എന്നെ, എന്റെ സ്നേഹത്തിനെ ആൾക്കാർ മുതലെടുക്കുന്നു.. ബന്ധങ്ങൾ നിലനിർത്തണം എന്ന് ഉള്ളിൽ ഉള്ളത് കൊണ്ട് ഞാൻ പിന്നേം മിണ്ടാതെ സഹിക്കുന്നു……

വിലപ്പെട്ട സ്നേഹം

രചന: ആരതി

അവസാനതെ രോഗിയെയും പറഞ്ഞു വിട്ടിട്ടു അവൾ ഒരു നെടുവീർപ്പിട്ടു.. 5മണിക്കൂർ നീണ്ട op.. വല്ലാതെ തളർത്തിയിരിക്കുന്നു…

കുട്ടികളെയും സ്കൂളിൽ നിന്ന് കൂട്ടി അവൾ വീട്ടിലേക്കു തിരിച്ചു.. വൈകുന്നേരം ആയപ്പോൾ പതിവില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ..

സാധാരണ ഈ നമ്പറിലേക്ക് ഹോസ്പിറ്റലിൽ നിന്ന് മാത്രെ കാൾ വരാറുള്ളൂ.. അവൾ കാൾ അറ്റൻഡ് ചെയ്തു..

“ഹലോ ഡോക്ടർ.. നാളെ op -ൽ വന്നാൽ കാണാൻ പറ്റുമോ.. എനിക്കൊന്നു ഒറ്റക്ക് സംസാരിക്കാൻ ആണ്.. ”

“പറ്റുമല്ലോ..” അയാൾക്കു വരാനുള്ള സമയം പറഞ്ഞു കൊടുത്തിട്ടു അവൾ ഫോൺ കട്ട്‌ ചെയ്തു.

പിറ്റേ ദിവസം op ൽ ഒരു ചെറുപ്പക്കാരൻ കേറി വന്നു.. പ്രായം കൂടിപ്പോയാൽ ഒരു 30 വയസ്സ് തോന്നിക്കും.

“ഗുഡ് മോർണിംഗ് ഡോക്ടർ.. ഞാനാണ് ഇന്നലെ ഡോക്ടറെ വിളിച്ചത്. എന്റെ പേര് അദ്വൈത്.. ഞാൻ ഒരു B. com  വിദ്യാർത്ഥി ആണ്.. ”

“എന്താ ഇയാൾക്ക് പറയാൻ ഉള്ളത് “. അവൾ ഗൗരവം നടിച്ചു ചോദിച്ചു..

” എനിക്ക്  ആ ത്‍മഹ ത്യ ചെയ്യാൻ ഇടയ്ക് തോന്നുന്നു ഡോക്ടർ.. എന്നെ ആരും വിലവയ്ക്കുന്നില്ല..

എന്നെ, എന്റെ സ്നേഹത്തിനെ ആൾക്കാർ മുതലെടുക്കുന്നു.. ബന്ധങ്ങൾ നിലനിർത്തണം എന്ന് ഉള്ളിൽ ഉള്ളത് കൊണ്ട് ഞാൻ പിന്നേം മിണ്ടാതെ സഹിക്കുന്നു..

“തന്നെ മൈൻഡ് ചെയ്യാത്തവരെ താനും മൈൻഡ് ചെയ്യണ്ട.. പ്രശ്നം തീർന്നില്ലേ.. പിന്നെ എന്തിനാ ഇയാൾ ആ ത്‍മഹ ത്യ ചെയ്യുന്നേ??

” അത് ഡോക്ടർ…. ”

“പറയൂ കുട്ടി ”

” ഞാൻ ഇല്ലാതെ ആയാൽ ഞാൻ എത്രത്തോളം അവരെയൊക്കെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കും എന്ന് വിചാരിച്ചിട്ടാ ”

അവന്റെ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു അത് പറയുമ്പോൾ..

അവനെ സമാധാനപ്പെടുത്താൻ ഡോക്ടർ വിഷയം മാറ്റി വിട്ടു.. എന്നിട്ടു അവൾ തുടർന്നു..

“ആ ത്‍മഹ ത്യ ഒന്നിനും ഒരു പരിഹാരം അല്ല കുട്ടീ “.. ആ ത്മഹത്യക്കു പകരം ജീവിച്ചു കാണിച്ചു കൊടുക്കുക അവരെ ശല്യപ്പെടുത്താതെ, ഒന്നും അര്കയികാതെ ദൂരെ മാറി നിൽക്കുക കുറച്ചു നാളേക്ക്..

ആത്മാർത്ഥ സ്നേഹം ഉണ്ടെങ്കിൽ അവര് അന്വേഷിക്കും.. ലൈഫ് settle  ആകുക everything will come its way”

അടുത്ത കൗൺസിലിങ്ങിനുള്ള ഡേറ്റ് കൊടുത്തു അവനെ വിടുമ്പോൾ ഞാൻ കണ്ടിരുന്നു മറ്റൊരു നഷ്ട പ്രണയത്തിന്റെ ഇരയെ..

ഇതും കൂടെ കൂട്ടി 5മത്തെ കേസ് ആണ് ഇന്ന് മാത്രം കാണുന്നത്…

nb: പ്രണയം നിരസിച്ചാൽ പെ ട്രോ ൾ ഒഴിച്ച് കത്തിക്കുന്നവർ മാത്രം അല്ല ഇവിടെ ഉള്ളത്..

ആത്മാർഥമായി സ്നേഹിച്ചവരെ നഷ്ടപ്പെടുമ്പോൾ സ്വയം മാനസിക നില വീണ്ടെടുക്കാൻ കഴിയാതെ psychiatristinem സൈക്കോളജിസ്റ്റിനെയും കണ്ടു സഹായം തേടുന്നവരും ഉണ്ട്..

ഒരുപക്ഷെ ആദ്യത്തെ കക്ഷികൾ വാർത്തകളിൽ ഇടം പിടിക്കുമ്പോൾ  മൊത്തത്തിൽ നിരാശ കാമുകൻ /കാമുകിമാർ അപകടകാരികൾ എന്ന് മുദ്ര കുത്തപ്പെടുന്നു..

പ്രേമം മാത്രം അല്ല.. അത് ഇതു തരത്തിൽ ഉള്ള ഇഷ്ടവും ആയിക്കോട്ടെ, ഒരു  അഭ്യർത്ഥന ഉണ്ട്..

പറ്റില്ലെങ്കിൽ ആദ്യമേ തുറന്നു പറയുക.. വർഷങ്ങൾ നീട്ടികൊണ്ടുപോയിട്ടു അവസാനം ഒരു സുപ്രഭാതത്തിൽ എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോൾ ഓർക്കുക..

തകർന്നു മണ്ണടിഞ്ഞ ഒരു  ഹൃദയം  അപ്പുറത്തുണ്ടാകും… താൻ സ്നേഹിച്ചവരെ അറിയാതെ പോലും ശപിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്ന ശുദ്ധ ഹ്യദയം ഉള്ളവർ…