അവനൊരു പെണ്ണ് കാണാൻ പോകുന്നകാര്യം പറയാനായിരുന്നുഉമ്മ വിളിച്ചത്..പക്ഷേ കാര്യങ്ങൾ അവനോട് പറഞ്ഞപ്പോൾ ഞാൻ പ്രദീക്ഷിച്ചത് പോലെ ആയിരുന്നില്ല ഒന്നും നടന്നത്…

എഴുത്ത്:-ആദിവിച്ചു

ഹോസ്പിറ്റലിൽ ലോബിയിൽ മുഖംപൊത്തി ഇരുന്ന് പൊട്ടികരയുന്ന അജാസിനെ കണ്ട് എന്ത്‌ ചെയ്യണം അവനേ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ മാഹിറ ആകെ കുഴങ്ങി.

തന്റെ ഇമോഷൻ മാറ്റിവച്ച് ഈ സമയം അവനൊപ്പം അവനൊരു ബലമായിനിൽക്കണമെന്ന് അറിയാമെങ്കിലും എന്ത് പറഞ്ഞവനെ ആശ്വസിപ്പിക്കും എന്ന് അവൾക്കറിയില്ലായിരുന്നു.

അജാസിന്റെ പ്രാണനാണ് ഓപ്പറേഷൻതിയേറ്ററിൽ കിടക്കുന്നതെന്ന് അവളോളം മാറ്റാർക്കാണ്അറിയാവുന്നത്.

പ്ലസ്ടൂ പഠനകാലത്താണ്  ശ്രീഹരിക്കും അജാസിനും ഇടയിലേക്ക് താൻ കയറി വന്നത്. കയറി വന്നതല്ല തന്നെ അവർ കൈപിടിച്ച്കയറ്റിയതായിരുന്നു.
പൊതുവെ തടിച്ചിയെന്ന് പറഞ്ഞു തന്നെ കൂടെ പഠിക്കുന്നവരെല്ലാം കളിയാക്കാനും ഒറ്റപെടുത്താനും തുടങ്ങിയതോടെ ഞാനും ആരോടും അടുപ്പം കാണിക്കാനോ മിണ്ടാനോ പോകാതായി.

ഒരു ദിവസം ലഞ്ച് ടൈമിൽ ക്ലാസ്സിൽകഥകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും കൂട്ടമായി ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് നടുവിൽ ഒറ്റക്കിരുന്നു കഴിക്കുന്ന എന്നെ കണ്ടിട്ടാവും രണ്ടുപേരും എന്റെ അടുത്തേക്ക് വന്നിരുന്നത്. ശ്രീഹരി…. അജാസ്…. രണ്ട് പേർക്കും ഇടയിലേക്ക് ഇത് വരേ മറ്റാരെയും അവർ അടുപ്പിക്കാറില്ല എന്തിന് ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന അവർക്കരികിലേക്ക് സംശയം ചോദിക്കാൻ പോലും ആരും പോകാറില്ല അത് ശ്രീയെ പേടിച്ചിട്ടല്ല “അജാസ് “
പെട്ടന്ന് ദേഷ്യം വരുന്ന അവന്റെ സ്വഭാവം എല്ലാവർക്കും പേടിയാണ്. അതു കൊണ്ട് ഞാനും അവരുമായി ഒരു അകലം എപ്പോഴും സൂക്ഷിക്കാറുണ്ടായിരുന്നു.

ചോറ്പാത്രത്തിന്റെ മൂടിയിലേക്ക് മാറ്റിവച്ച ഉപ്പിലിട്ട മാങ്ങാകഷണങ്ങളും ചമ്മന്തിയും  ഓംപ്ലേറ്റും കണ്ട് ഇരുവരും   അതിൽ നിന്ന് കുറച്ച് എടുത്ത് അവരുടെ പാത്രത്തിൽ ഉണ്ടായിരുന്നതിന്റെ ഒരു പങ്ക് അവളുടെ പാത്രത്തിലേക്കും വച്ചു കൊടുത്തു.

“ഹലോ…. ഞാൻ അജാസ്…ഇത് ശ്രീഹരി… തന്റെ പേര് മാഹിറ എന്നല്ലേ ദിവസവും തന്നെ ഞങ്ങൾ നോക്കാറുണ്ട് പക്ഷേ താൻ ഞങ്ങളെ ഒന്ന് നോക്കാറുപോലും ഇല്ല “

“അത് നീ പറഞ്ഞത് ശരിയാ… അജു ഇവളെ വിളിച്ചാൽ പോലും മൈൻഡ് ചെയ്യാറില്ല “

“അത്… ഞാൻ….”

