മുട്ടിയപ്പോൾ
രചന :സുരഭില സുബി
രണ്ടുവർഷം മുമ്പാണ് ആ സംഭവം.. ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിൽ പട്ടണത്തിലെ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു..
സുന്ദരിയും സുശീലയും സുകുമാരിയുമായ പെൺകുട്ടി എന്റെ മുന്നിലൂടെ കടന്നുപോകുന്നു…
മകളെ വല്ലതും തായോ..
എന്നും പറഞ്ഞു ഒരു ഭിക്ഷ എടുക്കുന്ന അമ്മച്ചി അവളുടെ സമീപം ചെന്നു.
ചില്ലറ ഒന്നുമില്ല.. ഗൂഗിൾ പേ ഉണ്ടോ.
ഇല്ല മോളെ കാശു കൈയിൽ ഉണ്ടേൽ താ…
അവർ ദയനീയമായി അവളെ നോക്കി..
എന്റെ കയ്യിൽ ഒന്നുമില്ല…. ഈ നൂറ്റാണ്ടിലും ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടോ… ഇപ്പോ ഒക്കെ ഇതിനകത്താ…
അവൾ കയ്യിലുള്ള ഫോൺ അഹങ്കാരത്തോടെ അവരെ നീട്ടി കാണിച്ചു പരിഹസിച്ച് ക്യാറ്റ് വാക്ക് ചെയ്തു കടന്നുപോയി.
എന്റെ ബസ് വരാൻ ഇനിയും കുറച്ചു സമയം ബാക്കിയുണ്ട്.
എനിക്ക് മൂത്രശങ്ക തോന്നി ഇവിടെ എത്തിയാൽ എന്നും പതിവുള്ളതാണ്.. ഞാൻ അതേ ബസ്റ്റാൻഡിൽ ഉള്ള കംഫർട്ട് സ്റ്റേഷനിൽ പോയി രണ്ടു രൂപ കൊടുത്തു മൂത്രമൊഴിച്ച് തിരിച്ചു വരുമ്പോൾ അവിടുത്തെ ക്യാഷ് കളക്ടറുമായി ആരോ ഒരു കശപിശ..
അപ്പോഴാണ് മനസ്സിലായത് ആ പെൺകുട്ടിയാണ്..
ഇതെന്തൊരു നാടാണ് സർക്കാർ വക ഫ്രീയായിട്ട് ലഭിക്കേണ്ട സംവിധാന ങ്ങളൊക്കെ കാശു കൊടുക്കണം.ഇനി കാശു കൊടുക്കാൻ ശ്രമിച്ചാലോ അതൊട്ട് വാങ്ങിക്കാനുള്ള സംവിധാനവുമില്ല..
ധാർമിക രോഷത്തോടെയുള്ള അവളുടെ ഒച്ച ഉയർന്നു..
എന്താ പ്രശ്നം.
ഞാൻ ഇടപെട്ടു..
ചേട്ടാ ഈ പെൺകുട്ടിക്കാണെങ്കിൽ ഒന്നിനും രണ്ടിനും പോകണം ഇവിടെ ഗൂഗിൾപേ ഇല്ല എന്ന് ഞാൻ പറഞ്ഞു..ഒരു മുക്കാ കാശിന്റെ അണപോലും കൊണ്ടുവരാതെ വീട്ടിൽ നിന്നും ഒരു ഫോണുമായി ഇറങ്ങിയിരിക്കുകയാണ്..
ഗൂഗിൾ പേയെ അതിര് കവിഞ്ഞു വിശ്വസിച്ച ഇവൾ പെട്ടത് തന്നെ…ഓ ഇവിടെ ഗൂഗിൾ പേ ഇല്ലല്ലോ
ഞാൻ ഓർത്തു..
അതെ ചില്ലറ കാശ് തന്നെ വേണം. ഫ്രീ ആയിട്ടൊന്നും ആരെയും കയറ്റില്ല.
അയാളും വാശി പിടിച്ചു..
അയാളുടെ പിടിവാശി കണ്ടു ഗത്യന്തരമില്ലാതെ പെൺകുട്ടി എന്റെ നേരെ തിരിഞ്ഞു
ചേട്ടാ എനിക്ക് മൂത്രം ഒഴിക്കാൻ മുട്ടിയിട്ട് വയ്യ ഒരു നാലു രൂപ തരുമോ..?
അവൾ എന്റെ നേരെ കൈ നീട്ടി യാചിച്ചു..
ഓ അതിനെന്താ…
ഞാനവൾക്ക് വേണ്ടുന്ന കാശ് അയാളെ ഏൽപ്പിച്ചു..
കുട്ടി പോയി കാര്യം സാധിച്ചു കൊള്ളൂ..
ഞാൻ നടന്നു നീങ്ങി..
അങ്ങനെ പോകാൻ വരട്ടെ അവിടെ നിൽക്കൂ..
ഫോൺ നമ്പർ തരൂ ഞാൻ ക്യാഷ് ഇട്ടു തരാം…
ഓ അതൊന്നും വേണ്ടന്നെ..
അങ്ങനെ പറഞ്ഞാൽ എങ്ങനെ… കാശ് വാങ്ങിക്കോ..ചേട്ടാ നമ്പർ താ…
അയ്യോ വേണ്ട കുട്ടി….
അതെന്താ ഞാൻ ഇയാളുടെ ചെലവിൽ വേണോ മൂiത്രമൊഴിക്കുന്നതും തൂiറുന്നതും..
പെട്ടെന്ന് അവളുടെ ഭാവം മാറി സ്വരം കനത്തു…..
അയ്യോ ഭയങ്കരം സാധനമാ… നാക്കിന് ലൈസൻസ് ഇല്ല..
ഞാൻ മനസ്സിൽ ഓർത്തു…
അങ്ങനെ എന്റെ നമ്പർ പറഞ്ഞു കൊടുത്തു..
അവളത് സേവ് ചെയ്തു..
ഏതായാലും കാര്യം സാധിച്ചിട്ട് ക്യാഷ് ഇട്ട് തരാം..
ടോയിലറ്റിന്റെ ഡോർ തുറന്നു അവൾ അത് പറഞ്ഞു ചിരിച്ച അകത്തുകയറി..
ഇത് എന്തോന്ന്… അവതാർ…
ആ ഫോൺ നമ്പർ കൈമാറൽ അങ്ങനെ ഒരു ചെറിയ പ്രണയമായി വളർന്നു… കണക്കാണെ വലിയ പ്രണയമായി…
ഒടുവിൽ വിവാഹത്തിൽ കലശിച്ചു..
അന്നത്തെ ടോയ്ലെറ്റ് ഇഷ്യൂ കാരണം ജോലിക്ക് പോകുമ്പോൾ എപ്പോഴും ബാഗിൽ കുറച്ച് ചില്ലറകൾ സൂക്ഷിച്ചുവയ്ക്കാൻ മറക്കാറില്ല…
ഇന്നവൾ ഒരു കുഞ്ഞിന്റെ അമ്മയായി പ്രസവിച്ചു കിടക്കുകയാണ്…
ഇപ്പോഴും പ്രണയം വന്ന വഴിയൊക്കെ ഓർമ്മയിൽ വരുമ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചു പോകാറുണ്ട്….