കിലുക്കാംപെട്ടി ~ ഭാഗം 10, എഴുത്ത്: ശിഥി

ഭാഗം 09 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

അവന്റെ വാക്കുകൾ കേട്ട് ഒന്നും പറയാൻ പറ്റാത്ത വിധം മാളു തരിച്ചു നിന്നുപോയി…….നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു…. കാലുകൾക്ക് ബലമില്ലാത്ത പോലെ തോന്നി…കണ്ണീർ കാഴ്ച്ചയെ മറയ്ക്കുന്നുണ്ടായിരുന്നു…മീനുന്റെ വീട്ടിലേക്ക് ഓടുമ്പോൾ കാലിൽ തറഞ്ഞു കേറിയ മുള്ളുകൾ ഹൃദയത്തിൽ കേറുന്ന പൊലയാണ് തോന്നിയത്.. ഓടിച്ചെന്നതും മീനുനെ കണ്ടപ്പോ കെട്ടിപ്പിച്ച കരഞ്ഞു പോയി..

” ന്താ…. ന്താ മാളു… ” വെപ്രാളത്തോടെ ചോദിച്ചത് കെട്ടിട്ടും തലപൊക്കിയില്ല..

” ന്താ മീനു ന്തിനാ മാളു കരായണേ ” സൗണ്ട് കേട്ട് മേമയും വന്നു

” അറിയില്ല അമ്മ… ഒന്നും പറയുന്നില്ല..” മീനു മാളുവിനെ അടർത്തിമാറ്റാൻ നോക്കുന്നുണ്ട്

” മാളുസേ മേമടെ കുട്ടി എന്തിനാ കരയണേ ” തലയിലൂടെ തലോടി മേമ ചോദിച്ചപ്പോൾ കരച്ചിൽ കൂടി..

“മീനു നീ ഇവളെ കൊണ്ട് റൂമിൽ പോ… കുറച്ച് കഴിഞ്ഞ് ചോദിക്കാം ” മേമ പറഞ്ഞപ്പോൾ മീനു അവളെ കൊണ്ട് ബെഡ്‌റൂമിലേക്കു പോയി… അപ്പോളും മാളു അവളെ ഇറുക്ക് പുണർന്നിരുന്നു..റൂമിൽ ചെന്ന് ബെഡിൽ ഇരുത്തിയപോൾ പതിയെ മീനുന്റെ തോളിലേക്ക് ചാഞ്ഞു..

” മാളു എന്താടാ പറ്റിയെ എന്തിനാ നീ കരയണേ ” മീനു ചോദിച്ചപ്പോൾ തേങ്ങലുകൾ പുറത്തേക്ക് വന്നു… സഹിക്കാൻ പറ്റണില്ലാർന്നു.

” മണ്ടിയാ മീനു ഞാൻ…. മരമണ്ടിയാ….. അല്ലേലും ആരെങ്കിലും അടുത്ത പെരുമാറിയാൽ പ്രേമ എന്ന് വിചാരിക്യാ ചെയ്യണ്ടേ..വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടി… മണ്ടിയാ ഞാൻ…. ഞാൻ മനുവേട്ടനെ അങ്ങനെ ഒന്നും കാണാൻ പാടില്ലാർന്നു… അല്ലെങ്കിലും ഞാൻ എങ്ങനെയ മനുവേട്ടനു ചേരാ….മണ്ടിയാ ഞാൻ…. ഞാൻ അങ്ങനെ ഒന്നും ചിന്തിക്കാൻ പാടിലാർന്നു.. ” ഓരോന്ന് പറഞ്ഞ് തന്നെ കെട്ടിപിടിച്ച് കരയുന്നവളെ കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല മീനുവിന്..

” മനുവെട്ടൻ നിനെ ഇഷ്ടമല്ല പറഞ്ഞോ മാളു? ” മടിച്ചുമടിച്ചാണ് ചോദിച്ചത്…ഇല്ലായെന്ന് മാളു തലയാട്ടി….. അവൻ പറഞ്ഞതൊക്കെ പറഞ്ഞു കൊടുത്തു….ഒക്കെ കേട്ടപ്പോൾ മാളൂന് ദേഷ്യം വന്നു..

