അഗ്നിശുദ്ധി
രചന : വിജയ് സത്യ
പപ്പാ ഈ സ്റ്റാർ കത്തുന്നില്ല…
അതിന്റെ സ്വിച്ച് ഓൺ ചെയ്യ്തിട്ടില്ല..
ഓണാക്കൂ പപ്പാ…
ശരി..മോനെ…
“അല്ല പപ്പാ ഈ ക്രിസ്മസ്നെങ്കിലും എന്റെ മമ്മി വരുമോ?”
“വരും മോനെ വരും”
“എല്ലാ പ്രാവശ്യവും പപ്പാ ഇത് തന്നെയാണല്ലോ പറയുന്നത് ക്രിസ്മസിന് മമ്മി വരുമെന്ന്”
ഓരോ ക്രിസ്മസ് അടുക്കുമ്പോഴും മകന്റെ ഈ ചോദ്യത്തിന് മുൻപിൽ സെബി ഒന്ന് പരുങ്ങും പിന്നെ ഉള്ളിൽ വേവും,
“ഇല്ലെടാ ക്രിസ്റ്റോ ഇപ്രാവശ്യം മോന്റെ മമ്മ എന്തായാലും വരും”
സെബി ക്രിസ്റ്റോയെ സമാധാനിപ്പിച്ചു.
സെബി ഓർത്തുസെലീനയെ മിന്നുകെട്ടി സ്വർഗ്ഗതുല്യമായ ജീവിതം നയിക്കവേ മാസങ്ങൾക്കുള്ളിൽ തന്നെ ക്രിസ്റ്റോയെ ഗർഭം ധരിച്ചതും തങ്ങളുടെ സന്തോഷത്തിനു അതിരി ല്ലാണ്ടായി!
അത് ഏറെ നീണ്ടുനിന്നില്ല. നോക്കി നിൽക്കേ കമ്പനിക്ക് വലിയ കടബാധ്യത വന്നുപെട്ടു.ബിസിനസ് ഒക്കെ തകർന്നു.
ആശ്രയമായി കണ്ടെത്തിയ മi ദ്യപാനത്തിലേക്ക് പിന്നെ കൂപ്പുകുത്തി.
സെലീനയുടെ ഉപദേശങ്ങൾ ഒന്നും ചെവിക്കൊണ്ടില്ല.. അവൾ പല വഴികളും നിർദ്ദേശിച്ചു.. മiദ്യത്തിന്റെ ലiഹരിയിൽ എല്ലാം മറക്കാൻ ശ്രമിക്കുന്ന തനിക്ക് ധ്യാനവും ഒരു തിരിച്ചു വരവും അസാധ്യമായി തോന്നി.. അതോടുകൂടി സെലീന തീർത്തും തന്നെ അവഗണിച്ചു. അവൾക്ക് എവിടെ നിന്നോ ഒരു പുതിയ കാമുകൻ ഉണ്ടായി.
പിന്നെ എന്നും അതിന്റെ പേരിൽ കുടുംബ വഴക്കും അടിപിടിയുമായി.മൂന്നാലു വർഷം അവൾ തന്നെ സഹിച്ച അവൾ വേറൊരാൾ ആയി രൂപാന്തരം പ്രാപിക്കുകയായിരുന്നു..
അതിനിടയിൽ അവൾ ക്രിസ്റ്റോയെ നന്നായി നോക്കാൻ പോലും മിനക്കെടാതെ ആയി.
രാവെന്നോ പകലെന്നോ ഇല്ലാതെ അവന്റെ കൂടെ ചുറ്റിക്കറങ്ങി നടക്കാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി പോയിക്കൊണ്ടിരുന്നു..!
ഒരു സുപ്രഭാതത്തിൽ ക്രിസ്റ്റോയെ പോലും ഉപേക്ഷിച്ച് അവൾ പോയി അവന്റെ കൂടെ!
നാലു വയസ്സുള്ള മകനെ ഇവിടെ ആക്കിയിട്ട് പോയതോടെ അവന്റെ ഉത്തരവാദിത്വംതന്റെ ചുമലിൽ ആയി…
അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മകനേയും കൂട്ടി തറവാട്ടിൽ ചെന്നു.
