ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
“കള്ള പിണക്കം ആയിരുന്നു ലെ ” മുത്തശ്ശിടെ ആ ചോദ്യത്തിന് നന്നായി ഒന്നു ഇളിച്ചു ഒരു കണ്ണ് ഇറുക്കി കാണിച്ചു മാളു…..
🍁🍁🍁🍁🍁🍁🍁
“ആഹ്…. അമ്മ വന്നോ.. “മുത്തശ്ശിയിൽ നിന്നു പ്രസാദം വാങ്ങി ദേവി അമ്മ തോട്ടു
“മാളു പോയോ? “
“മ്മ്….. ഇന്നു വൈകീലെ….. പടി വരെ ആക്കി ആ കുട്ടി പോയി…ഇനി എല്ലാം കഴിഞ്ഞ് എപ്പോളാ അത് കോളേജിൽ ഏതാ ആവോ ” ഉള്ളിലേക്കു നടന്ന മുത്തശ്ശിയോടൊപ്പം ദേവിയമ്മ അകത്തേക് കേറി
“അമ്മക് ചായ എടുക്കട്ടേ ” ദേവി അമ്മ അടുക്കളയിലേക് പോവാൻ ഒരുങ്ങി
“മനു എവിടെ “
“അവൻ മുകളിൽ ഉണ്ട്…. മനു……മനു……. “ദേവി അമ്മ കോണിടെ താഴെ നിന്നു വിളിച്ചു
“ദാ….. വരുന്നു അമ്മേ…… “മനു വിളിച്ചു പറഞ്ഞപ്പോൾ മുത്തശ്ശിയും ദേവി അമ്മയും അടുക്കളയിലേക് നടന്നു….. മുത്തശ്ശി ഒരു ചെയർ വലിച്ച് ഡെയ്നിങ്ങ് ടേബിളിൽ ഇരുന്നു
“വിട് കുട്ടി കളിക്കാതെ “കണ്ണുകൾ പൊത്തിയ മനുവിന്റെ കൈകൾ മുത്തശ്ശി വിടിപ്പിച്ചു…. മുത്തശ്ശിടെ അടുത്ത അവനും ഇരുന്നു.
“രാവിലെ എവിടെ പോയതാ….. അതും ഈ വയ്യാത്തോടത്ത് …ഞാൻ ഇല്ലാത്തപ്പോൾ ഇതാണ് ലെ മുത്തശ്ശിടെ പരിപാടി.. ” അവൻ കുറുമ്പൊടെ ചോദിച്ചു
“അമ്പലം വരെ അല്ലെ പോയിള്ളൂ… അവിടം വരെ പോയി ഭഗവാനെ കാണുമ്പോൾ ഒരു സുഖ….. പിന്നെ ഒറ്റക് അല്ലാലോ…. കിലുക്കാംപ്പെട്ടി ഇല്ലേ കൂടെ…. അവളുടെ കൂടെ പോവാൻ നല്ല രസ…” മുത്തശ്ശി ഒന്നു പുഞ്ചിരിച്ചു
“കിലുക്കാംപെട്ടിയോ?? ” മനുവാണ്
“മാളൂനെ പറയണതാ….. അമ്മക് അവളെ നല്ലോം പിടിച്ചിരിക്കുണു ” മുത്തശ്ശിക്കുള്ള ചായ ദേവി അമ്മ ടേബിളിൽ കൊടുന്ന് വെച്ചു
“രാവിലെ എണീറ്റ് കുളിച്ച അവളുടെ കൊല്ലുസിന്റെ കിലുകത്തിന് കാതോർത്ത് ഇരിക്യാ പണി ഈ അമ്മക്ക്…. ഇടക് ഇടക് ഉമ്മറത്ത പോയി നോക്കും “ദേവി അമ്മ ചിരിച്ച് കൊണ്ട് അവരുടെ അടുത്ത ഇരുന്നു
“കളി ആകുവൊന്നും വേണ്ട… നിന്റെ അമ്മക്കും അങ്ങനെ തന്നെയാ… അവൾ ഉള്ളപ്പോ സമയം പോണത് അറിയില്ല…. എന്താ അങ്ങനെ ഇല്ല്യ എന്ന് ഉണ്ടോ.. “മുത്തശ്ശി ഗൗരവത്തിൽ ദേവി അമ്മയെ നോക്കി
