ഒരു സഹോദരനായും സുഹൃത്തായും തന്നെയാ ഞാനവനെ കണ്ടത് അതുകൊണ്ട ആ….. ഒരു വിശ്വാസമുള്ളത് കൊണ്ടാ ഞാനവൻ വന്നപ്പോൾ കതക് തുറന്നത്. പക്ഷേ……

എഴുത്ത്:-യാഗ

” എന്നെ കൊണ്ട് പോകല്ലേ സാറേ…… എന്റെ മോള് അവള് തനിച്ചാ ഹോസ്പിറ്റലിൽ . അവൾക്ക് ഞാനല്ലാതെ മറ്റാരുംഇല്ല സാറേ… എന്നെ കൊണ്ട്പോകല്ലേ….. ഞാനല്ല…. ഞാനല്ല അത് ചെയ്തത്അ വൾ അവളെ ന്റെ മോളാ…… ഞാനല്ല ഞാനല്ല ഞാനങ്ങനെ ചെയ്യില്ല. എന്റെ കുഞ്ഞിനോട് ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.” അകന്ന് പോകുന്ന പോലീസ് ജീപ്പിനൊപ്പം അയാളുടെ ഹൃദയം പൊട്ടിയുളള കരച്ചിലും പതിയെ അകന്നു പോയി.

” പറയാൻ പറ്റില്ല അവൻ തന്നെയാവും അത് ചെയ്തത്. അല്ലാതിപ്പോ ആ വീട്ടിൽ കേറി ഇങ്ങനെ ചെയ്യാൻ ആർക്കാപറ്റുന്നേ .”

“ഹാ….. അത് ശരിയാ അല്ലെങ്കിലും എപ്പോഴും ആൾപ്പെരുമാറ്റം ഉള്ളസ്ഥലമല്ലേ…. അപ്പോ പിന്നെ ഇത് ചെയ്യാൻ ആർക്കാ ഇത്ര ദൈര്യം.”

“ഹാ…”ശരിയാ ആ കൊച്ചിനേയും ചേർത്ത് പിടിച്ചുള്ള അവന്റെ പോക്ക് കാണുമ്പഴൊക്കെ എനിക്ക് സംശയംതോന്നിയതാ……”

“ഹാ ….എനിക്കും പലപ്പോഴും സംശയം തോന്നിയത ഞാൻ പിന്നെ പറഞ്ഞില്ലെന്നേയ്യുളു”

ആ പോയ പോലീസ് ജീപ്പ് പോയ വഴിയേ നോക്കിക്കൊണ്ട് പലരും അടക്കം പറഞ്ഞു.

തന്റെ ദേഹത്ത് കൂടെ എന്തോ . ഒഴുകിയിറങ്ങുന്നത് അറിഞ്ഞവൾ ഭാരംതൂങ്ങിയ കണ്ണുകൾ വലിച്ചു തുറന്നുകൊണ്ട് ചുറ്റും നോക്കി. കാഴ്ചകൾ വ്യക്തമാകാതെ വന്നതും കണ്ണുകൾ ഒന്നുകൂടെ മുറുകെ അടച്ചു തുറന്നവൾ ഒന്നുകൂടെ ചുറ്റും നോക്കി. പതിയെ പതിയേ മുന്നിലെ കാഴ്ചകൾ വ്യക്തമായി വന്നതും ഒരു ഞെട്ടലോടെ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ അരക്ക് കീഴെ ആകെ മരവിച്ച പോലെ തോന്നിയതും പതിയേ കാലുകൾ അനക്കാൻ ശ്രമിച്ചു.
അതിന് കഴിയാതെ വന്നതും നിലത്തു കൈകൾ ഊന്നിതളർച്ചയോടെ എഴുന്നേറ്റിരുന്നവൾ ചുറ്റും നോക്കി. നിലത്ത് തനിക്ക് ചുറ്റും പരന്നു കിടക്കുന്ന രiക്തം കണ്ടതും ഭയന്ന് പോയവൾ ഉറക്കെ അiലറി വിളിച്ചു.

“ഹാ….. ഇങ്ങനെ കെടന്ന് കാറാതെ കൊച്ചേ….. അത് നിന്റെ രiക്തമൊന്നും അല്ല.’

അവളുടെ അലറികരച്ചിൽ കേട്ട് കതക് തുറന്ന് വന്നയാൾ അവളേ നോക്കിക്കൊണ്ട് നേർത്ത പുഞ്ചിരിയോടെ പറഞ്ഞു.

“ഞാ….ൻ….. ഞാനിത് എവിടെയാ…..” ഭയത്തോടെ ചുറ്റും നോക്കിക്കൊണ്ടവൾ ദയനീയമായി ചോദിച്ചു.

