അവർ ഇടക്കൊക്കെ വരാറുള്ള സ്ഥലമായത് കൊണ്ടാവാം .. അവരോടു തിരക്കിയപ്പോൾ അറിഞ്ഞത് അവിടെ താമസിക്കുന്നതു ഒരു പെണ്ണാണ് , ഒരു വെ ട ക്ക് കേസ് കെട്ടാണത്രെ…….

_lowlight _upscale

അവൾ

രചന: Vijitha Ravi

പാറകെട്ടുകൾക്കു മീതെ ഷീറ്റ് കൊണ്ട് മേൽക്കൂര മറച്ചു കെട്ടിയ ഒരു പുര .ഒരു തുണ്ട് തുണി കൊണ്ടു നാണം മറക്കുവാൻ കഷ്ടപെടുന്ന പെണ്ണിനെ പോലെ,

അങ്ങോട്ടോ ഇങ്ങോട്ടോ തെന്നി മാറി കൊണ്ട് നാലു ചുമരുകൾ മറച്ചു കൊണ്ട് നിൽക്കുന്ന ധാർപ്പായയും കാറ്റത്തു ആടി കളിക്കുന്നു ..

കാറ്റൊന്നു അറിഞ്ഞു വീശിയാൽ ആ കൂരയുടെ ന ഗ്ന ത പുറത്തു വരുo..

ഒരിക്കൽ ഞാനും എന്റെ കൂട്ടുകാരും കൂടി ഒന്നു കൂടാൻ കയറിയതാണ് ആ പാറകെട്ടിന് മുകളിലേക്ക് … കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു തന്നതാണ് ഈ സ്ഥലം ..അവൻ ഇടക്ക് വരാറുണ്ടത്രെ ..

പാറകെട്ടിന് മുകളിൽ നിന്നു നോക്കിയാൽ നഗര വീഥിയെ ആവോളം ആസ്വദിക്കുവാൻ കഴിയും ,നല്ല കാറ്റും കൊണ്ട് ഒരു നാടൻ പാട്ടും പാടി അങ്ങനെ ഇരിക്കാo ,കൂട്ടിനു ഗൾഫിൽ നിന്നും കൊണ്ടു വന്ന രണ്ടു കുപ്പി ക ള്ളും … .

അങ്ങനെ കൂട്ടരുമൊത്ത് ആ പാറക്കെട്ടിൽ കയറിയപ്പോളാണ് ആ പുര ഞാൻ കാണുന്നത് .. നാട്ടിൽ വന്നിട്ട് കുറച്ചു ദിവസം മാത്രമേയായിട്ടുള്ളു ,

അതുകൊണ്ട് തന്നെ നാട്ടിലെ മാറ്റങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല .. അല്ലെങ്കിൽ തന്നെ ഇവിടെ നമ്മൾ കാണാതെ പോകുന്ന എന്തൊക്കെയുണ്ട് ..

സ്വന്തം കാലിന്റെ ചുവട്ടിൽ നടക്കുന്ന കാര്യങ്ങൾ പോലും നമ്മൾ അറിയാതെ പോകുന്നു .. എന്നിട്ടല്ലേ എത്രയോ ദൂരെ കിടക്കുന്ന ഈ പാറക്കെട്ടിലെ ഈ വീട് ..

അവിടെ ആരെങ്കിലുമുണ്ടോ എന്നറിയാൻ വലിയ ആകാംഷയായിരുന്നു എനിക്ക് ..കൂടെ വന്നവരിൽ ചിലർക്കു ആ വീടുമായി അടുപ്പമുണ്ട് ..

അവർ ഇടക്കൊക്കെ വരാറുള്ള സ്ഥലമായത് കൊണ്ടാവാം .. അവരോടു തിരക്കിയപ്പോൾ അറിഞ്ഞത് അവിടെ താമസിക്കുന്നതു ഒരു പെണ്ണാണ് , ഒരു വെ ട ക്ക് കേസ് കെട്ടാണത്രെ ..

