വഴിമറന്നവർ..
Story written by Unni K Parthan
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഏട്ടാ.. മോള് ഗർഭിണിയാണ്…” പ്രിയങ്കയുടെ വാക്കുകൾ കേട്ട് സുധന്റെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു…
“ഏട്ടാ.. ഏട്ടാ..” മൊബൈൽ കൈ എത്തിച്ചു എടുക്കാൻ ശ്രമിച്ച സുധൻ നെഞ്ച് തിരുമി താഴേക്കിരുന്നു…
“സുധേട്ടാ.. ന്ത് പറ്റി..” തൊട്ടടുത്ത കസേരയിൽ ഇരുന്ന വിഷ്‌ണു ഓടി വന്നു സുധനെ താങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു.. അപ്പോളേക്കും സുധൻ ബോധരഹിതനായി വിഷ്‌ണുവിന്റെ കൈയിലേക്ക് തളർന്നു വീണു..
★★★★★★★
“പ്ലസ് ടു നാ പഠിക്കുന്നതേ.. ആ കുട്ടി ഇപ്പൊ മൂന്നു മാസം ഗർഭിണിയായിരുന്നുന്ന്…” കനലിന്റെ പടവിൽ തുണി അലക്കി കൊണ്ടിരുന്ന ഭവാനി ചുറ്റും ഉള്ളവരെ നോക്കി പറഞ്ഞു..
“ഈ നാട് ഇതെങ്ങോട്ടാ പോണേ.. ന്റെ ശിവനേ.. കൂടെ പഠിക്കുന്ന പതിനാറു വയസുകാരൻ ഇങ്ങനെ ഒക്കെ ചെയ്യുമോ..” തുണി കനാലിലെ വെള്ളത്തിൽ മുക്കി പിഴിഞ്ഞു കൊണ്ട് ശാരദ ചോദിച്ചു..
“ആർക്കറിയാം പെണ്ണേ…. ആളുകൾ പലതും പറയുന്നു… ആ ചെക്കനാണെൽ ഒരു കുരുത്തം കെട്ടവനാ.. എല്ലാ തെ മ്മാടിതരവും ഉണ്ട്…” ഭവാനിയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നു…
“എന്നാലും.. ഈ പ്രിയങ്കക്ക് അറിയില്ലായിരുന്നോ.. എന്നിട്ടും കുടുംബത്തിൽ കേറ്റിയത് എന്നാത്തിനാ..” ഇത്തവണ ചോദ്യം പാറു ചേച്ചിയുടെയായിരുന്നു..
“ഓള് ഓനും രാവിലേ ജോലിക്ക് പോകില്ലേ.. പോരാത്തതിനു ഇപ്പോളത്തെ പിള്ളേർക്ക് ഒരു സ്വഭാവം ണ്ട് ലോ.. എല്ലാരും കൂടെ ഒരുമിച്ച് ഇരുന്നു പഠിക്കുന്ന ശീലം..” ഭവാനി മറുപടി കൊടുത്തു..
“പിന്നേ.. ന്റെ ഭവാനി ചേച്ചി.. ഞങ്ങളും കോളജിലൊക്കെ പഠിച്ചിട്ടുണ്ട്..
കംപൈൻ സ്റ്റഡിക്ക് പോകാറുമുണ്ട്.. പക്ഷേ അതിനൊക്കെ ഒരു സമയവും കാലവുമുണ്ടായിരുന്നു..
ഇപ്പൊ അങ്ങനാണോ കാര്യങ്ങൾ.. ചില കുട്ടികൾ പഠിക്കാൻ ന്ന് പറഞ്ഞു രാത്രിയെന്നോ പകലെന്നോ നോക്കാതെ റൂമിലോട്ട് കയറി വാതിലും കുറ്റിയിട്ടിരിക്കും.. പഠിക്കുവാണോ അതോ.. മറ്റെന്തെങ്കിലും ചെയ്യുവാണോ ന്ന്.. ചില മാതാപിതാക്കൾ നോക്കുക പോലുമില്ല… ആരും ശ്രദ്ധിക്കുന്നില്ല ന്ന് തോന്നുമ്പോ.. ഈ കൂടെയിരുന്നു പഠിത്തം ഇങ്ങനെയുള്ള ബന്ധങ്ങൾക്ക് വളം വെച്ച് കൊടുക്കും…
പലയിടത്തും സംഭവിക്കുന്ന കാര്യമാണ് ഇത്.. പക്ഷേ.. ആരും ഇതൊന്നും അറിയില്ല ന്ന് മാത്രം.. വളരേ ചുരുക്കം കേസുകളിൽ ഇങ്ങനെ അടിയിൽ പിടിക്കുമ്പോൾ ആണ് അറിയുകയുമുള്ളൂ..”ഷീലയുടെ മറുപടി കേട്ട് എല്ലാരും തല കുലുക്കി..
“ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇപ്പൊ ന്ത് ണ്ടായി… നാട്ടിൽ മാന്യമായി ജീവിച്ചു കൊണ്ടിരുന്നവർ.. ഒരു നുള്ള് വി ഷത്തിൽ എല്ലാം തീർത്തു.. ഈ ലോകത്തു നിന്നും പോയില്ലേ.. കഴിഞ്ഞ ആഴ്ച മ്മടെ കൂടെ ഈ കനാലിൽ തുണി തിരുമി വിശേഷം പറഞ്ഞു പോയ മ്മടെ പ്രിയങ്കയും കുടുംബവും… ഇന്ന് ഈ ഭൂമിയിൽ ഇല്ല എന്ന് അറിയുമ്പോൾ.. നെഞ്ച് പൊട്ടുവാ പെണ്ണേ…” ഭവാനിയുടെ കണ്ണുകൾ നിറഞ്ഞു നെഞ്ച് പൊട്ടുന്ന ശബ്ദം എല്ലാരുടെയും കണ്ണ് നനയിച്ചു.. “
★★★★★★★
കാലം മുന്നോട്ട് വീണ്ടും…
“അമ്മേ.. ഇന്ന് ന്റെ ഫ്രണ്ട് അഭിനവ് വരും ട്ടോ.. മാത്‍സ് പറഞ്ഞു തരാൻ….” ഓഫിസിലേക്ക് പോകാൻ ഇറങ്ങും മുൻപേ അപർണ പിറകിൽ നിന്നും ശാലിനിയേ നോക്കി വിളിച്ചു പറഞ്ഞു..
“ശരി മോളേ.. ഫുഡ് ന്തെലും വേണേൽ ഓർഡർ ചെയ്തേക്ക്.. അമ്മ വിളിച്ചു പറഞ്ഞേക്കാം കടയിലേക്ക്…” കാർ സ്റ്റാർട്ട് ചെയ്തു ശാലിനി അപർണയേ നോക്കി കൈ വീശി..
അപർണ മൊബൈൽ എടുത്തു വാട്സാപ്പ് തുറന്നു..
“അമ്മ പോയ്.. വേഗം വാ…” ഒന്നുടെ ചുറ്റിനും നോക്കി കൊണ്ട് അപർണ അകത്തേക്ക് നടന്നു..
ശുഭം