ഏട്ടാ… എന്താണ് പറ്റിയത്. ഒരു കുറവും വരുത്താതെ അല്ലേ മോനെ ഏട്ടനെ അമ്മയെ നോകിയത്. എന്നിട്ട് ഒരു സുപ്രഭാതത്തിൽ ഡിവേഴ്സ് നോട്ടീസ് അയക്കാ. പ്രാന്ത് ആയോ……….

_lowlight _upscale

രചന: Deviprasad C Unnikrishnan

വക്കീലിനു മുൻപിൽ ഇരിക്കുന്ന സന്ധ്യയുടെ കണ്ണുകളിൽ കുറെനാളായി ഉറങ്ങാത്തതിന്റെയും കണ്ണിരിന്റെ ക്ഷീണം വിപിന്റെ കണ്ണുകളിൽ പഴയ പ്രസരിപ്പും ഒന്നുമില്ല,

ഇതെല്ലാം ഒറ്റ നോട്ടത്തിൽ രണ്ടാളുക്കും മനസിലായി അതുപോലെ അഡ്വക്കേറ്റ് ഷീലക്കും,

“നിങ്ങളുടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ?” ഷീല ചോദിച്ചു.

രണ്ടാളും മുഖത്തോട് മുഖം നോക്കി.

“എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല മാം “വിപിൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

ഇത് കേട്ടതും സന്ധ്യയുടെ കണ്ണുകളിൽ ഒരു പേമാരികുള്ള കാർമേഘം വന്നു മൂടി. അതിനു കാരണം ഉണ്ട് ഒരു സുപ്രഭാതത്തിൽ ആണ് വിപിൻ ഡിവേഴ്സ് നോട്ടീസ് അയകുന്നത് അതും സന്ധ്യയുടെ അടുത്ത് നിന്നും ഒരു പ്രകോപനവും കൂടാതെ.

ഡിവേഴ്സ് നോട്ടീസ് കിട്ടിയപ്പോൾ തമാശ വല്ലതും കാണിച്ചതായിരിക്കും എന്നാണ് സന്ധ്യ കരുതിയത്. പിന്നിട് എത്ര ചോദിച്ചിട്ട് വിപിൻ ഉത്തരം നൽകിയില്ല.

“വിപിയേട്ട…. എന്താണ് ഞാൻ ചെയ്ത കുറ്റം. ഒരു കുറവ് വരുത്താതെ ഞാൻ ഏട്ടനെ സ്നേഹിച്ചിരുന്നില്ലേ, ”

സന്ധ്യ വിങ്ങി പൊട്ടി. ഇതെല്ലാം കേട്ട് ആടിക്ക് കയ്യും കൊടുത്തു വിപിൻ കേട്ട് കൊണ്ടേയിരിന്നു.

“ഏട്ടൻ…. പറ നമ്മുടെ കുഞ്ഞിനു 6 വയസായി ഇപ്പോഴാണോ എന്റെ കുറവുകളും തെറ്റുകളും നോകുന്നെ. പറ ഞാൻ ചെയ്ത തെറ്റ് പറ?”

“മെം.. എന്റെ അമ്മയെ വൃദ്ധസദനത്തിൽ ആക്കണം എന്നാണ് ഇവൾ പറയുന്നെ. ഇവള് പറയുന്നത് കേട്ട് ഞാൻ ചെയാണോ പറ മെം…. ?

വിപിൻ പറയുന്നത് കേട്ട് സന്ധ്യ മൂക്കും വായും പൊത്തിയിരുന്നു.

“പച്ച കള്ളം ആണ് മെം.. ഈ പറയുന്നത്. അമ്മയെ വിളിച്ചു ചോദിച്ചു നോക്ക് സ്വന്തം അമ്മയെ പോലെ ആണ് ഞാൻ നോകുന്നത്. ”

ഇതെല്ലാം കേട്ട് ഒരു സാക്ഷിയേ പോലെയിരുന്നു ഷീല,.

“മെം…. ഒരു കാർ അപകടത്തിനു ശേഷം ആണ് ഏട്ടൻ ഇങ്ങനെ ആകാൻ തുടങ്ങിയത്, പഴയ പോലെ എന്നെ സ്നേഹിച്ചിരുന്നില്ല.

അതിനുശേഷം ജീവിതം മാറി, എല്ലാത്തിനോടും എന്ത് എടുത്താലും ദേഷ്യം. സ്നേഹത്തോടെ എന്നോട് i love u എന്ന് പറഞ്ഞിട്ട് കുറെ നാളായി. ”

“ഇതെല്ലാം സത്യമാണോ mr. വിപിൻ ?”

“എന്ത് തന്നെ ആയാലും എനിക്ക് ഇവളിൽ നിന്നു ഒരു മോചനം വേണം. പിന്നെ എന്റെ മോനെ എനിക്ക് വേണം ”

“മെം… എനിക്ക് ഏട്ടനെ വേണം മോനെ വേണം” കരഞ്ഞു കൊണ്ട് സന്ധ്യ പറഞ്ഞു..

