എന്തായാലും എനിക്ക് നിന്നെയങ് ഇഷ്ടപ്പെട്ടു…. എന്ത് ചെയ്യാൻ പറഞ്ഞാലും ഒരു മടിയും കൂടാതെ ചെയ്യും. അല്ല കൊച്ചേ… നിനക്ക് പ്രായപൂiർത്തി ആയതാണോ…..

Young woman feeling sad in a dark setting.

എഴുത്ത്:-യാഗ

“എന്താടി ഞാൻ തന്ന കാശ്പോരാഎന്ന് തോനുന്നുണ്ടോ നിനക്ക് “
അiഴിഞ്ഞുലഞ്ഞ ചുരിദാർ നേരേയാക്കി കൊണ്ട് വാടിയ മുഖത്തോടെ തന്റെ മുന്നിൽ നിൽക്കുന്നവളേ നോക്കി തടിച്ച ശരീരമിളക്കി പൊട്ടിച്ചിരിച്ചു കൊണ്ടയാൾ തിരക്കി.

ഒന്നും പറയാതെ ഒരു പാവ കണക്കെ നിർജീവമായി തലയാട്ടുന്നവളെ കണ്ടതും അയാൾ കയ്യിലിരുന്ന കാശ് അവയുടെ വലം കയ്യിലേക്ക് വച്ചു കൊടുത്തു.
കാശ് കയ്യിൽ വച്ചു കൊടുക്കുന്നതിനിടെ ഏതാനും നോട്ടുകൾ നിലത്തേക്ക് വീണതും അവൾ അതിലേക്ക് തുറിച്ചു നോക്കി. തന്റെ കണ്ണുനീർ അതിന് മുകളിൽ വീണു ചിതറുന്നത് കണ്ടവൾ കണ്ണുകൾ മുറുക്കി അടച്ചു. കട്ടിലിന് കീഴെ അല്പം മുൻപ് അയാൾ ഊiരിയെറിഞ്ഞ കോiണ്ടം കണ്ടവൾ നെടുവീർപ്പോടെ തന്റെ വലം കയ്യിൽ ചുരുട്ടി പിടിച്ച ഏതാനും നോട്ടുകളിലേക്ക് നോക്കി.

“എന്താടി…. പറഞ്ഞ കാശ് മുഴുവൻ ഇല്ലേ…..”

“ഉം….. ” നേർത്ത ശബ്ദത്തിൽ മറുപടി പറഞ്ഞുകൊണ്ടവൾ മുഖമുയർത്തി അയാളെ നോക്കി.

“ഹാ…… നിന്റെ നോട്ടം കണ്ടപ്പോൾ ഞാൻകരുതി പറഞ്ഞ കാശ് മുഴുവൻ നിനക്ക് കിട്ടിയില്ലയോ എന്ന്. അല്ല ഈ കാര്യത്തിൽ ഞാൻ വളരെ കണിശക്കാരൻ ആണേ….. പണിയെടുത്താൽ അതിന് തക്കതായ കൂലി കൊടുക്കണം.” വഷള ചിരിയോടെ പറഞ്ഞു കൊണ്ടയാൾ വായിലെ മുറുക്കാൻ ജനാലയിലൂടെ പുറത്തേക്ക് നീട്ടി തുപ്പി.

“എന്തായാലും എനിക്ക് നിന്നെയങ് ഇഷ്ടപ്പെട്ടു…. എന്ത് ചെയ്യാൻ പറഞ്ഞാലും ഒരു മടിയും കൂടാതെ ചെയ്യും. അല്ല കൊച്ചേ… നിനക്ക് പ്രായപൂiർത്തി ആയതാണോ….. അല്ല ഇനിനീയെങ്ങാനും പോയി കേiസ് കൊടുത്താൽ പോiക്സോക്ക് അകത്ത് കിടക്കേണ്ടിവരുമോ എന്ന് അറിയാനാ…” പുരുത്തോടെ ചോദിച്ചു കൊണ്ടയാൾ അവളേ തുറിച്ചു നോക്കി.

