കുട്ടിക്ക് അങ്ങനെയുള്ള സംശയങ്ങളൊക്കെ അപ്പുറത്തെ റൂമിൽ ഉള്ള എഞ്ചിനീയറോട് പറയാം അങ്ങോട്ട് പൊയ്ക്കോളൂ” അയാൾ തന്റെ തിരക്ക് കണക്കിൽ എടുത്തു പറഞ്ഞു…….

_lowlight _upscale

മാഞ്ഞുപോകുന്ന അക്ഷരങ്ങൾ

എഴുത്ത് :-വിജയ് സത്യ.

അന്ന് ആ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ആദ്യ രാത്രിയായിരുന്നു.

അയാൾ ബെഡ്റൂമിൽ കയറി കതകടച്ച് കുറ്റിയിട്ടപ്പോൾ തൊട്ട് അവളിൽ ഒരു നേരിയ ഭയം ഉടലെടുത്തു… അതുകൊണ്ട് അയാൾ ചോദിച്ചു

എന്താ

ഏയ് ഒന്നുമില്ല…

അവളിലെ ഭയം മാറ്റാൻ അയാൾ അവളെ തന്നോട് ചേർത്തുനിർത്തി. കവിളിൽ ഒരു ഉ മ്മ കൊടുത്തു. ഒരു നിമിഷം കൊണ്ട് അവളിലെ ഭയം അലിഞ്ഞില്ലാണ്ടായി.

പെണ്ണ് കാണാൻ പോകുന്നതിനു മുമ്പ് അവൾക്ക് അയാളെ പരിചയമുണ്ട്..

അയാൾക്കും ആ സംഭവം അറിയാം..

അതുകൊണ്ടുതന്നെ അറിയാതെ ഒരു വീട്ടിൽ ബ്രോക്കറോടൊപ്പം പെണ്ണ് കാണാൻ പോയപ്പോൾ

ചായ ട്രൈയുമായി തന്റെ മുമ്പിൽ വന്ന പെൺകുട്ടിയെ കണ്ട് അയാൾ വിയർത്തു..

‘അയ്യോ…. ഇത് ആ പെൺകുട്ടിയല്ലേ.. അവളോട് അന്ന് പറഞ്ഞ വാക്ക് തനിക്ക് പാലിക്കാൻ പറ്റിയില്ലല്ലോ’

അയാൾ ഒരു നിമിഷം ഓർത്തു..!

പെണ്ണിനെ കണ്ടപ്പോൾ ഉള്ള പയ്യന്റെ പരിഭ്രമം കണ്ട് ബ്രോക്കർ ദാമു ചോദിച്ചു..

“സാറിനു ഈ കുട്ടിയെ മുമ്പ് അറിയോ? “

അയാൾ എന്തു പറയുമെന്ന് നോക്കിയിരിക്കുകയാണ് മീനു..

പടികയറി വരുമ്പോഴേ അവളും അയാളെ കണ്ടതാണ്..

അപ്പോഴേ അവളുടെ മുഖത്ത് ഒരു എക്സ്ട്രാ പുഞ്ചിരി തത്തിക്കളിക്കാൻ തുടങ്ങിയിരുന്നു.

പക്ഷേ അവൾ പുറമേ കാണിച്ചില്ല..

വർഷം ഒന്നു കഴിഞ്ഞിരിക്കുന്നു. ഇതുവരെ അയാൾ വാക്കു പാലിച്ചിട്ടില്ല..

ഒരു പ്രാവശ്യം ഞാൻ ഞങ്ങളുടെ ഓഫീസിൽ വച്ച് കണ്ടിട്ടുണ്ട്..

പയ്യൻ ബ്രോക്കാറോട് പറഞ്ഞു..

“ഓ അതു ശരി കരണ്ട് ബിൽ അടക്കാൻ വന്നപ്പോൾ ആയിരിക്കും”

ബ്രോക്കർ ദാമുവിനു ആശ്വാസമായി..

വല്ല പ്രേമം ഒക്കെ ആണെങ്കിൽ ആയിരുന്നെങ്കിൽ തന്റെ കമ്മീഷൻ സ്വാഹ ആയേനെ..

പയ്യന്റെ മറുപടികേട്ട് ചിരിച്ചുകൊണ്ട്മീ നു ട്രൈയുമായി അകത്ത് കയറിപോയി

” താല്പര്യം ഉണ്ടെങ്കിൽ പെണ്ണും ചെറുക്കനും അൽപം സംസാരിക്കട്ടെ “

അച്ഛനോട്‌ ബ്രോക്കർ പറഞ്ഞു..

