എടാ ഇത് നമ്മുടെ അച്ചുവല്ലേ…. ഇത് ഇതെങ്ങനെ ഇവളുടെ വീഡിയോ…നിനക്കിത് ആരാ അയച്ചത് ” ദേഷ്യത്തോടെ ചോദിച്ചു കൊണ്ടവൻ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു…

_upscale

എഴുത്ത്:-യാഗ

“നീയിത് നോക്കിക്കേ….. ” തന്റെ ഫോണിൽ പ്ളേ ആവുന്ന വീഡിയോ തന്റെ കൂട്ടുകാരേ കൂടെ കാണിച്ചു കൊടുത്തുകൊണ്ട് അഭിജിത് അവരെ തുറിച്ചു നോക്കി.

“എടാ ഇത് നമ്മുടെ അച്ചുവല്ലേ…. ഇത് ഇതെങ്ങനെ ഇവളുടെ വീഡിയോ…
നിനക്കിത് ആരാ അയച്ചത് ” ദേഷ്യത്തോടെ ചോദിച്ചു കൊണ്ടവൻ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു.

“എനിക്ക് അറിയില്ല അറിയാത്ത ഒരു നമ്പറിൽ നിന്ന എനിക്കിത് സെൻറ് ചെയ്ത് തന്നത് അതിലേക്ക് വിളിച്ചിട്ടാണെങ്കിൽ കോള് പോകുന്നും ഇല്ല.” എന്ന് പറഞു കൊണ്ട് അവൻ കൂടെ യുള്ള നിതിൻനേയും വിഷ്ണുവിനെയും നോക്കി.

“ഇത്…… ഇത് അവൾ അറിയാതെ എടുത്ത വീഡിയോ ആണല്ലോ ഡാ….”
നോക്കിക്കേ ഇത് അവളുടെ വീട്ടിലെ ബാത്റൂമാണ് ” വിഷ്ണുപറഞ്ഞത് കേട്ടതും അഭി വീഡിയോയിലേക്ക് സൂക്ഷിച്ചു നോക്കി. അവൻ പറഞ്ഞത് ശരിയാണെന്ന് കണ്ടവൻ വീഡിയോ ഓഫ് ചെയ്ത് ഫോൺ പോക്കറ്റിലേക്ക് വച്ചു. തങ്ങളുടെ ഫോണിലേക്കും മെസ്സേജ് വരുന്നതിന്റെ ശബ്ദം കേട്ടതും ഇതേ വീഡിയോ പലരും. താങ്കൾക്കും ഷെയർ ചെയ്തത് കണ്ടവർ മൂവരും പരസ്പരം നോക്കി.

“ഡാ… ഇത് എല്ലാരും ഷെയർ ചെയ്യുകയാണല്ലോ…. ഇതെങ്ങാനും അവളോ വീട്ടുകാരോ അറിഞ്ഞാൽ…”

നിതിൻ ചോദിച്ചത് കേട്ടതും മൂവരും ഭയത്തോടെ പരസ്പരം നോക്കി.

“ഡാ… വാ…” പെട്ടന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത അഭി ബാക്കി രണ്ട് പേരെയും കൂട്ടി പെട്ടന്ന് അച്ചുവിന്റെ വീട്ടിലേക്ക് ചെന്നു. റോഡിൽ വണ്ടി നിർത്തിയപ്പോൾ തന്നെ കണ്ടു തളർന്ന് മുറ്റത്ത് ഇരിക്കുന്ന അവളുടെ അമ്മയേയും അച്ഛനേയും….
അവരേ കണ്ടതും രണ്ട്പേരും പതം പറഞ്ഞു കൊണ്ട് പൊട്ടി കരഞ്ഞു. അവരേ അശ്വസിപ്പിക്കുന്നതിനിടെ മൂവരും കണ്ണുകൾ കൊണ്ട് അച്ചുവിനെ എവിടെ യാകെ പരതിയെങ്കിലും അവളേ കാണാതെ വന്നതും വിഷ്ണു ഭയത്തോടെ വീടിനകത്തേക്ക് ഓടികയറി.

