ഇരുട്ടിന്റെ മറവിൽ. ബെഡ്റൂമിൽ അവൻ എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു.തന്റെ ഭർത്താവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല………

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ

ഇരുട്ടിന്റെ മറവിൽ…. ബെഡ്റൂമിൽ അവൻ എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു…..തന്റെ ഭർത്താവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല….താനും ഒരു പെണ്ണല്ലേ….തന്റെ ഇഷ്ടംകൂടി നോക്കാതുള്ള പ്രവർത്തി….. തനിക്ക് വേദനിക്കുന്നുണ്ടോ ഇല്ലയോ എന്നുപോലും അയാൾ ചിന്തിക്കുന്നില്ല….. പലപ്പോഴും ശവം പോലെ കിടന്നുകൊടുത്തു…. അയാളുടെ സുഖം തീരുമ്പോൾ മാറികിടന്നുറങ്ങുന്നു….. നാട്ടുകാരെ ബോധിപ്പിക്കാൻ രണ്ടു മക്കൾ……

സഹികെട്ട് അവളൊരിക്കൽ ചോദിച്ചു

നിങ്ങൾക്ക് ഇതിനു മാത്രം മതിയോ എന്നേ…..??

അയാൾക്ക് ഉത്തരമുണ്ടായില്ല… അയാൾ മിണ്ടാതെ തിരിഞ്ഞു കിടന്നു….

സന്തോഷ്‌….. നാട്ടുകാരുടെ ഇടയിൽ മാന്യൻ…. കുട്ടികളെയും ഭാര്യയെയും പൊന്നുപോലെ നോക്കുന്ന ആൾ….. അവർക്കൊരു കുറവും വരുത്തുന്നില്ല….. ആഹാ എന്തൊരു മാന്യൻ…… അവൻ കേൾക്കെ അവൾ പറഞ്ഞു….

അതേടി…. ഞാൻ നിനക്കും കുഞ്ഞുങ്ങൾക്കും എന്തേലും കുറവ് വരുത്തുന്നുണ്ടോ…..?? ഇല്ലല്ലോ….

ഞങ്ങൾക്ക് വേണ്ടി കുറെ പണം മുടക്കുന്നതാണോ നിങ്ങൾ പറയുന്ന കുറവെന്ന വാക്കിന്റെ അർഥം…..??? എവിടേലും പോയാൽ ഞാൻ നിങ്ങളുടെ കൈ പിടിച്ചാൽ എന്നേ വഴക്ക് പറയും…. നാലാള് കൂടുന്ന സ്ഥലത്ത്‌ നമ്മൾ ഭാര്യ ഭർത്താവാണോ…..??? നിങ്ങളെന്നെ ചേർത്ത് നിർത്തിയിട്ടുണ്ടോ….???

എനിക്കീ നാട്ടിൽ ഒരു നിലയും വിലയുമുണ്ട്…. അതു കളയാൻ ഞാൻ തയ്യാറല്ല…..

എന്താണ് നിങ്ങളുടെ നിലയും വിലയും…..?? സന്തോഷെന്ന് പറയുന്ന വ്യക്തി നാട്ടുകാരുടെ മുൻപിൽ മാന്യൻ….. പകൽ മാന്യൻ…. ഇരുട്ട് വീണാൽ യഥാർഥ സ്വഭാവം….. അതെനിക്ക് മാത്രമേ അറിയൂ….. എന്നെപോലെ പല പെണ്ണുങ്ങളും എല്ലാം സഹിക്കുന്നു…. ഞങ്ങളൊന്നു വിചാരിച്ചാൽ മതി നിന്നെയൊക്കെ പോലുള്ള പകൽ മാന്യന്മാരുടെ മുഖമൂടി കീറാൻ……

ഭാര്യയെന്ന് പറഞ്ഞാൽ ഭർത്താവിന് കിടന്നുകൊടുക്കേണ്ടവളാണ്….. ഞങ്ങൾ ജോലിക്ക് പോയി നിന്നെയും പിള്ളേരെയും കഷ്ടപ്പെട്ട് നോക്കുന്നില്ലേ…

നിങ്ങളെന്നെ ജോലിക്ക് വിടുന്നുണ്ടോ…..?? ഞാൻ ജോലിക്ക് പോയാൽ ഏതേലും അവനോട് കമ്പനിയാകുമെന്ന പേടിയല്ലേ നിങ്ങൾക്ക്… നിങ്ങൾ പെർഫെക്റ്റാണെകിൽ ഞാനെന്തിനാണ് മറ്റൊരാളെ നോക്കുന്നത്….നിങ്ങൾ നിങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒരു യന്ത്രം മാത്രമാണ് ഞങ്ങൾ…നിങ്ങളെപ്പോലുള്ള പകൽ മാന്യന്മാർക്ക് കാ മം തീർക്കാൻ വേണ്ടി മാത്രമുള്ള യന്ത്രം …

എന്ന് ഞാൻ പറഞ്ഞില്ല….. നീ ആവശ്യമില്ലാത്തതു ചിന്തിക്കേണ്ട…..