അതുകൊണ്ട് തന്നെ അവർ കൂടുതലായി ഒന്നും അന്വേഷിക്കാൻ നിന്നില്ല എന്നറിയാൻ കഴിഞ്ഞു .

എന്നാലും എനിക്ക് ആ മറുപടികൾ ഒന്നും ദഹിചില്ല.. അവർക്ക് വേറെ ആരുമില്ലേ ?

അവർ എങ്ങനെ ഇവിടെ ഒറ്റക് കഴിയുന്നു? അതോ ഇനി വേറെ കഥകള് എന്തെങ്കിലുമുണ്ടാവോ അവരെ പറ്റി..?

ഓരോ ചോദ്യങ്ങൾ മനസ്സിൽ ചോദിച്ചു കൊണ്ടിരുന്നു ഞാൻ …

പക്ഷെ , അറിയാനുള്ളതു നല്ല കാര്യങ്ങൾ ആവില്ല എന്ന് തോന്നി .. അല്ലെങ്കിലും ഇങ്ങനെയൊരു സ്ഥലത്തു ഒറ്റക് താമസിക്കണമെങ്കിൽ അവൾ ചിലപ്പോൾ അങ്ങനെയുള്ള സ്ത്രീ ആയിരിക്കും ..

അതാവാം ആ പുരയും ഇങ്ങനെ .. ഒന്നു കാണാനമെന്നു ഉണ്ടായിരുന്നു, പക്ഷെ ഉള്ളിൽ ഒരു പേടി .. ഇനി നാട്ടുകാർക്കു പറഞ്ഞു ചിരിക്കാൻ ഞാൻ ആയിട്ട് ഒന്നിനും നില്കുന്നില്ല ..

ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ തിരിച്ചു പോകാൻ …വേണ്ട..
അറിഞ്ഞിടത്തോളം മതി ..

ബാക്കി ക ള്ളും വയറ്റിലാക്കി പാടും മുഴുവിപ്പിക്കാൻ നില്കാതെ അവർ ആ പാറകെട്ടിൽ നിന്നും തിരിച്ചു ഇറങ്ങി .. നേരം നന്നേ വൈകി..

പക്ഷെ ആ വീട്ടിൽ നിന്നും ഒരു അനക്കവും കേട്ടില്ല ഇതു വരെ ..ആരും പുറത്തേക്കുo വന്നില്ല ..ഇനി അവൾ എങ്ങോട്ടെങ്കിലും പോയതാവോ ..

അല്ലെങ്കിൽ തന്നെ പകൽ ആർക്ക് കാണണം അവളെ …രാത്രിയിലല്ലേ ആവശ്യക്കാർ ..

അയാൾ പാറ കെട്ടിലേക്ക് ഒന്നു കൂടി നോക്കി വണ്ടിഎടുത്തു .. കൂടെ ബാക്കിയുള്ളവരും …

പിന്നീടുള്ള ദിവസങ്ങളിലെല്ലാം ആ വഴി പോകുമ്പോൾ വെറുതെ ഒന്നു നോക്കും ..ആ പാറകെട്ടിലേക്ക് .. വെറുതെ.. അവളെ ഒന്നു കാണുവാൻ പറ്റിയെങ്കിൽ ..

പക്ഷെ ,കണ്ടില്ല ..നിരാശയുണ്ടെങ്കിലും അതിനേക്കളെറെ മനസ്സിൽ തട്ടിയത് ആ വീടിന്റെ കോലമായിരുന്നു ….

അവൾ ആർക്കു വേണ്ടിയാണ് അങ്ങനെ ഒരു സ്ഥലത്തു ജീവിക്കുന്നത്.. ഒരു നേരത്തെ ആവശ്യം കഴിഞ്ഞാൽ അവളെ എല്ലാവരും മറന്നു പോകുന്നു , എല്ലാവർക്കും അവൾ അന്യയാവുന്നു ..