“എടാ…..ഓടിവാടാ….” വിഷുവിന്റെ ഭയത്തോടെയുള്ള അലർച്ച കേട്ടതും രണ്ട് പേരും അകത്തേക്ക് ഓടി കയറി. അവളുടെ റൂമിൽ ഒരു സാരിത്തുമ്പിൽ ശ്വാiസം കിiട്ടാതെ പിoടയുന്ന കൂട്ടുകാരിയെ കണ്ടതും മൂവരും കൂടെ ചേർന്ന് അവളേ സാരി അiറുത്തു താഴെ ഇറക്കി. അപ്പഴേക്കും അകത്തേക്ക് ഓടി കയറി വന്ന അമ്മ അവളുടെ അവസ്ഥ കണ്ട് ബോധംമറഞ്ഞ് നിലത്തേക്ക് വീണു. അത് കണ്ടതും നീതിയും വിഷ്ണു ഓടി ചെന്നവരേ ചേർത്ത് പിടിച്ച് കട്ടിലിൽ കൊണ്ട് കിടത്തി.
അച്ചുവിനേ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ചു തങ്ങൾക്ക് ഇടയിൽ വരുന്നത്. ഒരു പാവം കുട്ടി. ആരെങ്കിലും ഒന്ന് നോക്കിയാൽ പോലും അപ്പോ കരയും അങ്ങനെ ഒരു പ്രകൃതമായിരുന്നു അവളുടേത്. ആര് എന്ത് പറഞ്ഞാലും അതു കേട്ട് അവിടിരുന്നു കരയും . അങ്ങനെ ഒരു സാഹചര്യത്തിലാണ് ഞങ്ങൾ അവളേ കാണുന്നത്. കരഞ്ഞ് കലങ്ങിയ കണ്ണും ചുവന്നമൂക്കിൽ തുമ്പും അവൾക്ക് വല്ലാത്തൊരു ഭംഗി നൽകിയിരുന്നു. അവളേ മുഖം കഴുകിച്ച് ക്ലാസ്സിലേക്ക് കൊണ്ട് ചെന്ന് വിട്ടപ്പോഴാണ് ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാണ് അവളും എന്ന് മനസ്സിലായത്. പിന്നീട് ഓരോ കുഞ്ഞ് കാര്യങ്ങൾക്കും ഞങ്ങളെ ആശ്രയിക്കുന്ന വൾക്ക് ഞങ്ങളിൽ ഒരാളായി മാറാൻ അതികം സമയം വേണ്ടി വന്നിരുന്നില്ല.

“ഡീ….. അച്ചു ഇതാരാ ചെയിതതെന്ന് നിനക്ക് അറിയാമോ…..” അവൾക്ക് ഇരുവശവും വന്നിരുന്നുകൊണ്ട് മൂവരും തിരക്കി.

” ഉം…..” അറിയാം എന്ന അർത്ഥത്തിൽ അവൾ ഫോൺ അവന് നേരേ നീട്ടി.

“ഇത്…. ഇത് ബാംഗ്ലൂരിൽ പഠിക്കുന്ന നിന്റെ കസിൻ ചേട്ടനല്ലേ…..” “ഉം…… അവൻ കുറച്ചായി എന്നെ ഇഷ്ടമാണെന്ന് പറയുന്നു. പറ്റില്ല എനിക്കവനേ അങ്ങനെ കാണാൻ കഴിയില്ല എന്ന് പറഞ്ഞതാ…. ഇന്നലെ രാത്രി വിളിച്ചിട്ട് ഒരുപാട് മോശമായി സംസാരിച്ചപ്പോൾ ഞാൻ അവനേ എന്തൊക്കയോ പറഞ്ഞു.
അവൻ അതിന്റെ ദേഷ്യത്തിൽ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല.”