“അത് ശെരിയാ…… വാ തോരാതെ സംസാരിക്കും.. അവൾ വന്നാൽ പിന്നെ വീട് മൊത്തം അവളുടെ കൊലുസ്സിന്റെ ശബ്ദ… ഇങ്ങനെ ഓടി നടക്കും ഓരോന്ന് പറഞ്ഞ്… “മാളൂന്റെ ഓർമ്മയിൽ ദേവി അമ്മ ചിരിച്ചു
“അപ്പൊ നമ്മളെ എല്ലാരും മറന്നു എന്ന് ചുരുക്കം…. എന്നാലും ഈ രണ്ട് ആഴ്ചകൊണ്ട് എന്റെ അമ്മനേം മുത്തശ്ശിനേം കൈയിൽ എടുത്ത അവൾ ആള് കൊള്ളാലോ “മനു ഒന്നു കുശുമ്പോടെ മുഖം ചുളിച്ചു
🍁🍁🍁🍁🍁🍁🍁
“മാളൂട്ടി… മനുന്റെ പേരിൽ ഒരു ചുറ്റുവിളക്ക് കഴിക്കണം ” അമ്പലത്തിലേക്ക് കേറുമ്പോൾ ആണ് മുത്തശ്ശി അത് പറഞ്ഞത്
” നമുക്ക് തൊഴുത് ഇറങ്ങീട്ട് ഗോപലേട്ടനോട് പറഞ്ഞ് ഏല്പിക്കാം ” മാളു മുത്തശ്ശിടെ കൈ പിടിച്ചു നടന്നു ….. തൊഴുത്തിറങ്ങി മുത്തശ്ശിയെ പുറത്ത് ഒരു തിണ്ണയിൽ ഇരുത്തി
“ഇവിടെ ഇരിക്കെ….. ഞാൻ പോയി ഗോപലേട്ടനോട് പറഞ്ഞിട്ട് വരാം…..മാനവ് ശങ്കർ, ആയില്യം അല്ലെ ” മുത്തശ്ശി അതെ എന്ന് തലയാട്ടി… കുറച്ചു ദിവസം ആയില്ലേ മുത്തശ്ശിടെ കൂടെ ഉള്ള ഈ വരവ്… മുത്തശ്ശി ദിവസോം പുഷ്പാഞ്ജലി കഴിക്കണത് കൊണ്ട് ദേവി അമ്മടെയും മനുന്റെയും പേരും നാളും മാളുവിന് അറിയാം.
“ദേ മുത്തശ്ശി റെസിപ്പ്ത്.. വെള്ളിയാഴ്ചയാണ്. ” മാളു ആ കടലാസ് തുണ്ട് മുത്തശ്ശിക് നേരെ നീട്ടി… പതിയെ മുത്തശ്ശിയെ എഴുനേൽപ്പിച്ചു… വീടിന്റെ കോലായി വരെ ആക്കി
“നീ കേറുന്നില്ലേ മാളൂട്ടി “മുത്തശ്ശിയാണ്
“ഇല്ല….ഇന്നലെ തന്നെ വൈകി….ഞാൻ പോട്ടെ.. “അവൾ പ്രസാദം മുത്തശ്ശിയെ ഏല്പിച്ചു…. പുറത്ത് നിന്നു ശബ്ദം കേട്ട് വന്ന മനു കാണുന്നത് പുറംതിരിഞ്ഞ ഓടുന്ന മാളൂനെ ആണ്…. അരയ്ക്കൊപ്പം ഉള്ള മുടിയിൽ തുളസി കതിർ ചൂടി ദാവണി ഉടുത്ത ഒരു പെൺകുട്ടി….. അവൾ ഓടി മായവേ അവളുടെ കൊലുസിന്റെ ശബ്ദവും കാതുകളിൽ നിന്നു അകന്നു പോയി….അവളെ കാണാൻ പറ്റാത്തതിൽ മനുവിന് നിരാശ തോന്നി..
“നീ ഇതുവരെ മാളൂട്ടിയെ കണ്ടിട്ടില്ല ലെ “അവൾ പോയെ വഴിയേ നോക്കിനിൽക്കുന്ന മനുവിനോട് മുത്തശ്ശി ചോദിച്ചുകൊണ്ട് അവന് അവർ പ്രസാദം തൊട്ട് കൊടുത്തു
“ഇല്ല “
“അവൾ എവിടെ ദിവസോം വരുലോ അപ്പൊ പരിചയ പെടാം.. “മുത്തശ്ശി ഉള്ളിലേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁
“ദേവി……ദേവി…….” പുറത്ത് നിന്നുള്ള വിളി കേട്ടാണ് ദേവി അമ്മ ഉമ്മറത്തേക്ക് വന്നത്.
