എഴുത്ത്:-ബഷീർ ബച്ചി
രാവിലെ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു മൊബൈലിൽ നോക്കിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു.. ഇന്നലെ ന്യൂഇയർ ആഘോഷിച്ച കെട്ട് ഇത് വരെ വീട്ടിട്ടില്ലെന്ന് തോന്നുന്നു തലയ്ക്കു വല്ലാത്ത കനം. ആകെയൊരു മന്ദത.. മെല്ലെ എഴുന്നേറ്റിരുന്നു. വീട്ടിൽ ഒച്ചയനക്കങ്ങൾ ഒന്നും കേൾക്കാനില്ല. ആകെയൊരു നിശബ്ദത…
ഉമ്മ പെങ്ങളുടെ മൂന്നാമത്തെ പ്രസവം കഴിഞ്ഞത് കൊണ്ട് അവളുടെ വീട്ടിലാണ് ഇനി ഒരു മാസം കഴിഞ്ഞേ വരൂ..
ഇന്നലെ ഞാൻ കുറച്ചു ഓവർ ആയിപോയെന്ന് തോന്നുന്നു. എന്തൊക്കെ ആയിരുന്നു അവളോട് പറഞ്ഞിരുന്നത്.. ഒന്നും ഓർമയില്ല.. അസ്വസ്ഥയോടെ തലക്കുടഞ്ഞുകൊണ്ട് എഴുന്നേറ്റു. അവളെ എങ്ങനെ ഫേസ് ചെയ്യും. വല്ലാത്ത കുറ്റബോധം തോന്നുന്നു. മെല്ലെ പുറത്തിറങ്ങി അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ആരുമില്ല. വാതിൽ കുറ്റിയിട്ടിരിക്കുന്നു. പരിഭ്രാന്തിയോടെ വാതിൽ തുറന്നു പുറത്തിറങ്ങി വീട് മൊത്തം ചുറ്റി നടന്നിട്ടും ആരെയും കണ്ടില്ല ആമിയും കുഞ്ഞും അവർ എങ്ങോട്ട് പോയി.. വേഗം അവളുടെ മൊബൈലിലേക്ക് വിളിച്ചു നോക്കിയെങ്കിലും അതും സ്വിച്ച് ഓഫ്. ശരീരം ആകെ ഒരു തളർച്ച വ്യാപിക്കുന്ന പോലെ അവൻ നിലത്തേക്കിരുന്നു. കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു.. പെട്ടന്ന് അവൻ എഴുന്നേറ്റു റൂമിൽ കേറി ഒരു ഷർട്ട് എടുത്തിട്ട് ബൈക്കിന്റ കീ എടുക്കാൻ നേരം അതിന്റെ അടിയിലൊരു കടലാസ് കഷ്ണം മടക്കി വെച്ചിരിക്കുന്നത് കണ്ടത്.. വേഗം അതെടുത്തു നിവർത്തി വായിച്ചു.
ഞാൻ ഒഴിഞ്ഞു തരുന്നു.
ഇനിയന്റെയും മോളുടെയും ശല്യം ഉണ്ടാവില്ല.
വായിച്ചു തീർന്നതും അവൻ വേഗം ഓടി പുറത്തേക്കിറങ്ങി. ബന്ധു വീടുകളിലേക്ക് വിളിച്ചു അന്വേഷിച്ചു. എവിടെയും അവൾ എത്തിയിട്ടില്ല.. പോലീസ് സ്റ്റേഷനിലേക്ക് പോയാലോ.. പരിഭ്രാന്തിയോടെ ഞാൻ ബൈക്ക് എടുത്തു പുറത്തേക്ക് ഇറങ്ങി.
സ്വന്തമായി ഞാനല്ലാതെ അവൾക്ക് മാറ്റാരുമില്ലന്ന് ഓർത്തില്ല
അവൾ വല്ല കടുംകൈ ചെയ്യാതിരുന്നാൽ മതിയാരുന്നു..
