കുതിര പോലെ പാഞ്ഞ യൗവനത്തിന്റെ ചോ രത്തിളപ്പിനെ രഹസ്യമായി ശ മിപ്പിക്കാൻ ഞാൻ ഉപയോഗിച്ച കു രുന്നു…….

Story written by Sumayya Beegum T A

ഒതുക്കുകല്ലുകളിൽ ഇരുട്ട് പടർന്നു കയറുന്നു. നിലാവ് തെളിയാത്ത മാനത്തോട് പിണങ്ങി സന്ധ്യ ആഴിയിൽ മുഖമൊളിപ്പിക്കാൻ വെപ്രാളപ്പെടുന്നപോലെ…

അച്ഛച്ചോ….

മാവിൻ ചില്ലകളിൽ പടർന്ന മുല്ലവള്ളിയിൽ നിന്നും മൊട്ടുകൾ ഇറുത്തുകൊണ്ട് ജാനികുട്ടി അയാളെ
ഉറക്കെ വിളിച്ചു.

കയ്യെത്ത ദൂരത്തുള്ള പൂക്കൾ അവളെ വാശിപിടിപ്പിക്കുമ്പോൾ പേര കുട്ടിയെ പൊക്കിയെടുത്തയാൾ.സന്തോഷത്തോടെ ആ കുരുന്നു ആ വള്ളിയിലെ മൊത്തം മൊട്ടുകളും പറിച്ചെടുത്തു അയാളുടെ കവിളിൽ ഉമ്മകൾ കൊണ്ട് മൂടി.

ഇതെല്ലാം കണ്ടുകൊണ്ടുവന്ന ശാരദ തന്റെ ഭർത്താവിന്റെയും കൊച്ചുമോളുടെയും സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു ചിരിച്ചു..

. അച്ഛച്ഛന്റെ സുന്ദരിമുത്തു ഇങ്ങുവാ നേരം ഒരുപാടായി,നമുക്ക് കുളിക്കണ്ടേ?

എന്നെ അച്ഛച്ചൻ കുളിപ്പിച്ചാൽ മതി അച്ഛമ്മേ.

അയ്യേ മോളിപ്പോ വല്യ കുട്ടി ആയില്ലേ ഇനി എന്നും അച്ഛമ്മ കുളിപ്പിക്കും. ജാനിക്കുട്ടിയെ ചേർത്തുപിടിച്ചു ബാത്‌റൂമിലേക്ക് ശാരദ കൊണ്ടുപോയി.

ഇരുട്ട് കനത്തു. ദുബായിലുള്ള മകനും മരുമോളും വീഡിയോ കാളിലൂടെ കുഞ്ഞിനെ കണ്ടു വിശേഷങ്ങൾ ഒക്കെ തിരക്കി.

അത്താഴത്തിനു ചൂട് കഞ്ഞിയും,ചെറുപയർ വത്തലുമുളകും വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചിട്ട് ഉലത്തിയതും, തേങ്ങ വെച്ചു മാങ്ങയും പച്ചമുളകും ചേർത്തരച്ച ചമ്മന്തിയും കൂടി ആയപ്പോൾ അയാൾക്ക് കുശാലായി.

അത്താഴം ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ശാരദയുടെ മുഖം അയാൾ ശ്രദ്ധിച്ചത്.

എന്തുപറ്റി നിനക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ? നടുവേദന വീണ്ടും കൂടിയ മട്ടുണ്ടല്ലോ?

ഒന്നൂല്ല നിങ്ങൾക്ക് ഓരോന്ന് തോന്നുന്നതാണ്.

ജാനികുട്ടി ഉറങ്ങിയോ?

ഇല്ല റൂമിലുണ്ട് കളറിങ് ആണ്. രണ്ട് ചപ്പാത്തിയും രണ്ട് കഷ്ണം ചിക്കനും കഴിപ്പിച്ചു. കുട്ടികളുടെ ഓരോ പിടിവാശിയെ. നോൺ വെജ് ഇല്ലാതെ ഒന്നും പറ്റില്ല മോൾക്ക്.

ഹഹഹ സാരമില്ല ഡി ഇപ്പോൾ എല്ലാ കുഞ്ഞുങ്ങളും അങ്ങനെ ഒക്കെ തന്നെ അല്ലേ. അവളുടെ പപ്പയും മമ്മിയും അടുത്ത് ഉണ്ടായിരുന്നെങ്കിൽ അവളുടെ ഭക്ഷണം ഇതിലപ്പുറവും ആകുമായിരുന്നില്ലേ?

