കിലുക്കാംപെട്ടി ~ ഭാഗം 05, എഴുത്ത്: ശിഥി

ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

താഴെ നിർത്തിയതും കണ്ടു കണ്ണ് തള്ളി നിൽക്കണ മീനുവിനെ… ഇവൾ എന്താ ഇങ്ങനെ നിൽക്കണേ… പിന്നെയാ മനസ്സിലായെ മീനു അല്ല അവളെ പൊക്കിയെ എന്ന്…

അപ്പൊ എന്നെ ആരാ പൊക്കിയത്… മാളു തിരിഞ്ഞു നോക്കി.ദേ നിൽക്കുന്നു മനു..
ഇങ്ങേർ അണോ പൊക്കിയെ… മാളു സംശയിച്ചു മനുനെ നോക്കി

“കണ്ട തോന്നില്ലേലും നല്ല വെയിറ്റ് ഉണ്ട് ട്ടോ..” മനു പറഞ്ഞപ്പോൾ ഉറപ്പായി അവനാണ് പൊക്കിയതെന്ന് പോരാത്തതിന് അവന്റെ കൈ ഇപ്പോളും അവളുടെ ഇടുപ്പിലും…മാളു പെട്ടെന്ന് പിന്നിലേക് മാറി…. മാളൂന് ആകെ ഒരു ജാള്യത തോന്നി…. നാലുപുറവും ഒന്ന് കണ്ണോടിച്ച് ആരെങ്കിലും കണ്ടോ എന്ന് നോക്കി…

“മനുവേട്ടൻ ന്തിനാ എന്നെ എടുത്തേ” അല്പം ഗൗരവത്തിൽ ചോദിച്ചു
“നീ അല്ലെ പോക്ക് പോക്ക് പറയുണ്ടാർന്നേ’

“അത് ഞാൻ ഇവളോടാ പറഞ്ഞെ”.. പറഞ്ഞ് മീനുനെ നോക്കിയപ്പോൾ അപ്പോളും കണ്ണ് തളി നിൽപ്പാണ്

“ഡീ….. “മീനുന് ഒരു തട്ട് കൊടുത്തു.
“ഏഹ് ന്താ മാളു”

“വാ…… ബാക്കി കാത്തികാം…” മാളു മീനുനെ വലിച്ചു പോയി… മനുവിന് അവളുടെ ഭാവവെത്യാസത്തിന്റെ കാരണം മനസിലായില്ല… പിന്നീട് സംസാരവും ഇണ്ടായില്ല….. എല്ലാം കഴിഞ്ഞ് എല്ലാവരും മടങ്ങി

🍁🍁🍁🍁🍁🍁🍁🍁

ഡിഗ്രി ലാസ്റ്റ് ഇയർ ഫൈനൽ എക്സാം തുടങ്ങിയപ്പോൾ പിന്നെ മുത്തശ്ശിയുടെ വീട്ടിലേക്കുള്ള പോക്ക് കുറഞ്ഞു… എന്നാലും ദിവസവും മുത്തശ്ശിയും കൂട്ടി അമ്പലത്തിൽ പോകും തിരിച്ചു കൊണ്ടുവന്നാകും……ഇടക് എല്ലാരുംകൂടി ഒപ്പം ഇരുന്ന് പ്രാതൽ കഴിക്കും…. പഠിപ്പിന്റെ കാര്യം പറഞ്ഞും ചോദിച്ചും മനുവായി ചെറുതായി കൂട്ടായി… ഒരു ചെറിയ കൂട്ട്…. എന്നാലും വെല്ലാതെ സംസാരിക്കില്ല