പടച്ചോനെ പൊറുക്കണേ എന്നോട്അ വൾക് അങ്ങനെ ഒരു ചിന്ത വരുത്തല്ലേ.. മന മുരുകി പ്രാർത്ഥിച്ചു കൊണ്ട് ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷന്റെ മുമ്പിൽ എത്തിയപ്പോൾ ആണ് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി ജിൻസിയെ ഓർമ വന്നത്. ഇവിടുന്ന് 8കിലോമീറ്റർ ദൂരമുണ്ട്ആ ദ്യം അവിടെ പോയി നോക്കാം വേഗം അവളുടെ വീട്ടിലേക്ക് വിട്ടു വീടിന്റെ മുമ്പിൽ ആരെയും കാണാനില്ല.കോളിംഗ് ബെല്ലടിച്ചു. ഡോർ തുറക്കുന്ന ശബ്ദം.
ജിൻസി. എന്താ ബച്ചി ഇവിടെ.. ആമി വന്നിരുന്നോ ഇവിടെ… ഇല്ല.. എന്ത് പറ്റി അവൾ പറഞ്ഞത് കേട്ട് നിരാശയോടെ പരീക്ഷണനായി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു ഉമ്മറപ്പടിയിലേക്ക്ഇ രുന്നു..എന്താടാ എന്താ കാര്യം. അവൾ ചോദിച്ചു..അവളെ കാണാനില്ല…എനിക്കെന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല..അവളും മോളുമില്ലാതെ ഞാൻ എങ്ങനെ.. എനിക്ക് പറ്റില്ല…എന്റെ തെറ്റാ.. പറഞ്ഞതും ഞാൻ കരഞ്ഞു പോയിരുന്നു.
ജിൻസി ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു.പെട്ടന്ന് ആമി ഓടി പുറത്തേക്ക് ഇറങ്ങി വന്നു. എന്നെ വട്ടം കെട്ടിപിടിച്ചു ഞാൻ ഒരു നിമിഷം പകച്ചു അവളുടെ മുഖത്തേക്ക് നോക്കി പിന്നെ അവളെ ചേർത്ത് പിടിച്ചു മുഖമാകെ ചുംബങ്ങൾ കൊണ്ട് മൂടി..
മാപ്പ്,. അവൾ എന്റെ മുഖം പൊത്തി.
ജിൻസി വേഗം അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു പുറകിലേക്ക് മാറ്റി.. അവന്റ കണ്ണീർ കണ്ടപ്പോഴേക്കും നിന്റെ മനസ് അലിഞ്ഞല്ലേ.. ഇതാണോ നിന്റെ മനസുറപ്പ്. ദേഷ്യത്തോടെ ജിൻസി അവളെ നോക്കി. ആമി മല്ലേ തലതാഴ്ത്തി. ഞാനാ പറഞ്ഞത് അവളോട് ഇങ്ങോട്ട് വരാൻ.. നിന്റെ ഇടക്കുള്ള മ ദ്യപാനം അത് കഴിഞ്ഞു വന്നു വീട്ടിൽ വന്നു എന്താണ് പറയുന്നത് നിനക്ക് ഓർമ്മയുണ്ടോ.. ഇന്നലെ നീ അവളോട് ഇറങ്ങി പോകാൻ പറഞ്ഞു.കേട്ടാൽ അറക്കുന്ന തെറി വിളിച്ചു.അവൾക്ക് ആരുമില്ലെന്നുള്ള ധൈര്യം കൊണ്ടല്ലേ നിന്റെ ഈ ആക്രോശം.. ഇനി അത് നടക്കില്ല. ഇവൾക്ക് ഞാനുണ്ട്. ഞാൻ ഒരു ജോലി ശരിയാക്കി കൊടുക്കും ഇവൾക്ക്… ഇനി ഇവൾ എങ്ങനെ എങ്കിലും ജീവിച്ചോളും..
