അവളെ ആക്രമിക്കാൻ ആക്രാന്തത്തോടെ അവളുടെ മേലേക്ക് മറിയാൻ തുടങ്ങിയപ്പോഴാണ്‌ റോഡിൽ……

പീ ഡന പൊട്ടൻ

Story written by Nisha L

കുറച്ചു ദിവസമായി എന്റെ തലച്ചോറിൽ തല തിരിഞ്ഞ ഒരു ചിന്ത വന്നു തുടങ്ങിയിട്ട്.

പീ ഡനം… എനിക്ക് പീ ഡിപ്പിക്കണം… !!പീ ഡനത്തിന്റെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം പോലുമില്ല… എവിടെ നോക്കിയാലും ഒരു പീ ഡനവാർത്തയെങ്കിലും കാണാം.. എങ്കിൽ പിന്നെ എനിക്കുമോന്നു പീ ഡിപ്പിക്കണം.. !!

ഞാൻ അതിന്റെ വരും വരായ്കകളെ കുറിച്ചൊന്നു ചിന്തിച്ചു.

പീ ഡിപ്പിച്ചാലും കുറ്റം മുഴുവൻ പെണ്ണിന് തന്നെയായിരിക്കും.. അവൾ ഇളക്കക്കാരിയാണ്,, സമർത്ഥ്യക്കാരിയാണ്,, അവൾ ജീൻസും ടോപ്പും ഇടുന്നവളാണ്, , മുട്ട് വരെ നിൽക്കുന്ന പാവാട ഇട്ട് ആണുങ്ങളെ പ്രലോഭിപ്പിക്കാൻ നടക്കുന്നവളാണ്.. അങ്ങനെ അങ്ങനെ നൂറു കൂട്ടം പഴികൾ അവളുടെ മേൽ വീണോളും.. ഇനിയിപ്പോ എന്നെ പോലീസ് പിടിച്ചാലും ഒരു ചുക്കുമില്ല… ചിലപ്പോൾ അവരുടെ കൈയിൽ നിന്ന് രണ്ട് തല്ല് കിട്ടിയാലും പോലീസിന്റെ വക “തെളിവെടുപ്പ് ” എന്ന പേരിൽ കുറഞ്ഞതൊരു കേരള പര്യടനമെങ്കിലും തരപ്പെടുത്താനും പറ്റും.

ഈ വക തല തിരിഞ്ഞ ചിന്തകളാണ് എന്നെ ഇപ്പോൾ ഒരു പീ ഡനത്തിന് പ്രേരിപ്പിക്കുന്നത്.

അങ്ങനെ ഇന്ന് രണ്ടും കൽപ്പിച്ച് ഞാനാ ഇടവഴിയിൽ പോയി നിന്നു. വലിയ ആളനക്കങ്ങൾ ഒന്നുമില്ലാത്ത വഴിയാണ്. പോരെങ്കിൽ രണ്ടു വശത്തും ചെറിയ കുറ്റിക്കാടുകളും… പീ ഡിപ്പിക്കാൻ പറ്റിയ ചുറ്റുവട്ടം… ഏതെങ്കിലുമൊരുത്തി എന്റെ മുന്നിൽ വന്ന് വീഴാതിരിക്കില്ല എന്ന പ്രതീക്ഷയിൽ ഞാനിവിടെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂറ് രണ്ടായി. പെണ്ണ് പോയിട്ട് ഒരു പൂച്ചക്കുഞ്ഞ് പോലും ഇതുവരെ ഈ വഴി വന്നില്ല. കാത്തുകാത്തിരുന്ന് എനിക്ക് ആകെ ബോറടിച്ചു തുടങ്ങി. പീ ഡനം മറ്റൊരു ദിവസം ആക്കിയാലോ എന്ന് ചിന്തിച്ചു ഞാൻ തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് വഴിയുടെ അങ്ങേ അറ്റത്ത് ഒരു തല കണ്ടത്… !!

ഞാൻ സൂക്ഷിച്ചുനോക്കി.

അതെ.. അതൊരു പെൺകുട്ടി തന്നെയാണ്.. അവളൊരു ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. കണ്ടിട്ട് ഒരു പാവം പെൺകുട്ടി… റോഡിലെങ്ങും ആരുമില്ലാത്തത് കൊണ്ടാകും ചുറ്റുമൊന്നും ശ്രദ്ധിക്കാതെ അലസമായിട്ടാണ് നടപ്പ്.. അല്ലെങ്കിൽ പട്ടാപകൽ എന്ത് പേടിക്കാൻ എന്ന് ചിന്തിച്ചായിരിക്കും ഈ അലസതയോടുള്ള വരവ്.. കയ്യിൽ ഒരു ബാഗുണ്ട്. ചിലപ്പോൾ ദൂരെ എവിടെയെങ്കിലും ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയിരിക്കും.. ലീവിന് വീട്ടിൽ വന്നതാകാം. കണ്ടിട്ട് ഒരു പരിചയവും തോന്നുന്നില്ല… അല്ലെങ്കിൽ തന്നെ ആരായാലെന്താ… എവിടുത്തെ ആയാലെന്താ… എനിക്ക് പീ ഡിപ്പിക്കണം.. അത്രതന്നെ.. ഞാൻ കുറ്റിക്കാട്ടിൽ അവൾ അടുത്തെത്തുന്നതും നോക്കി കാത്തിരുന്നു .