“പേടിക്കണ്ട നീയിവിടെ സുരക്ഷിതയാണ്” എന്ന് മാത്രം പറഞ്ഞു കൊണ്ടയാൾ നിലത്തേ രiക്തം ചൂലും വെള്ളവും ഉപയോഗിച്ച് കഴുകാൻ തുടങ്ങി. അല്പസമയം കൊണ്ട് തന്നെ അവിടെ മുഴുവൻ ക്ളീൻചെയ്തശേഷം അയാൾ അവളേ അടിമുടിയൊന്ന് നോക്കി.

“ഞാ…. ഞാനെങ്ങനെ ഇവിടെത്തി?” വിക്കലോടെ ചോദിച്ചുകൊണ്ടവൾ ഉമിനീർ വറ്റിയ തൊണ്ടയിൽ പതിയേ തലോടിക്കൊണ്ട് ദയനീയ മായി മുന്നിൽ നിന്നയാളേ നോക്കി. കാര്യം മനസ്സിലായ അയാൾ അടുത്തുള്ള ടേബിളിൽ ഇരുന്ന ബോട്ടിൽഎടുത്ത് തുറന്ന ശേഷം അവൾക്ക് നേരെ നീട്ടി. ആർത്തി യോടെ അതിലെ വെള്ളം മുഴുവൻ കുടിച്ചാശേഷമവൾ ആശ്വാസത്തോടെ അതിലേറെ നന്ദിയോടെ അയാളെ നോക്കി. എന്നാൽ അയാളുടെ നോട്ടം രiക്തത്താൽ നനഞ്ഞൊട്ടിയ തന്റെ ദേiഹത്തേക്ക് ആണെന്ന് കണ്ടവൾ ഭയത്തോടെ പിന്നിലേക്ക് നിരങ്ങി നീങ്ങി.

“നീ ഇത്രകണ്ടങ് പേടിക്കുകയൊന്നും വേണ്ടാ ഞാൻ മോളേയൊന്നും ചെയ്യില്ല
ചന്ദ്രേട്ടന്റെ മോള് എനിക്കും മോളാ…പേടിക്കണ്ട കേട്ടോ…..” എന്ന് പറഞ്ഞുകൊണ്ടയാൾ തന്റെ ഷർട് ഊരി അവളുടെ ദേഹത്തേക്ക് ഇട്ടു കൊണ്ട് പുറത്തേക്ക് നടന്നു. അയാൾ പോയതും ആ ഷർട്ടെടുത്തു ധരിച്ചുകൊണ്ടവൾ തളർച്ചയോടെചുമരിലേക്ക് ചാരി ഇരുന്നു. തന്റെ കാലുകൾ ഇപ്പോഴും അനങ്ങുന്നില്ല എന്ന് കണ്ടവൾ നിറഞ്ഞകണ്ണുകൾ ഇറുകെ അടച്ചുകൊണ്ട് തന്റെ നടുവിൽപതിയേ തലോടി.

അച്ഛനും അമ്മയും ഇല്ലെങ്കിലും എന്നും അവൾക്ക് കൂട്ടായി ഉണ്ടായിരുന്നത് രiക്തബന്ധം ഒന്നുമില്ലെങ്കിലും അവൾ ചെറിയച്ഛൻ എന്ന് വിളിക്കുന്ന ചന്ദ്രൻ ആയിരുന്നു. ഒരു പാവം മനുഷ്യൻ കൂട്ടുകാരന്റെ മകളെ സ്വന്തം മകളായികണ്ട് ഒരു കുറവും ഇല്ലാതെയാണ് അയാൾ വളർത്തിയത്. എന്നാൽ രണ്ട് മാസങ്ങൾക്കു മുന്നേയാണ് കാര്യങ്ങളെല്ലാം തലകീഴായി മറിഞത്.

“അമ്മു മോളെ…..”

ജോലികഴിഞ്ഞു വന്നയാൾ സ്നേഹത്തോടെ അവളേ വിളിച്ചുകൊണ്ട് ചാരിയിട്ട കതക് തുറന്ന് അകത്തേക്ക് കയറിയതും നിലത്ത് നiഗ്നയായി രiക്തത്തിൽ കുളിച്ചു കിടക്കുന്നവളെ കണ്ട് അലറിവിളിച്ചുകൊണ്ട് കട്ടിലിൽ ഉണ്ടായിരുന്ന പുതപ്പ് എടുത്ത് അവളേ ആകമാനം മൂടി. അവളെ കോരിയെടുത്തു കൊണ്ട് മുറ്റത്തേക്ക് ഓടിയിറങ്ങിയ അയാളുടെ അലറികരച്ചിൽ കേട്ട് ഓടികൂടിയ നാട്ടുകാരിൽ ആരൊക്കെയോ ചേർന്ന് തടഞ്ഞു കഴിഞ്ഞിരുന്നു. അയാൾക്ക് ഒപ്പം നാട്ടുകാരും കൂടെ ചേർന്നാണ് അവളേ ഹോസ്പിറ്റലിൽ എത്തിച്ചത്. ചെക്ക് ചെയ്ത ഡോക്ടർ പറഞ്ഞത് കേട്ടതും അവിടെ കൂടിയിരുന്നവരെല്ലാം ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ തകർന്നിരിക്കുന്ന ചന്ദ്രനേ നോക്കി പുശ്ചത്തോടെ മുഖം കോട്ടി.