“ഉം…. ഇരുപത് കഴിഞ്ഞു…”

“ആഹാ….. അപ്പോ എന്റെ ഇളയ മോൾടെ പ്രായം….. എന്തായാലും സാരല്ല നീയൊരു ആറ്റം ചiരക്ക് തന്നെയാ….. ഉം…… സമയം കിട്ടുമ്പോൾ ഞാൻ ഇതുപോലെ ഇടക്ക് നിന്നെ വിളിക്കാം…. നമുക്ക് ഇന്നലത്തെ പോലെ ഇവിടെയങ് കൂടാം…”

പാതി നരച്ച മുടിയിലൂടെ വിരലോടിച്ചു കൊണ്ടയാൾ അവളേ അടിമുടി നോക്കി വെള്ളമിറക്കി കൊണ്ട് പറഞ്ഞു. ഒരു നിമിഷം കണ്ണുകൾ മുറുക്കി അടച്ചു തുറന്നു കൊണ്ടവൾ അയാളേ നോക്കി നേർമ്മയായൊന്നു പുഞ്ചിരിച്ചു. നിലത്ത് അലക്ഷ്യമായി കിടന്ന ഷോൾ എടുത്ത് തോളിലിട്ട ശേഷം തന്റെ ബാഗു മായവൾ പതിയെ പുറത്തേക്ക് നടന്നു.

റോഡിൽ അങ്ങിങ്ങായി തെളിഞ്ഞു നിൽക്കുന്ന സ്ട്രീറ്റ് ലൈറ്റിന്ചുറ്റും ഈയാം പാറ്റകൾ കൂട്ടമായി പാറിനടക്കുന്നത് കണ്ടതും അവൾ പുശ്ചത്തോടെ തന്റെ കയ്യിലേക്ക് നോക്കി. താനടങ്ങുന്ന സമൂഹവും ഈയാം പാറ്റകളേ പോലെ പണത്തിന് ചുറ്റും വട്ടമിട്ട് പറക്കുകയാന്നല്ലോ എന്നോർത്തു കൊണ്ടവൾ വേഗത്തിൽ മുന്നോട്ട് നടന്നു. വീട്ടിലേക്കുളള ഇടവഴി കയറിയതും ബാഗിൽ നിന്ന് ഫോൺ എടുത്തവൾ ടോർച്ച് ലൈറ്റ് തെളിച്ചു.

വഴിയിൽ അങ്ങിങ്ങായി കിടക്കുന്ന ഹാiൻസിന്റെ പാക്കുകളും സിiഗരറ്റ് കുoറ്റികളും കണ്ടവൾ കാലുകൾ കൊണ്ട് അത് തട്ടിമാറ്റി വേഗത്തിൽ മുന്നോട്ട് നടന്നു. അൽപം മുൻപ് ചെയ്ത മഴയുടെ അവശേഷിപ്പ് എന്ന ത്‌ പോലെ വഴിയിൽ അങ്ങിങ്ങായി വെളളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. അതിൽ ചവിട്ടാതെ ഒരു വിധം വീടിന്റെ പടിക്കൽ എത്തിയവൾ ഉമ്മറത്തെ ലൈറ്റിട്ട ശേഷം ബാഗിൽ നിന്ന് ചാവിയെടുത്ത് ഡോറ് തുറന്ന് അകത്തേക്ക് കയറി. ചുമരിൽ തൂക്കിയ അച്ഛന്റെ ഫോട്ടോ കണ്ടവൾ കണ്ണ് നിറച്ചു കൊണ്ട് മുറിയിലേക്ക് കയറി.

