ഏറെ ഇഷ്ടത്തോടെ തുടങ്ങുന്ന അയാളുടെ കiരലാളനങ്ങൾ പലപ്പോഴും പാതിയിൽ വച്ച് അവസാനിച്ചു തുടങ്ങി നിന്നെ എനിക്ക് മടുത്തു എന്ന് എന്റെ മുഖത്ത് നോക്കി അയാൾ പറഞ്ഞു…..

എഴുത്ത്::- കൽഹാര

“” പ്രിയ ടീച്ചറെ!! എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു!!”

ഹർഷൻ മാഷ് അങ്ങനെ പറഞ്ഞപ്പോൾ അവിടെനിന്നു എന്താണ് അയാൾക്ക് പറയാനുള്ളത് എന്ന് കേൾക്കാൻ..

തുടങ്ങാൻ എന്തോ ബുദ്ധിമുട്ടുള്ളതുപോലെ തോന്നി ആള് അവിടേക്കും ഇവിടേക്കും ഒക്കെ നോക്കി നിൽക്കുകയാണ്..

“” എന്താ മാഷേ മാഷിന് എന്നോട് പറയാനുള്ളത്?? “” ഞാൻ ചോദിച്ചു..

“” അത് പിന്നെ ടീച്ചറെ ഞാൻ അത് പറഞ്ഞാൽ!! ടീച്ചർക്ക് വിഷമം ആവുമോ എന്ന് അറിയില്ല!!””

വളച്ചു കെട്ടി പറയുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ഏകദേശം എന്തിനെക്കുറിച്ച് ആവും എന്നത് ഒരു ഊഹം കിട്ടിയിരുന്നു.

” എനിക്കിപ്പോൾ വിഷമം ഒന്നും വരാറില്ല മാഷ് എന്തുതന്നെയായാലും പറഞ്ഞോളൂ!””

എന്ന് പറഞ്ഞു..

“” ടീച്ചറെ ടീച്ചറെ ഹസ്ബൻഡ് അയാൾ ഞാൻ വാടകയ്ക്ക് താമസിക്കുന്ന അവിടെ ആണ് ഇപ്പോൾ താമസിക്കുന്നത്.. രണ്ടുദിവസമായി കൂടെ ഒരു പെണ്ണിനെയും കാണുന്നു അത്ര നല്ല റിലേഷൻ ആയി എനിക്ക് തോന്നിയില്ല!! ടീച്ചറോട് അത് പറയണോ വേണ്ടയോ എന്ന് വിചാരിക്കാൻ തുടങ്ങിയിട്ടും രണ്ടുദിവസമായി എന്നെ തെറ്റിദ്ധരിക്കുന്നു എന്നാണ് എന്റെ ഭയം!! പിന്നെ തോന്നി തെറ്റിദ്ധരിക്കുന്നെങ്കിൽ അങ്ങനെ ആയിക്കോട്ടെ പക്ഷേ സത്യം ടീച്ചർ അറിയണം എന്ന്!””

അത് പറഞ്ഞപ്പോൾ ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു..

“” ഇത് ഞാൻ മുൻപ് തന്നെ അറിഞ്ഞതാണ്!! അയാൾക്ക് എന്നെ കാണുമ്പോൾ സെiക്സ് ചെയ്യാൻ തോന്നുന്നില്ലത്രെ!! കാണുമ്പോൾ തന്നെ വികാരം വരുന്നവരെ തേടി ഇറങ്ങിയതാണ് ചിലപ്പോൾ ആരെയെങ്കിലും കിട്ടിക്കാണും!! എന്തായാലും എനിക്ക് അതൊരു വിഷയം അല്ല!”‘?അത്രയും പറഞ്ഞ് അവിടെ നിന്ന് പോകുമ്പോൾ എനിക്ക് ഉറപ്പായിരുന്നു മാഷ് എന്നെ തന്നെ നോക്കി നിൽക്കുകയായിരിക്കും എന്ന്.?അങ്ങനെയൊക്കെ പറഞ്ഞെങ്കിലും മനസ്സിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ നെഞ്ചിൽ ഒരു കല്ലെടുത്ത് വച്ചത് പോലെ..?അത്രയ്ക്ക് ഞാൻ സ്നേഹിച്ചതാണ് അയാളെ..