അവൾ അടുത്തെത്തിയപ്പോൾ ഞാൻ അവളുടെ മുന്നിലേക്ക് ചാടി വീണു. ആ പെൺകുട്ടി ഭയന്ന് പുറകിലേക്ക് മറിഞ്ഞുവീണു… അവളുടെ ബാഗ് കൈയിൽ നിന്ന് തെറിച്ചുപോയി. ഞാൻ ഒട്ടും സമയം പാഴാക്കാതെ അവളുടെ കാലിൽ പിടിച്ചുവലിച്ച് കുറ്റിക്കാടിന് ഉള്ളിലേക്ക് കൊണ്ടുപോയി.. അവളാകെ പേടിച്ച് നിലവിളിക്കുന്നുണ്ട്. അവളുടെ നിലവിളി കണ്ടപ്പോൾ എനിക്ക് ആകെ ഹരം കയറി.

അവളെ ആക്രമിക്കാൻ ആക്രാന്തത്തോടെ അവളുടെ മേലേക്ക് മറിയാൻ തുടങ്ങിയപ്പോഴാണ്‌ റോഡിൽ കിടക്കുന്ന ബാഗിനെ പറ്റി ഞാനോർത്തത്. അബദ്ധവശാൽ ഇതു വഴി ആരെങ്കിലും വന്ന് ബാഗ് കണ്ടാൽ പണിയാകും.. പെട്ടെന്ന് തന്നെ പോയി ബാഗ് എടുത്തു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.

പെട്ടെന്നാണ് ഞാൻ ആകെ മൊത്തം ഒന്ന് ആടിയുലഞ്ഞത്..എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.. ശരീരത്തിൽ എവിടെയൊക്കെയോ വല്ലാതെ തരിപ്പ് കയറുന്നു.. ഞാൻ നിന്ന നിൽപ്പിൽ വട്ടംകറങ്ങി. ആടിയുലയുന്ന എന്റെ തല എങ്ങനെയൊക്കെയോ നേരെ നിർത്തി ഞാൻ അവളെ നോക്കി… താഴെ അവളില്ല.. അവള് എവിടെ പോയി..??

പെട്ടെന്നാണ് എന്റെ നടുവിൽ ഒരു ചവിട്ടു കിട്ടി ഞാൻ താഴെ വീണത്.. വീണതും എന്റെ മർമ്മത്തിൽ അവളാഞ്ഞു ചവിട്ടി. വേദന കൊണ്ട് ഞാൻ അലറി പോയി. വീണു കിടക്കുന്ന എന്നെ അവൾ ഒരു ദയയും ഇല്ലാതെ ചവിട്ടിയരച്ചു കളഞ്ഞു. അവൾ പല്ലും നഖവും ഉപയോഗിച്ച് എന്നെ പ്രതിരോധിക്കുകയാണ്. അവളുടെ സർവ്വ ശക്തിയും എന്റെ മേൽ പ്രയോഗിക്കുന്നുണ്ട്. എനിക്ക് തിരിച്ചൊന്നും ചെയ്യാൻ കൂടി പറ്റുന്നില്ല. വീണിടത്തു നിന്നൊന്ന് എഴുനേൽക്കാൻ പറ്റിയിട്ടു വേണ്ടേ തിരിച്ചു വല്ലതും ചെയ്യാൻ… അവൾ കല്ലോ മറ്റോ എടുത്തെന്റെ തലയ്ക്കു തന്നെയാണ് ആദ്യം പ്രഹരിച്ചതെന്ന് എനിക്ക് വളരെ വൈകിയാണ് പിടി കിട്ടിയത് തന്നെ…

ഈശ്വരാ ഇവൾ കരാട്ടെയോ കളരിയോ ഒക്കെ പഠിച്ചവളാണെന്നു തോന്നുന്നു. ആക്രമണ രീതി കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.

അപ്പോഴാണ് എന്റെ മുഖത്ത് തുപ്പി കൊണ്ട് അവൾ പറഞ്ഞത്..

“ഛി.. നാ യെ… നിനക്ക് അത്രയ്ക്ക് മുട്ടി നിൽക്കുകയാണെങ്കിൽ നിന്റെ വീട്ടിൽ പെണ്ണുങ്ങളില്ലേടാ… അങ്ങോട്ട് ചെന്ന് കേറടാ.. അവളുമാർക്കുള്ളതൊക്കെ തന്നെ എനിക്കുമുള്ളു…അധികമൊന്നുമില്ല കേട്ടോടാ… ******

പറഞ്ഞു കൊണ്ട് എന്നെ ആഞ്ഞൊന്ന് കൂടി തൊഴിച്ചിട്ട് ഞാൻ വലിച്ചെറിഞ്ഞ അവളുടെ ബാഗും എടുത്ത് അവൾ റോഡിലേക്ക് ഇറങ്ങിപ്പോയി.

