അവിടെയിട്ട് അയാൾ എന്നെ പിiച്ചിചീoന്തി…അതിനുശേഷം അയാൾ അവിടെ നിന്ന് പോയി.. മഹേഷ് ഒന്നുമറിയാത്തതുപോലെ വന്ന് അഭിനയിച്ചു.. അവന്റെ മുഖത്തെ കള്ളത്തരം….

എഴുത്ത്:- കൽഹാര

ഒരു നല്ല മനുഷ്യൻ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് കൊടുത്തപ്പോൾ സന്തോഷം തോന്നി എങ്കിലും തിരികെ പോകാൻ ഉള്ളിൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു… അമ്മയും അനിയത്തിയും തന്നെ സ്വീകരിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല

അയാൾ കൂടി നിർബന്ധിച്ചപ്പോഴാണ് ആ ട്രെയിനിൽ കയറി ഇരുന്നത് രണ്ടുദിവസം പിടിച്ചു നാട്ടിലേക്ക് എത്താൻ!!

നാട്ടിലെ റെയിൽവേ സ്റ്റേഷനിൽ വന്ന് വണ്ടി ഇറങ്ങുമ്പോൾ എന്തോ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോ വിളിച്ച് ശങ്കരമംഗലം എന്ന് പറയുമ്പോൾ ശബ്ദം വിറച്ചു.

റെയിൽവേ സ്റ്റേഷനിൽ നിന്ന് ശങ്കരമംഗലത്തേക്ക് അത്യാവശ്യം ദൂരം ഉണ്ട് അവിടെ നിന്നും പോയിട്ടാണ് തന്റെ വീട്..

അച്ഛൻ ചെറുപ്പത്തിൽ മരിച്ചതായിരുന്നു ആകെക്കൂടി ഉണ്ടായിരുന്നത് അമ്മയും അനിയത്തിയും മാത്രമാണ്… അച്ഛനില്ലാത്ത ദുഃഖം ഒന്നും അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല!!

അമ്മയെ കൊണ്ട് കഴിയാവുന്ന ജോലികൾ എല്ലാം ചെയ്തു അമ്മ ഞങ്ങളെ നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു… അനിയത്തി സുജി നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു എന്നാൽ മൂത്തവളായ തനിക്ക് പഠിത്തത്തിൽ അത്ര പ്രാവീണ്യം ഇല്ലായിരുന്നു

പ്ലസ് ടു കഴിഞ്ഞ് അമ്മ തന്നെ പണം മുടക്കി കോളേജിൽ കൊണ്ടുപോയി ചേർത്തു അവിടെ നിന്നായിരുന്നു ദുരന്തങ്ങൾ ഓരോന്നായി വന്ന് ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുത്തിയത്..

എന്നും വീട്ടിലേക്ക് വന്നു പോകാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് കോളേജ് ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത് അവിടെനിന്ന് കോളേജിലേക്ക് കുറച്ച് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഹോസ്റ്റൽ ഫീസും കോളേജ് ഫീസും എല്ലാം കൂടി ഒരു സംഖ്യ ആവും എങ്കിലും അമ്മ അത് തന്നോളാം എന്ന് പറഞ്ഞു അമ്മയുടെ കഷ്ടപ്പാടിനെ കുറിച്ചോ ആ പണം എങ്ങനെ ഉണ്ടാകുന്നു എന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചതു പോലുമില്ല

പണക്കാരായ എന്റെ കൂട്ടുകാരുടെ ഒപ്പം തന്നെ നിന്ന് ജീവിതം അടിച്ചു പൊളിക്കണം എന്നൊരു ചിന്ത മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..
ഈ സമയത്താണ് അവനെ പരിചയപ്പെടുന്നത്… മഹേഷ്‌.. എന്നും ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് വരുമ്പോൾ വഴിയരികിൽ അവൻ ബൈക്ക് നിർത്തി കാത്തു നിൽക്കുന്നുണ്ടാകും. ആദ്യം ഒന്ന് ചിരിച്ചു പിന്നെ കുശലം അന്വേഷിക്കാൻ തുടങ്ങി എനിക്ക് വേണ്ടി എന്തിനാണ് ഒരാൾ ഇങ്ങനെ കഷ്ടപ്പെട്ട് കാത്തു നിൽക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

എന്നും വന്ന് സുഖ വിവരം അന്വേഷിച്ചു പോകും എനിക്ക് എന്തോ അതിൽ ഒരു പന്തികേട് തോന്നാൻ തുടങ്ങിയിരുന്നു. അധികം വൈകാതെ തന്നെ അവൻ അവന്റെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു എന്നെ ഇഷ്ടമാണ് എന്നത്.