” ഒന്നു പോവാൻ പറ മാളു…. അല്ലെങ്കിലും കണ്ട പെൺപിള്ളേരോട് കൂട്ട് കൂടി നടക്കണ അങ്ങേര് ന്റെ മാളൂന് ചേരില്ല ” കണ്ണ് തുടച്ചു കൊടുക്കുമ്പോൾ പരിഭവം ആയിരുന്നു ആ കണ്ണിൽ..

” അങ്ങനെ ഒന്നും അല്ല…. മനുവേട്ടൻ പുറത്ത് പഠിച്ച വളർന്നതല്ലേ… അവിടെ ഇങ്ങനെ ഒക്കെ ഉണ്ടാവും….. മനുവേട്ടനെ പറഞ്ഞിട്ട് കാര്യമില്ല…. ഞാനാ മണ്ടി ” തേങ്ങി തേങ്ങി പറയുന്നവളുടെ വാക്കുകൾ കേട്ടപ്പോൾ മനസിലായി അവളുടെ പ്രണയത്തിന്റെ ആഴം…അല്ലെങ്കിലും പ്രേണയിക്കുന്ന ആളുടെ കുറ്റങ്ങൾ കുറ്റങ്ങളായി തോന്നില്ലല്ലോ…മീനു പിന്നെ ഒന്നും പറഞ്ഞില്ല…കരച്ചിലൊക്കെ ഒന്ന് അടങ്ങിയപ്പോൾ മീനു മാളൂനെ വിളിച്ചു പുറത്തേക്ക് പോവാൻ ഒരുങ്ങിയപ്പോളാണ് തറയിൽ ചോര കാണുന്നെ…നോക്കിയപ്പോ അത് മാളൂന്റെ കാലിൽ നിന്നാണ്.

” ഇത് ന്താ മാളു…”വേവലാതിയോടെ മീനു ചോദിച്ചു

” അത് വരുമ്പോ മുള് കുത്തിയതാ “

“ഇത്രയും?? നിനക്ക് ഒരു ചെരുപ്പ് ഇടർന്നില്ലേ “

” മനുവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഇറങ്ങി ഓടിയതാ.. ” പിന്നെയും കണ്ണ് നിറഞ്ഞു.

” സാരമില്ല.. വാ ” മാളൂനെ കൊണ്ട് താഴേക്ക് ചെല്ലുമ്പോൾ കണ്ടു മേമ അവരെ നോക്കിയിരിക്കുന്നത്.

” മാളൂന്റെ കരച്ചിൽ ഒക്കെ നിന്നോ” മേമ ചോദിച്ചപ്പോൾ അവർ എന്ത് പറയണമെന്നറിയാതെ പരസ്പരം നോക്കി…

” അമ്മ ദാ ഇവൾടെ കാൽ കണ്ടോ. മുള് കുത്തി നിറച്ച് മുറിയ… പോരാത്തതിന് വരണ വഴിക്ക് ആ പാറു കളിയാക്കിത്രെ ” എങ്ങനെയോ മീനു പറഞ്ഞൊപ്പിച്ചു…. വിശ്വാസം ആയില്ലെങ്കിലും മേമ ഒന്നു മുളി… വൈകീട്ടാണ് പിന്നെ വീട്ടിലേക്ക് പോയത്..പറഞ്ഞപോലെ കല്യണം ചർചാ വിഷയമായി…..മാളു കല്യത്തിന് മനസില്ലമനസോടെ സമ്മതിച്ചു…മീനു പറഞ്ഞത് പോലെ എങ്ങനെയെങ്കിലും മനുവിനെ മറക്കണം അതായിരുന്നു മനസ്സിൽ…പക്ഷേ ശ്രെമിക്കുതോറും കൂടുതൽ തെളിമയോടെ മനസിലേക്ക് അവൻ കടന്നു വന്നു…..മുത്തശ്ശിയുടെ വീട്ടിലേക്കുള്ള പോക്ക് കുറഞ്ഞു… അമ്പലത്തിൽ പോയി മുത്തശ്ശിയെ വീടിന്റെ പടി വരെ ആക്കി മടങ്ങും…പലപ്പോളും മനു സംസാരിക്കാൻ ശ്രെമിക്കാവെ ഒഴിഞ്ഞു മാറി… അപ്പോളൊക്കെ മനസ്സ് നോവുന്നുണ്ടായിരുന്നു… പലപ്പോളും പിടിച്ചുനിർത്തി ഇഷ്ടമാണ് എന്ന് അവന് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു..