“മാളു നിക്ക് ഒന്നും ഓർമ വരുന്നില്ല”. വേവലാതിയോടെ നടക്കുന്നതിനിടയിൽ മീനു ബുക്ക്‌ തലങ്ങും വിലങ്ങും മറക്കുന്നുണ്ട്.. മാളൂന് പിന്നെ എന്നതെയും പോലെ ഒരു കുസലും ഇല്ല…. ചുറ്റും നോക്കി വഴിയിലെ ഇലയിലും പൂവിലും തലോടി അതിന്റെ സൗന്ദര്യം ആസ്വദിച്ചാണ് നടപ്പ്….
“മാളു… നിക്ക് പേടി ആവണു”മീനു പേജ് മറക്കൽ തന്നെ….
“ന്റെ പൊന്നു മീനു… നീ ഒന്നു പേടിക്കാതെ..വെറുതെ ഓരോന്ന് പറഞ്ഞ് പേടി ഇല്ലാത്തവരെ കൂടി പേടിപ്പികാൻ”

“ഒകെ പഠിച്ചതുകൊണ്ട് നിനക്ക് പേടി കാണില്ല”

“നിനെ ഇന്ന് ഞാൻ…. ഡീ പട്ടി… ഇത്രേം ദിവസം ഞാൻ നിന്റെ കൂടെ തന്നെ അല്ലാർന്നോ… നീ കണ്ടോ നീ പഠിക്കുനേക്കാൾ കൂടുതൽ ഞാൻ വെല്ലോം പഠിക്കണേ”മാളു ദേഷ്യത്തോടെ പറഞ്ഞപ്പോൾ മീനു ഒന്നു ഇളിച്ചു കാണിച്ചു
“ഞാൻ വെറുതെ പറഞ്ഞതല്ലേ… പേടിച്ചിട്ടാടി…. എന്നാലും നിനക്ക് എങ്ങനെയാ ഇങ്ങനെ പേടിക്കാതെ നടക്കാൻ പറ്റാണ്.. ഒന്നു പറഞ്ഞുതാടി”മീനു ദയനീയമായി നോക്കി

“അതെ ഞാൻ നിന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് പഠിക്കുന്നത് നന്നായി ഓർമ്മിച്ചെടുക്കാതെ പഠിച്ചത് പോരാ പോരാ പറഞ്ഞ് അവസാന നിമിഷം വരെ വെല്ലോരെടേം വാക്ക് കേട്ട് ബുക്ക് തലങ്ങുംവിലങ്ങും മറിക്കല്ലെ ന്ന്….. എന്നിട്ട് ഒന്നും ഒന്നും ഓർമ്മയുണ്ടാവില്ല…. പിന്നെ ഓർമ്മയില്ലാതെയായി തലകറക്കം ആയി മറക്കൽ ആയി” പറഞ്ഞ് തീരും മുൻപേ ഒരു വണ്ടിയുടെ ഹോൺ ശബ്ദം കേട്ട് മാളു തിരിഞ്ഞു നോക്കി….കുഞ്ഞു മൺ റോടയത്കൊണ്ട് വല്ല വണ്ടിയും വരുന്നുണ്ടച്ചാൽ ഒതുങ്ങി നിൽക്കണം.. അല്ലെങ്കിൽ വണ്ടിയുടെ മുൻപിൽ അളിപിടിച്ചിരുന്ന് പോകേണ്ടി വരും… തിരിവ് തിരിഞ്ഞ് മണ്ണ് പാറിപ്പിച്ച വരണ വണ്ടി കണ്ടപ്പോ മീനുവും മാളുവും അരിക് ചേർന്നു നിന്നു…. പൊടി കേറാതിരിക്കാൻ മുക്കും മുഖവും പൊതി….. കടന്നു പോകുന്നതിന്നു പകരം വണ്ടി അവരുടെ മുൻപിൽ നിർത്തി… കണ്ണ് തുറന്നു നോക്കിയ മാളു കണ്ടത് തന്നെ നോക്കി ചിരിക്കുന്ന മനുവിനെ ആണ്.
“എങ്ങോട്ട രണ്ടാളും “