“അകത്തുചെന്നോളൂ “

മീനുവിന്റെ അച്ഛൻ പറഞ്ഞു..

പയ്യൻ മീനുവിന്റെ മുറിയിൽ ചെന്നു

“എന്റെ പേര് അറിയാലോ”

അവൻ ചോദിച്ചു.

“അറിയാം”

“എന്താ കുട്ടിയുടെ പേര്?”

“മീനു”

“നൈസ് നെയിം “

“നമുക്ക് പുറത്തു ഉള്ള ആ പാടത്തു ഇറങ്ങിയാലോ?… ഗായകൻ അല്ലേ പ്രകൃതി ഭംഗി ഒക്കെ ഒന്ന് കാണാം”

അടുക്കും ചിട്ടയുമില്ലാത്ത റൂമിൽ നിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കണ മെന്നായി അവൾക്ക്. പിന്നെ അലക്കാൻ ഉള്ളതൊക്കെ ഒരിടത്ത് കൂട്ടിയത് അവൾ അപ്പോഴാണ് കണ്ടത്..!

“ആയിക്കോട്ടെ ഓപ്പൺ എയറാ ഇപ്പോൾ ഫാഷൻ”

അവര് അങ്ങോട്ട് നടന്നു…

“എൽഎൽബി അവസാനവർഷം ആണല്ലേ”

“അതെ”

” കുട്ടി തന്ന ഫീഡ് ബാക്കിന് ഞാൻ നൽകിയ വാക്ക് പാലിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല കേട്ടോ”

“ശോ…ഞാൻ അതൊരു തമാശയ്ക്ക്.. “

” താൻ പറഞ്ഞ പരാതിയിൽ കാര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഒത്തിരി മാറ്റങ്ങൾ ഒക്കെ ഉണ്ട്.. “

“ആണോ”

“ഇപ്പോ കരണ്ട് ബിൽ അടക്കാൻ ഫോൺ പേ ഗൂഗിൾ പേ തുടങ്ങിയ ഓൺലൈൻ ഉപാധികളുണ്ട്. പോരാത്തതിന് ഫോൺ നമ്പർ കൊടുക്കുകയാണെങ്കിൽ സർവീസ് മെസ്സേജ് ബില്ലിലെ തുക എത്രയാണെന്ന് ഉള്ളത് ഫോണിൽ വരും അത് നല്ല തെളിവാണല്ലോ… അതൊക്കെ പോട്ടെ… പഴയ കാര്യം… എനി വേ…എനിക്ക് മീനു നിന്നെ ഇഷ്ടപ്പെട്ടു.. ഇയാൾക്ക് കൂടി ഇഷ്ടായാൽ കല്യാണം കഴിച്ചു കൊണ്ടു പോകും ഞാൻ …”

മീനു കുട്ടിക്കും ഇഷ്ടപ്പെട്ടു എന്ന് പറയണമെന്നുണ്ട് പക്ഷേ അങ്ങനെ പാടുണ്ടോ..

“അച്ഛനോട് പറയാം”

അവൾ തല കുനിച്ചു പറഞ്ഞു.

“ഓക്കേ ശരി എന്നാൽ”

യാത്ര പറഞ്ഞ് ദാമുവിനൊപ്പം അയാൾ പോയി..

അവര് പോയപ്പോൾ അന്നത്തെ സംഭവം ഓർത്തു മീനുവിന് ചിരിപൊട്ടി..

ഒരു വർഷം മുമ്പ്….

ആ കെഎസ്ഇബി ഓഫീസിൽ വെച്ചു മീനു കറന്റ് ബില്ലിന്റെ കൂടെ അമ്മ വീട്ടിൽ നിന്നും ഏൽപ്പിച്ച എഴുന്നൂറ്റി ഇരുപത്തിയഞ്ച് രൂപയും കൗണ്ടറിൽ കൊടുത്തു…

“മാഡം ഇതിൽ ഒന്നും കാണുന്നില്ലല്ലോ?”

കെഎസ്ഇബി ഓഫീസിലെ ബിൽ അടക്കുന്ന കൗണ്ടറിലെ ഉദ്യോഗസ്ഥൻ മീനുകുട്ടി കൊടുത്ത കടലാസ് വിടർത്തി നോക്കിയിട്ട് പറഞ്ഞു..

അവൾ അത് അയാളോട് തിരിച്ചു വാങ്ങിച്ച് പരിശോധിച്ചു.

