കിലുക്കാംപെട്ടി ~ ഭാഗം 03, എഴുത്ത്: ശിഥി

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

“അത്രേ ഉള്ളോ കാര്യം…. ബാ….. എണീക്ക് ഞാൻ കൊടുപോവാം മുത്തശ്ശിയെ അമ്പലത്തിൽ….” മനു മുത്തശ്ശിടെ കൈ പിടിച്ചു വലിച്ചു… മുത്തശ്ശി അനങ്ങില്ല…
ഇതെന്ത് കൂത്ത് എന്ന മട്ടിൽ മനു ദേവി അമ്മയെ നോക്കിയപ്പോൾ ദേവി അമ്മ കൈമലർത്തി… മനു വീടും അവിടെ ഇരുന്ന് മുത്തശ്ശിയെ നോക്കിക്കൊണ്ടിരുന്നു

“നിക്ക് അമ്പലത്തിൽ പോണ്ട.. മാളുനെ കാണാൻ പോവാം….”.മൗനം ഭേദിച്ച് മുത്തശ്ശി പറഞ്ഞു

“ഓഹ്… അപ്പൊ അതാണോ കാര്യം….. അവളെ കാണാതിരിക്കാൻ പറ്റില്ലെന്ന് ആയോ “മനു കുറുമ്പുള്ള ചോദിച്ചപ്പോൾ മുത്തശ്ശി അവന്റെ കയ്യിൽ ഒരു അടി കൊടുത്തു
“എന്ന ബാ…. ഇനി കൂട്ടുകാരിയെ കാണാഞ്ഞിട്ട് വിഷമിക്കേണ്ട…” മനു എണീറ്റു

“മാളൂന്റെ വീട്ടിലേക്ക് ആണോ….. എന്നാൽ ഒരു രണ്ട് മിനിറ്റ് ഞാനും കൂടി വരുന്നു….” അമ്മ ചെയ്തുകൊണ്ടിരുന്ന പണി ധൃതിയിൽ പൂർത്തിയാക്കാൻ തുടങ്ങി.. മുത്തശ്ശിയുടെയും ദേവി അമ്മയുടെയും പെരുമാറ്റം കണ്ട് മനു ആകെ അന്തം വിട്ടു നിന്നു

“എന്റെ മുത്തശ്ശിയും അമ്മേനേം ഇത്ര പെട്ടെന്ന് കയ്യിലെടുത്ത് അവൾ ആള് കൊള്ളാലോ…… എന്ത് വശീകരണ മന്ത്രം ആവോ അവൾ ഇവരിൽ പ്രയോഗിച്ചത്… എന്തായാലും അമ്മയ്ക്കും മുത്തശ്ശിക്കും നല്ല ഇഷ്ടമായിണു…” ചിരിച്ച് കൊണ്ട് അവൻ താക്കോൽ എടുത്ത് ഇറങ്ങി…ദേവി അമ്മയും മുത്തശ്ശിയും എപ്പോഴേ ഹാജർ വെചായിരുന്നു…. അങ്ങനെ വീടൊക്കെ പൂട്ടി അവർ മാളുവിന്റെ വീട്ടിലേക്ക് തിരിച്ചു..

🍁🍁🍁🍁🍁🍁🍁🍁

മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ മാളു ജനലിലൂടെ പുറത്തേക്ക് എത്തി നോക്കി… മുത്തശ്ശിയെയും ദേവി അമ്മയെയും കണ്ട് മാളുവിന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു… ഒപ്പം ഇറങ്ങി വന്ന ആൾ അപരിചിതൻ ആണെങ്കിലും അത് മനു ആണ് എന്ന് മാളു ഊഹിച്ചു… ഓടി പുറത്തേക്ക് ഇറങ്ങാൻ നിന്ന മാളു അവിടെ തന്നെ ഇരുന്നു.. “അടങ്ങി ഒതുങ്ങി ഇതിന്റെ ഉള്ളിൽ ഇരിക്കാതെ പുറത്തേക്ക് ഇറങ്ങി പനി കൂട്ടിയാൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി സുചി വേപ്പിക്കും “അമ്മയുടെ വാക്കുകൾ ഓർമ വന്നപ്പോൾ അവൾ പുറത്തേക്ക് പോകാൻ നിന്നില്ല…. ഒന്നാമത്തെ സുചി പേടി പോരാത്തതിന് പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യണ അമ്മ.. അത്കൊണ്ട് അവൾ അവിടെ നിന്നും അനങ്ങിയില്ല….
“മുത്തശ്ശിയും ദേവി അമ്മയും എന്തായാലും തന്നെ കാണാൻ ആവും വന്നേ…. അവർ എന്തായാലും കാണാതെ പോവില്ല…. അവർ എന്നെ കാണാൻ ഇങ്ങോട്ട് വരും.. പക്ഷെ അങ്ങോട്ട് ചെല്ലാതെ ഇരിക്കണത് മോശം അല്ലെ… പനി ആയത്കൊണ്ട് അല്ലെ.. സാരമില്ല.. “ഓരോന്ന് ചിന്തിച്ച് മാളു കിടകയിൽ കിടന്നു…. ഇടക് ഇടക് കണ്ണ് വാതിലോട്ട് നീണ്ടു.. പുറത്ത് നിന്നും സംസാരം കേൾക്കാനുണ്ട്
“ഇവർക്ക് ന്താ ആവോ ഇത്ര സംസാരിക്കാൻ… അവർ ന്താ എന്നെ കാണാൻ വരാതെ…”പെണ്ണിന് ഒരു സമാദാനവും ഇല്ല.. ഓരോന്ന് ചിന്തിച്ച് പതിയെ മയങ്ങി… നെറ്റിയിൽ ഒരു സ്പർശം അറിഞ്ഞപ്പോൾ അവൾ കണ്ണ് തുറന്നു