പെൺകുട്ടികൾക്കിടയിൽ അവനെപ്പറ്റി ചില ടോക്ക് നടന്നിരുന്നു അവരെല്ലാം പറഞ്ഞത് അവനെ കാണാൻ ഒരുപാട് ഭംഗിയുണ്ട് എന്നാണ് അത്ര ഭംഗിയുള്ള ഒരാൾ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ് പുറകെ നടക്കുന്നതിൽ ഞാൻ അഭിമാനിച്ചു… അതുകൊണ്ടുതന്നെ അവനെ എനിക്കും ഇഷ്ടമാണ് എന്ന് തിരിച്ചു പറയുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്..ഞങ്ങൾ കുറെ കറങ്ങി നടന്നു.. ആദ്യമൊക്കെ ക്ലാസ് കട്ട് ചെയ്യാൻ വലിയ പേടിയായിരുന്നു പിന്നീട് അതൊരു സ്ഥിരം പരിപാടിയായി…സിനിമയ്ക്ക് പോകാൻ തുടങ്ങി…അവനിൽ നിന്നുള്ള ഓരോ അനുഭവങ്ങളും, എനിക്ക് പുതുമയുള്ളതായിരുന്നു..

ഞങ്ങളുടെ തന്നെ നാട്ടിലുള്ള ഒരു പെൺകുട്ടി അവിടെ പഠിച്ചിരുന്നു അവൾ വഴി എന്റെ അമ്മ എല്ലാ കാര്യങ്ങളും അറിഞ്ഞു അവർക്ക് വല്ലാത്ത ദേഷ്യം തോന്നി ഇനിയും ഞാൻ ഇതുതന്നെ തുടർന്നിട്ടുണ്ടെങ്കിൽ ഇതൊന്നും ആവില്ല അവസ്ഥ എന്ന് പറഞ്ഞു..

അത് കേട്ട് എനിക്ക് അമ്മയോട് ദേഷ്യമാണ് തോന്നിയത് ഞാൻ അവനോട് എല്ലാം പോയി പറഞ്ഞു അവൻ നിർദ്ദേശിച്ചത് നമുക്ക് ഉടനെ നാടുവിട്ടു പോകാം എന്നായിരുന്നു…അതിന് ബോംബെയിൽ ഒരു ജോലി ശരിയായിട്ടുണ്ട് അവിടെ പോയി ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്ത് സുഖമായി ജീവിക്കാം എന്ന് പറഞ്ഞു..

അവനോടുള്ള സ്നേഹം കൊണ്ട് കണ്ണ് കാണാതിരുന്ന ഞാൻ അത് സമ്മതിച്ചു ഞങ്ങൾ ബോംബെയിലേക്ക് പുറപ്പെട്ടു വളർത്തി വലുതാക്കിയ അമ്മയെക്കുറിച്ച് ഞാനൊന്ന് ഓർത്തത് കൂടിയില്ല.

അതിനുള്ളതെല്ലാം പിന്നീട് അനുഭവിച്ചു…മുംബൈയിൽ നിന്ന് കുറെ ദൂരം സഞ്ചരിച്ച് വളരെ വൃ ത്തികെട്ട ഒരു ഏരിയയിൽ ഞങ്ങൾ എത്തി. അവിടെ ഒരു ചെറിയ മുറിയിൽ ഞങ്ങൾ എത്തി അവിടെയുള്ള ആളുകളുടെ എല്ലാം പെരുമാറ്റം എനിക്കെന്തോ വല്ലാത്തതുപോലെ തോന്നി.

നിറയെ സ്ത്രീകൾ വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു ഉടുത്ത് ഒരുങ്ങി.. അത് കണ്ടപ്പോൾ ഒരു അപായ സൂചന പോലെ എനിക്ക് തോന്നി ഞാൻ അത് മഹേഷിനോട് ചോദിച്ചു.. “”ഞാനിപ്പോൾ ജോലിയിൽ കയറിയത് അല്ലേ ഉള്ളൂ, കയ്യിൽ ക്യാഷ് കുറവാണ്. ബെറ്റർ ആയ ഒരു സ്ഥലത്ത് പോകാനുള്ള പണം ആവുന്ന വരെ നമുക്ക് ഇവിടെ താമസിക്കാം.. അല്ലെങ്കിൽ ഉടനെ തന്നേ നീയും കൂടി ഒരു ജോലി കണ്ടുപിടിച്ച് പൈസ ആകുമ്പോൾ നല്ലൊരു ഇടത്തേക്ക് മാറാം!”‘
എന്നാണ് അവൻ പറഞ്ഞത്..