ആ അതും ശരിയാണ്. രണ്ടാൾക്കും ഹോട്ടൽ ഫുഡ് ആണല്ലോ പ്രിയം.

കതകൊക്കെ ഭദ്രമായി അടച്ചു ലൈറ്റ് ഒക്കെ അണച്ചു കിടക്കാറായപ്പോഴേക്കും ജാനികുട്ടി ഉറങ്ങിപ്പോയിരുന്നു. പകലത്തെ ചട്ടത്തിന്റെ ആവും ഇപ്പോൾ നേരത്തെ ഉറങ്ങും.

ടേബിളിൽ ജാനികുട്ടി പറിച്ചെടുത്ത മുല്ല മൊട്ടുകൾ വിരിഞ്ഞു തുടങ്ങി. അത് റൂമിലാകെ വല്ലാത്തൊരു ഉന്മാദ ഗന്ധം പടർത്തുന്നുണ്ടായിരുന്നു. പുറത്തെ നേരിയ മഴയും കൂടി ആയപ്പോൾ അയാൾ അവരെ ചേർത്തു പിടിച്ചു പുണർന്നു.

ശാരദ താല്പര്യം ഒട്ടും കാണിക്കാതെ ഒഴിഞ്ഞു മാറിയപ്പോൾ തോന്നിയ നിരാശയെ അടക്കി വീണ്ടും അയാൾ അവരെ സമീപിച്ചു.

എന്തുപറ്റി ശാരദേ?

നിങ്ങൾ എടുത്തുചാടി ഒന്നും ചെയ്യില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ. ഇന്ന് കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ എന്തൊക്കെയോ അപാകത മനസ്സിൽ തോന്നുന്നു.

മോൾടെ ദേഹത്ത് ചില പാടുകൾ ഉണ്ട്. ഞാൻ കൂടുതലായി ഒന്നും ചോദിച്ചില്ല. ഒറ്റ അടിക്കു ചോദ്യം ചെയ്തു കുഞ്ഞിന്റെ മനസിനെ കൂടി മുറിപ്പെടുത്തണ്ട എന്നോർത്തിട്ടാണ്.

ശാരദേ നീ പറയുന്നത്?

അതേ ആരോ അവളെ ഉ പദ്രവിച്ചിട്ടുണ്ട്. നാളെ നമുക്ക് അവളുടെ സ്കൂളിൽ പോകണം. ഈ വർഷത്തെ ക്ലാസ്സ്‌ ടീച്ചറെ അവൾക്ക് ജീവനാണ്. ടീച്ചർക്ക് മുല്ലമാല കെട്ടികൊടുക്കാൻ ആണ് ഇന്ന് മൊട്ടുകൾ ഒക്കെ അടർത്തിവെച്ചത്. ആ ടീച്ചർ ചോദിച്ചാൽ അവളെല്ലാം പറയും.

നിങ്ങൾക് അറിയാല്ലോ എനിക്ക് ബി. പി പെട്ടന്ന് കൂടുമെന്ന്. എന്നെകൊണ്ട് പറ്റണില്ല. നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചപോലെ തോന്നുക.

ശാരദേ മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകണോ?

ഞാൻ പരിശോധിച്ചു അങ്ങനെ ഒന്നും നടന്നിട്ടില്ല. തു ടയിലും മാ റിലും തിണർത്തപാടുകൾ ഒന്ന് രണ്ടെണ്ണം അതിലപ്പുറം പോയിട്ടില്ല.

എന്ന് നമുക്ക് ഉറപ്പിക്കാവോ?

മ് കുറച്ചൊക്കെ ഞാൻ ചോദിച്ചറിഞ്ഞു.

പിറ്റേന്നു നേരത്തെ സ്കൂളിലെത്തി സ്റ്റാഫ് റൂമിൽ ജാനിക്കുട്ടിയുടെ ടീച്ചറിനായി വെയിറ്റ് ചെയ്യുമ്പോൾ മോൾ പറഞ്ഞു.

ദേ ടീച്ചർ എന്ന്.

കയ്യിലിരുന്ന മുല്ലമാല കൊണ്ടുകൊടുത്തു ടീച്ചറിന്റെ വിരലിൽ തൂങ്ങി അവൾ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നു.

