ഭാഗം 14 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
സിദ്ധു പതിയെ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി കട്ടിലിന്റെ ഓരത്തായി അവളെ തന്നെ നോക്കി കിടന്നു..
ദിവസം കടന്നു പോകവേ സിദ്ധുവിന്റെ മനസ്സ് മാളുവിലേക്ക് കൂടുതൽ ചാഞ്ഞു തുടങ്ങി..ഒരിക്കൽ ബാത്റൂമിൽ നിന്നു ഇറങ്ങുപ്പോൾ ആണ് പുറത്ത് നിന്നും ആരോടോ സംസാരിക്കുന്ന മാളൂന്റെ ശബ്ദം കേട്ടത്..
“സിദ്ധുവേട്ടാ.. ഒരു കൂട്ടുകാരൻ കാണാൻ വന്നിട്ടുണ്ട് “മാളു വന്ന് പറഞ്ഞപ്പോൾ അവളുടെ പിന്നാലെ ചെന്ന് അവിടെ ഹാളിൽ സോഫയിൽ ഇരിക്കുന്ന ആളെ കണ്ട് സിദ്ധുവൊന്ന് ഞെട്ടി..
“ആഹ് സിദ്ധു..എന്താടാ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങളെ ഒന്നും ഓർമ്മ ഇല്ലേ.. വാ ഇരിക്ക് ചോദിക്കട്ടെ ” സിദ്ധു അവന്റെ അടിത്ത് പോയിരുന്നു.. തന്നോട് സംസാരിക്കുമ്പോളും മാളുവിലെക്ക് ചുഴ്ന്നിറങ്ങുന്ന അവന്റെ നോട്ടം സിദ്ധു ശ്രദ്ധിച്ചു..
“മാളു പോയി ചായ എടുക്ക് ” അവനെ തന്നെ നോക്കി സിദ്ധു അത് പറഞ്ഞപ്പോൾ അവനിൽ ഒരു വഷളൻ ചിരി വിരിഞ്ഞു..മാളു പോയെന്ന് ഉറപ്പു വരുത്തി സിദ്ധു അവനെ കൊണ്ട് പുറത്തിറങ്ങി.
“ശങ്കർ പ്ലീസ് ഇവിടേക്ക് വരരുത്”
“അത് എന്താ സിദ്ധു അങ്ങനെ.. ഭാര്യയെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ട ലെ… ആഹ് പറഞ്ഞിട്ട് കാര്യമില്ല.. അമ്മാതിരി സാധനമല്ലേ..”വഷളത്തരത്തോടെ താടി ഉഴിഞ്ഞു പറയുന്നവനെ സിദ്ധു കഴുത്തിന് പോക്കി ഭിത്തിയോട് ചേർത്തു നിർത്തി..
“അഹ് ഇങ്ങനെ ദേഷ്യം പിടിച്ചാലോ സിദ്ധു..ഞാൻ കാര്യമല്ലേ പറഞ്ഞെ.. അതിന് നീ ഇങ്ങനെ ഒക്കെ ചെയ്താലോ?? ” സിദ്ധുവിന്റെ കൈ തട്ടി മാറ്റി അയാൾ കോളേർ ഒന്ന് കുടഞ്ഞു ശെരി ആക്കി..