അത് കേട്ടപ്പോൾ എനിക്ക് സമാധാനമായി എങ്ങനെയെങ്കിലും ഒരു ജോലി കണ്ടുപിടിക്കണം അവനെ സഹായിക്കണം അത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..

നാളുകൾ കടന്നുപോയി അവിടെ സന്തോഷത്തോടെ ഞങ്ങൾ രണ്ടുപേരും ജീവിക്കാൻ തുടങ്ങി. ഞാൻ ജീവിതത്തെപ്പറ്റി കൂടുതൽ സ്വപ്നം കണ്ടു തുടങ്ങി.

ഒരു ദിവസം അവൻ വന്നപ്പോൾ അവന്റെ കൂടെ ഒരു മധ്യവയസ്കനു മുണ്ടായിരുന്നു!!

അയാൾ വന്നത് മുതൽ അനാവശ്യമായി എന്റെ ദേഹത്ത് നിന്ന് കണ്ണു മാറ്റുന്നുണ്ടായിരുന്നില്ല എനിക്ക് അയാളുടെ നോട്ടം കണ്ടപ്പോൾ അസ്വസ്ഥത തോന്നി എങ്കിലും അവന്റെ കൂടെ വന്നതല്ലേ എന്ന് കരുതി ഞാൻ ഒന്നും മിണ്ടാൻ പോയില്ല..

“” ഇത് ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളിയാണ്!! നിനക്ക് കൂടി ഒരു ജോലി തരാം എന്ന് മുതലാളി ഏറ്റിട്ടുണ്ട്.. പക്ഷേ ചില കോംപ്രമൈസ് ചെയ്യേണ്ടിവരും!!,

മഹേഷ് പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല പക്ഷേ അധികം താമസിക്കാതെ തന്നെ അത് എന്താണെന്ന് അവൻ എനിക്ക് മനസ്സിലാക്കി തന്നു അവൻ എന്തു വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞ് നൈസായി അവിടെ നിന്ന് പോയി.

അയാൾ എന്റെ അടുത്തേക്ക് വന്നു.. എന്നെ കയറിപ്പിടിച്ചു എതിർക്കാൻ ഞാൻ പറ്റുന്നത് പോലെ എല്ലാം ശ്രമിച്ചു നോക്കി ഉറക്കെ കരഞ്ഞു നോക്കി പക്ഷേ ആരും സഹായത്തിന് വന്നില്ല!!

അവിടെയിട്ട് അയാൾ എന്നെ പിiച്ചിചീoന്തി…അതിനുശേഷം അയാൾ അവിടെ നിന്ന് പോയി.. മഹേഷ് ഒന്നുമറിയാത്തതുപോലെ വന്ന് അഭിനയിച്ചു.. അവന്റെ മുഖത്തെ കള്ളത്തരം കണ്ട് അവൻ പറയുന്നതെല്ലാം കള്ളമാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു..

അത് വെറും ഒരു തുടക്കം മാത്രമായിരുന്നു അവൻ പലർക്കും മുന്നിലും എന്നെ കാഴ്ചവച്ചു ആദ്യം മര്യാദയ്ക്ക് പറഞ്ഞു പിന്നീട് അiടിയും ഉiപദ്രവവും മാത്രമായി എങ്ങനെയെങ്കിലും ആ നരകത്തിൽ നിന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതി എന്ന് മാത്രമായിരുന്നു എന്റെ ഉള്ളിൽ.

ഒരിക്കൽ അവൻ എന്നെ ഒരു ലക്ഷ്വറി ഫ്ലാറ്റിൽ കൊണ്ടാക്കി… ഇപ്പോൾ ഞാനും ഒന്നും എതിർക്കാറില്ല ഇതിനോട് എല്ലാം പൊരുത്തപ്പെട്ട് കഴിഞ്ഞു.. പക്ഷേ അവിടെയുണ്ടായിരുന്ന മുതലാളി ഒരു സൈiക്കോ ആയിരുന്നു.. സ്ത്രീകളുടെ സ്വiകാര്യ ഭാiഗങ്ങളിൽ വേദനിപ്പിച്ച് അവർ കരയുന്നത് കേട്ട് ആത്മനിർവൃതി കൊള്ളുന്നയാൾ..