‘സെലീന ഒളിച്ചോടിപ്പോയി അമ്മച്ചി ക്രിസ്റ്റോ യെ നോക്കണം ‘
എന്ന് പറഞ്ഞു തറവാട്ടിൽ പോയി കരഞ്ഞപ്പോൾ അമ്മയും സഹോദരങ്ങളും ആട്ടിയിറക്കി..
വീണ്ടും ക്രിസ്റ്റോയെ കൂട്ടി വീട്ടിലേക്ക് തിരിച്ചു വന്നു..
അവൻ വിശന്നു കരഞ്ഞു നിലവിളിച്ചു..
പട്ടിണി കിടന്ന് കരഞ്ഞ് ഉറങ്ങുന്ന അവനെ കണ്ടപ്പോൾ തന്നിലെ മനുഷ്യൻ ഉണർന്നു..
മ ദ്യപാനത്തെ നിയന്ത്രിച്ചു കൊണ്ടുവരാൻ ശ്രമിച്ചു..
അതിനിടയിൽ എങ്ങനെയൊക്കെയോ മോനെ നഴ്സറിയിൽ ചേർത്തു.
മകനെ പോറ്റാനുള്ള ഉത്തരവാദിത്വം വന്നപ്പോൾ താൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറി.
അവന്റെ സ്കൂൾ ഡയറിയിലെ മീറ്റിങ്ങുകളുടെ തീയതി നോക്കി നെടുവീർപ്പിടാനെ സെബിനു ആയുള്ളൂ.
ജോലിത്തിരക്കിനിടയിൽ മകന്റെ സ്കൂളിലെ മീറ്റിങ്ങുകൾ ഒന്നും പോകാൻ പറ്റിയില്ല..
മനസ്സ് പതറുമ്പോൾ മiദ്യപിക്കാൻ തോന്നും മോനെ ഓർക്കുമ്പോൾ ഒന്നും വേണ്ടെന്നു വെച്ച് മനസടക്കി.
തുടർന്ന് പടിപടിയായി കമ്പനിയിൽ മാനേജർ പദവിയിലെത്തി.
എല്ലാ സമ്പാദ്യവും കൂട്ടി സ്വന്തം ഒരു കമ്പനി തുടങ്ങണം.. അതാണ് ലക്ഷ്യം.
ഈ ക്രിസ്മസ് രാവിൽ ആ മോഹം പൂർത്തിയായി.
ഇന്നലെയാണ് മൂന്നാലു സ്റ്റാഫുള്ള കമ്പനി പ്രവർത്തനം തുടങ്ങിയത്.
സെലീനയുടെ കുറവ്ത ന്നെപ്പോലെ ക്രിസ്റ്റയെയും ദുഃഖിപ്പിച്ചു.
തന്നെ ഉപേക്ഷിച്ചുപോയ സെലീനയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു..
ഈ സമയം സെലീനയുടെ അപ്പച്ചിയുടെ വീട്ടിൽ
“മോളെ സെലീനാ ഫെർണാണ്ടസ് അച്ഛൻ വന്നിട്ടുണ്ട്.. പൂമുഖത്തുനിന്ന് കാപ്പി കഴിക്കുകയാണ്… മോളു വേഗം ഒരുങ്ങി അച്ഛന്റെ കൂടെ ഇറങ്ങിക്കോ.”
അപ്പച്ചിയുടെ വാക്ക് സെലീനയുടെ കാതിൽ ഇടിത്തീപോലെ മുഴങ്ങി…
വർഷങ്ങൾക്കു മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ ഒളിച്ചോടി പോയ ഭാര്യ വീണ്ടും ഭർത്താവിനെ തേടി പോവുക അതാണ് ഇപ്പോൾ നടക്കാൻ പോകുന്നത്..
ഒരുങ്ങി ഇറങ്ങിയപ്പോൾ ഒരു വല്ലായ്ക കണ്ടു അച്ഛൻ ചോദിച്ചു..
“സെലീന മോൾക്ക് പേടിയുണ്ടോ സെബിൻ നിന്നെ വിശ്വസിക്കുമോ എന്ന്?”