അല്പം കഴിഞ്ഞതും പോലീസ്കാർ വന്ന് അയാളുമായ് വീട്ടിലേക്കെത്തി. ഹോളിൽ പരന്ന് കിടക്കുന്ന തന്റെ മകളുടെ രiക്തം കണ്ടതും അയാൾ വാവിട്ട് കരഞ്ഞു.
പെട്ടന്ന് ആരുടേയോ തള്ള്കൊണ്ടതും അയാൾനിലത്തേക്ക് കമഴ്ന്ന് വീണു.

“ഹും……ആ പാവം കൊച്ചിനെ പീiഡിപ്പിച്ചതും പോരാഞ്ഞ് അവന്റെ യൊരു കള്ളകരച്ചിൽ ആരെ കാണിക്കാനാടാ നാiയേ….നിന്റെ യീ കള്ളകരച്ചിൽ. “

കൂടിനിന്നവരിൽ ആരോ വിളിച്ച് പറഞ്ഞത് കേട്ടതും അയാൾ ഞെട്ടലോടെ അരികിൽ നിന്ന പോലീസ്കാരനേ നോക്കി. അയാളുടെമുഖത്തേ പുശ്ച ഭാവം കണ്ടതും താനാണ് തന്റെ മകളെ നiശിപ്പിച്ചത് എന്ന് അവർ വിധിയെഴുതി കഴിഞ്ഞെന്നയാൾ മനസ്സിലാക്കി . എന്നാൽ അതിനെതിരെ ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ അയാൾ കണ്ണ് നിറച്ചുകൊണ്ട് നിസ്സഹായനായ് തളർച്ചയോടെ നിലത്തേക്ക് ഇരുന്നു. പോലീസ് കാർക്കൊപ്പം നിർജീവനായി നടന്നു നീങ്ങുന്നവനെ കണ്ടതും നാട്ടുകാരി പലരും കാർക്കിച്ചു തുപ്പി.

“ദേ….. കൊച്ചേ ഇത് കഴിച്ചേ……” തനിക്കരികിൽ നിന്നുള്ള ശബ്ദം കേട്ടതും അമ്മു ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു.

“നിങ്ങൾ…… നിങ്ങളാരാ…..?”

“കൊച്ചിന് തനിയെ കഴിക്കാൻ പറ്റുമോ?” അവൾ ചോദിച്ചത് കേട്ടെങ്കിലും അത് അവഗണിച്ചു കൊണ്ടയാൾ തിരക്കി.

ദിവസങ്ങളായി നീഡിൽ കുiത്തി രണ്ട് കയ്യും നന്നായിവീങ്ങിയിരിക്കുന്നത് കണ്ടവൾ ദയനീയമായ് അയാളേ നോക്കി. പൊടിയരികഞ്ഞി ഓരോ സ്പൂണായി അവൾക്ക് കോരി നൽകിക്കൊണ്ടയാൾ ഒന്ന് നെടുവീർപ്പിട്ടു.
തങ്ങൾക്ക് അരികിലേക്ക് ആരോ നടന്ന് വരുന്നതിന്റെ കാലൊച്ച കേട്ടതും ഇരുവരും പതിയെ തലയുയർത്തിനോക്കി. മുന്നിൽ നിൽക്കുന്ന ചന്ദ്രനെ കണ്ടതും അവൾ കരഞ്ഞുകൊണ്ട്അയാൾക്ക്നേരെ കൈകൾനീട്ടി. അവളേ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വസിപ്പിക്കുമ്പോഴും തനിക്ക് പിറകെ ചെറിയച്ച എന്ന് വിളിച്ചുകൊണ്ടു കുറുമ്പോടെ ഓടി നടന്നിരുന്ന കാലുകൾ ഒന്ന് ചലിപ്പിക്കാൻ പോലും കഴിയാതെ തളർന്നു കിടക്കുന്നത് കണ്ടതും ദീർഘനിശ്വാസത്തോടെ അവളേനെഞ്ചോട് ചേർത്തുപിടിച്ചു.

