ചേച്ചിയുടെ ഭർത്താവ് പതിയെ അങ്ങോട്ടേക്ക് വന്നു. അയാൾ എന്നെയും ഉ പദ്രവിക്കാൻ തുടങ്ങി ഞാനും അയാളുടെ ഭാര്യയായി നിൽക്കണം എന്ന്…….

എഴുത്ത്:-കാർത്തിക

“” മോളെ ചേച്ചിയോട് ക്ഷമിക്കണം ചേച്ചിക്ക് ഇതല്ലാതെ മറ്റൊരു വഴിയുമില്ല നിന്നെ വീട്ടിൽ നിർത്തണം എന്നുണ്ട് പക്ഷേ നിനക്ക് നിന്റെ ചേട്ടന്റെ സ്വഭാവം അറിയാമല്ലോ??””

എന്നെ കെട്ടിപ്പിടിച്ച് ചേച്ചി പറഞ്ഞപ്പോൾ എനിക്ക് ചേച്ചിയുടെ അവസ്ഥ ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു..

“” എനിക്ക് വിഷമം ഒന്നും ഇല്ല ചേച്ചി!! അല്ലെങ്കിൽ തന്നെ ഇതൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത് അല്ലെങ്കിൽ പിന്നെ ഇതുപോലൊരു പിഞ്ചു കുഞ്ഞിനെ നോക്കാൻ എനിക്കൊരു അവസരം കിട്ടുമോ!””

അതും ശരിയാണ് എന്ന മട്ടിൽ ചേച്ചി ഒന്ന് മൂളി പിന്നെ എന്നെ ആ വീട്ടിലാക്കി ചേച്ചി അവിടെ നിന്നും പോയി.

അമ്മയും ചേച്ചിയും മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.. ചേച്ചിയുടെ വിവാഹം കഴിഞ്ഞു പക്ഷേ അവളെ കല്യാണം കഴിച്ചത് ഒരു രാക്ഷസനെ പോലെ ഒരാളായിരുന്നു അവളെ കള്ളുകുടിച്ചു വന്ന് ഉ പദ്രവിക്കും… ഒരിക്കൽ അവൾ ഗർഭിണിയായിരുന്നു ആ സമയത്ത് അയാൾ അവളുടെ അ ടിവയറ്റിൽ ച വിട്ടി, ഗർഭപാ ത്രം പോലും എടുത്ത് ഒ ഴിവാക്കേണ്ടി വന്നു അതോടെ.

അവൾക്കിനി കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് മനസ്സിലായി അവൾ അയാളു മായുള്ള ബന്ധം ഉപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നു..

ഈ സമയത്താണ് എനിക്കൊരു കല്യാണ ആലോചന വരുന്നത്.. ടൗണിലെ ഒരു ടെക്സ്റ്റൈൽസിൽ നിൽക്കുകയായിരുന്നു ആള്.. വിനോദ് എന്നായിരുന്നു പേര്.. കാണാൻ വലിയ കുഴപ്പമൊന്നുമില്ല അതുകൊണ്ടുതന്നെ കൂടുതലൊന്നും അന്വേഷിക്കാതെ എന്റെ കല്യാണം കഴിഞ്ഞു.

വിനോദേട്ടൻ ആള് പാവമായിരുന്നു പക്ഷേ വിനോദേട്ടന്റെ അമ്മയും പെങ്ങളും വല്ലാത്ത സാധനങ്ങൾ ആയിരുന്നു. അവരെന്നെ നന്നായി ഉപദ്രവിച്ചു പക്ഷേ വിനോദേട്ടന് വേണ്ടി എല്ലാം സഹിച്ചു ഞാൻ അവിടെ നിന്നു..

ആ സമയത്താണ് ഞാൻ ഗർഭിണിയാണ് എന്നറിയുന്നത് പിന്നെ വിനോദേട്ടൻ എന്നെ താഴ്ത്തും തലയിലും വെച്ചിട്ടില്ല പത്ത് മാസം കഴിഞ്ഞ് ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മൂന്നുമാസം കഴിഞ്ഞ് എന്റെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോകാൻ വിനോദേട്ടന്റെ വീട്ടിൽ നിന്ന് ആരും വന്നില്ല വിനോദേട്ടൻ ഒഴികെ… ഒരു ഓട്ടോറിക്ഷയിൽ ഞങ്ങൾ വിനോദേട്ടന്റെ വീട്ടിലേക്ക് തിരിച്ചു പക്ഷേ വിധി ഞങ്ങൾക്ക് കാത്തുവെച്ചിരുന്നത് വലിയ ഒരു അപകടം ആയിരുന്നു ആ അപകടത്തിൽ എനിക്ക് എന്റെ കുഞ്ഞിനെയും വിനോദേ ട്ടനെയും നഷ്ടപ്പെട്ടു… അതിന്റെ ആഘാതത്തിൽ അമ്മ ഞങ്ങളെ വിട്ടു പോയി പിന്നെ ഞാനും ചേച്ചിയും മാത്രമായിരുന്നു… ചേച്ചിയുടെ ഭർത്താവ് പതിയെ അങ്ങോട്ടേക്ക് വന്നു. അയാൾ എന്നെയും ഉ പദ്രവിക്കാൻ തുടങ്ങി ഞാനും അയാളുടെ ഭാര്യയായി നിൽക്കണം എന്ന്..