“എനിക്ക് ഏട്ടനോട് ഒന്ന് തനിച്ചു സംസാരിക്കണം മെം”

“ഓക്കേ….. ”

ഷീല എഴുനേറ്റു പുറത്തേക്ക് പോയി

“ഏട്ടാ… എന്താണ് പറ്റിയത്. ഒരു കുറവും വരുത്താതെ അല്ലേ മോനെ ഏട്ടനെ അമ്മയെ നോകിയത്. എന്നിട്ട് ഒരു സുപ്രഭാതത്തിൽ ഡിവേഴ്സ് നോട്ടീസ് അയക്കാ. പ്രാന്ത് ആയോ മനുഷ്യ നിങ്ങക്ക് ?”

കണ്ണിൽ വന്ന കണ്ണിരു ഉള്ളിൽ തന്നെ അടക്കി പിടിച്ചു വിപിൻ മറുപടി പറഞ്ഞു.

“എനിക്ക് പ്രാന്ത് ആണ്. ആ പ്രാന്ത് എന്താണെന്നു ചോദികരുത്‌, ”

ഇനിയും നിന്നാൽ ഉള്ളിൽ അടക്കി പിടിച്ചതല്ലാം കയ്യിന്നു പോകുന്നു വിപിന് തോന്നി തുടങ്ങി.

“ഏട്ടാ… എന്നിലെ കുറ്റം എന്താണ്. ഞാൻ മറ്റും പുരുഷന്മാരുടെ കൂടെ ബന്ധം ഉണ്ടോ. ഞാൻ മോശമായി നടക്കുന്ന ഒരു പെണ്ണാണോ. ഏട്ടന്റെ കുഞ്ഞിന്റെ അമ്മയല്ലേ ഞാൻ. ”

വിപിന്റെ ഉള്ളിൽ സന്ധ്യ ഒരു ദേവത തന്നെയാണ്.

“ഏട്ടൻ സ്നേഹത്തോടെ എന്നോട് മിണ്ടിയിട്ടു എത്ര നാളായി. എന്നെയൊന്നു വാരി പുണർന്നു ചുംബിച്ചിട്ടു. എന്നിലെ കുറ്റങ്ങൾ പറ. ഏട്ടൻ ഇല്ലാത്ത ജീവിതം ഞാൻ അങ്ങ് ഇല്ലാതാക്കും. ”

ഇത് സഹിക്കാൻ വിപിനു കഴിഞ്ഞില്ല വിപിൻ മുഖത്ത് ചെറുതായി ഒന്ന് തട്ടി പറഞ്ഞു

“നിന്നിൽ ഒരു കുറ്റം കണ്ടെത്താൻ എനിക്ക് എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല ഡി പെണ്ണെ. ”

എന്നും പറഞ്ഞു സന്ധ്യയെ കെട്ടിപിടിച്ചു വിപിൻ കരഞ്ഞു.

“എന്താണ് എന്നോട് പറ എന്ത് തന്നെ ആയാലും ഞാൻ ഉണ്ട് ഏട്ടന്റെ കൂടെ. ”

വിപിൻ പെട്ടന്ന് തന്നെ ബോധം വീണ്ടെടുത്തു. സന്ധ്യ എത്ര മുറുകെ പിടിച്ചിട്ടും വിപിൻ പിടുത്തം വിടിച്ചു. കണ്ണീർ തുടച്ചു.

“വേണ്ട സന്ധ്യേ ഇത് ശരിയാകില്ല. ”

“ഏട്ടന് വല്ല സ്ത്രീകളുമായി എന്തേലും ?”

സന്ധ്യ പറഞ്ഞു നിർത്തി.

“അങ്ങനെ ഒന്നുമില്ല ”

“കാരണം അറിഞ്ഞാൽ ചേട്ടൻ ആഗ്രഹിക്കുന്ന മനസമാധാനം സ്വാതന്ത്ര്യം ഞാൻ തരാം, പക്ഷെ കാരണം വേണം ”

“ഉറപ്പു അല്ലേ ?”

“മ്മ്മ്മ്…… ”

സന്ധ്യ മനസില്ല മനസോടെ മൂളി

“അന്ന് നടന്ന കാർ അപകടത്തിൽ എല്ലാം നേരെ ആകാൻ മാസങ്ങളിൽ നീ എന്നെ ഒരു അമ്മയേ പോലെ നോക്കി. പക്ഷെ ചികിത്സയുടെ അവസാന ദിവസം ഡോക്ടർ പറഞ്ഞത് ഒരിക്കലും മറക്കാൻ പറ്റില്ല ”

എന്താണ് പറയുന്നത് എന്നറിയാതെ കണ്ണ് മിഴിച്ചു സ്നേഹമയിയായ അവൾ നില്കുന്നു.

“എന്താണെന്നു പറ ഏട്ടാ… ?”