ഷവറിൽനിന്ന് ഒഴുകിയിറങ്ങിയ വെള്ളം നiഗ്നമായി നിന്ന അവളെ ആകമാനം നനച്ചുകൊണ്ട് ഒഴുകിയിറങ്ങി. എത്ര സമയം അങ്ങനെ നിന്നു എന്നറിയില്ല. ഫോണിൽ പുലർച്ചെ നാല് മണിയുടെ അലാം അടിച്ചതും അവൾ ഞെട്ടി ചുറ്റും നോക്കി. തന്റെ ശiരീരത്തിൽ അങ്ങിങ്ങായി ചുവന്ന് കിടക്കുന്ന പാടുകൾ കണ്ടവൾ അത് മറച്ച് പിടിക്കാൻ എന്നത് പോലെ ടൗവ്വൽ എടുത്ത് ശiരീരമാകെ മൂടി. റൂമിൽ വന്നതും ബെഡ്ഡിൽ കിടക്കുന്ന തന്റെ ഐഡി കാർഡ് കണ്ടതും അവളത് റൂമിന്റെ ഏതോ ഒരു കോണിലേക്ക് വലിച്ചെറിഞ്ഞു.

നിർത്താതെയുള്ള ഫോണിന്റെ റിങ് കേട്ടതും അവൾ ഞെട്ടി എഴുന്നേറ്റ് ഫോണിലേക്ക് നോക്കി. അനന്യ എന്ന പേര് കണ്ടതും ഫോൺ എടുത്ത് ചെവിയോട് ചേർത്തു.

“ഡീ….. ദിവ്യേ നീയിത് എവിടെയാ……. ഇന്ന് നിനക്ക് ഓഫാണെന്ന് പറഞ്ഞ് രണ്ട് ദിവസം മുന്നേ ഇന്ന് സിനിമക്ക് പോകണം എന്ന് കിടന്ന് കാറിയത് നീയല്ലേ….. എന്നിട്ടിപ്പോ ഈ നട്ടപ്പൊരി വെയിലത്ത് നിന്നെ കാത്ത് ഞാനീ നിക്കാൻ തുടങ്ങിയിട്ട് മണിക്കൂറ് ഒന്നായി. വൈകിട്ട് മഴയാവുമല്ലോ എന്ന് കരുതിയാ രാവിലെ പോകാം എന്ന് വച്ചത്.”

“അനൂ”

“ഡാ……എന്താ ? എന്താ നിനക്ക് പറ്റിയത്.?” തളർച്ചയോടെയുള്ള അവളുടെ ശബ്ദം കേട്ടതും വെപ്രാളത്തോടെ അനന്യ ഫോണിലേക്ക്നോക്കി. വീഡിയോ കോൾബട്ടൻപ്രസ്സ് ചെയിതതും സ്ക്രീനിൽ തെളിഞ്ഞ ദിവ്യയുടെ തളർന്ന മുഖം കണ്ടവളുടെ കണ്ണുകൾ നിറഞ്ഞു.

“നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് നിനക്ക് വയ്യേ…….”

“ഞാൻ……എനിക്ക്….” ഒന്നും പറയാതെ കള്ളം ചെയിത കുട്ടിയേ പോലെയുള്ള അവളുടെതത്തി കളിക്കൽ കണ്ടതും മറ്റൊന്നും പറയാൻ നിൽക്കാതെ അവൾ കോൾ കട്ട് ചെയ്ത് അതുവഴി വന്ന ഓട്ടോക്ക് കൈ കാണിച്ചു.

ദിവ്യക്കുള്ള കഞ്ഞി ഒരു പാത്രത്തിൽ അവൾക്കരികിലേക്ക് നീക്കിവച്ചു കൊണ്ട് അനന്യ അവളേ സൂക്ഷിച്ചു നോക്കി.

“ഇനി പറ എന്താ പറ്റിയത് ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ ഇൻഫക്ഷൻ കൊണ്ടുള്ള പനിയാണെന്ന്”

“ഉം…… കേട്ടു…..” ഒരു സ്പൂൺ കഞ്ഞിക്കൂടെ കോരി വായിലേക്ക് വച്ചു കൊണ്ടവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” നിന്റെ ദേഹത്ത് മുറിവോ…… ചതവോ…..അങ്ങനെ ഒന്നുല്ല. പിന്നെങ്ങനെ . ഒരു ദിവസം കൊണ്ട് ഇൻഫക്ഷൻ വരണം എന്നുണ്ടെങ്കിൽ അതിന്റെ കാരണം കൂടെ നീയൊന്ന് പറഞ്ഞേ……”

“അത്…..”