ഏങ്ങലടിച്ചു കൊണ്ട് തന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നവളേ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ ബാക്കി രണ്ട് പേരേയും നോക്കി.
അവരുടേയും അവസ്ഥമറിച്ചല്ലെന്ന് കണ്ടവൻ ധീർഘമായൊന്നു നിശ്വസിച്ചു.
“നീ വിഷമിക്കണ്ട ഈ വീഡിയോ നമുക്ക് റിമൂവ് ചെയ്യിക്കാം. ഇത് നീ അറിഞ്ഞ് കൊണ്ട് ചെയിത തൊന്നും അല്ലല്ലോ…. ഒരുത്തന്റെ കiഴപ്പിന് അവൻ ചെയിത്കൂട്ടിയതല്ലേ….അത് കൊണ്ട് നീ ടെൻഷൻ ആവണ്ട. തൽക്കാലം നീ മുഖം ഒക്കെ കഴുകി ഡ്രസ്സ്മാറ്റിയിട്ട് വാ…. നമുക്ക് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം. ” അവൾ ഡ്രസ്സ്മാറ്റി വന്നതും അച്ഛന്റേയും അമ്മയുടേയും ഫോണുകൾ നിർത്താതെ ബെല്ലടിയുന്നത് കേട്ടവൾ ഭയത്തോടെ മൂവരേയും നോക്കി.nഇതിനിടയിൽ എന്താണ് സംഭവിച്ചത് എന്ന് മൂവരും ചേർന്ന് അവളുടെ അച്ഛനേയും അമ്മയേയും പറഞ്ഞു മനസ്സിലാക്കിയിരുന്നു. പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഇല്ലെങ്കിൽ ചിലപ്പോൾ അവൾ കാണിച്ചത് പോലെ വല്ലതും അവരും ക്കാണിച്ചാലോ എന്ന് അവർ ഭയന്നിരുന്നു. പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ ആ വീഡിയോ ഡിലീറ്റ് ചെയ്യപെടുകയും അവളുടെ കസിൻന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ മകളേ എല്ലാവരും കുറ്റം പറഞ്ഞപ്പോഴും തങ്ങൾക്ക് മുൻപിൽ ഇനി ആത്മഹiത്യയല്ലാതെ മറ്റൊരു വഴിയും ഇല്ല എന്ന് ചിന്തിച്ചു തുടങ്ങിയ സമയത്ത് താങ്ങായി കൂടെ നിന്ന് ഒരു കുടുംബത്തെ മുഴുവൻ കൈ പിടിച്ച് താങ്ങി നിർത്തിയ മൂന്ന് പേരേയും കണ്ടതും ആ അച്ഛനും അമ്മയും കണ്ണുനീരേടെ ഒന്ന് പുഞ്ചിരിച്ചു.

തന്റെ മകളെ കുറ്റം പറയാൻ വിളിച്ച കുംടുംബക്കാരിൽ ആരും കാര്യങ്ങൾ മനസ്സിലായതിന് ശേഷം അവളേവിളിച് ഒരു ആശ്വാസ വാക്കു പോലും പറഞ്ഞില്ല എന്ന് അവർ ഓർത്തു. സദാസമയം ആൺ പിള്ളേരുടെ കൂടെ നടക്കുന്ന അവൾ ഇതല്ല ഇതിനപ്പുറവും കാണിക്കും എന്ന് ഇത് ചെയ്തവന്റെ അമ്മ പോലും വിളിച്ചു പറഞ്ഞത് ഓർത്തതും അയാൾ ദേഷ്യത്തോടെ കയ്ച്ചുരുട്ടി. സ്വന്തം മകനാണ് ഇത് ചെയ്തത് എന്ന് അറിഞ്ഞപ്പോൾ പിന്നേ ഇന്ന് വരേ അവർ തന്നെ വിളിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു.nഅന്ന് അഭിയും നിതിയും വിച്ചുവും വന്നില്ലായിരുന്നെങ്കിൽ ഇന്ന് തന്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്ന് അയാൾക്ക് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു.

ആണും പെണ്ണും തമ്മിലുള്ള സൗഹൃദങ്ങൾ കാണുമ്പോൾ കുരുപൊട്ടുന്ന പലർക്കും അറിയില്ല. അവർ തമ്മിലുള്ള ആത്മബന്ധം എത്ര വലുതാണെന്ന്.

“ഡീ… കുരുട്ടേ കോളേജിൽ എത്തി കഴിഞ്ഞാൽ ചിലപ്പോ വീഡിയോ കണ്ടവന്മാരൊക്കെ ചൊറിഞ്ഞോണ്ട് വന്നെന്ന് വരും അതും കേട്ട് മോങ്ങാനോ അന്ന് ചെയ്ത പോലെയെങ്ങാനും നീയിനി ചെയ്യുകയോ ഇനി ചെയ്താൽ നീ വിവരമറിയും പറഞ്ഞേക്കാം….”