ദിവസങ്ങൾ പെട്ടന്ന് കടുന്ന് പോയി….മാളുവിന്റെ ഒഴിഞ്ഞു മാറ്റം.. അവളുടെ അസാന്നിദ്യം മനുവിനെ അസ്വസ്ഥൻ ആകി….അവനിൽ ഉടലെടുക്കുന്ന വികാരങ്ങൾ എന്തെന്ന് അവന് തന്നെ മനസിലായില്ല…. അവളെ കാണാതെ ഇരിക്കുമ്പോൾ അവൾ തന്നെ അവഗണികുമ്പോൾ വല്ലാത്ത വിങ്ങൽ… ഓരോന്ന് ആലോചിക്കുമ്പോൾ മനസ്സാകെ അസ്ഥമായികൊണ്ടിരുന്നു….അവളെ കാണാതിരിക്കാൻ പറ്റാത്ത പോലെ…ആ കൊലുസിൻ ശബ്ദത്തിനു വേണ്ടി കാതുകൾ കൊതിക്കുന്നു ഉണ്ടായിരുന്നു… ദിവസങ്ങൾ പൊഴിയാവെ അവൻ മനസ്സിലാക്കുകയായിരുന്നു തെറ്റുധരിക്കപെട്ട് താൻ അറിയാതെ പോയ തന്റെ പ്രണയത്തെ..

“മാളൂന്റെ കല്യാണം ഉറപ്പിച്ചുത്രെ… ചെക്കൻ മുംബൈയിൽ ജോലി ചെയ്യാ..” അത്താഴം കഴിക്കുമ്പോൾ ദേവി അമ്മ പറയണ കേട്ട് മനു ഒന്ന് ഞെട്ടി മനസ്സൊന്നു പിടഞ്ഞു..

“എപ്പോ..”ആകാംഷയാൽ മനു ചോദിച്ചു പോയി

“കുറച്ചുസം ആയിട്ടേ ഉള്ളു….ആ കുട്ടിനെ ഇങ്ങോട്ട് കൊണ്ടുവരാൻ ആഗ്രഹം ഉണ്ടായിരുന്നു ഞങ്ങൾക്ക്..നീ അയിന് സമ്മതിക്കില്ലല്ലോ.. അതാ പിന്നെ നിന്നോട് പറയാഞ്ഞേ…നല്ല കുട്ടി ആയിരുന്നു..”പിന്നയും ദേവി അമ്മ എന്തൊക്കെയോ പറഞ്ഞു… കേൾക്കാൻ നിൽക്കാതെ മതിയാക്കി അവൻ എഴുനേറ്റു..

“കല്യാണം ഉറപ്പിക്യെ…. അവൾക്ക് എന്നെ അല്ലെ ഇഷ്ടം…. പിന്നെ എങ്ങനെയാ…. ഇല്ല നിനെ എനിക്ക് വേണം മാളു.. നീ ഇല്ലാതെ പറ്റില്ല..”അന്ന് മനുവിന് ഉറക്കം വന്നില്ല…എങ്ങനെകയോ നേരം വെളുപ്പിച്ച് മുത്തശ്ശിയോടൊപ്പം അവനും അമ്പലത്തിലേക്ക് പുറപ്പെട്ടു… വഴിയിൽ ഉടനീളം മാളു അവനെ നോക്കിയതുപോലുമില്ല എന്നത് അവനെ വേദനിപ്പിച്ചു… മീനുവും ഉണ്ടായിരുന്നു കൂടെ…

“മുത്തശ്ശി നിങ്ങൾ തൊഴുതു വാ… ഞാൻ പുറത്തുണ്ടാവും ” മാളു വേഗം പുറത്തേക്കിറങ്ങി.