” നിന്ന് തത്തികളിക്കണ്ട കാര്യംപറ”

“അത്…… കഴിഞ്ഞ ദിവസം ഓഫീസിന്ന് വരുന്ന വഴി ഒരു ചെറിയ ആക്സിഡൻഡ് ഉണ്ടായി “

“അയ്യോ…..എന്നിട്ട് നിനക്ക് വല്ലതുംപറ്റിയോ…..”?വേവലാതിയോടെയവൾ ദിവ്യയുടെ ദേഹമാസകലം കൈകൾ കൊണ്ട് പരതി.

“നീ പേടിക്കണ്ട എനിക്കൊന്നുo പറ്റിയില്ല സ്കൂട്ടി വർക്ക് ഷോപ്പിൽ
കൊണ്ട്ചെന്നിടേണ്ടി വന്നു അത്രേഉള്ളു” അനുവിന്റെ ചുമലിലേക്ക് പതിയെ ചാഞ്ഞുകൊണ്ടവൾ ഒന്ന് നെടുവീർപ്പിട്ടു.

“അനൂ …..ഞാൻ…… ഞാനിന്നലെ ഒരാൾടെ കൂടെ…… ഞാൻ അറിഞ്ഞു കൊണ്ടല്ല. “

” ആരാ അയാള്……” കാര്യങ്ങൾ എല്ലാം നേരത്തേ അറിയാം എന്ന ഭാവത്തിൽ അവൾ തിരക്കി.

” വണ്ടി കൊണ്ടിട്ട ഗ്യാരേജിന്റെ ഓണർ . വണ്ടി കൊണ്ടിട്ട് തിരികെ വരാൻ നിന്നപ്പോ എനിക്ക് വല്ലാത്ത ക്ഷീണം പോലെ തോന്നി. അത് കണ്ടപ്പോ അയാള് ഇരിക്കാൻ ഒരു ചെയറ് തന്നത് വരയേ എനിക്ക് ഓർമ്മയുള്ളു. ഉണർന്നപ്പോ അയാൾക്കൊപ്പം ഞാൻ അവിടെയുള്ള ഒരു മുറിയിൽ ആയിരുന്നു. പറഞ്ഞ് ഉറപ്പിച്ചതാണെന്നും പറഞ്ഞ് അയാള് കുറച്ച് കാശും എനിക്ക് തന്നു”

ബാഗിൽ നിന്ന് അയാൾ നൽകിയ കാശെടുത്ത് അനുവിനേ കാണിച്ചതും ദേഷ്യത്തോടെ അവൾ ആ കാശ് വാങ്ങിച്ച് നിലത്തേക്ക് വലിച്ചെറിഞ്ഞ ശേഷം റൂമിന് വെളിയിലേക്ക് നടന്നു. അല്പ സമയം എന്തോ ചിന്തിച്ചശേഷം അവൾ അനാൻ എന്ന് സേവ് ചെയ്ത നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോടു ചേർത്തു . അല്പം കഴിഞ്ഞതും നെടുവീർപ്പോടെ കോൾ കട്ട് ചെയ്തവൾ ചുമരിൽ തൂക്കിയ ദിവ്യയുടെ അച്ഛന്റേയും അമ്മയുടേയും ഫോട്ടോയിലേക്ക് നോക്കി. അവളുടെ അമ്മ പ്രസവത്തിലേ മരിച്ചതാണ്.?രണ്ട് വർഷം മുന്നേ ഒരറ്റാക്കിന്റെ രൂപത്തിൽ അച്ഛനും പോയി. അദ്ദേഹം ഉണ്ടായിരുന്ന സമയം വരേ ഒരു പോറല് പോലും ഏൽക്കാൻ അനുവദിക്കാതെ പൊന്നുപോലെയാണ് അവളേ കൊണ്ട് നടന്നത്.
ആ അവൾക്കാണ് ഈ അനുഭവം ഉണ്ടായത് എന്ന് ഓർത്തവൾ കണ്ണുകൾ അമർത്തി തുടച്ചു.

റൂമിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു കണ്ണിന് മുകളിൽ കൈവച്ചു കൊണ്ട് മലർന്ന് കിടക്കുന്ന ദിവ്യയേ .?അവളുടെ ദേഹത്തേ പുതപ്പ് ഒന്നു കുടെ നേരേ ഇട്ടു കൊടുത്ത ശേഷം അനു ടേബിളിലിരുന്ന മരുന്നുകളിലേക്ക് നോക്കി.?പെട്ടന്ന് കോളിങ് ബെൽ അടിച്ചതും ഞെട്ടലോടെ അവൾ ദിവ്യയേ നോക്കി. ശബ്ദം കേട്ട് അവളും ഉറക്കമുണർന്നു എന്ന് കണ്ടതും അനുഅവളേ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അനുവിനൊപ്പം റൂമിലേക്ക് കയറി വന്ന ആളേ കണ്ടതും ദിവ്യ ഞട്ടലോടെ അവരേ തുറിച്ചു നോക്കി.

” നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാ ഞങ്ങൾക്കൊപ്പം വീട്ടിൽ വന്ന് നിൽക്കാൻ. അതിന് വയ്യെന്ന് പറഞ്ഞപ്പോ ദിവസവും ഞാൻ കൂട്ടാൻ വന്നോളാം എന്ന് പറഞ്ഞു അപ്പോൾ അതിനും വയ്യ.?ഇതിപ്പോ ഇങ്ങനെ ഒരു ആക്സിഡന്റ് പറ്റിയത് ആരെങ്കിലും അറിഞ്ഞോ . അല്ലെങ്കിലും ഞാൻ പറയുന്നത് ആര് കേൾക്കാൻ “

വന്ന പാടേ ദേഷ്യത്തോടെ തന്റെ നേരെ തട്ടി കയറുന്ന അനാനെ കണ്ടതും എന്ത് പറയണം എന്ന് അറിയാതെ അവൾ തളർച്ചയോടെ അനുവിനെ നോക്കി.

“നീ അവളേ നോക്കണ്ട . നിന്റെ അച്ഛൻ ഉളളപ്പോൾ തീരുമാനിച്ചതല്ലേനമ്മുടെ വിവാഹം. അതിനി വൈകിപ്പിക്കുന്നില്ല. നാളെ തന്നെ അതങ്ങ് നടത്താം. പിന്നെ ഈ വീട് വിട്ട് വരാൻ അല്ലേ നിനക്ക് മടി ഇനിയതൊരു കാരണമായി
പറയാൻ നിൽക്കണ്ട നമുക്ക് ഇവിടെ തന്നെ താമസിക്കാം. ” എന്ന് പറഞ്ഞു കൊണ്ടവൻ അനുവിനെ നോക്കി. “നിന്റെ ഏടത്തിയമ്മയേ എങ്ങനെ നോക്കണം എന്ന് ഞാൻ പറയണ്ടല്ലോ….”

“എന്റെ പൊന്നേട്ടാ ഇപ്പഴാ നീയെന്റെ ചേട്ടൻ ആയത്. നീ ഒന്നുക്കൊണ്ടും പേടിക്കണ്ട അവളേ ഞാൻനോക്കിക്കോളാം…..” പുലർച്ചെ ഒരുങ്ങി അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങി മുറ്റത്തേക്ക് ഇറക്കിയതും മുറ്റത്ത്പാർക്ക്ചെ യിത തന്റെ വണ്ടി കണ്ടതും ദിവ്യ സംശയത്തോടെ അനുവിനേ നോക്കി. “ഹാ…… ആ വർക്ക്‌ ഷോപ്പ് ഇന്നലെ രാത്രി ഷോക്ക് സർക്യൂട്ട് കാരണം ആണെന്ന് തോനുന്നു കiത്തിനശിച്ചു. അതിനകത്തുണ്ടായിരുന്ന ഓണറും അതിൽ പെട്ടു എന്നാ കേട്ടത്. “?എന്ന് പറഞ്ഞുകൊണ്ട് അവൾ മുറ്റത്ത് നിൽക്കുന്ന തന്റെ ചേട്ടനേ നോക്കി.

“”