ഒരുപാട് ചോദ്യങ്ങൾ അവൻ ആ വഴിയിൽ ഉപേക്ഷിച്ചു കൊണ്ട് ദൂരെക്കു മറയും .. ഒന്നിനും ഉത്തരങ്ങൾ കിട്ടാതെ അവന്റെ മനസും തളരും …

പക്ഷെ അവന്റെ ചോദ്യങ്ങൾക്കു ഉത്തരo കിട്ടുവാൻ വേണ്ടി ആ വാതിൽ മുട്ടാൻ അയാൾക് പേടിയായിരുന്നു .. സമൂഹം അങ്ങനെയാണ് ..

ദൂരെ പാറ കെട്ടിൽ മുകളിൽ നിന്നും നോകിയാൽ കാണുന്ന സുന്ദര നഗരമല്ല ചിലപ്പോളൊക്കെ അതിലേക് ഇറങ്ങി ചെന്നാൽ സമൂഹം നമുക്ക് ചെയ്യാത്ത കുറ്റങ്ങൾക്കു ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള ശിക്ഷ കല്പ്പിക്കുo..

നമ്മൾ വീണു പോകും ആ അന്യായങ്ങൾക്കു മേലെ , ഒന്നും ഉരിയാടാൻ കഴിയാതെ തല താഴ്ത്തി നിൽക്കേണ്ടി വരും .. അതുകൊണ്ട് തന്നെ പാറകെട്ടിലേക്ക് ഉള്ള യാത്ര ഉപേക്ഷിച്ചു …

ഗൾഫിലേക്ക് മടങ്ങേണ്ട ദിവസം അടുത്തു .. ടിക്കറ്റ് കയ്യിൽ കിട്ടി .. ഇനി ഒരു ദിവസം കൂടി ബാക്കിയുണ്ട് .. അതുകഴിഞ്ഞാൽ പിന്നെ ഈ പാറകെട്ടും അവളും എനിക്കും അന്യയായി മാറും ..

ഒരവശ്യവുമില്ലാതെ വെറുതെ മനസ്സിൽ ഉരുട്ടി കൂട്ടിയ ചോദ്യങ്ങൾക്കു ഇപ്പോൾ വലിയൊരു കരിങ്കല്ലിന്റെ വലിപ്പവും ഭാരവും വന്നിരിക്കുന്നു ..

എടുത്തു എറിയാൻ കഴിയാത്ത വിധം മനസിനെ അസ്വസ്ഥതനാക്കി കൊണ്ടിരിക്കുന്നു അത് ..

ഇനിയും ഞാനാ കരിങ്കല്ലിനെ ഉരുട്ടി താഴെ ഇട്ടില്ലെങ്കിൽ നാളെ എനിക്കാ മരുഭൂമിയിൽ കിടന്നു ഉറങ്ങാൻ പോലും കഴിഞ്ഞെന്നു വരില്ല .

അങ്ങനെയാണ് ആ രാത്രിയിൽ ഞാൻ ആ പാറകെട്ടിന്റെ അടുത്തേക്ക് പോകാൻ തീരുമാനിച്ചത് .. എന്റെ മനസിന്റെ ഭയം കൊണ്ടാവാം എന്റെ ചോദ്യങ്ങൾക് ഉത്തരങ്ങൾ ചികയാൻ ഞാനും കൂട്ടുപിടിച്ചതു രാത്രിയെ തന്നെയായിരുന്നു .

ചെറിയൊരു ചാറ്റൽമഴ ഉണ്ടായത് കൊണ്ടാവാം പാറയിലൂടെ നടക്കുമ്പോൾ കാൽ വഴുതി പോകുന്നുണ്ടായിരുന്നു . നല്ല ഇരുട്ടും ..

ഓരോ അടിയും ശ്രദ്ധിച്ചു കൊണ്ട് നടത്തം തുടർന്നു . പെട്ടെന്നു കുറുകെ എന്തോ ഒരു ഇഴ ജന്തു കാലിൽ ഉരതി ,കാൽ പെട്ടെന്നു പിന്നിലേക്ക് വെച്ചതും പാറയിൽ വഴുതി വീണതും ഒരുമിച്ചായിരുന്നു .