“അത് പിന്നെ പേടി ഇല്ലാതിരിക്കുമോ..? വർഷങ്ങൾക്കു മുമ്പ് കാമുകന്റെ കൂടെ പോയ ഭാര്യയെ ഒരു ഭർത്താവ് വിശ്വസിക്കുമോ.. ഒക്കെ അച്ഛന്റെ വാക്കുകേട്ട് ചെയ്തതാ അച്ഛൻ തന്നെ പരിഹാരം ഉണ്ടാക്കി താ..”
സെലീന ചിണുങ്ങി കൊണ്ടു പറഞ്ഞു..
“ഹഹഹ. നീ പേടിക്കേണ്ട ഡി മോളെ എല്ലാത്തിനും അച്ഛൻ വഴി കണ്ടിട്ടുണ്ട്..”
അത് കേട്ട് ഫെർണാണ്ടസ് അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു സെലീനയെ ആശ്വസിപ്പിച്ചു..
“ഏതായാലും നിന്റെ കുടുംബക്കാരും അവന്റെ കുടുംബക്കാരും സാക്ഷികളായി ഉണ്ടല്ലോ”
ഫെർണാണ്ടസ് അച്ഛൻ പറഞ്ഞു
“അതാണ് ഏക ആശ്വാസവും തെളിവും”
സെലീന ചിരിച്ചുകൊണ്ട് പറഞ്ഞു.
അല്പം കഴിഞ്ഞ്ആ ഘോഷം നടക്കുന്ന സെബിന്റെ വീട്ടിൽ
“പപ്പാ അതാ മമ്മി വന്നു “
സെബിൻ ചിന്തയിൽ നിന്നും ഉണർന്നു.
ക്രിസ്മസ് ആഘോഷ വേളയിൽ സെലീന വന്നിരിക്കുന്നു…!
കൂടെ തന്റെ പള്ളിയിലെ ഫെർണാണ്ടസ് അച്ഛനുംഉണ്ട്.
ക്രിസ്റ്റോയ്ക്ക് സന്തോഷമായി. സെബിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു..
തന്നെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ തന്റെ ഭാര്യ തിരിച്ചുവന്നിരിക്കുന്നു..!
അവൾക്ക് അവനെയും മടുത്തുവോ.. അതോ അവൻ അവളെ മടുത്ത് ഇറക്കി വിട്ടോ..?
ഈ വക ചിന്ത സെബിയുടെ മനസ്സിലൂടെ കടന്നുപോയി..
ക്രിസ്റ്റോ മമ്മിയെ കണ്ടപ്പോൾ ഓടിപ്പോയി..
‘മമ്മി വരാത്തത് എന്താ’
എന്ന് എപ്പോഴും ചോദിക്കുന്ന ക്രിസ്റ്റോ മമ്മിയെ നേരിട്ട് കണ്ടപ്പോൾ ഓടി ഒളിച്ചത് എന്തിനാണെന്ന് സെബിക്ക് മനസ്സിലായില്ല..
വാതിൽക്കൽ നിൽക്കുന്ന അവരെ അകത്തേക്ക് ക്ഷണിച്ചു.. ഫെർണാണ്ടസ് അച്ഛനും മറ്റുള്ളവരും സെലീനയും കൂടി അകത്തു വന്നു…
ഓടിപ്പോയ ഭാര്യയും ബന്ധുക്കളുമെല്ലാം ഒന്നിച്ചു വന്നത് എന്തിനാണെന്നു സെബിന് അപ്പോഴും പിടികിട്ടിയില്ല…!