പച്ചയും പൊന്മാൻ കളറും കൂടിച്ചേർന്ന സാരിയുടുത്തു കണ്ടാൽ തന്നെ മതിപ്പ് തോന്നുന്ന ഒരു യുവതി. നടപ്പിലും എടുപ്പിലും ഒരു അധ്യാപികയുടെ പാകത.

മോളെ ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടു ഞങ്ങൾ ടീച്ചറുമായി സംസാരിച്ചു.

അവർ ക്ഷമയോടെ എല്ലാം കേട്ടിരുന്നിട്ട് വൈകുന്നേരം വരാൻ പറഞ്ഞു ഞങ്ങളെ മടക്കി.

എല്ലാം ഓർത്തു ആധികേറിയിട്ടാവും ശാരദയ്ക്ക് ഉച്ചയോടെ തലകറക്കവും ഛർദിലും. ഗുളിക കഴിച്ചു മയങ്ങുന്ന ഭാര്യയെ കൂട്ടാതെ വൈകുന്നേരം അയാൾ മോളെ വിളിക്കാനായി സ്കൂട്ടറിൽ സ്കൂളിലെത്തി.

സ്കൂൾ മുറ്റത്തെ കൊച്ചു പൂന്തോട്ടത്തിന് അടുത്ത് ടീച്ചറുടെ കൂടെ മോൾ കാത്തു നിൽപ്പുണ്ട്. അച്ഛച്ച ഈ ടീച്ചർക്കും എന്നെപോലെ പൂക്കൾ ഒരുപാട് ഇഷ്ടമാണ്. ജാനികുട്ടി ചിരിച്ചോണ്ട് പറഞ്ഞു.ശാരദയ്ക്ക് വയ്യെന്ന് അറിഞ്ഞപ്പോൾ ടീച്ചറും അവരുടെ വണ്ടിയിൽ ഞങ്ങൾക്കൊപ്പം വന്നു.

വീട്ടിൽ എത്തിയപ്പോൾ ശാരദയ്ക്ക് അല്പം ആശ്വാസം ആയിട്ടുണ്ട്. എങ്കിലും ശരീരത്തിന് മൊത്തം ഒരു ക്ഷീണം.

പ്രഷർ ഒക്കെ ഉള്ളതല്ലേ ടീച്ചറെ വൈകിട്ട് എന്നും കാണിക്കുന്ന ഡോക്ടർക്ക് അപ്പോയിന്മെന്റ് എടുത്തു. ഒന്ന് കാണിക്കാം അയാൾ ടീച്ചറോടായി പറഞ്ഞു ചായ തിളപ്പിക്കാൻ അകത്തേക്ക് പോയി.

ടീച്ചറിനുള്ള ചായയുമായി റൂമിലേക്ക് പോകുമ്പോൾ മുറ്റത്തുണ്ടെന്നു ജാനികുട്ടി പറഞ്ഞു.

നിറഞ്ഞു പൂത്തു നിൽക്കുന്ന ചെമ്പക ചുവട്ടിൽ ടീച്ചർ നിൽപ്പുണ്ട് മോൾ യൂണിഫോം മാറാനായി അകത്തേക്ക് പോയി.

ചായ കയ്യിൽ കൊടുക്കുമ്പോൾ അയാൾ ടീച്ചറോട് ചോദിച്ചു.

മോൾ വല്ലതും പറഞ്ഞോ ആരാണ് ഉ പദ്രവിച്ചതെന്നു?

ടീച്ചർ അയാളുടെ കണ്ണുകളിലേക്ക് നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.

ആളാരാണെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് താങ്ങാൻ പറ്റുമോ?

ആരാണെലും അവനെ ഞാൻ കൊ ല്ലും ടീച്ചർ പറയു വേഗം.

അത്..അത് നിങ്ങൾ തന്നെ.അവർ തീക്ഷണമായ നോട്ടത്തോടെ ഉറച്ച സ്വരത്തിൽ പറഞ്ഞു.

വല്ലാത്തൊരു ഞെട്ടലിൽ അയാൾ അവരെ പകപ്പോടെ നോക്കി.

നിങ്ങൾ എന്ത് ഭ്രാന്താണ് പറയുന്നത്? അനാവശ്യം പറഞ്ഞാൽ..

ടീച്ചർ ശാന്തമായി അയാളെ നോക്കി.അനാവശ്യം പറയാൻ പാടില്ല അല്ലേ?