“കോളേജിലേക്…. എക്സാം ആണ് “
“എന്ന വാ കേറിക്കോ”മനു പറഞ്ഞപ്പോൾ മാളു മീനുവിനെ നോക്കി
“വാ കേറ് ” സംശയിച്ചു നിൽക്കണ അവരെ കണ്ടപ്പോ അവൻ വീണ്ടും വിളിച്ചു
“വാ മാളു… സ്റ്റോപ്പ്‌ വരെ നടക്കണ്ടാലോ” മീനു മാളൂന്റെ ചെവിയിൽ പറഞ്ഞപ്പോൾ അവൾ ഒന്നു മുളി.. മീനു പിന്നിൽത്തെ ഡോർ തുറന്നപ്പോളേക്കും മനു ഫ്രണ്ടിൽത്തെ ഡോറും തുറന്നു…

“വാ കേറ്” മാളൂനെ നോക്കി ആണ് അവൻ അത് പറഞ്ഞത്….. മാളു മീനുനെ നോക്കി.
‘നിങ്ങൾ നല്ല കൂട്ട് അല്ലെ…. കേറിക്കോ…. “ഒന്ന് ആക്കി ചിരിച്ചുകൊണ്ട് മീനു പിന്നിൽ കേറി…. മാളു ആകെ അങ്കലാപ്പിൽ ആയി….. പിന്നെ മുൻപിൽ കേറി അങ്ങ് ഇരുന്നു.
“എക്സാമിന്റെ ആണോ ഈ ടെൻഷൻ…” മനു മാളുവിനെ നോക്കി
” ഇവൾക്ക് എക്സാമിന് ടെൻഷൻ!!നല്ല കാര്യം…ചത്താലും ഇവൾ എക്സാമിന് ടെൻഷൻ അടിക്കില്ല ” അബദ്ധത്തിൽ പറഞ്ഞുപോയതാണ് മീനു… മാളു അവളെ കൂർപ്പിച്ച് നോക്കി

” അതു കൊള്ളാലോ… അതെന്താ അങ്ങനെ”
“ഏയ്യ് അങ്ങനെ ഒന്നുമില്ല മനുവേട്ടാ…. ചെറിയ പേടി ഒകെ ഉണ്ടാവാർ ഉണ്ട്.” ചെറിതായി ഒന്ന് ചിരിച്ച് പുറത്തേക്ക് നോക്കി ഒപ്പം സീറ്റിന്റെ സൈഡിലൂടെ കൈ ഇട്ട് മീനുനെ ഒന്ന് നുള്ളി.. മൺ റോഡ് കഴിഞ്ഞ വണ്ടി ടാറിട്ട റോഡിലേക്ക് കയറി..
“ഇവിടെ നിർത്തിയ മതി മനുവേട്ടാ….” മാളു ബാഗ് കൈയിലേക്കു ഒന്നുകൂടി ഒതുക്കി പിടിച്ചു
“അത് ന്തേ…??”
“ബസിന് പൊയ്ക്കോള…”

ഞാനും ടൗണിലേക്കാടോ.. കോളേജിൽ ഇറക്കം” അവൻ വണ്ടി നിർത്താതെ വിട്ടു… മാളു ഒന്നും പറഞ്ഞില്ല.. ഇടക് മീനു സീറ്റിന്റെ സൈഡിലൂടെ തോണ്ടണിണ്ട്…. നോക്കിയാൽ ഒരു ആക്കി ചിരിയും..
‘ഒക്കെ പഠിച്ച കഴിഞ്ഞത് കൊണ്ട് ആവുംലേ ടെൻഷൻ ഇല്ലാതെ”തല ചെറുതായി ചെരിച്ചു മാളുവിനോട് ആണ് ചോദ്യം
“ഏഹ്.. “

“അല്ല മീനാക്ഷി ബുക്കിലേക്ക് അങ്ങ് ഇറങ്ങി ചെല്ലണ്ട്…നീ ആണേൽ പുറത്തെ കാഴ്ച്ച ഒക്കെ ആസ്വദിച്ചു കൂൾ ആയി ഇരിക്കാണ്… ഒക്കെ പഠിച്ച കാണും ലേ”
“ഏയ്യ് പഠിച്ച് കഴിഞ്ഞിട്ട് ഒന്നും അല്ല “