വീട്ടിലെത്തി കുഞ്ഞുങ്ങൾ ഓരോന്ന് പറഞ്ഞു വന്നപ്പോൾ ഇത്തവണ എന്തോ ദേഷ്യമാണ് തോന്നിയത്. ആദ്യം അവരെ ഓടിച്ചുവിട്ടു എങ്കിലും അവരെന്തു പിiഴച്ചു എന്ന് ആലോചിച്ചപ്പോൾ പിന്നെ രണ്ടിനെയും ചേർത്തുപിടിച്ച് ആ കവിളുകളിൽ ഉമ്മ വച്ചു. അതോടെ അവരും ഹാപ്പി പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല.. അല്ലെങ്കിലും സ്കൂളിൽ നിന്ന് വന്നാലും സ്കൂളിലേക്ക് പോകുന്നത് വരെയും നിന്ന് തിരിയാൻ സമയം കിട്ടാറില്ല ആകെക്കൂടി കിട്ടുന്നത് ഉറങ്ങുമ്പോൾ ഇത്തിരി സമയമാണ്!! അപ്പോൾ മാത്രമാണ് പണ്ടത്തെ കാലത്തേക്ക് ഓർമ്മകളിലൂടെ ഒന്ന് തിരികെ ചെല്ലുക സങ്കടം നിറഞ്ഞ ഓർമ്മകളെ ഉണ്ടായിട്ടുള്ളൂ അതെല്ലാം ഒന്നുകൂടി ഇങ്ങനെ മനസ്സിലൂടെ കടന്നുപോകും ആരും കൂടെയില്ല തനിച്ചാണ് എന്നൊരു ബോധം വീണ്ടും വീണ്ടും വരും മുന്നോട്ടുപോകാനുള്ള കരുത്ത് അതിൽ നിന്നാണ് കിട്ടാറുള്ളത്.

ചോറു കൊടുത്തു ഇന്ന് കുഞ്ഞുങ്ങളെ കിടത്തിയുറക്കുമ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നിപ്പോയി.

അവരുടെ അച്ഛൻ സ്വന്തം സുiഖം നോക്കി പോയിരിക്കുന്നു.. അറേഞ്ച്ഡ് മാരേജ് ആയിരുന്നു.. ഗവൺമെന്റ് ജോലിക്കാരന് കെട്ടിയത് ഭാഗ്യമായി എല്ലാവരും കരുതി. ആദ്യമൊക്കെ എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത് അച്ഛനും അമ്മയും അധ്യാപകർ രണ്ടു മക്കളെ മൂത്തയാൾ ഇളയത് ഒരു പെണ്ണാണ് അവരുടെ വിവാഹം ഞങ്ങളുടെ വിവാഹം കഴിയുന്നതിനു മുമ്പ് തന്നെ നടന്നിരുന്നു.. ഫാമിലിയായി കാനഡയിലാണ് നാട്ടിലേക്ക് വരാറുകൂടിയില്ല..

പണവും പ്രതാപവും എല്ലാം ഇഷ്ടംപോലെ പോരാത്തതിന് ചെറുക്കൻ കാണാനും സുന്ദരൻ ഇതിൽ കൂടുതൽ എന്ത് വേണം.

വിവാഹം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങൾ ആകുന്നത് വരെ വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.?അതിനുശേഷം ആണ് അയാളുടെ പരാതികൾ തുടങ്ങുന്നത് തൂങ്ങിയ അiരക്കെട്ടും ഇiടിഞ്ഞ മാiറിടങ്ങളും ഒന്നും അയാളിൽ ഇപ്പോൾ വിiകാരങ്ങൾ സൃഷ്ടിക്കുന്നില്ലത്രെ..

