന്താണ് അവർ പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല അന്നേരം പറഞ്ഞു..
“”” വെറുതെ നമ്മുടെ ഭർത്താക്കന്മാരുടെ കാര്യത്തിലൊക്കെ ആവശ്യമില്ലാതെ ഇടപെടും വല്ലാത്ത അധികാരത്തിൽ നമ്മളെയെല്ലാം കേറി ഭരിക്കാൻ വരും അവരുടെ അതേ അവകാശവും സ്ഥാനവും നമുക്കും ഈ വീട്ടിൽ ഇല്ലേ അതൊന്നും അംഗീകരിച്ചു തരില്ല നീ ഇപ്പോൾ പുതുമോടി ആയതുകൊണ്ട് നിനക്ക് തോന്നാത്തതാണ് ഇനിയങ്ങോട്ട് മനസ്സിലായിക്കോളും!””‘
എനിക്ക് അന്നേരം ഒന്നും മനസ്സിലായില്ല അവർ അങ്ങോട്ട് പോയി പിന്നെ ഞാൻ ഇന്ദു ഏട്ടത്തിയെ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴാണ് അവർ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായത്
ഞങ്ങൾ രണ്ടുപേരും മുറിയിൽ ഇരിക്കുമ്പോൾ അനാവശ്യമായി അങ്ങോട്ടേക്ക് കയറിവരും ഏട്ടന്റെ ഡ്രസ്സ് എല്ലാം എടുത്തുകൊണ്ടുപോയി അലക്കും.. രാവിലെ അഭിലാഷേട്ടൻ ഭക്ഷണം കഴിക്കാൻ വരുമ്പോൾ ധൃതിപിടിച്ച് വിളമ്പി കൊടുക്കുന്നത് കാണാം ഒന്നും എന്നെക്കൊണ്ട് ചെയ്യിപ്പിക്കില്ല..
അവരില്ലാതെ അവിടെ ഒരില അനങ്ങില്ല എന്ന മട്ടിൽ ആക്കി വെച്ചിരിക്കുകയാണ് എല്ലാവരെയും.. അഭിലാഷേട്ടന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അവരായിരുന്നു.. എന്തിന് എനിക്ക് വീട്ടിൽ പോകണമെങ്കിൽ പോലും അവരുടെ അനുവാദമാണ് അവിടെ വേണ്ടിയിരുന്നത്.
അവർക്ക് സൗകര്യമുണ്ടെങ്കിൽ എന്റെ പോക്ക് പോലും അവർ മുടക്കും എല്ലാവരും അതിനനുസരിച്ച് തുള്ളുന്നുമുണ്ട്..
അപ്പോഴാണ് എനിക്കും മനസ്സിലായത് അവർ അവിടെ ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ അഭിലാഷേട്ടനോട് ഇതിനെപ്പറ്റി സംസാരിച്ചു നിനക്ക് ഭ്രാന്താണ് എന്നാണ് അവിടുന്ന് കിട്ടിയ മറുപടി ക്രമേണ എനിക്ക് ഭ്രാന്ത് ആവാനും തുടങ്ങിയിരുന്നു.
അഭിജിത് ഏട്ടൻ രേണു ഏട്ടത്തി പറയുന്നതുപോലെ കേട്ടതുകൊണ്ടാണ് അവർ പുറത്ത് പോയി താമസിക്കാൻ പ്ലാനിട്ടത് അഭിലാഷേട്ടൻ അങ്ങനെ ഒരാളായിരുന്നില്ല..
ഞാൻ അഭിലാഷേട്ടനോട് സാവകാശത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അവനാവശ്യമായി അധികാരം എടുക്കുന്നുണ്ട് ഏട്ടത്തിയമ്മ എന്ന് പറഞ്ഞപ്പോൾ എല്ലാം നിന്റെ തോന്നലാണ് എന്ന് പറഞ്ഞു പിന്നീട് അദ്ദേഹവും ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു അതോടെ അഭിപ്രായങ്ങൾ മാറി വരുന്നത് കണ്ടു..
ആനന്ദേട്ടൻ അവർ എന്തുപറഞ്ഞാലും അത് കണ്ണും അടച്ച് വിശ്വസിക്കും അതുകൊണ്ട് തന്നെ അയാളെ ഒട്ടും വിലയില്ല പിന്നെ ഉള്ളത് അച്ഛനും അമ്മയും ആണ് അവർ അവരുടെ കാര്യം മാത്രം നോക്കും അഭിലാഷേട്ടന്റെ കാര്യങ്ങളിൽ എന്തിനാണ് അവർ ഇടപെടുന്നത്… എനിക്ക് മനസ്സിലാവാത്ത കാര്യം അതാണ്..
ജോലി കഴിഞ്ഞുവന്ന് ഒരു ഗ്ലാസ് വെള്ളം എന്നു പറഞ്ഞപോലും ഇവര് കാണും അടുക്കളയിലേക്ക് ഓടി പോകുന്നത് അതെടുത്തു കൊടുക്കാൻ. ഭാര്യയായ ഞാനിവിടെ ഇല്ലേ??
അവരുടെ കാട്ടിക്കൂട്ടിൽ ക്രമേണ ഞങ്ങളുടെ ജീവിതത്തിൽ ആസ്വാരസ്യങ്ങൾ ഉണ്ടാക്കി ഞങ്ങൾ തമ്മിൽ ചെറിയ ചെറിയ വഴക്കുകൾ ഉണ്ടായി തുടങ്ങി..