ഒരിടത്തും പിടുത്തം കിട്ടാതെ കുറെ അങ്ങ് താഴോട്ടു ഉരസി വീണു ..രണ്ട് കാൽ മുട്ടും നന്നായി ചോ ര ഒലിക്കുന്നതു കണ്ട് ശരിക്കും ബോധം പോകാൻ തുടങ്ങി .. ഒന്നെനീക്കാൻ പോലും കഴിയാത്ത അവസ്ഥ ..

വീഴ്ചയിൽ എവിടെയോ കൊണ്ട് വലിയൊരു മുറിവ് കയ്യിലും ആയിട്ടുണ്ട് ..
ഉറക്കെ വിളിച്ചു കരയാൻ തോന്നി അപ്പോൾ ..വേണ്ട ആരെങ്കിലും വന്നാൽ ഇനി ഈ നേരത്ത് എന്താ ഇവിടെ എന്ന് തിരക്കിയാലോ .?

വേദന സഹിച്ചു കൊണ്ട് അവിടെ നിന്നും എണീക്കാൻ ശ്രമിച്ചു .നടക്കുന്നില്ല ..
ഒരടി മുന്നോട്ട് വെക്കാൻ കഴിയുന്നില്ല .. ദൈവമേ ഏത് നേരത്തവോ എനിക്ക് ഇങ്ങോട്ട് വരാൻ തോന്നിയത് ..നാളത്തെ എന്റെ യാത്ര ..

ഈശ്വര .. എല്ലാം തകർന്നു പോകുമോ .. നാളത്തെ കുറിച്ചുള്ള ചിന്തകൾ എന്നെ വീണ്ടും നടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു …

ഇല്ല എന്നെ കൊണ്ട് പറ്റുന്നില്ല .. എല്ലാം കഴിഞ്ഞു ..എന്റെ ജീവിതം എല്ലാം തകരും ..

പേടിയും വേദനയും ഒരുപോലെ അസ്വസ്ഥതയുണ്ടാക്കി ..

കണ്ണുകൾ അടഞ്ഞു പോകാൻ തുടങ്ങി ,പെട്ടന്നായിരുന്നു ഒരു തിരി വെട്ടം എന്റെ നേരെ വന്നത് . എന്റെ മുഖത്തേക് ആ വെളിച്ചം തട്ടി ..കൂടെ ഒരു കൈയും ..

എന്റെ കൈ ഞാൻ ആ വെളിച്ചത്തേക്ക് നീട്ടി .. അതു മാത്രമേ എനിക്ക് ഓർമ്മയുള്ളൂ

പിന്നെ എന്റെ മുന്നിൽ എല്ലാം ഇരുട്ട് ആയിരുന്നു . ആരോ എന്നെ എടുക്കുന്നത് പോലെ തോന്നി .. പിന്നീട് അങ്ങോട്ട്‌ ഞാൻ ശരിക്കും ഒരു സ്വപ്‌നത്തിൽ എന്ന പോലെ ആ വെളിച്ചത്തെ ചേർത്ത് പിടിച്ചു കിടന്നു ..

എന്തോ വലിയൊരു ശബ്‌ദം കേട്ടിട്ടാണ് ഞാൻ ഉണർന്നത് .. കണ്ണുകൾ പതുക്കെ തുറന്നപ്പോൾ ഞാൻ കണ്ടത് ദ്രവിച ഇരുമ്പ് ഷീറ്റ്കൾക്കു ഉള്ളിൽ ചെറിയ ദ്വാരത്തിലൂടെ വെളിച്ചം കണ്ണുകളിൽ തട്ടി അകലുന്നതാണ് .. എവിടെയാണ് താൻ ..