“അത് ശരിയാ അഭി അങ്ങനെയെങ്ങാൻ ഇവളിനി ചെയ്താൽ കാല് പിടിച്ച് പൊന്തിക്കുന്നതിന് പകരം അവൾടെ കാലിൽ പിടിച്ച് ഞാൻ ഊഞ്ഞാലാടും ഞാനത് ഇപ്പഴേ പറഞ്ഞേക്കാം”?എന്ന് പറഞ്ഞു കൊണ്ട് നിതി കയ്യിലുണ്ടായിരുന്ന മിഠായി അവൾക്ക് നേരേ നീട്ടി. കiഴുത്ത് വദന കാരണം അന്ന് രാത്രി തന്നെഅവളേ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു. കiഴുത്തിന് ബെൽട്ട് ഇട്ട് കുറച്ച് ദിവസം കിടക്കണം എന്ന് ഡോക്ടർ പറഞ്ഞത് പ്രകാരം ആളിപ്പോൾ കിടപ്പിലാണ്. അത് കൊണ്ട് തന്നെ ദിവസവും ഉള്ള നോട്ട്സും കാര്യങ്ങളും ഒക്കെയായി ക്ലാസ്സ് കഴിഞ്ഞ് മൂന്ന് പേരും അവൾക്കരികിൽ എത്തും.
കോളേജിൽ എല്ലാവർക്കും ആ വിഡിയോയെ പറ്റി അറിയാമെങ്കിലും അഭിയേയും നീതിയേയും വിഷ്ണുവിനേയും ഭയന്ന് ആരും അവളോട് അതേ പറ്റി സംസാരിക്കാറില്ല.

വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് അർച്ചനയുടേയും അവിനാഷിന്റേയും വിവാഹമാണ്.
ആ വീഡിയോയുടെ കാര്യം പറഞ്ഞ് അവളുടെപല വിവാഹങ്ങളും മുടങ്ങിയിരുന്നു.
ആ ഇടക്കാണ് അഭിയുടെ ഓഫീസിലുള്ള പയ്യൻ അച്ചുവിനേ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് വന്നത്. അവനോടും വീട്ടുകാരോടും കാര്യങ്ങൾ എല്ലാം പറഞ്ഞതിന് ശേഷവും അവന്റെ തീരുമാനത്തിന് മാറ്റമൊന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ ഓൾ റെഡി അവനേ അറിയാമായിരുന്നത് കൊണ്ടും അഭി പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർക്ക് ആ വിവാഹം നടത്താൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ അവളേ പോലെ തന്നെ പയ്യനും അവർ മൂന്ന് പേരും കൂട്ടുകാരും സഹോദരങ്ങളും ഒക്കെയാണ്. ഓഫീസിൽ നിന്ന് വന്നവരേയും ക്ഷണിക്കപ്പെട്ട് വന്ന മറ്റുള്ളവരേയും സ്വീകരിച്ച് ഇരുത്തുന്ന മൂന്ന് പേരേയും കണ്ടതും അവൾ അച്ഛനേയും അമ്മയേയും ഒന്ന് നോക്കി. അവരുടെ മുഖത്തേ പുഞ്ചിരി കണ്ടതും അവൾ കണ്ണ് നിറച്ചു കൊണ്ടവരേ നോക്കി.?അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും മൂവരും വേവലാതിയോടെ അവൾക്കരിക്കിലേക്ക് വന്നു. വിയർത്ത് കുളിച്ച് നിൽക്കുന്നവരേ കണ്ടതും അവൾ അവരേ തന്നോട് ചേർത്തുപിടിച്ച കൊണ്ട് പൊട്ടി കരഞ്ഞു. അവളുടെ കരച്ചിൽ കണ്ടതും നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് മൂന്നുപേരും അവളേ വട്ടം പിടിച്ചു കൊണ്ട് തങ്ങളോട് ചേർത്തു നിർത്തി.

” “