ഞാൻ ഒന്നും മിണ്ടാതെ കുറെ സമയം അവിടെ ഇരുന്നു. മനസ് ഒരു ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. ഇനി ഒരിക്കലും മ ദ്യപിക്കില്ല. അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഞാനില്ലാതെ അവൾക്കും.. ഈ മ ദ്യപാനം എന്ന് തുടങ്ങിയോ അന്ന് മുതൽ ഞാനൊരു വൃത്തികെട്ട മനുഷ്യനായിരിക്കുന്നു എന്ന് വേദനയോടെ ഓർത്തു. ഞാൻ ആമിയെ നോക്കി. അവൾ തല താഴ്ത്തി നിൽക്കുകയാണ്.. ഞാൻ അവളുടെ അടുത്ത് വന്നു അവളുടെ തലയിൽ കൈവെച്ചു ഈശ്വര നാമത്തിൽ സത്യം ചെയ്തു. ഇനിയൊരിക്കലും കു ടിക്കില്ലന്ന്. നീയും മോളും ഇല്ലാതെ എനിക്ക് പറ്റില്ലടീ..
ഞാനവളെ വട്ടം ചേർത്ത് പിടിച്ചു.
ജിൻസിയുടെ ദേഷ്യം അപ്പോഴും കുറഞ്ഞിട്ടില്ലായിരുന്നു.
ഞാൻ ആയിരുന്നെങ്കിൽ മുട്ടുകാല് വെച്ച് അടിനാഭിക്ക് തൊഴിച്ചേനെ.. ഇവൾ അത്രക്കും പാവമായി പോയി.. നിന്റെ തെ റി വിളി ഒക്കെ കേട്ട് കരയാനല്ലേ
അവൾക്കറിയൂ.. നീ എന്ത് തീരുമാനിച്ചു ആമി.. ജിൻസി അവളോട് ചോദിച്ചു. സത്യം ചെയ്തത് കൊണ്ട് ഞാൻ ബച്ചിയുടെ കൂടെ.. മുഴുമിപ്പിക്കാതെ അവൾ തല താഴ്ത്തി.
ഇത്രേ ഒള്ളു ഇവൾ. ഇനി വെയ്യെന്ന് പറഞ്ഞു ഓടി വന്നതാ ഇവൾ നിന്റെ കണ്ണീരു കണ്ടതോടെ അവളുടെ മനസലിഞ്ഞു. ഈ പാവത്തിനെ ആണല്ലോ നീ ദ്രോഹിക്കുന്നത്. ഇവൾ പൊറുത്താലും പടച്ചോൻ ഇത് കാണുന്നുണ്ടെന്ന് ഓർമിച്ചോ..
ജിൻസി അതും പറഞ്ഞു അകത്തേക്ക് പോയി.. ആമി ഉറങ്ങി കിടന്ന മോളെയും എടുത്തു എന്റെ കൂടെയിറങ്ങി. ജിൻസി അവളെ നോക്കി ഒന്ന് കണ്ണിറുക്കിയത് ഞാൻ കണ്ടില്ല
അന്ന് രാത്രി എന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞു.
ജിൻസി പറഞ്ഞത് അനുസരിച്ച ഇങ്ങനെയൊക്കെ ചെയ്തത് എന്ന്.
അത് നന്നായി.. എന്റെ കണ്ണ് തുറപ്പിച്ചല്ലോ നീ..
ബച്ചി ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ.. എന്നിട്ടല്ലേ എന്നോട് ഇങ്ങനെയൊക്കെ.. അവൾ ഒരേങ്ങലോടെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. ഇനിയുണ്ടാവില്ല സത്യം ഞാൻ നിറക്കണ്ണുകളോടെ അവളുടെ മുഖം ചുംബനം കൊണ്ട് പൊതിഞ്ഞു..
പിന്നീട് ഒരിക്കലും ഞാൻ മ ദ്യപിച്ചിട്ടില്ല.. അവളുടെ കണ്ണ് നിറക്കുന്ന ഒന്നും ചെയ്തിട്ടില്ല..
(കൂടെയുള്ളൊരു സുഹൃത്തിന്റെ അനുഭവം സ്വന്തം കാഴ്ചപ്പാടിൽ എഴുതിയതാണ്..)
മ ദ്യപാനം ആരോഗ്യത്തിനും കുടുംബ ജീവിതത്തിനും ഹാനികരം..