നേരം പുലർന്നുവോ ..അപ്പോ ഇന്നലെ ഉണ്ടായതെല്ലാം സ്വപ്‌നമായിരുന്നുവോ. അല്ല ശരിക്കും താൻ വേറെ എവിടെയോ ആണ് .. ചുറ്റിലും എന്തൊക്കെയോ സംഭവിക്കുന്നു ..ഇത് എവിടെയാണ്

എഴുനേൽക്കാൻ നോക്കിയപ്പോൾ കാൽ ഒന്നു ഉടക്കി . കാൽ മുട്ടിലെ മുറിവിനു ചുറ്റും നീര് വന്നിട്ടുണ്ട് ..

എങ്കിലും കാലുകൾ മെല്ലെ കിടന്നിരുന്ന കട്ടിലിൽ നിന്നും വലിച്ചു താഴേക്കു വെച്ചു .. എഴുനേറ്റു ഇരുന്നപ്പോൾ കണ്ടത് തൊട്ടടുത്തു ഒരു അരുകിൽ കട്ടിലിൽ കിടക്കുന്ന ഒരാളെയാണ് .

ആദ്യം ഒന്നു പകച്ചു നിന്നുവെങ്കിലും അയാൾ ഒന്നും മിണ്ടാതെ തന്നെ നോക്കുന്നത് കണ്ടപ്പോൾ മനസിലായി. വയ്യാത്ത ആളാണെന്നു ..ശരിക്കും അതൊരു മുറിയായിരുന്നുവോ ..

രണ്ടു കട്ടിലും ഒരു മേശയും ആയയിൽ അങ്ങിങ്ങായി കുറെ തുണികളും തൂക്കിയിട്ടിട്ടുണ്ട് .. ശരിക്കും ചുറ്റും ദാർപ്പായ കൊണ്ട് മറച്ചതു കണ്ടപ്പോൾ ശരിക്കും അന്തംവിട്ടു നിന്നു.

ഇത് ആ വീട് അല്ലേ …ഞാൻ കാണുവാൻ ആഗ്രഹിച്ച വീട് .. അപ്പൊ ഇതിനുള്ളിൽ ഇങ്ങനെ ഒരാൾ ആണോ ഉള്ളത് ..

ഞാൻ കട്ടിലിൽ തന്നെ ഇരുപ്പ് ഉറപ്പിച്ചു .അപ്പോഴും ആ മനുഷ്യൻ ഒന്നു അനങ്ങുകപോലും ചെയ്തില്ല ..അയാൾ അങ്ങനെ തന്നെ ആ കിടപ്പ് തുടർന്നു .

അടുത്ത് പോയി ഇരിക്കാൻ തുടങ്ങിയപ്പോൾ എന്റെ മുന്നിലേക്ക് ഒരാൾ കടന്നു വന്നു ..ആ മുറിയിലേക്ക് വന്ന ആ രൂപം അതായിരുന്നു അവൾ .. കാണുവാൻ ഒരുപാട് ആഗ്രഹിച്ച രൂപം ..അതെ അത് അവളായിരുന്നു ..ആ വെടക്ക് പെണ്ണ് .

അവൾ എന്നോട് ചിരിച്ചു കൊണ്ട് കട്ടിലിൽ കിടക്കുന്ന ആ മനുഷ്യന്റെ അടുത്തേക് നടന്നു . കട്ടിലിനടിയിൽ ഇരിക്കുന്ന ആ പാത്രം എടുത്തു അവൾ പുറത്തേക് പോയി ..

അത് എന്താണെന്നു ചോദിക്കാൻ തോന്നിയില്ല .പക്ഷെ ഒന്നു മനസിലായി .. ആ കട്ടിലിൽ കിടക്കുന്ന ആ രൂപത്തിനു ശ്വാസം മാത്രമേയുള്ളൂ എന്ന് ..

അവൾ തിരികെ വരാൻ കാത്തു നില്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി .
അവൾ ഒരു കയ്യിൽ ബ്രഷ് ഒരു കോപ്പ വെള്ളവും എടുത്തു വരുന്നത് കണ്ട് ഞാൻ ചോദിച്ചു ..

“താൻ ആണോ എന്നെ ഇന്നലെ രക്ഷപെടുത്തിയത് ?”