അവിടെനിന്ന് എന്നെ രക്ഷപ്പെടുത്താൻ ആണ് ചേച്ചി എവിടെ എങ്കിലും എനിക്കൊരു ജോലി അന്വേഷിച്ചത് അങ്ങനെയാണ് പ്രസവത്തോടെ അമ്മ മരിച്ച ഒരു കുഞ്ഞിനെ നോക്കാൻ ആളെ വേണം എന്ന് പറഞ്ഞത്.

ഈ വീട്ടിൽ എത്തി ഞാൻ.. വിടുത്തെ സാർ ഒരു പോലീസ് ആണ് അദ്ദേഹത്തിന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി പ്രസവത്തോടെ മരിക്കുകയായിരുന്നു ഈ വീട്ടിൽ സാറും സാറിന്റെ അമ്മയും ഈ പിഞ്ചുകുഞ്ഞും മാത്രമേയുള്ളൂ സാറിന്റെ പെങ്ങൾ അങ്ങ് അമേരിക്കയിലാണ്… അമ്മയ്ക്കും സാറിനും കൂടി കുഞ്ഞിനെ നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അതുകൊണ്ടാണ് കുഞ്ഞിനെ നോക്കാൻ ആരെയെങ്കിലും അവർ അന്വേഷിച്ചത്..

ആ കുഞ്ഞിനെ കണ്ടതും നഷ്ടപ്പെട്ട എന്റെ പൊന്നുമോളെ പോലെ തോന്നി എനിക്ക്.. കുപ്പിപ്പാല് കുടിക്കാൻ വിസമ്മതിച്ചു കരഞ്ഞ കുഞ്ഞിന് ആരും അറിയാതെ ഞാൻ മു ലപ്പാൽ നൽകി.. മോള് പോയ ശേഷം അത് വെറുതെ പിഴിഞ്ഞ് കളയുകയായിരുന്നു ഞാൻ.. ഇപ്പോ ഈ മോൾക്ക് അത് അമൃതായി.

അവൾ എന്നോട് ഇണങ്ങി… എനിക്ക് അവൾ എന്റെ സ്വന്തം മകൾ തന്നെയായി… എന്റെ നെഞ്ചിലെ ചൂട് പറ്റി അവൾ ഉറങ്ങി എന്റെ കയ്യിൽ നിന്ന് മറ്റാരുടെ കയ്യിലേക്ക് അവൾ പോകുമായിരുന്നില്ല… ഒരു നിധി പോലെ ഞാനും അവളെ ചേർത്ത് പിടിച്ചു.. ഒരു ദിവസം സാറിന്റെ അമ്മ ഞാൻ ആ കുഞ്ഞിന് മു ലയൂട്ടുന്നത് കണ്ടുപിടിച്ചു.

ഒരുപാട് ചീത്ത പറഞ്ഞ് എന്നെ അവിടെ നിന്ന് ഇറക്കി വിട്ടു.. ഞാൻ ചേച്ചിയുടെ അടുത്തേക്ക്, ഞങ്ങളുടെ വീട്ടിലേക്ക് തന്നെ പോന്നു മറ്റു എങ്ങും എനിക്ക് പോകാൻ ഇല്ലായിരുന്നു.. അവളെ പിരിഞ്ഞു നിന്നപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി എന്റെ നെഞ്ചുവിങ്ങി..

എന്നെ മാ റിടങ്ങൾ അവൾക്കായി ചു രന്ന് എന്റെ വസ്ത്രങ്ങളെല്ലാം നനഞ്ഞൊട്ടിച്ചു..

ആ രാത്രി മുഴുവൻ അവളെ ഓർത്ത് കരഞ്ഞ് ഞാൻ വെളുപ്പിച്ചു.. ചേച്ചി എന്നെ ആശ്വസിപ്പിച്ചു.. ചേച്ചിയുടെ ഭർത്താവ് എങ്ങോട്ടോ പോയത് ഞങ്ങൾക്ക് ആശ്വാസമേകി ഇല്ലെങ്കിൽ അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന കാര്യം ഉറപ്പായിരുന്നു എന്നെ എങ്ങോട്ടോ പറഞ്ഞു വിട്ടതിന് ചേച്ചിയെ ഒരുപാട് ഉപദ്രവിച്ചിരുന്നു അയാൾ…

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങളുടെ വീടിന്റെ മുന്നിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. അതിൽ നിന്ന് ആ സാർ ഇറങ്ങിവന്നു.. എനിക്ക് പേടിയായി ഇനി സാർ എന്റെ പേരിൽ വല്ല കേസും എടുക്കുമോ എന്ന് അവരൊക്കെ വലിയ ആളുകളല്ലേ.. വിചാരിച്ചത് എന്തും നടക്കും…

ചേച്ചിയും എന്നെ ഭയത്തോടെ നോക്കി..