“ന്താ മീനു ആ കുട്ടിക്ക് പറ്റിയെ..”മുത്തശ്ശി ചോദിച്ചപ്പോൾ മീനു ഒന്നുമില്ലെന്ന് പറഞ്ഞ ഒഴിഞ്ഞു മാറി അവളുടെ പിന്നാലെ പോയി..

“മാളു എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം”മനു മാളൂന്റെ അടുത്ത ആൽത്തറയിൽ ഇരുന്നു.. പിന്നെ എന്തെങ്കിലും പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് മീനു വന്ന് അവളെ വലിച്ചോണ്ട് പോയി..അല്പം പോയി മീനു തിരിച്ചു വന്നു..

“ഇനി അവളോട് ഓരോന്ന് പറഞ്ഞ് വരരുത്… പാവ ന്റെ മാളു….എല്ലാരേയും വിശ്വസിക്കും…ഇനി അവളുടെ അടുത്തേക്ക് വരരുത്… നിങ്ങൾക് അവൾ ജീവിതത്തിൽ കണ്ടുമുട്ടിയ അനേകം പെണ്ണുങ്ങളിൽ ഒരുവൾ മാത്രമായിരിക്കാം…പക്ഷെ അവൾക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു… അവളുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്… ദയവു ചെയ്തു ഇനി അവളോട് കൂടാൻ വരരുത് ” അത്രയും പറഞ്ഞ് മറുത്തൊന്നും കേൾക്കാൻ നിൽക്കാതെ മീനു മാളുവിനെ വിളിച്ചുപോയി.

” എന്തിനാ…..എന്തിനാ നീ എനിലേക്ക് കടന്നു വന്നേ….ആദ്യമൊക്കെ ഞാൻ നിന്നെ കൗതുകത്തോടെ നോക്കി നിൽകുമാരിയുന്നു…. എന്നെ കാണുമ്പോൾ ഉള്ള നിന്റെ ഒഴിഞ്ഞുമാറ്റം എനിക്ക് ഇഷ്ടമായിരുന്നു…. പക്ഷേ ഇപ്പൊ പറ്റണില്ല… നിന്റെ ഒഴിഞ്ഞുമാറ്റം ഇപ്പോൾ എനിക്ക് സഹിക്കാൻ പറ്റണില്ല….ഇഷ്ടമാണ് നിന്നെ…. ആ ഇഷ്ടത്തെ ഞാൻ തെറ്റിദ്ധരിച്ചു..നിന്നോടുള്ള പ്രണയം ഒരിക്കലും ഞാൻ തിരിച്ചറിഞ്ഞില്ല…. ഇപ്പൊ… ഇപ്പൊ എനിക്ക് മനസ്സിലാവുന്നു നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്…. എനിക്ക് നീ ഇല്ലാതെ ശ്വാസം മുട്ടുന്നു…. നിന്റെ കളിയും ചിരിയും എന്നും കൂടെ വേണം എന്ന് തോനുന്നു….പക്ഷെ….. ” പുറത്തിയാക്കും മുൻപ് രണ്ട് തുള്ളി കണ്ണുനീർ ആ പുസ്തകത്തിലേക്ക് ഇറ്റു വീണു……അതിൽ വെച്ചിരുന്ന കടസിൽ അവൻ വരച്ച മാളൂന്റെ ചിത്രം നെഞ്ചോട് ചേർത്ത് എപ്പോളോ അവൻ മയക്കത്തിലേക്ക് വീണു…

🍁🍁🍁🍁🍁🍁🍁🍁

“മാളു വാ കേറീട്ടു പോവാ ” മുത്തശ്ശിയെ പടി വരെ ആക്കിയപ്പോളേക്കും ഉമ്മറത്ത് തന്നെ കാതെന്നപ്പോലെ നിന്ന ദേവിയമ്മയുടെ വിളി നിരസിച്ചില്ല….. നാളെ തൊട്ട് ചിലപ്പോ ഈ വരവ് തന്നെ നിനെക്കാം…. രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണമാണ്….