“മുത്തശ്ശി….. ” മാളു ചാടി എണിറ്റു.
“നിങ്ങൾ എത്ര നേരായി വന്നിട്ട്… നിങ്ങളെ കാത്തിരുന്ന് കാത്തിരുന്ന് ഞാൻ മുഷിഞ്ഞു.”
“എന്ന നിനക്ക് അങ്ങോട്ട് വരാർന്നില്ലേ ” മുത്തശ്ശി ചോദിച്ചപ്പോൾ മാളു വാതിൽക്കൽ നിൽക്കണ അമ്മയെ നോക്കി
“ഒന്നും പറയണ്ട മുത്തശ്ശി… ഒരു സ്ഥലത് അടങ്ങി ഇരിക്കില്ല… എണീറ്റ് നടന്ന ഹോസ്പിറ്റലിൽ കൊണ്ടുപോവും പറഞ്ഞപ്പോ എന്നോട് തെറ്റി ഇരുപ്പാ…. അത്കൊണ്ട് ആവും പുറത്തേക് വരാഞ്ഞേ.. ലേഖയും വാസും ലാളിച്ച് വഷളാക്കിട്ടുണ്ട്… ഒരക്ഷരം പറഞ്ഞാൽ കേൾക്കില്ല”സുമ മാളൂനെ കുർപ്പിച്ച നോക്കി മുത്തശ്ശിയോട് പറഞ്ഞു

“പനി കുറവുണ്ടോ ” ദേവി അമ്മ അവളുടെ നെറ്റിയിൽ കൈ വെച്ചു
“മ്മ്ഹ്’ മാളു മൂളി..പിന്നെയും അവർ കൊറേ സംസാരിച്ചു…. കുറച്ചു കഴിഞ്ഞപ്പോൾ പോവാൻ ഇറങ്ങി
“ഞാൻ നാളെ വരാ ട്ടോ മുത്തശ്ശിയെ….. ” വാതിൽക്കൽ എത്തിയ മുത്തശ്ശി ഒന്നു തിരിഞ്ഞു നോക്കി
“ഒക്കെ മാറിയിട്ട് വെള്ളിയാഴ്ച വിളക് വെക്കാൻ അമ്പലത്തിലേക്ക് വന്നാ മതി.. കേട്ടോ സുമേ…. അവളെ അന്ന് പുറത്ത് ഇറക്കിയാൽ മതി….. പനി ഒക്കെ നന്നായി മാറട്ടെ… “
മാളു മുത്തശ്ശിയെ പരിഭവത്തോടെ നോക്കി…

🍁🍁🍁🍁🍁🍁🍁🍁

” അല്ല മുത്തശ്ശി വാസുവേട്ടനും ചന്ദ്രേട്ടനും ഒരു വിട്ടിൽ ആണോ താമസം “പോകുന്ന വഴി മനു ചോദിച്ചു
“നഗരത്തിലെ പോലെ അല്ല… ഇവിടെ അധികോം കൂട്ടുകുടുംബ…”മുത്തശ്ശി നഗര ജീവിതത്തോടുള്ള തന്റെ എതിർപ്പ് കിട്ടിയ അവസരത്തിൽ പ്രേയോഗിചു