“നീ വല്യ ആളാവാൻ നോക്കണ്ട സിദ്ധു..നിനക്ക് അറിയാലോ എന്നെ..നിന്നോടുള്ള പകവീട്ടാൻ ഞാൻ എന്തും ചെയ്യും….. എന്തായാലും നിന്നെ കുറിച്ച് ഒന്നും അറിയാത്ത ഒരാളെ കൂടെ കുട്ടിയത് നന്നായി.. നിന്നോട് പകരം വിട്ടാൻ അവളെക്കാൾ പറ്റിയ ഒരാളെ എനിക്ക് വേറെ കിട്ടില്ല..എന്തായാലും നീ കെട്ടിയത് നന്നായി.. ഇതുവരെ നിന്നെ നേരിടാൻ ഒരു ആയുധം ഉണ്ടായിരുന്നില്ല.. ഇപ്പൊ അങ്ങനെ അല്ലാലോ.. വേറെ എന്തെകിലും ഉദ്ദേശത്തോടെ ആണോ നിന്റെ ഈ പരിപാടി എന്ന് എനിക്ക് സംശയും ഉണ്ടായിരുന്നു.. അത് തീർക്കാനാ ഞാൻ വന്നേ.. എന്തായാലും സമാധാനമായി.. അവൾക്ക് വേണ്ടി എന്നോട് വരെ നീ ഇത്ര ക്ഷേമയോടെ സംസാരിച്ചുലൊ.. അത് മതി.. അവളാണ് നിനക്ക് എതിരെ ഉപയോഗിക്കാൻ പറ്റുന്ന ലോകത്തിലെ ഒരേ ഒരു ആയുധം “അയാളിൽ ക്രൂരമായേ ചിരിക്കണ്ട സിദ്ധുവിന്റെ ഭാവം മാറി.. മുഖത്ത് ദേഷ്യം പടർന്നു.. അയാളെ സിദ്ധു ഒന്നുകൂടി ഭിത്തിലേക്ക് ചേർത്ത് നിർത്തി..അയാളിൽ അത് ഭയം നിറച്ചെങ്കിലും സിദ്ധുവിന്റെ പിന്നിൽ വന്ന് നിന്ന മാളുവിനെ കണ്ട് അയാളിൽ അത് പല ചിന്തങ്ങളായി മാറി.
“നീ ഒന്നും ചെയ്യില്ല..അങ്ങനെ വല്ലതും സംഭവിച്ചാൽ കൊന്ന് കുഴിച്ചു മൂടും… ആരും ഈ സിദ്ധാർത്ഥിനോട് ചോദിക്കാൻ വരില്ല “
“എന്താ സിദ്ധു നീ പറയണത്.. അപ്പൊ നിന്റെ ഭാര്യക്ക് ഒന്നും അറിയില്ലേ??.”സിദ്ധുവിനെ പിടിച്ചു മാറ്റാൻ വന്ന മാളു അത് കേട്ട് അവിടെ നിന്നു.. സിദ്ധുവിനും അവൻ എന്താ ഉദ്ദേശിച്ചതെന്ന് എന്ന് മനസിലായില്ല..
“എടാ ഞാൻ കാര്യമായി അല്ലെ പറയണത്..അതിന്ന് നീ കൊല്ലും എന്നൊക്കെ പറഞ്ഞാലോ.. എല്ലാം നീ നിന്റെ ഭാര്യയയോട് പറ സിദ്ധു.. അല്ലെങ്കിൽ പിന്നെ ആ വൈഗ നിന്റെ കുഞ്ഞിനെ വയറ്റിൽ ഇട്ടോണ്ട് വന്ന പിന്നെ പ്രശനം ആവും..കാര്യം അവൾ പലർക്കും കിടന്നു കൊടുമെങ്കിലും നീ എന്ന് പറഞ്ഞ അവൾ വേറെ ഒന്നും നോക്കില്ല.. നിനക്കും അവൾ ആയിരുന്നല്ലോ കൂട്ട് “
” ചീ..നിർത്തെടാ.. അതൊക്കെ ഞാൻ നോക്കിക്കോളാം.. പക്ഷെ ഇപ്പൊ ഞാൻ പറഞ്ഞത് എന്റെ ഭാര്യയെ കുറിച്ചാണ്.. എന്തെകിലും നീ ചെയ്താൽ.. പിന്നെ ബാക്കി ഉണ്ടാവില്ല ” സിദ്ധുവിന്റെ ശബ്ദം അല്പം കൂടി ഉയർന്നു.
“പതുകെ പറ സിദ്ധു.. ഇപ്പൊ തന്നെ നിന്റെ ഭാര്യ കരഞ്ഞ് ഒരു പരുവമായി.. ബാക്കി കൂടി അതിനെ കേൾപ്പിക്കല്ലേ ” അയാൾ പറയുന്നത് കേട്ട് സിദ്ധു തിരിഞ്ഞ് നോക്കിയപ്പോൾ നിറമിഴികളോട് തന്നെ നോക്കി നിൽക്കുന്ന മാളുവിനെ കണ്ട് അവൻ ഒന്ന് പതറി.. സിദ്ധു നോക്കിയതും മാളു വേഗം ഉള്ളിലേക്ക് കേറി പോയി..