” വാ നിനക്ക് ഇഷ്ടപെട്ട ഒരു സാധനം ഉണ്ടാക്കിട്ടുണ്ട്.” സന്തോഷത്തോടെ പോകുന്ന ദേവിയമ്മടെ ഒപ്പം ചെന്നു…അനുസരണയില്ലാതെ കണ്ണുകൾ മുകളിലേക്ക് പോയി…ഒരു പാത്രത്തിൽ നിറയെ ചക്കട കൊടുന്ന് തന്നു… തനിക്ക് ഇഷ്ടമാണ് എന്ന് അറിഞ്ഞപ്പോൾ തൊട്ട് ദേവിയമ്മയുടെ കൈയിൽ നിന്നും കിട്ടുന്നത്…അറിയാതെ എന്തിനോ കണ്ണ് നിറഞ്ഞു..

” ദേവൂമ്മടെ സുന്ദരി എന്തിനാ കരായണേ ” തലയിലൂടെ തലോടി ചോദിച്ചപ്പോൾ സങ്കടം കൂടി…ദേവിയമ്മയെ ചുട്ടിപിടിച്ചു വയറിലേക്ക് മുഖം പൂഴ്ത്തി…

” നിക്ക് വായിൽ വെച്ച് തരോ ” മുഖം ഉയർത്തി കണ്ണീർ തുടച്ച് ദേവിയമ്മയെ നോക്കിയപ്പോൾ കരയുവാണ്… പതിയെ കൈ കൊണ്ട് കണ്ണീർ തുടച്ചു കൊടുത്തു…

” എന്തിനാ ദേവൂമ്മ കരായണേ ” കുസൃതിയോടെ ചോദിച്ചപ്പോൾ ചുണ്ട് കുർപ്പിച്ചു

” നീ എന്തിനാ കരഞ്ഞേ “

” എന്നിട്ട് നിക്ക് ഇങ്ങനെ ദേവൂമ്മടെ ചക്കട കഴിക്കാൻ പറ്റില്ലാലോ ” വീണ്ടും കണ്ണു നിറഞ്ഞു

” മാളുസ്സിന് ഈ ദേവുമ്മ പാർസൽ അയിച്ചു തരും മുംബൈലേക്ക് പോരെ ” സങ്കടം മറച്ചുപിടിച്ചു ഒന്നു ചിരിച്ചു…..എന്തൊക്കെയോ പറഞ്ഞുകൊണ്ട് ദേവിയമ്മ അവൾക്ക് അട വായിൽ വെച്ച് കൊടുത്തു..

“മനുവേട്ടൻ.. ” മടിച്ചു മടിച്ചാണ് അത് ചോദിച്ചത്

“നീ ഉള്ളപ്പോ കളിച്ച് ചിരിച്ച് നടന്നവനാ…. ഇപ്പൊ കാണാൻ കൂടി കിട്ടാറില്ല…. എപ്പോളും മുകളിലാ…. കഴിക്കാൻ മാത്രം ഇറങ്ങി വരും ഇപ്പൊ അതും ഇല്ല..പോയി നോക്ക് “പ്ലേറ്റ് എടുത്ത് ദേവിയമ്മ ഉള്ളിലേക്കു പോയി….പതിയെ മുകളിലേക്ക് കേറി….. ബാത്‌റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോ മനസിലായി കുളിക്കുവാണ് എന്ന്..തിരിച്ചു പോവാൻ ഇറങ്ങിയപ്പോൾ വാതിലിന്റെ അടുത്തിരുന്ന ഡെസ്കിൽ നിന്നും കൈ തട്ടി ഒരു ബുക്ക്‌ വീണു……

(തുടരും)