“ശരിയാണല്ലോ ഇതിൽ ഒന്നുമില്ല.”

പക്ഷേ അന്ന് മീറ്റർ നോക്കി ബില്ലെഴുതുന്ന ആ ഉദ്യോഗസ്ഥൻ അമ്മയുടെ കയ്യിൽ ഈ കടലാസ് കൊടുക്കുമ്പോൾ അതിൽ എഴുത്ത് ഉണ്ടായിരുന്നു എഴുന്നൂറ്റി ഇരുപത്തിയഞ്ചു രൂപ എന്ന് താൻ കണ്ടു വായിച്ചതാണ് .. പക്ഷേ ഇപ്പോൾ അത് എവിടെ പോയി..

“സാർ ഇത് മാഞ്ഞു പോയെന്ന് തോന്നുന്നു”

“അതെ ശരിയാണ്”

“അപ്പോൾ ഇനി എങ്ങനെ ബിൽ അടക്കും”

” മീറ്റർ നമ്പർ അറിയാമോ? “

അയാൾ ചോദിച്ചു.

“എനിക്കറിയില്ല”

“എങ്കിൽ വേഗം വീട്ടിലോട്ട് വിളിച്ചു ചോദിച്ചോ എന്നിട്ട് പറയൂ.”

അവൾ അമ്മയെ വിളിച്ചു.

“അമ്മേ ഞാൻ കോളേജ് വിട്ടു വരുന്ന വഴി കെഎസ്ഇബി ഓഫീസിൽ ആണ് ഉള്ളത്.. അമ്മ ഏൽപ്പിച്ച കടലാസിൽ യാതൊരു എഴുത്തും ഇല്ല.. വേഗം പോയി
അമ്മ മീറ്ററിന് താഴെയുള്ള നമ്പർ ഒന്ന് പറഞ്ഞു തരുമോ..”

അമ്മ അതുകേട്ട് അവൾക്കു ആ നമ്പർ പറഞ്ഞു കൊടുത്തു..

അവൾ അത് എഴുതിയെടുത്ത് അയാൾക്ക് ഏൽപ്പിച്ച ശേഷം അയാൾ കരണ്ട് ബിൽ അടച്ചു രസീത് കൊടുത്തു…!

അവളിലെ ഉപഭോക്താവോ സാമൂഹ്യപ്രവർത്തകയോ, അതോ വിദ്യാർത്ഥിയോ ആരോ ഒരാൾ ഉണർന്നെന്ന് തോന്നുന്നു…!

മീനു പണ്ടേ അങ്ങനെയാണ് അവർക്കു മുന്നിൽ ഒരു അന്യായം എന്തെങ്കിലും ഉണ്ടായാൽ ഈ മീനു പിന്നെ ആൾ വേറെ ആയി മാറും.

“അല്ല മാഷേ ഇതെന്തോന്ന് പരിപാടിയാ..”

“എന്താ?”

ക്യൂവിൽ നിൽക്കുന്ന വേറൊരാളുടെ ബിൽ അടക്കുന്ന സമയം അവളുടെ ചോദ്യം കേട്ട്അ യാൾ ചോദിച്ചു

“ഒരു പത്തിരുപത് ദിവസത്തിനുള്ളിൽ മാഞ്ഞുപോകുന്ന എന്തു മഷി ആണോ ആവോ അത്..”

“കുട്ടിക്ക് അങ്ങനെയുള്ള സംശയങ്ങളൊക്കെ അപ്പുറത്തെ റൂമിൽ ഉള്ള എഞ്ചിനീയറോട് പറയാം അങ്ങോട്ട് പൊയ്ക്കോളൂ” അയാൾ തന്റെ തിരക്ക് കണക്കിൽ എടുത്തു പറഞ്ഞു

“ഹും ശരി”?അവൾക്ക് വിടാൻ ഭാവമില്ല..

അവൾ അസിസ്റ്റന്റ് എൻജിനീയറുടെ ക്യാബിൻ മുന്നിലെത്തി.

കോറിഡോർ അടഞ്ഞുകിടക്കുകയാണ്.

മീനു എത്തിനോക്കി.ഒരു യുവകോമളൻ സെൽഫി എടുക്കുകയാണോ എന്നു തോന്നിപ്പോയി മൊബൈൽ മുഖത്തിന് നേരെ പിടിച്ച് പല വിധ ഗോസ്റ്റി കാണിക്കുന്ന ആളെ എവിടെയോ കണ്ടത് പോലെ ഉണ്ട്..