” കുട്ടിക്ക് നടുവിന് നല്ല പരിക്കുണ്ട് അത് കൊണ്ട് ഇനി ഒരിക്കലും ആൾക്ക് നടക്കാൻ കഴിയില്ല. ” അവളേ ചെക്ക് ചെയ്ത ഡോക്ടർ പറഞ്ഞത് കേട്ടതും വിലങ്ങുമായി പോലീസ് കാർക്ക് നടുവിൽ നിന്നയാൾ ചങ്ക് തകരുന്ന വേദനയോടെ ICU വിന്റെ ഗ്ലാസ്സ് ഡോറിലൂടെ അകത്തേക്ക് നോക്കി.
ഒരുപാട് വയറുകൾക്ക് നടുവിൽ ഓക്സിജൻ മാസ്ക്കുമായ് ജീവഛവമായ് കിടക്കുന്ന മകളെ കണ്ടതും അയാൾ േബാധം മറഞ്ഞ് തറയിലേക്ക് വീണു. മകളെ ചേർത്ത് പിടിച്ച് അത് വരേ ഉണ്ടായ കാര്യങ്ങൾ ഒന്നു വിടാതെ പറയുമ്പോൾ ഇരുവരും കരഞ്ഞു പോയിരുന്നു. ടെസ്റ്റ് ചെയ്തതിൽ നിന്നും അയാളല്ല അവളേ പീiഡിപ്പിച്ചതെന്ന് തെളിഞ്ഞെങ്കിലും നാട്ടുകാർ അത് വിശ്വസിക്കാതെ അയാൾ തന്നെയാണ്കു റ്റവാളിയെന്ന് മുദ്രകുത്തി . ഹോസ്പിറ്റൽപരിസരത്തേക്ക് പോലും അയാൾക്ക് പോകാൻ കഴിയാതെയായി അവസാനം ഒരു കൂട്ടുകാരൻ വഴി അവളേ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കൊണ്ട് വന്നതാണെന്ന് അറിഞ്ഞതും അവൾ നന്ദിയോടെ അയാളെ നോക്കി.

” ചെറിയച്ചാ ഈ രiക്തം” തന്റെ ദേഹത്ത് പറ്റിയ രiക്തം ചൂണ്ടി കാണിച്ചു കൊണ്ടവൾ അറപ്പോടെ തിരക്കി.

“അത്…… അത് പിന്നെ” മറുപടി പറയാൻ കഴിയാതെ തപ്പിതടയുന്ന ചന്ദ്രനേ കണ്ടതും അവൾ പുഞ്ചിരിയോടെ അയാളോട് ഒന്നുകൂടെ ചേർന്നിരുന്നു.

“വേണ്ടാ….. പറയണ്ട എനിക്കറിയാം ഇത് ആരുടെതാണെന്ന് . ഇന്നവൻ എന്നോട്ട് ചെയ്തത് നാളെയിനി മറ്റാരോടും ചെയ്യാൻ പാടില്ല. ഒരു സഹോദര നായും സുഹൃത്തായും തന്നെയാ ഞാനവനെ കണ്ടത് അതുകൊണ്ട ആ….. ഒരു വിശ്വാസമുള്ളത് കൊണ്ടാ ഞാനവൻ വന്നപ്പോൾ കതക് തുറന്നത്. പക്ഷേ…… പിന്നീട് അവൻ കാണിച്ചത്…… ഒരിക്കലും അവനിൽ നിന്ന് അങ്ങനൊരു പ്രവൃത്തി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ” എന്ന് പറഞ്ഞു കൊണ്ടവൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അയാളേ നോക്കി ഒന്ന്പുഞ്ചിരിച്ചു.
വിശ്വാസം നഷ്ടപെട്ടവളിലെ വേദനയോടെയുള്ള പുഞ്ചിരി കണ്ടതും അയാൾ നിറഞ്ഞ കണ്ണുകളോടെ അവളേ ചേർത്ത് പിടിച്ചു. പിറ്റേ ദിവസത്തെ പത്രത്തിൽ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോട്ടോ കണ്ടതും അവൾ പുഞ്ചിരിയോടെ അയാളേ നോക്കി. അവളുടെ തളർന്ന കാലുകളിൽ പതിയേ തലോടി കൊണ്ടയാൾ അപ്പോഴും അവൾക്ക് സംരക്ഷകനായ് ഒപ്പമുണ്ടായിരുന്നു.

( നമുക്ക് ചുറ്റുമുള്ള എല്ലാവരേയും വിശ്വസിക്കാം. പക്ഷേ ചിലപ്പോഴെങ്കിലും ചിലരെങ്കിലും നമ്മുടെ .വിശ്വാസം തകർത്തേക്കാം.അങ്ങനെയുള്ളവരേ തിരിച്ചറിയാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല.)