അയാൾ എന്നെ ക്രൂiരമായി ഉപദ്രവിച്ചു ഒടുവിൽ സഹിക്കാൻ കഴിയാതെയാണ് അയാളെ അവിടെ തള്ളിയിട്ട് അവിടെയുള്ള ഒരു പുതപ്പും വാരിചുറ്റി ഞാൻ പുറത്തേക്ക് ഓടിയത്..

അവിടെ തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്ന ഒരാൾ എനിക്ക് അഭയം തന്നു.. അയാൾ വാതിൽ തുറന്ന് അവിടെ എന്നെ കേറ്റി ഒളിപ്പിച്ചു… മഹേഷും അവന്റെ ശിങ്കിടികളും അവിടെ വന്ന് തിരഞ്ഞിരുന്നു എങ്കിലും അവിടെ അത്ര പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത ഒരു വോൾ കബോർഡിനുള്ളിൽ ഞാൻ ഒളിച്ചിരുന്നു.

അവർ ഞാൻ പുറത്തേക്ക് ഓടിപ്പോയിട്ടുണ്ടാകും എന്ന് കരുതി അവിടെ നിന്ന് പോയി കുറെ നേരം ഞാൻ അയാളുടെ കൂടെ അവിടെ ഇരുന്നു രാത്രി അയാൾ എന്നെ പുറത്തേക്ക് എത്തിച്ചു..

നാട്ടിലേക്കുള്ള ടിക്കറ്റും എടുത്തു തന്നു.. ഒരിക്കൽ അമ്മയെ ധിക്കരിച്ച് പോന്നതാണ് ഇവിടേക്ക് തിരികെ പോകുമ്പോൾ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.. ബസ്സിലിരുന്ന് കഴിഞ്ഞ് പോയതെല്ലാം ചിന്തിച്ചു പിന്നെ എന്തോ ഉൾപ്രേരണ കൊണ്ട് ബസ്സിൽ നിന്നിറങ്ങി മഹേഷ് എന്നെ കൊണ്ടുവന്ന ആ പഴയ വീട്ടിലേക്ക് ഞാൻ ഒരു വണ്ടി വിളിച്ചു പോയി. ആ നല്ല മനുഷ്യൻ കുറച്ചു നോട്ടുകൾ എന്റെ കയ്യിൽ വച്ചു തന്നിരുന്നു.

അവിടേ വാതിൽ മുട്ടിയപ്പോൾ അഴിഞ്ഞുപോയ മുണ്ട് വാരിയുടുത്ത്മ ഹേഷ് വന്ന വാതിൽ തുറന്നു. പുതിയ ഏതോ ഒരു പെൺകുട്ടിയെ പാട്ടിലാക്കി അയാൾ കൊണ്ടുവന്നിട്ടുണ്ട് എനിക്ക് പകരം!!!

കയ്യിലിരിക്കുന്ന മൂiർച്ചയേറിയ കiത്തികൊണ്ട് അയാളുടെ വiയറ്റിലേക്ക് മiതിവരുവോളം കുiത്തി… പിന്നെയും വiലിച്ചൂരി നെiഞ്ചിലും എല്ലായിടത്തും എനിക്ക് പറ്റുന്നവരെ കുiത്തി..

മരിച്ചു എന്ന് ഉറപ്പായപ്പോൾ മാത്രമാണ് ഞാൻ അവിടെ നിന്ന് എഴുന്നേറ്റത്… അവിടെ നിൽക്കുന്ന പെൺകുട്ടിയോട് ഓടിരക്ഷപ്പെടാൻ ഞാൻ പറഞ്ഞു അവൾ ഭയത്തോടെ എന്നെ അനുസരിച്ചു.. അവളെങ്കിലും രക്ഷപ്പെടട്ടെ..

അപ്പോഴേക്കും ബഹളം കേട്ട് ആരൊക്കെയോ പോലീസിൽ വിവരം അറിയിച്ചിരുന്നു അവർ വന്ന് എന്നെ പിടിച്ചു കൊണ്ടു പോയി.. ചെയ്തതിൽ ഒരു കുറ്റബോധവും ഇല്ല ഇതെല്ലാം ഞാൻ അനുഭവിക്കണം… കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ മറന്നു ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ട എനിക്ക് ഇതിലും നല്ല ഒരു ശിക്ഷ കിട്ടാനില്ല