“ഒളിച്ചോടിപ്പോയ ഭാര്യ എന്തേ വന്നത് എന്നാണോ നീ ചിന്തിക്കുന്നത്…. അതേ സെബിൻ ഓരോ പ്രാവശ്യവും കാമുകന്റെ കൂടെ എന്ന് പറഞ്ഞു അവൾ പോയിരുന്നത് പള്ളിമേടയിലെ കർത്താവിന്റെ കാൽച്ചുവട്ടിലെക്ക് ആയിരുന്നു… കണ്ണീരും പരിദേവനങ്ങളും ആ കാൽക്കൽ അർപ്പിച്ചു അവൾ മണിക്കൂറുകൾ കഴിച്ചുകൂട്ടുമായിരുന്നു.. കാമുകനും ഒളിച്ചോട്ടവും അഴിഞ്ഞാട്ടവും ഒക്കെ ഞങ്ങൾ ഉണ്ടാക്കിയതാടാ…. ഒരു മെലോഡ്രാമ… നിന്റെ കുടുംബക്കാരും ഇവളുടെ കുടുംബക്കാരും അതിനു സാക്ഷികളാണ്.. ഒരുനാൾ അവരെ വിളിച്ചുകൂട്ടി ഇങ്ങനെയൊരു തീരുമാനം എടുത്തത് നിന്നെ രക്ഷിക്കാൻ വേണ്ടിയാണ്.. മiദ്യാസക്തി എന്ന പിശാചിൽ നിന്നും നിന്നെ കരകയറ്റാൻ അതേ മാർഗം ഉണ്ടായിരുന്നുള്ളൂ..ഇനി നിനക്ക് അഗ്നിശുദ്ധി വേണോ അതിനും സെലീന മോൾ റെഡിയാണ് കേട്ടോ സെബി.”
എന്നുപറഞ്ഞ്ഫെ ർണാണ്ടസ് ഫാദറും അവളുടെ വീട്ടുകാരും ഒപ്പം തന്റെ കൂട്ടുകാരും കൂടി ഒന്നിച്ചു പറഞ്ഞു പൊട്ടിച്ചിരിച്ചു.
സെബിക്ക് ഒന്നും മനസ്സിലായില്ല കർത്താവെ തന്റെ മുഴുത്ത മiദ്യപാന ശീലം മാറ്റാൻ എല്ലാവരുംകൂടി എടുത്ത പദ്ധതിയായിരുന്നോ സെലീനയുട ഈ ഒളിച്ചോട്ട നാടകം!
“അതേടാ സെബി…അതെ…! ക്രിസ്റ്റോയെ നിന്റെ കൂടെ ആക്കിയിട്ടു പോകാൻ പറഞ്ഞത് ഞാനാ…എങ്കിലേ നീ മiദ്യപാനം നിർത്തൂ… കുഞ്ഞ്ക്രി സ്റ്റോയെ കാണാതെ നില്കാൻ അവൾക്കാകാതെ ഒരുപാട് വിഷമം സഹിക്കേണ്ടിവന്നു..!
എന്നാൽ ഒരു നല്ല കാര്യത്തിനുള്ള പരീക്ഷണമല്ലേയെന്ന് കരുതിയാ അവൾ അതിന് സമ്മതിച്ചത്..! അവൾ അവളുടെ അപ്പച്ചിയുടെ വീട്ടിൽ ആയിരുന്നു..! നീ പോകാത്ത പാരൻസ് ടീച്ചേഴ്സ് മീറ്റിംഗിൽ സെലീന പോകുമായിരുന്നു. അവൾ മകനെ ദൂരെ നിന്ന് നോക്കിക്കണ്ടു സംതൃപ്തി അടയും ആയിരുന്നു..ഫാദർ പറഞ്ഞു നിർത്തിയപ്പോൾ സെബിന്റെ കണ്ണിൽ ഒരു പുഴയോളം വെള്ളം നിറഞ്ഞു.. അത് പൊട്ടി കവിളിലൂടെ ഒലിച്ചിറങ്ങി…
ആ സഭാ മധ്യത്തിൽ നിമിഷങ്ങളോളം അവർ ആലിംഗനബദ്ധരായി നിന്നത് ആരിലും ആനന്ദാശ്രു തീർക്കുന്ന വിധത്തിലായിരുന്നു..
കുഞ്ഞു ക്രിസ്റ്റോ യും അതുകൊണ്ടു അവരുടെ രണ്ടു പേരുടെയും ഉള്ളിൽ കയറി പപ്പയെയും മമ്മിയെയും കെട്ടിപ്പിടിച്ചു നിന്നു…