ഇരുപത്തി അഞ്ചു കൊ ല്ലം മുമ്പ് ഈ മുറ്റത്തു ഒരു നന്ദ്യാർ വട്ട ചെടിയുണ്ടായിരുന്നു. അതിന്റെ ചുവട്ടിൽ പൂ പെറുക്കാൻ ഒരു അഞ്ചു വയസ്സുകാരി എന്നും വന്നിരുന്നു.ഓർക്കുന്നുണ്ടോ നിങ്ങൾ?

ഒരു കൈകുമ്പിളിൽ നിറയെ പൂവു കാണിച്ചു അവളെ നിങ്ങൾ മോഹിപ്പിച്ചു പലപ്പോഴും നിങ്ങളുടെ റൂ മിലെത്തിച്ചു. കുട്ടിപാ വാ ടയുടെ ഇ ടയിലൂടെ ഇ ഴഞ്ഞെത്തിയ വി രലുകൾ അ ടിയുടുപ്പിന്റെ അ തിരു ഭേ ദിച്ചപ്പോൾ മു റിവ് ഉ ണ്ടായതും ചോ ര പൊടിഞ്ഞതും ആ പി ഞ്ചു ഹൃദയത്തിലാണ്..

നിൽക്കുന്ന നിൽപ്പിൽ തലകറങ്ങുന്ന പോലെ അയാൾക്ക് തോന്നി പുതുതായി പണിത വീടിനു മുമ്പിൽ മോടി കൂട്ടാൻ വെച്ചുപിടിപ്പിച്ച പൂന്തോട്ടത്തിന്റെ ഇടയ്ക്കുള്ള സിമന്റ് ബെഞ്ചിലേക്ക് അയാൾ ചാരിയിരുന്നു.

അമ്മു,അടുത്ത വീട്ടിൽ വാടകയ്ക്കു കുറച്ചു നാൾ താമസിക്കാൻ വന്നവരുടെ വീട്ടിലെ കുട്ടി.

കുതിര പോലെ പാഞ്ഞ യൗവനത്തിന്റെ ചോ രത്തിളപ്പിനെ രഹസ്യമായി ശ മിപ്പിക്കാൻ ഞാൻ ഉപയോഗിച്ച കു രുന്നു.

അതേടോ ഞാൻ ആണ് അമ്മു.

തിരിച്ചറിവായപ്പോൾ എന്റെ ശ രീരത്തിനു പറ്റിയ ക ളങ്കം ഓർത്തു ഭ്രാ ന്തിയെപ്പോലെ രാത്രിയിലിരുന്ന് കര ഞ്ഞു തളർന്നവൾ. ആരോടു പറയണം എങ്ങനെ പരിഹരിക്കണം എന്നറിയാതെ ജീവിതത്തിൽ തന്നെ ഒറ്റപെട്ട പോയവൾ.

കാലം ഉണക്കിയ മുറിവുമായി ജീവിതത്തെ തിരികെ പിടിച്ചപ്പോൾ ഈ നാട്ടിലേക്ക് തന്നെ ജോലികിട്ടി വന്നത് യാദൃചികം.

പക്ഷേ വിധി നിങ്ങളെ ഇത്തരത്തിൽ എന്റെ മുമ്പിൽ എത്തിച്ചപ്പോൾ എനിക്ക് മനസിലായി യാദൃശ്ചികം അല്ല എല്ലാം ഒരു നിയോഗം ആയിരുന്നു.

ഞാൻ നിങ്ങളുടെ കാലുപിടിച്ചു മാ പ്പിരിക്കാം ആ പ്രാ യത്തിൽ അതൊക്കെ സം ഭവിച്ചുപോയി മാ പ്പ്. എന്നെ വേണമെങ്കിൽ പ ച്ചയ്ക്ക് ക ത്തിച്ചോളൂ പക്ഷേ ഞാൻ ജാനു കുട്ടിയോട് ഒന്നും ചെയ്തിട്ടില്ല. അ റുപതുകളിൽ എത്തിയ ഈ സമയത്തു ഞാൻ എത്രയോ മാ റിയിരിക്കുന്നു.

ഹഹഹ എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ? അന്ന് നന്ത്യാർ വട്ടം ഇന്ന് മുല്ലപ്പൂക്കൾ നിങ്ങൾക്ക് മാത്രം ഒരു മാറ്റവുമില്ല.

എല്ലാം ഞാൻ നിങ്ങളുടെ ഭാര്യയോട് തുറന്നു പറഞ്ഞു. അവരിപ്പോ നിങ്ങളുടെ മകനെയും അറിയിച്ചിട്ടുണ്ടാവും. എന്റെ കോടതിയിൽ നിങ്ങൾക്ക് ഇനി ദയാവധം മാത്രം.