ഞാൻ ആ കുറ്റിക്കാട്ടിൽ മലർന്നു കിടന്ന് നക്ഷത്രമെണ്ണി പോയി… നക്ഷത്രമെണ്ണുന്ന കൂട്ടത്തിലും ഞാൻ അവൾ പറഞ്ഞത് തന്നെയാണ് ആലോചിച്ചത്…

എന്റെ വീട്ടിലെ പെണ്ണുങ്ങൾക്കുള്ളതു തന്നെ അവൾക്കും ഉള്ളൂ…ന്ന്… അതെ.. അത് ശരിയാണ്..അവളെ കേറിപ്പിടിച്ചപ്പോൾ ഞാൻ എന്തേ എന്റെ വീട്ടിലെ പെണ്ണുങ്ങളെ മറന്നു പോയത്…?? ചിന്തകൾ തല തിരിഞ്ഞു വന്നപ്പോൾ ഞാൻ എന്തേ ആരെയും ഓർക്കാതെ പോയത്…?? ഞാൻ ഇത്രക്ക് മോശം മനുഷ്യനായിരുന്നോ…?? എന്റെ വീട്ടിലെ ഒരു പെണ്ണിനെ ഏതെങ്കിലും ഒരുത്തൻ കേറിപ്പിടിച്ചാൽ,, ചോദ്യം ചെയ്യാൻ,, പ്രതികരിക്കാൻ എനിക്കിനി എന്ത് അവകാശമാണുള്ളത്…???

അവളുടെ കൈയിൽ നിന്ന് കിട്ടിയ തല്ലിനേക്കാൾ വലിയൊരു വേദന എന്റെ മനസ്സിലപ്പോളുണ്ടായി…

അപ്പോഴാണ് മറ്റൊരു ചിന്ത എന്റെ തലച്ചോറിൽ മിന്നിയത്… അവളെ പീ ഡിപ്പിക്കാൻ പോയിട്ട് ഞാനെങ്ങനെ പീ ഡിപ്പിക്കപ്പെട്ടു…?? അതിന്റെ ഉത്തരവും ഞാൻ തന്നെ കണ്ടെത്തി…

അവൾക്ക് എന്നെക്കാൾ ബുദ്ധിയും കായികബലവും കൂടുതൽ ഉള്ളതു കൊണ്ടാണ് ഞാനിപ്പോൾ ഇവിടെ നക്ഷത്രമെണ്ണി കിടക്കുന്നത്… !!

അതെ… അതു തന്നെയാണ് കാര്യം.. ഒരു പെണ്ണ് പീ ഡിപ്പിക്കപ്പെടുന്നത് അവളുടെ സ്വഭാവം കൊണ്ടോ അവൾ ഇടുന്ന തുണിയുടെ അളവു കൊണ്ടോ അല്ല. പകരം കായിക ബലം കുറവായതുകൊണ്ടാണ്. കായിക ബലം കൂടുതലുള്ള പുരുഷൻ കായിക ബലം കുറവുള്ള പെണ്ണിനെ കീഴ്പ്പെടുത്തുന്നു..അത് പെണ്ണ് പെഴയായിട്ടല്ല…. പകരം അവൾക്ക് പ്രതിരോധിക്കാനുള്ള ശക്തി കുറവായിട്ടാണ്… പക്ഷേ എവിടെ പീ ഡനം നടന്നാലും കുറ്റം മുഴുവൻ പെണ്ണിന്.. അല്ല ഞാനും അതേ ചിന്തയിൽ തന്നെയാണല്ലോ ഈ പണിക്ക് ഇറങ്ങി തിരിച്ചത്… !!

ഹോ.. എനിക്കിത് എന്തിന്റെ കേടായിരുന്നു… അടി മുതൽ മുടി വരെ ആകെ വേദന… എവിടൊ ക്കെയോ പുകയുന്നു… ഇനി രണ്ടു ദിവസം മൂത്രം പോലും പോകുമെന്ന് തോന്നുന്നില്ല… ചുമ്മാതല്ല ഇപ്പോൾ പെൺപിള്ളേർ കരാട്ടെ പഠിക്കുന്നത്.. അവനവന്റെ രക്ഷ അവനവൻ തന്നെ നോക്കണമല്ലോ… !!

ഈശ്വരാ… ആരെങ്കിലും എന്നെ ഒന്ന് ഇവിടുന്നെടുത്തു ആശുപത്രിയിൽ കൊണ്ടു പോയെങ്കിൽ… എന്ന് ഞാൻ ശക്തമായി ആഗ്രഹിച്ചു…

ഇവിടുന്നൊന്ന്‌ ആ റോഡ് വരെ എത്താൻ പറ്റിയെങ്കിൽ എന്ന് വെട്ടിയിട്ട വാഴ പോലെ.. അതെ വെറും “വാഴ” പോലെ ഞാൻ ആ കിടപ്പിൽ കിടന്ന് ആഗ്രഹിച്ചു പോയി…!!