ഞാൻ ചിന്തിച്ചതല്ല… ഇത്രേം വർഷംകൊണ്ട് നിങ്ങളെ മനസിലാക്കിപറയുന്നതാണ്… കുട്ടികളെയും ഭർത്താവിനെയും ഇട്ട് കാമുകന്റെ കൂടെ ഒളിച്ചോടുന്ന പെണ്ണുങ്ങൾ,,,, അവൾ കാ മം കേറി പോകുന്നതാണല്ലേ…..?? അവളുടെ ഭർത്താവെന്ന് പറയുന്ന മാന്യൻ പുണ്യാളൻ…… പഴി മുഴുവൻ ആ പെണ്ണിന്റെ മുകളിൽ വച്ചുകെട്ടും….

അവൾക്കെന്തിന്റെ കേടാരുന്നു…. അവനവളെ പൊന്നുപോലല്ലേ നോക്കിയത്…. ആ കുട്ടികളെ ഇട്ടിട്ട് പോകാൻ അക്കാൾക്കെങ്ങനെ മനസുവന്നു….. അവൾക്ക് കാമം കേറി പോയതാണ്….. അവളൊരു അമ്മയാണോ…. എന്നൊക്കെയുള്ള നാട്ടുകാരുടെ പഴികൾ ആ പെണ്ണിനെ കുറ്റക്കാരിയാക്കും…. യഥാർത്ഥത്തിൽ അവന്റെയും അവളുടെയും ജീവിതത്തിൽ നടന്നത് ആരും അറിയില്ല…. ഭർത്താവ് വേണ്ട രീതിയിൽ ഭാര്യയെ നോക്കിയിരുന്നെങ്കിൽ ഒരിക്കലും ഒരു ഭാര്യയും കാമുകനെ കണ്ടെത്തില്ല…… പെണ്ണല്ല കുറ്റക്കാരി…. നിന്നെപോലുള്ള പകൽ മാന്യമാരാണ്…..

മതി… നിർത്തിക്കൊ നിന്റെ ഉപദേശം…..

നിർത്താം…. കാരണം നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല….. ഇനി നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിക്കോ… എന്റെ ശരീരത്തിൽ നിങ്ങളിനി തൊടില്ല….. കാ മം തീർക്കാൻ വേറെ പെണ്ണിനെ നോക്കിക്കോളൂ….ഇനി ഞാനൊരുത്തനെ കണ്ടെത്തി യെങ്കിൽ,,അവന്റെ കൂടെ പോയെങ്കിൽ,, നാട്ടുകാരായ മഹാന്മാരുടെ മുൻപിൽ നിങ്ങളെന്ന മഹാനെ വലിച്ചു കീറിയിട്ടേ പോകു…..

ആ ഞാൻ നോക്കിക്കോളാം… ഇനി ഞാൻ തൊടില്ല നിന്റെ ശരീരത്തിൽ….

ശരി…. ഞാനും നോക്കട്ടെ മറ്റൊരുവനെ….. നിങ്ങളെ പോലുള്ള പകൽ മാന്യനല്ലാത്തവനെ…..

അത്രയും പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് നടന്നു….

Nb : കുട്ടികളെയും ഭർത്താവിനെയും ഇട്ടിട്ട് കാമുകന്റെ കൂടെ പോകുന്ന പെണ്ണുങ്ങളെല്ലാം കുറ്റക്കാരികളല്ല… അവർക്ക് പറയാനുള്ളത് നാട്ടുകാരെന്ന് പറയുന്ന പുണ്യാളന്മാർ കേൾക്കാൻ തയ്യാറല്ല… എല്ലാം ആ പെണ്ണിന്റെ കുറ്റം മാത്രം…. ഭർത്താവിനെയും കുഞ്ഞിനേയും ഇട്ടിട്ട് പോകാത്ത ഒരുപാട് പെണ്ണുങ്ങൾ ജീവിക്കുന്നുണ്ട്… എല്ലാം സഹിച്ചിട്ടായാലും…..

പെണ്ണിനെ മാത്രം കുറ്റം പറയേണ്ട…. ഒരു പെണ്ണ് പോയെങ്കിൽ ആ ഭർത്താവെന്ന് പറയുന്നവന്റെ യഥാർത്ഥ സ്വഭാവം കൊണ്ട് മാത്രമാണ്…. നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ മാന്യനെന്ന ആ ഭർത്താവിന്റെ യഥാർഥ സ്വഭാവംകൊണ്ട് മാത്രം……

ഭാര്യക്കല്ലേ അറിയൂ ഭർത്താവിന്റെ യഥാർഥ സ്വഭാവം….

നന്ദി…