ഏറെ ഇഷ്ടത്തോടെ തുടങ്ങുന്ന അയാളുടെ കiരലാളനങ്ങൾ പലപ്പോഴും പാതിയിൽ വച്ച് അവസാനിച്ചു തുടങ്ങി നിന്നെ എനിക്ക് മടുത്തു എന്ന് എന്റെ മുഖത്ത് നോക്കി അയാൾ പറഞ്ഞു.

അതിലും സങ്കടകരമായ കാര്യമായിരുന്നു ചെറുപ്പക്കാരികളായ യുവതികൾ മുന്നിലൂടെ പോകുമ്പോൾ അവരുടെ സൗന്ദര്യത്തെപ്പറ്റിയും ശiരീരത്തെപ്പറ്റിയും എന്നോട് വർണ്ണിക്കുന്നത്.

എല്ലാം സഹിച്ചു കടിച്ചുപിടിച്ച് അവിടെ തന്നെ നിന്നു കുഞ്ഞുങ്ങൾ രണ്ടാണ്.. അതും പെൺകുട്ടികൾ എല്ലാവരും പറഞ്ഞതുപോലെ അച്ഛൻ എന്നൊരാൾ ഇല്ലെങ്കിൽ പിന്നെ പെൺകുട്ടികൾക്ക് ജീവിതത്തിൽ ഒന്നും നേടാൻ ആവില്ല ഒരു വിവാഹം പോലും..

ഞാനും അങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്..

അയാൾക്ക് വേണ്ടി ഞാൻ എന്നെ തന്നെ മാറ്റിയെടുക്കാൻ ശ്രമിച്ചു.. ഇല്ലാത്ത സമയം കണ്ടെത്തി ജിമ്മിൽ പോയി.. ഫേഷ്യൽ ചെയ്തു .. മുടിയിൽ വ്യത്യാസം വരുത്തി..

എന്നിട്ടും അയാളിൽ യാതൊരു വികാരവും ജനിക്കുന്നില്ല എന്ന്..?എല്ലാം എനിക്ക് മതിയായതും എന്നോട് തന്നെ പുച്ഛം തോന്നിയതും ഒരിക്കൽ അടുക്കളയിൽ വേലക്കാരിയെ അയാൾ ഭോiഗിക്കുന്നത് കണ്ടപ്പോഴാണ്..

സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാൻ അവിടെത്തന്നെ നിന്നു. ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയിട്ടും അയാളുടെ മുഖത്ത് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല..

അതോടെ എനിക്ക് അവിടെ മടുത്തു.. ഇറങ്ങിപ്പോന്നത് ഞാൻ ഞാനായിട്ട് തന്നെയാണ്… എന്റെ തiടിയോ ഇടിഞ്ഞ മാiറിടങ്ങളോ അല്ല അയാളുടെ പ്രശ്നം എന്ന് എന്നെക്കാൾ ശiരീര ഭംiഗിയില്ലാത്ത വേലക്കാരിയുടെ കൂiടെക്കിiടന്ന് അയാൾ തെളിയിച്ചു..

ആദ്യം കുഞ്ഞുങ്ങളെയും കൊണ്ട് പോന്നത് എന്റെ വീട്ടിലേക്കാണ്… വേലക്കാരിയുടെ കൂടെ സ്വന്തം ഭർത്താവ് കിiടക്കുന്നത് കണ്ടു എന്ന് ഞാൻ പച്ചക്ക് പറഞ്ഞിട്ടും അവർ എന്നോട് പറഞ്ഞത് ആണുങ്ങളായാൽ അങ്ങനെ യെല്ലാം ഉണ്ടാകും എല്ലാം പെണ്ണുങ്ങൾ വേണം ക്ഷമിക്കാൻ എന്നായിരുന്നു..