“മാളു….”സിദ്ധുവിന്റെ സ്വരം ഒന്ന് ഇടറി
“അപ്പൊ ചെല്ല് നിന്റെ ഭാര്യ സമാധാനിപ്പിക്ക് ” അയാൾ പറയണ കേട്ട് സിദ്ധു അയാളെ അടിക്കാൻ ആഞ്ഞു പക്ഷെ അത് അയാൾ തടുത്തു
“ഇത് വെറും തുടകമാണ് സിദ്ധു… നീ കരുതി ഇരുന്നോ.” ക്രൂരമായി ചിരിച്ച് കൊണ്ട് അയാൾ പോയി.. സിദ്ധു ഉള്ളിലെക്ക് കേറിയതും കണ്ടു താലിയിൽ പിടിച്ചു തല ഭിത്തിയോട് ചേർത്ത് ഇരിക്കുന്ന മാളൂനെ.. കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്.
“മാളു….”സിദ്ധു അവളുടെ അടുത്തിരുന്നു.. മാളു ഒന്ന് നോക്കുക പോലും ചെയ്തില്ല.. പക്ഷെ ചുണ്ടുകൾ വിറകൊണ്ട് തേങ്ങലുകൾ പുറത്തേക്ക് വന്നു..
“മാളു…ഞാൻ…”ദയനീയമായി സിദ്ധു മാളുവിനെ നോക്കി.
” അയാൾ പറഞ്ഞത് സത്യമാണോ സിദ്ധുവേട്ടാ.. അയാൾ പറഞ്ഞവൾ ആയിരുന്നോ ഇത്രയും കാലം സിദ്ധുവേട്ടന്…. ” ബാക്കി പറയാൻ കഴിയാതെ അവൾ കരഞ്ഞുകൊണ്ട് കാൽമുട്ടിൽ മുഖം പൂഴ്ത്തി.. സിദ്ധു അല്ലെന്ന് പറയണേ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു.. അവൻ അത് സമ്മതിച്ചാൽ ചിലപ്പോൾ വീണ്ടും വിഡ്ഢി അകപ്പെട്ടു എന്ന ചിന്ത തന്നെ തളർത്തിയെക്കാം.
“അത് മാളു…. ഞാൻ… അത്….പിന്നെ..” അവന്റെ മുറിഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഉള്ള പ്രതീക്ഷ പോയി..
“ആണ് ലെ… അയാൾ പറഞ്ഞത് സത്യമാണ് ലെ.. പറയാമായിരുന്നില്ലേ സിദ്ധുവേട്ടാ എന്നോട്..ഞാൻ ന്റെ എല്ലാ കാര്യവും പറഞ്ഞതല്ലെ… പിന്നെ എന്തിനാ എന്നിൽനിന്നും എല്ലാം മറച്ചത്… സിദ്ധുവേട്ടൻ തന്നെ പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്രയും വേദന തോന്നില്ലായിരുന്നു.. എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല??… എന്ത്കൊണ്ട് എന്നോട് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു..?? പറ്റിക്കുകയായിരുന്നു അല്ലേ എന്നെ.. ആയിക്കോ പറ്റിച്ചോ.. എത്ര വേണമെങ്കിലും പറ്റിച്ചോ..മണ്ടിയാ ഞാൻ എല്ലാരെയും വിശ്വസിക്കും.. സിദ്ധുവേട്ടനെയും വിശ്വസിച്ചു..ആരെക്കാളും വിശ്വാസമായിരുന്നു.. എന്നിട്ടും……” തിരിച്ചൊന്നും പറയാൻ സാധിക്കാതെ നോവോടെ സിദ്ധു അവളെ നോക്കിയിരുന്നു….
തുടരും…