അതുംപറഞ്ഞു ടീച്ചർ തിരിഞ്ഞു നോക്കാതെ അവരുടെ വണ്ടിയിൽ കയറി സ്പീഡിൽ ഓടിച്ചുപോയി.

ദേഹം മൊത്തം വിയർത്തു താഴെ വീഴാൻ പോയ അയാളെ ശാരദ വന്നുപിടിച്ചു.

ശോ ഒന്നും പറയണ്ട എന്റെ ഒരു കാര്യം. ചുമ്മാ ഓരോന്ന് മനസ്സിൽ കൂട്ടി വെച്ചു പൊലിപ്പിച്ചു. അത് ആരും ജാനികുട്ടിയെ ഉ പദ്രവിച്ചതല്ല. കല്ലിന്റെ മുകളിലും വലിഞ്ഞുകേറിയുമൊക്കെ മുല്ലമൊട്ടു അടർത്തിയപ്പോൾ വള്ളിക്കൊണ്ട് ഉരഞ്ഞതാണ്.അത് കേട്ടപ്പോൾ എന്റെ എല്ലാ അസുഖവും പമ്പ കടന്നു.ശാരദ പറയുന്നതുകേട്ട് ഞെട്ടലോടെ അയാൾ അവരെ നോക്കി.

നിങ്ങൾ എന്നെ നോക്കി പേടിപ്പിക്കണ്ട. പൊ ടികു ഞ്ഞുങ്ങളെ വരെ ഉ പദ്രവിക്കുന്ന കാലം അല്ലേ ഞാൻ പേടിച്ചു പോയി.

അല്ല നിങ്ങൾ എന്താണ് വേച്ചു പോകുന്നത്. നിങ്ങളെ കൂടി ഞാൻ രോഗി യാക്കിയല്ലോ. ഇവിടിരിക്കു ഞാൻ വെള്ളം കൊണ്ടുവരാം.

ശാരദ അകത്തേക്ക് പോകുമ്പോൾ അയാളുടെ പോക്കറ്റിലെ മൊബൈൽ റിംഗ് ചെയ്തു. പരിചയം ഇല്ലാത്ത നമ്പർ ആണ്.

നിങ്ങളുടെ ഭാര്യ പറഞ്ഞത് ശരിയാണ്. ജാനികുട്ടിയെ ആരും ഉ പദ്രവിച്ചിട്ടില്ല. ഞാൻ ടീച്ചർ ആയി ഉള്ളിടത്തോളം അവളെ ആരും ഉ പദ്രവിക്കുകയുമില്ല. നിങ്ങൾക്ക് അറിയാല്ലോ എന്നേക്കാൾ നന്നായി മാറ്റർക്കും നിങ്ങളുടെ കുഞ്ഞിനെ സുരക്ഷിതയാക്കാൻ പറ്റില്ലെന്നു. കാരണം ഞാൻ ഒരു ഇ ര ആണ്. നി ങ്ങളാൽ വി ടരും മുമ്പേ ക ശക്കി എറി യപ്പെട്ടവൾ. ഒരു പെൺകുഞ്ഞിനെ എത്രത്തോളം കരുതണം എന്നെന്നെ പഠിപ്പിച്ചത് എന്റെ അനുഭവം തന്നെ ആണ്.

പിന്നെ നിങ്ങളോട് ഒരു നിമിഷത്തേക്ക് എങ്കിലും പ്രതികാരം ചെയ്തപ്പോൾ എനിക്ക് ഒരുപാട് സമാധാനം ആയി. ഇന്ന് ഞാൻ വർഷങ്ങൾക്ക് ശേഷം സുഖമായി ഉറങ്ങും.

അയാൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുകൊണ്ട് അവളുടെ കാൾ കട്ട്‌ ആയി.

തെറ്റ് ചെയ്തവൻ എന്നെങ്കിലും ശിക്ഷി ക്കപ്പെടും. കാലം കാത്തുവെച്ച നീതി ഒരിക്കൽ വരുക തന്നെ ചെയ്യും.

പൊഴിഞ്ഞു കിടക്കുന്ന മുല്ലപൂക്കളിൽ ചവിട്ടാതെ അയാൾ അകത്തേക്ക് വിറച്ചു വിറച്ചു നടന്നുപോയി….