“അതെ …”

“എന്നെ എങ്ങനെയാണ് അവിടെ കണ്ടത് .. ”

“അത് താങ്കൾ വരുന്നത് ഞാൻ പാറ മുകളിൽ നിന്നും കണ്ടിരുന്നു ..വണ്ടി വന്നു നിൽക്കുന്നതും ..”

ശരിക്കും തല കുനിച്ചു നിന്നു ഞാൻ ..

“ഇപ്പൊ എങ്ങനെയുണ്ട് ..ഇന്നലെ ഞാൻ കുറച്ചു മരുന്ന് പുരട്ടിയിരുന്നു ..”

“നീര് വന്നിട്ടുണ്ട് ..കുഴപ്പമില്ല നടക്കാൻ പറ്റുന്നുണ്ട് …”

“എന്നാൽ ഇവിടെ നിൽക്കേണ്ട .. പൊയ്ക്കോളൂ ..”.

“ആ …”

ഒന്നും ചോദിക്കുവാൻ തോന്നിയില്ല സത്യത്തിൽ എനിക്ക് അപ്പോൾ .. എന്നാലും ഞാൻ ചോദിച്ചു ….

“നിങ്ങളുടെ …നിങ്ങള്ടെ ആരാ ആ അകത്തു കിടക്കുന്നത് ..”

“അറിഞ്ഞിട്ട് എന്തിനാ ..നിങ്ങൾ ഇവിടെ നിന്നും പൊയ്ക്കോളൂ ..അല്ലെങ്കിൽ നാളെ നാട്ടിൽ കേൾക്കുന്ന കഥകൾക്ക് ഉത്തരം പറയാൻ പറ്റികോളണമെന്നില്ല .. കഥകൾ മെനയാൻ ഇവിടെ ഒരു പഞവുമില്ലലോ …”

അവൾ ആ ബ്രഷ് കോപ്പയും എടുത്തു അകത്തേക്കു നടന്നു ..

തിരിഞ്ഞു നോക്കാതെ ഞാനും ആ പാറകെട്ടുകൾ ഇറങ്ങി .. ശരിക്കും ഞാൻ അവളെ കണ്ടില്ല.. അവളുടെ മുഖം പോലും എനിക്ക് ശ്രദ്ധിക്കുവാനായില്ല.. അവൾ കാണാൻ സുന്ദരിയാണോ.. അഴകുള്ള ഉടൽ ആണോ അവൾക് ..

അറിയില്ല ..പക്ഷെ എന്റെ കണ്ണിൽ നിറഞ്ഞു നിന്നിരുന്നതു ജീവശവം പോലെ കിടക്കുന്ന ആ മനുഷ്യനെയാണ്..

ഒന്നനങ്ങാൻ പോലും കഴിയാതെ ആ കട്ടിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖമാണ് തെളിഞ്ഞു നില്കുന്നത്.

അയാൾ ആരെങ്കിലുമായിക്കോട്ടെ , ഒരു നേരം നമ്മൾ ഒന്നു വയ്യാതെ കിടന്നാൽ തിരിഞ്ഞു നോക്കാതെ ഈ സമൂഹത്തിനു മുന്നിൽ അവളുടെ ചിന്തകൾ വലുതാണ് .. അവൾ ഒരിക്കലും ചീ ത്തയായവൾ അല്ല ..

മറ്റുള്ളവരേക്കാൻ ഒരുപാട് ഹൃദയമുള്ളവൾ ആണ് ..അവളുടെ മനസ് ശുദ്ധമാണ് .. മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ ..സത്യം എന്താണെന്നു എനിക്ക് അറിയേണ്ടതില്ല …അവൾ എനിക്ക് കളങ്കപെടാത്ത പെണ്ണാണ് ….

നല്ലൊരു മനസിന്റെ ഉടമയാണ് ..എന്റെ ജീവൻ നില നിർത്തിയവൾ …

അയാൾ പാറകെട്ടുകൾക്കു താണ്ടി താഴേക്കു നടന്നു നീങ്ങി…