കോറിഡോറിൽ മുട്ടി അകത്തുകയറാൻ ഭാവിക്കവേ അയാൾ പാടാൻ തുടങ്ങി..

ഓ ഇപ്പം മനസ്സിലായി സ്മൂലെ ഗായകൻ..!

അയാൾ ഗാനം റെക്കോർഡ് ചെയ്യുംവരെ ക്ഷമിച്ചു നിന്നു.

മൂന്നാലു മിനിറ്റ് കഴിഞ്ഞപ്പോൾ അകത്ത് പരിപാടി കഴിഞ്ഞു എന്നു തോന്നുന്നു.

അവൾ അനുവാദം ചോദിച്ചു?അകത്തുകയറി.

“സാർ ഞാൻ ഒരു കംപ്ലൈന്റ് പറയാൻ വന്നതാ..”

“എന്താണ് പറയൂ..”

“സാർ കരണ്ട് ബിൽ അടക്കാൻ വേണ്ടി നിങ്ങൾ കൊടുക്കുന്ന മീറ്റർ റീഡിങ് നോക്കിയിട്ടുള്ള ബില്ലിൽ കുറച്ചു നല്ല മഷി പുരട്ടി കൂടെ.. അതായത് ഇപ്പോൾ ഒരു ഇരുപത് ദിവസം പോലും നീണ്ടു നിൽക്കാതെ മാഞ്ഞുപോകുന്ന മഷിയാണ് അതിന് ഉപയോഗിക്കുന്നത്. അതുകാരണം പലരും കഷ്ടപ്പെടുന്നു… അതിനാൽ ദയവു ചെയ്തു ഇതിന് എന്തെങ്കിലും ഒരു പോംവഴി ഉണ്ടാക്കണം

“കുട്ടീ അതു മഷി കൊണ്ടുള്ള പ്രിന്റ് അല്ല ആ മെഷീനിൽ നിന്നും പേപ്പറിലേക്ക് ചൂടായിട്ടു വരുന്ന പ്രിന്റിങ് ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്..”

അയാൾ പരാതിയിൽ ഉള്ള വിഷമത്തെക്കാൾ ആ മെഷീനെ കുറിച്ചുള്ള തന്റെ അറിവിന്റെ പരിജ്ഞാനം ആണ് വെളിപ്പെടുത്താൻ ശ്രമിച്ചത്..!

“സാറേ അതിന്റെ ടെക്നോളജി എന്തായാലും ഇതിനു മാറ്റം വരേണ്ടതാണ്.. ആ മിഷൻ അങ്ങനെയൊക്കെ ആണെന്ന് വച്ച്ജനങ്ങൾ കഷ്ടത അനുഭവിക്കണ മെന്ന് കരുതുന്നത് ശരിയല്ല.. പണമിടപാട് സംബന്ധിച്ച എല്ലാ പേപ്പറുകളിലെ മഷിയും ഒരു രജിസ്ട്രേഷൻ ഓഫീസിലുള്ള മഷിക്കു തുല്യം തന്നെ ആയിരിക്കണം..!

ഞാനൊരു എൽഎൽ ബി സ്റ്റുഡന്റ് ആയതുകൊണ്ട് പറയുന്നതല്ല.. ധനപരമായ എന്തെങ്കിലും തർക്കം വരുമ്പോൾ തെളിവായി നിൽക്കേണ്ട ഓരോ വസ്തുവിനും അതിന്റെതായ പ്രാധാന്യമുണ്ട്. അതുകൊണ്ട് പറഞ്ഞുപോയതാണ്. ഇതൊരു കെഎസ്ഇബി കംപ്ലൈന്റ് ബോക്സിൽ ഫീഡ്ബാക്ക് ആയി സ്വീകരിക്കണം..”

“ശരിയാണ് കുട്ടി “

“ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ ഭാഗത്തുനിന്ന് തീർച്ചയായും ആ ഒരു നല്ല സമീപനം സ്വീകരിക്കുന്നതാണ്. അയാൾ അവൾക്ക് ഉറപ്പുനൽകി.”

ആ ഉറപ്പാണ് കാറ്റിൽ പാറി ഇരിക്കുന്നത്..!

ഏതായാലും മിഷനിലെ മഷി കടുപ്പമുള്ളതാക്കാൻ അയാളുടെ ഡിപ്പാർട്മെന്റിന് സാധിച്ചില്ലെങ്കിലും മീനുവിനെ താലികെട്ടി കൊണ്ടുപോകുമെന്ന് വാക്ക് അയാൾക്ക് പാലിക്കാനായി…..!