“ഞാൻ അത് അല്ലാലോ ചോദിച്ചേ…. അവര് ഒരുമിച്ചാണോ താമസം ” മനു വിട്ടുകൊടുക്കാൻ ഉദ്ദേശം ഇല്ല
“ആഹ് അതെ… നഗരത്തിലെ പോലെ ആർക്കും ആരെയും സ്നേഹിക്കാൻ സമയം ഇല്ലാത്ത പോലെ അല്ല.. എവിടെ എല്ലാരും സ്നേഹിച്ച ഒത്തൊരുമയോടെ ജീവിക്കണേ “
“അതെ ” മനു പുച്ഛിച്ചു
“ന്താ നീ ന്തെകിലും പറഞ്ഞോ “
“ഞാൻ സമ്മതിച്ചു..നഗരത്തേക്കാൾ നല്ലത് എവിടെ ആണ്…. ഇനി പറ വാസുവേട്ടനും ചന്ദ്രേട്ടനും ഒരുമിച്ച….. “

“മ്മ്ഹ് അതെ വാസൂന്റെ ചെറുപ്പത്തില ചന്ദ്രൻ സുമയെ കല്യാണം കഴിക്കണേ… അമ്മ ഇല്ലാത്തത് കൊണ്ട് ഏട്ടത്തിയേക്കാൾ വാസൂന് സുമ അമ്മയെ പോലെ ആണ്.. ലേഖകും അങ്ങനെ തന്നെ… പിന്നെ വാസുനും ലേഖകും കുട്ടിയോളും ഇല്ലാലോ… മാളും അവളുടെ ഏട്ടൻ അപ്പുവും അവർക്ക് മക്കൾ തന്നെയാ. “

🍁🍁🍁🍁🍁🍁🍁🍁

“മീനു…….. മീനു…… “മാളു ഗേറ്റിന്റെ അവിടെ നിന്ന് നീട്ടി വിളിച്ചു
“ഇങ്ങോട്ട് കേറി വാ പെണ്ണെ…. മീനു ഇപ്പൊ വരും “
“അയ്യോ ഇല്ല മേമേ… പിന്നെ വരാം… അവളോട് ഒന്നു വേഗം വരാൻ പറയോ… “..മാളൂന്റെ അച്ഛന്റെ പെങ്ങളുടെ മോൾ ആണ് മീനു… സമപ്രയക്കാർ, കളിക്കൂട്ടുകാർ, പോരാത്തതിന് പരസ്പരം മനസ്സ് സൂക്ഷിപ്പുകാർ…
“പോവാം “മീനു ഇറങ്ങി വന്നു
“നിനക്ക് ഒരു സെറ്റ് മുണ്ടോ ദാവണിയോ എടുത്തൂടെ ന്റെ മീനു…. എന്നെ കണ്ടില്ലേ “
“ഇതൊക്കെ മതി.. അങ്ങോട്ട് നടക്കട്ടെ “മീനു മാളൂന്റെ കൈ പിടിച്ചു മുൻപോട്ട് ഉന്തി
“മേമേ….. പോയിട്ട് വരാം… “

“ആഹ് ശെരി… സൂക്ഷിച്ച് പോ… ” ബീന അവർ പോണത് നോക്കി നിന്നു
“അല്ല മാളു വിട്ടിൽ നിന്നും ആരും വരില്ലേ “
“ആര്?? “
“അമ്മായി ഒന്നും “
“അമ്മ ചെലപ്പോ വരും “
“അമ്മായി മാത്രേ വരുളോ “
“മ്മ് അമ്മ മാത്രേ വരു…ന്തേ.. ” മാളു ചോദിച്ചപ്പോ മീനു ഒന്നുമില്ല എന്ന് ചുമൽ കൂച്ചി
“എടി… നിനക്ക് ഏട്ടൻ വരുമോ അറിയാൻ ആണെങ്കിൽ അത് അങ്ങ് ചോദിച്ചാൽ പോരെ… നിനക്ക് അത് അല്ലെ അറിയണ്ടേ ” മാളുന്റെ ബാക്കി വാക്കുകൾക്കായി മീനു നോക്കി

“എന്ന കേട്ടോ വരില്ല ” പ്രകാശിച് വന്ന മീനുന്റെ മുഖം പെട്ടന് മങ്ങി
ശരത് എന്ന അപ്പുവിന്റെയും മീനാക്ഷി എന്ന മീനുന്റെയും കല്യാണം ചെറുപ്പത്തിലേ പറഞ്ഞ് വെച്ചതാണ്.. മീനുന് അപ്പു എന്ന് വെച്ചാൽ ജീവൻ ആണ് … തിരിച് അപ്പുനും അങ്ങനെ തന്നെ…. പക്ഷെ പെണ്ണ് ഒന്നു പ്രേമിക്കാൻ ചെന്നാൽ അപ്പോ ചെവിക്കല്ല് പൊട്ടണ നാല് ചീത്ത വിളിച്ചു അവളെ അവൻ ഓടിക്കും….

തുടരും….