എഴുത്ത്:-സൽമാൻ സാലി
ഒരീസം വെറുതെ പറമ്പിലൂടെ നടക്കുമ്പോളാണ് ഞാൻ ആ കാഴ്ച്ച കണ്ടത് .. ഉറുമ്പുകൾ ഒരു പറമ്പിൽ നിന്നും മറ്റൊരു പറമ്പിലേക്ക് വരിവരിയായി നടന്നുപോകുന്നു ..
ആ പറമ്പിന്റെ നടുവിലായി ചെറിയൊരു ആണിച്ചാൽ ഉണ്ട് അതുകൊണ്ട് തന്നെ ഉറുമ്പുകൾ മറ്റേ പറമ്പിലെത്താൻ കുറെ ദൂരം സഞ്ചരിക്കണം ..
എന്തോ അതുകണ്ട എനിക്ക് അവരുടെ ബുദ്ധിമുട്ട് ആലോചിച്ചു സങ്കടം വന്നപ്പോൾ ഞാൻ ഉറുമ്പുകളെ സഹായിക്കാൻ തീരുമാനിച്ചു ..
ആണിച്ചാലിനു നടുവിലൂടെ ഒരു കമ്പ് വെച്ചുകൊടുത്തൽ ഉറുമ്പുകൾക്ക് പെട്ടെന്ന് തന്നെ ഇപ്പുറം എത്താൻ സാധിക്കും ..
പക്ഷെ അവിടെ ചെറിയൊരു പ്രശ്നം ഉണ്ട് കമ്പ് വെക്കുമ്പോൾ അത് ഇരുവശത്തുമുള്ള ഉറുമ്പിന് കൂടിന്റെ നടുവിലൂടെ കടന്നുപോകും ..
ഞാൻ ഉറുമ്പുകളെ വിളിച്ചു കാര്യം പറഞ്ഞു നിങ്ങളുടെ യാത്ര ബുദ്ധിമുട്ട് മനസിലാക്കി ഞാൻ നിങ്ങളെ സഹായിക്കാൻ പോവുകയാണ് പക്ഷെ അത് നിങ്ങളുടെ കൂട് രണ്ടായി വിഭജിക്കപ്പെടും നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു …
കൂടിന്റെ നടുവിലുള്ള ഉറുമ്പുകൾ ഇതിനെതിരെ ശബ്ദിച്ചു .. അവർക്ക് ഇപ്പൊ യാത്ര ചെയ്യുന്നത് മതി എന്നും ഞങ്ങളുടെ കൂട് നശിപ്പിക്കരുത് എന്നും പറഞ്ഞു എന്നെ കടിക്കാനായി വന്നു ..
ചില ഉറുമ്പുകൾ മിണ്ടാതെ നിന്നു , കൂട് നഷ്ടപ്പെടാത്ത ഉറുമ്പുകൾ കൂട് നഷ്ട്ടമകുന്ന ഉറുമ്പുകളെ നോക്കി വികസന വിരോധികൾ എന്ന് പറഞ്ഞു കളിയാക്കാൻ തുടങ്ങി ..
ഇത്രയും നല്ലൊരു സഹായം ഞാൻ വാഗ്ദാനം ചെയ്തിട്ടും ഉറുമ്പുകൾ തിരസ്ക്കരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ദേഷ്യം വന്നു . എന്ത് തന്നെ വന്നലും അവരുടെ കൂട്ടിൽ കൂടെ കമ്പ് വെക്കാൻ ഞാൻ തീരുമാനിച്ചു ..
പിറ്റേ ദിവസം രാവിലേ കമ്പുമായി ഞാൻ പറമ്പിൽ എത്തി കമ്പ് വെക്കാനായി ഉറുമ്പിൻ കൂട്ടിൽ കൈ വെച്ചപ്പോൾ ഉറുമ്പുകൾ എന്നെ കടിക്കാനായി വന്നു .. എന്റെ കയ്യിലെ വടി ഉപയൊഗിചു ഞാൻ കടിക്കാനായി വന്ന ഉറുമ്പുകളെ തല്ലി കൊന്നു . ചില ഉറുമ്പുകൾ കാലുകൾ പൊട്ടി അപ്പുറത്ത് പോയി വീണു .. പക്ഷെ ഞാൻ രണ്ട് പറമ്പിന് നടുവിലൂടെ ഉറൂബിന്റെ കൂട് തകർത്തുകൊണ്ട് കമ്പ് വെച്ചു ..
എന്നിട്ട് പറഞ്ഞു നിങ്ങൾക്ക് ഇനി അപ്പുറത്തെ പറമ്പിൽ എത്താൻ പകുതി സമയമേ വേണ്ടൂ .. ഞാൻ നിങ്ങളുടെ യാത്ര ക്ലേശം നീക്കിയിരിക്കുന്നു ..
ഇതുകേട്ട കൂട് നഷ്ടപ്പെടാത്ത ഉറുമ്പുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു .. കൂട് നഷ്ട്ടപെട്ട ഉറുമ്പുകൾ പറമ്പിൽ അങ്ങിങ്ങായി അലഞ്ഞു തിരിയുന്നുണ്ടായിരുന്നു ..
രണ്ട് ദിവസം കഴിഞ്ഞു എന്റെ കമ്പിനെ കുറ്റം പറഞ്ഞവർ പോലും അതിലൂടെ വേഗത്തിൽ നടന്നുപോകുന്നത് കാണാനായി ഞാൻ വീണ്ടും പറമ്പിലേക്ക് ചെന്നു .. പക്ഷെ ഒന്ന് രണ്ട് ഉറുമ്പുകൾ മാത്രമേ കമ്പിലൂടെ അപ്പുറത്തേക്ക് സഞ്ചരിക്കുന്നുള്ളു …
കാര്യം അന്വേഷിച്ചപ്പോളാണ് ആ ഉറുമ്പുകൾക്കൊന്നും വേഗത്തിൽ കൂട്ടിലെത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് മനസിലായത് .. ആദ്യത്തെ വഴിയിലൂടെ പോകുമ്പോൾ ആണെത്രേ അവർക്കുള്ള തീറ്റ കണ്ടെത്താൻ സാധിക്കുന്നത് ..
കാര്യമറിയാതെ അവരുടെ കൂട് നശിപ്പിച്ചുകൊണ്ട് ഞാൻ അവിടെ അവർക്കുള്ള പാത പണിതത് വെറും വിഡ്ഢിത്തമായിരുന്നു എന്ന് അപ്പോഴാണ് മനസിലായത് …
nb: കൂട് നഷ്ട്ടപെടുന്നവന് മാത്രമേ അതിന്റെ വിഷമം മനസ്സിലാവൂ .. കഥ വായിച്ചിട്ട് എന്തെങ്കിലുമായി സാമ്യം തോന്നിയാൽ തികച്ചും യതർച്ഛികം മാത്രമായിരിക്കും