“വെറുതെയ മനുവേട്ടാ…. എന്നിട്ട് മാർക്ക്‌ വരുമ്പോ നല്ലോം ഉണ്ടാവും” മീനു പറഞ്ഞപ്പോ അവൻ മാളൂനെ നോക്കി ചിരിച്ചു…. മാളു പിന്നെ ഒന്നും പറയാൻ പോയില്ല… ഒരു ബുക്ക്‌ എടുത്ത് മടിയിൽ വെറുതെ തുറന്നു വെച്ചു… പഠിക്യ കരുതി കൂടുതൽ ഒന്നും സംസാരിക്കില്ലലോ… അവൾ വെറുതെ ബുക്ക്‌ തുറന്ന് വെച്ചതാണ് എന്ന് മനുവിന് മനസിലായി…. ഒന്നു ചിരിച്ചുകൊണ്ട് അവൻ ഡ്രൈവിംഗ് തുടർന്നു.. അവന്റെ നോട്ടവും സംസാരവും അവളെ നല്ലോം അസ്വസ്ഥത പെടുതുന്നുണ്ടാർന്നു….. എങ്ങനെയെങ്കിലും വേഗം കോളേജിൽ എത്തിയാമതി എന്നായി… പോരാത്തതിന്ന് മീനുന്റെ തൊണ്ടലും ചിരിയും……

എന്തുകൊണ്ടാണ് അങ്ങനെ ഒരു അസ്വസ്ഥത എന്ന് അവൾക് മനസിലായില്ല… ചെലപ്പോ അന്ന് അമ്പലത്തിൽ അങ്ങനെ ഉണ്ടായതിന്റെ ആവാം…. കോളേജിൽ എത്തിയപോൾ മാളു വേഗം ഇറങ്ങി… മീനു പിന്നെ ബാഗിൽ നിന്നും എടുത്ത പുസ്തകങ്ങൾ ഒക്കെ എടുത്ത് പത്തുകയാ ഇറങ്ങിയേ…… അവനോട് യാത്ര പറഞ്ഞ് തിരിഞ്ഞപ്പോൾ കണ്ടു തങ്ങളെ തന്നെ നോക്കി നിൽക്കണ കുട്ടുകാരെ…… ആദ്യമായിട്ടാണ് കോളേജിൽ കാറിൽ വന്ന് ഇറങ്ങണെ… പോരാത്തതിന് ഒരു ചുള്ളന്റെ ഒപ്പം….. അതും മാളു ഫ്രണ്ട് സീറ്റിൽ നിന്ന്… മാളൂന്റെ ഏട്ടനെ കണ്ട് പരിചയം ഉള്ളത്കൊണ്ട് അത് അവൻ അല്ല എന്ന് അറിയാം…. അത്കൊണ്ട് ആണ് ഈ തുറിച്ചു നോട്ടം… അവരോട് കാര്യങ്ങൾ ഒകെ പറഞ്ഞ് എക്സാം ഒക്കെ നല്ല പോലെ എഴുതി ലാസ്റ്റ് ഡേ ആയത്കൊണ്ട് ഒരു ഐസ് ക്രീം ഒക്കെ കഴിച്ചാണ് അവർ പിരിഞ്ഞത്.

🍁🍁🍁🍁🍁🍁🍁🍁

“ഡീ…… ഞാൻ ഒരു കാര്യം ചോദിക്കട്ടെ മാളു” വീട്ടിലേക് നടക്കുമ്പോൾ ആണ് മീനു അത് ചോദിച്ചേ….. ന്താ എന്ന ഭാവത്തിൽ മാളു അവളെ നോക്കി
“ഡീ….. അങ്ങേര് ഇല്ലേ…. മനുവേട്ടൻ…. അങ്ങേർക്ക് നിന്നോട് ന്തോ ഇല്ലേ..”സംശയ ഭാവത്തിൽ ആണ് മീനുന്റെ ചോദ്യം…🤔🤔

(തുടരും )