“ആ……വാസുവേട്ടനോ…” നേര്യത്തിൽ കൈ തുടച്ച് ദേവി അമ്മ ഇറങ്ങി വന്നു
“ഇതാ… ഇത് തെരാൻ വന്നതാ….. “പാൽ പാത്രം ദേവി അമ്മയ്ക്ക് നേരെ നീട്ടി.. ദേവി അമ്മ അത് മേടിച്ചു
“അല്ല അപ്പൊ മാളൂട്ടി എവിടെ….ഇപ്പൊ നേരം പോലെ ഇങ്ങോട്ട് വരാറില്ലലോ.. ഇന്നലെ പടി വരെ വന്നു പോയി….. മനു ഉള്ളത് കൊണ്ട് ഞാനും തീരക്കിൽ പെട്ട് പോവും “
“ഒന്നും പറയണ്ട…. കുട്ടിയോളെകാൾ കഷ്ട അവളുടെ കാര്യം…. ഇന്നലെ മഴ പെയ്തപ്പോ മുറ്റത്തേക്ക് ഒരു ഓട്ടമായിരുന്നു… പുതുമഴ ആണ് കൊള്ളണ്ട പറഞ്ഞ പെണ്ണ് ഉണ്ടോ കേൾക്കുന്നു……എന്നെ വരെ പിടിച്ചു ഇറക്കി…. അവസാനം ഏട്ടൻ ചുരൽ എടുത്ത് വന്നപ്പോ ആൾ കറി….രാവിലെ എണീറ്റപ്പോ നല്ല പനി…മൂടിപ്പുതച്ച് കിടപ്പുണ്ട്…”പറയുമ്പോൾ വാസുവേട്ടന്റെ ഓരോ വാക്കിലും അവളുടുള്ള വാത്സല്യവും സ്നേഹവും നിറഞ്ഞു നിന്നു
“ഹോസ്പിറ്റലിൽ കാണിച്ചോ…..”ദേവി അമ്മ ചോദിച്ചു
“പോവാൻ കൂട്ടാക്കിട്ട് വേണ്ടേ….സുചി പേടി…. പിന്നെ മഴ കൊണ്ടത്തിന്റെ അല്ലെ…. ഇത്തിരി ചുക്ക് കാപ്പി കുടിച്ച അവളുടെ പനി പമ്പ കടക്കും…. “
“ആർക്കാ പനി…. “വർത്തമാനം കേട്ട് വന്ന മുത്തശ്ശി ചോദിച്ചു
“അമ്മേടെ കിലുക്കാംപെട്ടിക്ക് “…..ദേവി അമ്മ പറഞ്ഞത് കേട്ട് മുത്തശ്യ്ക് വിഷമം ആയി..
“അപ്പൊ ഇന്ന് വരില്ലേ “
“എങ്ങനെ അമ്മ വരാ ….പനി പിടിച്ചു കിടക്ക എന്ന്.. ‘മുത്തശ്ശിടെ വിഷമം ദേവി അമ്മക്ക് മനസിലായി
“എന്ന ഞാൻ അങ്ങോട്ട് പോട്ടെ”വാസുവേട്ടൻ പടി കടന്ന് പോവും വരെ മുത്തശ്ശി നോക്കി നിന്നു….. ആ നിൽപ് കണ്ട് കണ്ട് ദേവി അമ്മ ചിരി വന്നു
‘ന്താ അമ്മ അവിടെ തന്നെ നിൽക്കണോ…. മാളൂട്ടി വരാൻ പോണില്ല…..”മുത്തശ്ശിടെ നിൽപ്പ് കണ്ട് ദേവി അമ്മ ചിരിച്ച് പോയി…. മുത്തശ്ശിക്ക് ഇത്തിരി ഈറ വന്നു….മാളൂട്ടി വരാഞ്ഞപ്പോൾ എന്തോ പോലെ….അവളെ കാണാൻ പറ്റാത്തത്തിലും അമ്പലത്തിൽ പോവാൻ പറ്റാത്തത്തിലും ഒരു കുഞ്ഞ് വിഷമം… ദേവി അമ്മ അടുക്കള പണിടെ തിരക്കിൽ ആണ്…..മുത്തശ്ശി ഡൈയിനിങ് ടേബിളിൽ താടിക്ക് കൈ കൊടുത്ത് ഇരു പാണ് എന്തോ പോയ അണ്ണാനെ പോലെ
“എന്താ മുത്തശ്ശി…ഇന്ന് നേരത്തെ പോയി വന്നോ…. “മനു അവരുടെ അടുത്ത വന്ന് ഇരുന്നു…. മുത്തശ്ശി ഒന്നും മിണ്ടിയില്ല
“അയിന് ആരാ പോയെ…. മാളൂന് പനിയ…. ഇന്ന് വന്നില്ല…. വാസുവേട്ടൻ അത് വന്ന് പറഞ്ഞപ്പോൾ തൊട്ട് ഈ ഇരുപ്പ് തുടങ്ങിയതാ…..”ദേവി അമ്മ പണിക്കിടയിൽ പറഞ്ഞ മനുനെ നോക്കി ഒന്ന് ചിരിച്ചു
“അത്രേ ഉള്ളോ കാര്യം…. ബാ….. എണീക്ക് ഞാൻ കൊടുപോവാം മുത്തശ്ശിയെ അമ്പലത്തിൽ….” മനു മുത്തശ്ശിടെ കൈ പിടിച്ചു വലിച്ചു… എവിടെ..മുത്തശ്ശിക്ക് ഒരു കുലുക്കോം ഇല്ല…..
തുടരും….