സാറ് എന്റെ അരികിൽ വന്നു,

“” പേടിക്കണ്ട എന്നോട് അമ്മയെല്ലാം പറഞ്ഞു!! ഞാൻ അതിൽ തെറ്റൊന്നും കാണുന്നില്ല!! ഇന്ന് തന്നെ നീ എന്റെ വീട്ടിൽ എത്തണം!! ഇന്നലെ കുഞ്ഞ് കരച്ചിൽ ഒന്ന് നിർത്തിയിട്ട് പോലും ഇല്ല!””

അവളെ പിരിഞ്ഞ് എനിക്കും പറ്റുന്നുണ്ടായിരുന്നില്ല അത് കേട്ടതും എനിക്ക് ഒരുപാട് സന്തോഷമായി അപ്പോൾ തന്നെ ചേച്ചിയോട് പറഞ്ഞു ഞാൻ അങ്ങോട്ടേക്ക് പോയി…

അവിടെ എനിക്കായി ആ കുഞ്ഞു കാത്തിരിക്കുന്നത് പോലെ ആയിരുന്നു എന്നെ കണ്ടതും അവൾ എന്റെ കയ്യിലേക്ക് ചാടി അവളെ ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി…

ശരിക്കും അവളെന്റെ സ്വന്തം മകൾ തന്നെയായി അവിടുത്തെ സാറിന് കല്യാണാലോചനകൾ വരുന്നുണ്ടായിരുന്നു പക്ഷേ ഇനി ഒരു പെണ്ണിന് തന്റെ കുഞ്ഞിനെ സ്വന്തം മകളായി അംഗീകരിക്കാൻ കഴിയുമോ എന്ന് അദ്ദേഹത്തിന് പേടിയുണ്ടായിരുന്നു അതുകൊണ്ട് അദ്ദേഹം തന്നെ ഒരു കാര്യം മുന്നോട്ടുവച്ചു..
എന്നെ സാർ വിവാഹം കഴിക്കാം എന്ന് ആദ്യം ഞാൻ എതിർത്തു സാറിന്റെ അമ്മയും എന്റെ ചേച്ചിയും എല്ലാവരുംകൂടി നിർബന്ധിച്ചപ്പോൾ പിന്നെ ഞാൻ എതിര് പറഞ്ഞില്ല..

എന്റെ കഴുത്തിൽ താലികെട്ടിയാൽ പിന്നെ അധികാരത്തോടെ എന്റെ കുഞ്ഞിനെ കൊണ്ട് എന്നെ അമ്മയെ എന്ന് വിളിപ്പിക്കാം അല്ലോ അതു മാത്രമേ ഞാൻ കരുതിയുള്ളൂ..

സാർ അടുത്തുള്ള അമ്പലത്തിൽ വച്ച് എന്റെ കഴുത്തിൽ താലികെട്ടി അവരുടെ കുടുംബത്തിൽ തന്നെ പലർക്കും അതിന് ഇഷ്ടമില്ലായിരുന്നു അതൊന്നും നോക്കാതെ ഞങ്ങളുടെ വിവാഹം നടന്നു..

ഇപ്പോ അവളെന്റെ പൊന്നു മോളാണ് എന്റെ കൂടെ എപ്പോഴും ഉണ്ട്.
സാർ എന്നെയും അവളെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്…
എനിക്ക് ഈ സൗഭാഗ്യം എല്ലാം കിട്ടിയത് അവളിലൂടെയാണ് അതുകൊണ്ടുതന്നെ അവളാണ് എന്റെ ജീവിതത്തിന്റെ ഭാഗ്യ നക്ഷത്രം. അവളെ കഴിഞ്ഞ് എനിക്ക് മറ്റാരും ഉണ്ടായിരുന്നുള്ളൂ ഇനി എത്ര മക്കൾ എനിക്ക് ജനിച്ചാലും അവളുടെ സ്ഥാനം അതുപോലെതന്നെ അവിടെ കാണും..

ഒരു കുഞ്ഞിനെ പത്തുമാസം ചുമന്ന് പ്രസവിച്ച് എനിക്കൊന്ന് കാണാൻ പോലും തരാതെ തിരിച്ചെടുത്ത ദൈവങ്ങളോട് എല്ലാം ഞാൻ മുഖം തിരിച്ചിരുന്നു പക്ഷേ ആ ദൈവങ്ങൾ ഇതുപോലൊരു കുഞ്ഞിനെ എന്റെ ജീവിതത്തിലേക്ക് തന്നപ്പോൾ എന്റെ ജീവിതം ധന്യമായി..