അഭിലാഷേട്ടൻ എന്നെ കുറ്റം പറയുമ്പോൾ ഞാൻ ശരിക്കും അങ്ങോട്ട് പറഞ്ഞ് മനസ്സിലാക്കി കൊടുത്തിരുന്നു. എല്ലാത്തിനും കാരണം അനാവശ്യമായി നമ്മളുടെ കാര്യത്തിൽ ഇടപെടുന്ന നിങ്ങളുടെ ഏട്ടത്തി അമ്മ തന്നെയാണ് എന്ന്അ ടുത്തദിവസം മുതൽ രാവിലെ ചായ കുടിക്കാൻ വരുമ്പോൾ ഏട്ടത്തി വിളമ്പിക്കൊടുക്കാൻ വന്നിട്ടുണ്ടെങ്കിലും അഭിലാഷേട്ടൻ സമ്മതിക്കില്ല ഏട്ടത്തി എന്തിനാ ബുദ്ധിമുട്ടുന്നത് അവൾ വിളമ്പിക്കോളും എന്നും പറഞ്ഞ് ഏട്ടത്തിയെ അവിടെ നിന്ന് പറഞ്ഞയക്കും അവർക്ക് അത് ഒട്ടും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല..
ഇതിനൊക്കെ പകരം വീട്ടുന്നത് എന്നോടായിരുന്നു നീ തലയണമന്ത്രം പറഞ്ഞു കൊടുത്ത് അവനെ മയക്കി വെച്ചിരിക്കുകയാണ് എന്ന് പറഞ്ഞു അന്നേരം?ഞാൻ ചോദിച്ചു ഇനി മയക്കിയിട്ടുണ്ടെങ്കിൽ തന്നെ അതെന്റെ സ്വന്തം ഭർത്താവിനെ അല്ലേ എന്ന്..
അതോടെ വഴക്കായി അവർ ഉറക്കെ കരയാൻ തുടങ്ങി ഞാൻ അവരെ ഒറ്റപ്പെടുത്തുകയാണ് എന്ന്.?അതോടെ അവിടെ വഴക്കായി രേണു ചേച്ചി മിടുക്കിയായിരുന്നു വലിയ ഒരു പ്രശ്നത്തിന് മെനക്കെടാതെ വേഗം അവിടെ നിന്ന് രക്ഷപ്പെട്ടു. പക്ഷേ ഞാൻ വന്നതും അവിടെ ഓരോ പൊട്ടിത്തെറി ഉണ്ടാവാൻ തുടങ്ങിയതോടെ എല്ലാവരും എന്നെ കുറ്റം പറയാൻ തുടങ്ങി ഞാൻ കാരണമാണ് പ്രശ്നം എന്ന്..
അവർ തന്നെയാണ് അനാവശ്യമായി ഓരോരോ കാര്യത്തിൽ ഇടപ്പെടുന്നത് ഒടുവിൽ അഭിലാഷേട്ടൻ പറഞ്ഞു ഞങ്ങൾ മറ്റൊരിടത്ത് പോയി അഭിജിത്ത് ചേട്ടനെ പോലെ താമസിച്ചോളാം വെറുതെ ഒരുമിച്ച് നിന്ന് പ്രശ്നമുണ്ടാകുന്നതിലും ഭേദം അങ്ങനെ നിൽക്കുന്നതല്ലേ എന്ന്…
അച്ഛനും അമ്മയും ഒന്നും എതിർത്ത് പറഞ്ഞില്ല നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്ന് പറഞ്ഞു പക്ഷേ ഏട്ടത്തി ആണ് എതിർത്തത് എന്തിനാണ് അങ്ങോട്ടേക്ക് പോകേണ്ട ആവശ്യം നിങ്ങൾക്ക് ഇവിടെ തന്നെ നിന്നാൽ പോരെ എന്നെല്ലാം ചോദിച്ചു..
ഞാനൊന്നും മിണ്ടിയില്ല ഇനി ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്റെ കുത്തിത്തിരിപ്പ് കൊണ്ടാണ് പ്രശ്നങ്ങളെല്ലാം എന്നും പറഞ്ഞ് അവർ വീണ്ടും തുടങ്ങും എന്താണെന്ന് വെച്ചാൽ അഭിലാഷേട്ടൻ തീരുമാനിക്കട്ടെ എന്ന് വിചാരിച്ച് മിണ്ടാതെ ഇരുന്നു..
അഭിലാഷേട്ടൻ അവിടെ നിന്ന് പോകാൻ തന്നെയായിരുന്നു തീരുമാനിച്ചത് അങ്ങനെ അവിടെ നിന്ന് പടിയിറങ്ങി മറ്റൊരു വീട്ടിൽ വാടകയ്ക്ക് താമസിച്ചു.
ശരിക്കും സമാധാനം ഇപ്പോഴാണ് അറിഞ്ഞത് ചിലരുണ്ട് അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ കൈ കടത്തുന്നവർ അവർ നമ്മളുടെ കൂടെയുണ്ടെങ്കിൽ ഒരിക്കലും നമുക്ക് ഒരു സമാധാനവും കിട്ടില്ല ഒരു പ്രൈവസിയും കിട്ടാൻ അവർ അനുവദിക്കുകയും ഇല്ല അങ്ങനെയുള്ളവരെ മാറ്റിനിർത്തുക എന്നത് മാത്രമാണ് ഏക പോംവഴി അല്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതവും വളരെ ശോചനീയം ആയിത്തീരും.