“എന്റെ ലൈ ഗി ക ശേഷി നഷ്ട്ടപെട്ടു എന്ന്. ”

ഇത് കേട്ട് അവൾക്ക് എന്താണ് തിരിച്ചു പറയണ്ടത് എന്ന് മനസിലായില്ല.

“ഒരിക്കലും നിന്നിലെ സ്ത്രീയെ എനിക്ക് സംതൃപ്തി പെടുത്താൻ കഴിയില്ല. നിനക്ക് ഇനിം ഒരു ലൈഫ് ഉണ്ട് സന്ധ്യേ.. എന്നെ ഇട്ടു ഇനി പൊക്കുടേ. ”

“ഏട്ടൻ എന്താണ് ഈ പറയുന്നെ. ഇത് എന്നോട് തുറന്ന് പറഞ്ഞിരുന്നേൽ ഇവിടേം വരെ വരേണ്ട കാര്യം ഉണ്ടോ. ”

“ഞാൻ നിന്നെ അത്ര അധികം ഞാൻ സ്നേഹിക്കുന്നുണ്ട്. നീ ജീവിതം ആസ്വദിച്ചു ജീവികണം അതാണ് എന്റെ ആഗ്രഹം ”

“എന്ത് വിഡ്ഢിത്തം ആണ് ഏട്ടാ പറയുന്നെ. ഏട്ടനും മോനും ഇല്ലെങ്കിൽ ഈ ഞാൻ ഇല്ല. എന്റെ സ്നേഹം മനസിലാക്കിയിരുന്നെങ്കിൽ ഒരിക്കലും ഏട്ടൻ ഈ തീരുമാനം എടുക്കില്ലയിരുന്നു”

സന്ധ്യയുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.

“ഒരു അമ്മയാകാൻ ഉള്ള ആഗ്രഹം നിറവേറ്റി തന്നു ഇതിന് അപ്പുറം എനിക്ക് നിങ്ങളും മോനും മാത്രമേ ഒള്ളു. സെ ക് സ് മാത്രമാണോ ജീവിതം അതിനും അപ്പുറം ജീവിതത്തിൽ ഉണ്ട്. ”

“ജീവിച്ചിരിന്നിട്ടും ഞാൻ ഇപ്പൊ ജീവ ശവംമാടി ഞാൻ. ”

സന്ധ്യ വിപിന്റെ വായ പൊത്തി പിടിച്ചു. കണ്ണുകളിൽ നോക്കി. തീ പോലെ ചുവന്നു എരിയുന്ന സന്ധ്യയുടെ കണ്ണിൽ നോക്കാൻ വളരെ ബുദ്ധിമുട്ടി.

“ഏട്ടൻ ഒന്ന് മനസിലാകിയില്ല ഒരു ഭാര്യയുടെ മനസ്. ഒരു പ്രശ്നം വരുമ്പോൾ ഇട്ടേച്ചു പോകാൻ ഞാൻ ഏട്ടന്റെ കാമുകിയല്ല ഭാര്യായാണു.

ഏട്ടന്റെ അമ്മ വളരെ ചെറുപ്പത്തിൽ തന്നെ വിധവ ആയതല്ലേ എന്നിട്ട് വേറെ വിവാഹം കഴിച്ചോ ഇല്ല. കാരണം അതിനും അപ്പുറം ഒരു ജീവിതം ഉണ്ട് എന്നല്ലേ ”

എല്ലാം കേട്ട് ഒരു വാക്ക് തിരിച്ചു പറയാൻ പറ്റാതെ വിപിൻ നിന്നു

“വിവാഹ സമയത്ത് ഏട്ടന്റെ കയ്യിൽ കൈ വെച്ചു തന്നപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞ കാര്യം ഉണ്ട്. ഒരിക്കലും ഈ കൈ എന്ത് പ്രശ്നം വന്നാലും വിടരുത് എന്നും. എന്റെ കൈ ഒരിക്കലും ഞാൻ വിടാതെ ഏട്ടനെ താങ്ങികൊള്ളാം എന്ന്.

പറഞ്ഞു മുഴുവനാക്കും മുൻപ് വിപിൻ സന്ധ്യയെ മാറോണടച്ചു, സന്ധ്യയുടെ സ്നേഹത്തിന്റെ മുൻപിൽ താൻ എത്ര ചെറിയവൻ ആണ്. വിപിന്റെ മനസ്സിൽ മന്ത്രിച്ചു.

പുറത്തു ഒരുമിച്ചു വന്ന ദമ്പതികളെ കണ്ട്‌ ഷീലയും സന്ധ്യയുടെ അമ്മയും അമ്പരന്നു.

കൈ സന്ധ്യയുടെ തോളിൽ വെച്ചു മറു കൈയിൽ മോനെ പിടിച്ചു നടന്നു നീങ്ങുന്ന വിപിനെയും സന്ധ്യയെയും നോക്കി അവർ മറയുന്നവരെ ഷീല നോക്കി നിന്നു.