പക്ഷേ അത്രയ്ക്കൊന്നും ക്ഷമിക്കാനുള്ള വിശാലമനസ്കത ഞാൻ എന്ന പെണ്ണിന് ഉണ്ടായിരുന്നില്ല.

അതുകൊണ്ട് സ്വന്തം വീട്ടിൽ അധികപ്പറ്റ് ആകുന്നതിനുമുമ്പ് അവിടെ നിന്ന് ഇറങ്ങി അപ്പോഴേക്കും ഒരു വാടക വീട് കണ്ടു പിടിച്ചിരുന്നു. കുഞ്ഞുങ്ങളെയും കൊണ്ട് അവിടെ താമസം ആക്കിയിട്ട് ഇപ്പോൾ മൂന്നാല് മാസം കഴിഞ്ഞു..

ഇതിനിടയിൽ വേലക്കാരിയുമായുള്ള അയാളുടെ കാiമകേiളികൾ കണ്ട് അയാളുടെ അച്ഛനും അമ്മയും അയാളെ അവിടെ നിന്ന് ഇറക്കി വിട്ടു എന്ന് ഒരു ബന്ധു വഴി അറിഞ്ഞു കേട്ടപ്പോഴും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
അപ്പോഴേക്കും എന്റെ മനസ്സ് എല്ലാം മരവിച്ച് ഞാൻ ഒരു വല്ലാത്ത പരുവത്തിൽ എത്തിച്ചേർന്നിരുന്നു.

എന്നെങ്കിലും അയാൾ നന്നാവും എന്നെയും കുഞ്ഞുങ്ങളെയും കൂടെ കൂട്ടാൻ തിരികെ വരുമെന്ന് ഒരു പ്രതീക്ഷ എന്നിൽ ഇപ്പോഴും അവശേഷിച്ചിരുന്നു എന്നാൽ ഇതോടെ എനിക്ക് ആകെ വെറുത്തു.

ഡിവോഴ്സിന് അപ്ലൈ ചെയ്തത് ഞാൻ തന്നെയാണ് എത്രയും വേഗം അയാൾ എന്ന ഭാരം എന്റെ തലയിൽ നിന്ന് ഒഴിവാക്കണം..

കോടതിയിൽ ഓരോ തവണ കാണുമ്പോഴും അയാളുടെ കൂടെ ഏതോ ഒരു പെണ്ണ് ഉണ്ടായിരുന്നു.. അയാൾ പറഞ്ഞതുപോലെ തന്നെ ശരീര സൗന്ദര്യം ഉള്ളവൾ അവളെ ചേർത്ത് പിടിച്ച് വിജയിയുടെ ചിരിയോടെ എന്നെ നോക്കി അയാൾ ഒരു നിൽപ്പുണ്ട്. കുഞ്ഞുങ്ങളും അത് കാണുന്നുണ്ട് എന്നത് മാത്രമായിരുന്നു എന്റെ സങ്കടം ഡിവോഴ്സ് കിട്ടിക്കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്..

ഒരു ദിവസം കേട്ടു അയാളുടെ രണ്ട് കാലും അവൾ തiല്ലിയൊiടിച്ച് അയാളിപ്പോൾ ആശുപത്രിയിലാണ് എന്ന്!! ശരീരഭാംഗിയുള്ളവൾ മറ്റേതോ പുരുഷനുമായി നടക്കുന്നത് കണ്ട് ചോദ്യം ചെയ്തതിന്റെ ഫലം ആണത്രേ. മനപ്പൂർവം തന്നെയാണ് ഞാൻ അയാളെ കാണാൻ പോയത്.. അയാളെ നോക്കി പുച്ഛിച്ച് ഒന്ന് ചിരിച്ച് ഞാൻ തിരികെ പോന്നു..!!

അത് മതിയായിരുന്നു ഇത്രയും കാലം എന്റെ മനസ്സിൽ ഒതുക്കിവെച്ച കനൽ ഒന്ന് അടങ്ങാൻ