എഴുത്ത്:-സൽമാൻ സാലി
” ആ മോളേ ഞാൻ ഉമ്മാനോട് പറയാം പൈസ തരാൻ നീ നിനക്ക് ഇഷ്ട്ടപെട്ടത് വാങ്ങിച്ചോ ..!
” ഇനി പുതിയ ഫോൺ കിട്ടിയിട്ട് പഠിപ്പ് ഉഴപ്പരുത് കേട്ടോ … ” എന്നാ ശരി മോൾ ഫോൺ വെച്ചോ ..!!
നാസർക്ക് ഫോൺ വെച്ച് തിരിഞ്ഞു നിന്നപ്പോഴാണ് അടുത്ത് മുജീബ് നിക്കുന്നത് കാണുന്നത് ..
” ഹാ മുജിയോ .. ഇയ്യെപ്പാടാ വന്നേ ..?
” കുറച് നേരായി ഇങ്ങള് മോളോട് സംസാരിക്കുന്നത് കണ്ടപ്പോ അത് കഴിയട്ടെ എന്ന് കരുതി .. എന്താണ് മോൾക് പുതിയ ഫോൺ വാങ്ങിക്കുന്ന കാര്യമൊക്കെ പറയുന്നത് കേട്ടല്ലോ ..?
” ഹാ .. മോൾ കുറച്ചായി പറയുന്നു അവളുടെ ഫോൺ ഒന്ന് മാറ്റാൻ .. ഇപ്പൊ അത് കേട് വന്നുന്ന് പറഞ്ഞു അതാ ..
” അല്ല നാസർക്കാ ഓളെ കെട്ടിക്കാനായില്ലേ .. പുതിയാപ്പിള നോക്കുന്നുണ്ടോ ..?
” ഇയ്യെന്ത് വർത്താനം ആണ് മുജിയെ പറയുന്നേ .. ഓള് ബി.ഫാമിന് ചേർന്നിട്ട് ഒരു കൊല്ലം അല്ലെ ആയുള്ളൂ .. ഓള് പഠിച്ചു ഒരു ജോലിയൊക്കെ വാങ്ങിക്കട്ടെ എന്നിട്ട് ഓൾക് സമയം ആവുമ്പോൾ ഓള് പറയും അന്നേരം കെട്ടിച്ചാൽ പോരെ ..
” അല്ല നാസർക്കാ ഇപ്പോഴത്തെ കാലം അല്ലെ പെങ്കുട്യോളെ തോന്നിയപോലെ വിട്ടാൽ അവർ കൈവിട്ട് പോകും അതുകൊണ്ട് പറഞ്ഞതാ ..
” മുജിയെ .. നമ്മുടെ കുട്യോള് ഒരു പട്ടം പോലെ ആവണം .. അവർ അവരുടെ സ്വപ്നങ്ങൾ തേടി ഉയരത്തിലേക്ക് പാറക്കെട്ടെടാ .. ആ പട്ടത്തിന്റെ നൂൽ ഞമ്മളെ കയ്യിൽ ഭദ്രമായിരിക്കണം എന്ന് മാത്രം .. നൂൽ അതികം ലൂസാക്കനും പാടില്ല അതികം ടൈറ്റ് ആക്കാനും പാടില്ല .. എന്നാലോ ആ പാട്ടത്തിന് തോന്നരുത് അവരെ ഞമ്മൾ പിടിച്ചു വെച്ചേക്കുവാണെന്ന് .. അവർ എങ്ങും പോവില്ല …
” ഉം ഇങ്ങളോട് തർക്കിക്കാൻ ഞാനില്ല .. അല്ലേലും കല്യാണം കഴിപ്പിച്ചു വിടുന്ന പെണ്ണിനെ പഠിപ്പിച്ചു ജോലിയാക്കിയിട്ട് അവർ ഇങ്ങളെ നോക്കുമോ ..
” മുജിയെ .. ഞാൻ ന്റെ മോൾക് ഒരു ജോലി വേണം എന്ന് പറയുന്നത് അവസാനം എന്നെ നോക്കാനല്ല .. കല്യാണം കഴിപ്പിച്ചാലും ഓൾക് സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു കെല്പ്പ് ഉണ്ടാവണം .. എപ്പോഴും ഞമ്മള് ജീവിച്ചിരിപ്പുണ്ടാവില്ലല്ലോ അതിനൊരു ജോലി അത്യാവശ്യമാണ് ..
” ഇയ്യ് പത്രത്തിലൊക്കെ കാണുന്നില്ലേ ഓരോരൊ വാർത്തകൾ ആത്മഹത്യയും മറ്റുമൊക്കെ .. അത് എന്താന്നാ ഇയ്യ് കരുതുന്നത് .. അവർ എന്നും മറ്റുള്ളവരെ ആശ്രയിക്കുന്നവർ ആവും അതുകൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങൾ അവർ ഉള്ളിൽ ഒതുക്കി കഴിയും അവസാനം സഹികെട്ട് ഇങ്ങനത്തെ ഓരോന്ന് കാട്ടികൂട്ടും ..
ഞമ്മളെ പെങ്കുട്യോൾക്ക് ഒരു തൊഴിൽ വേണം .. എന്നും ഭർത്താവിനെയും ബാപ്പയെയും ആശ്രയിച്ചു ജീവിക്കാനുള്ളതാണ് ഈ പെങ്കുട്യോൾ എന്ന് ആരാ പറഞ്ഞെ ..
ഇരുപത്തൊന്ന് വയസല്ല പെങ്കുട്യോളുടെ കല്യാണ പ്രായം ഇരുപത്തിയഞ്ച് ആകിയലും ഒരു കൊഴപ്പവുമില്ല .. അവർ പഠിച്ചു ഒരു ജോലിയൊക്കെ വാങ്ങി അത് ആസ്വദിച്ചിട്ടൊക്കെ മതിയെടാ കല്യാണം .. അല്ലാതെ പതിനെട്ട് തികഞ്ഞ അന്ന് പിടിച്ചു കെട്ടിച്ചു വിട്ട് അടുത്ത വർഷം പ്രസവവും കഴിഞ്ഞാൽ പിന്നെ അവരുടെ ജീവിതം ഒന്ന് മര്യാദക്ക് ഉറങ്ങാൻ പോലും സമയം കാണില്ല …
” ന്റെ നാസർക്കാ ഞാൻ പോണ് .. ഇങ്ങളോട് ഇതൊക്കെ പറയാൻ നിന്ന എന്നെ പറഞ്ഞാൽ മതി .. എനിക്ക് ഏതായാലും ആങ്കുട്യോളാ ..
” ഉം എന്നാ ഇയ്യ് പോയ്ക്കോ എനിക്ക് ജോലി ഉണ്ട് …
സൽമാൻ ..
നമ്മുടെ പെണ്മക്കൾ പഠിച്ചു ഒരു ജോലിയൊക്കെ വാങ്ങുന്നത് വരെ കല്യാണം എന്ന് പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കാം ..