“ഹോ… ഇയാള് വിശദീകരിച്ച് ബുദ്ധിമുട്ടണ്ട കാര്യങ്ങൾ ഒക്കെ ഞങ്ങൾക്ക് അറിയാം…. അത് വിട്ടേക്ക്. ഇനി മുതൽ ഞാനും ഇവനും തന്റെ ഫ്രണ്ട്‌സ്ആണ്  അതുകൊണ്ട് എന്ത്‌ കാര്യത്തിനും ഞങ്ങള് കാണും കൂടെ ” പുഞ്ചിരിയോടെ തനിക്ക് മുന്നിൽ ഇരിക്കുന്നവരെ കണ്ടവൾ  ഒന്നും പറയാതെ തല താഴ്ത്തി ഇരുന്നു.

സത്യത്തിൽ അതൊക്കെ അവൾക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു.മൂവരും പരസ്പരം ഒന്നും മിണ്ടാതെ  ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. പിന്നീട് അത് എന്നും പതിവായി. പതിയേ പതിയേ അവളും അവരിൽ ഒരാളായി. ജീവിതത്തിൽ അതുവരെ ഒരു സുഹൃത്ത്പോലും ഇല്ലാതിരുന്നവൾക്ക് അവരെ രണ്ട്പേരേയും കിട്ടിയപ്പോൾ എന്തോ നിധി കിട്ടിയത് പോലെയായിരുന്നു..അവർഎന്നെ ചേർത്തുപിടിച്ചതിൽ പിന്നേ ആരും തന്നെ കളിയാക്കിയിട്ടില്ല. അന്ന് മുതൽ ഇന്ന് വരേ അവർ അവളേ തനിച് ആക്കിയിട്ടില്ല.

കോളേജ് കഴിഞ്ഞതും അവന്മാർക്കൊപ്പം മാഹിറയെ കൂടെ കൂട്ടി നേരെ ബാഗ്ലൂർക്ക് വന്നു. ഒരേ കമ്പനിയിൽ ജോലി കിട്ടിയില്ലെങ്കിലും താമസം ഒന്നിച്ചാക്കി . പക്ഷേ അതിൽ ഒരുത്തനാണ് തനിച് അകത്ത് കിടക്കുന്നത് എന്നോർത്തുകൊണ്ടവൾ പൊട്ടികരഞ്ഞു. അവളുടെ കരച്ചിൽ കേട്ട് മുഖമുയർത്തിയ അജാസ് നിലത്ത്ഇരുന്നു കരയുന്ന മാഹിറയെ കണ്ട് ഓടിവന്ന് അവളേ എഴുന്നേൽപ്പിച്ച് അടുത്തുണ്ടായിരുന്ന ചെയറിൽ കൊണ്ട് ഇരുത്തി.
പക്ഷേ അവളേ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അവനോ അവനേ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അവൾക്കോ അറിവുണ്ടായിരുന്നില്ല.
രണ്ട് മാസം മുന്നേ അജാസിന്റെ ഉമ്മതന്നെ വിളിക്കുന്നത് വരേ കാര്യങ്ങൾ എല്ലാം നോർമ്മൽ ആയിരുന്നു.

അവനൊരു പെണ്ണ് കാണാൻ പോകുന്നകാര്യം പറയാനായിരുന്നു
ഉമ്മ വിളിച്ചത്..പക്ഷേ കാര്യങ്ങൾ അവനോട് പറഞ്ഞപ്പോൾ ഞാൻ പ്രദീക്ഷിച്ചത് പോലെ ആയിരുന്നില്ല ഒന്നും നടന്നത്..എന്റെ മുന്നിൽ പൊട്ടി തെറിച്ചവൻ റൂമിൽ കയറി ഡോർഅടച്ചതും ടേബിളിൽ തലവച്ച് കിടക്കുന്ന ശ്രീയെ കണ്ടതും അവൾ ആകെ വല്ലാതായി..

ചെറിയ സംശയം തോന്നിയെങ്കിലും വർഷങ്ങളായി കൂടെയുള്ള കൂട്ടുകാരെ തെറ്റ് ധരിക്കുന്നത് ശെരിയല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ ഒന്നും ചോദിച്ചില്ല പക്ഷേ….. പിറ്റേദിവസം കരഞ്ഞു കലങ്ങിയ കണ്ണുമായി എന്റെമുന്നിൽ വന്നുനിന്ന് രണ്ടുപേരും പറഞ്ഞ കാര്യങ്ങൾ കേട്ട് എന്ത് പറയണം എന്നറിയാതെ രണ്ട് പേരെയും മാറി മാറി നോക്കാനെ അവൾക്ക് കഴിഞ്ഞിരുന്നുള്ളു.

വർഷങ്ങൾ ആയുള്ള രണ്ടു പേരുടെയും പ്രണയം എത്രമാത്രം ആഴമേറിയതാണ് എന്ന് ആ ഒരു ദിവസം കൊണ്ട് അവൾക്ക് മനസ്സിലായിരുന്നു. അത്കൊണ്ട് തന്നെ  അവരുടെ ഭാഗത്ത് നിൽക്കാനേ അവൾക്ക് അപ്പോൾ കഴിഞ്ഞുള്ളു.
ഈ കാര്യം രണ്ട് വീടുകളിൽ വിളിച്ച് പറഞ്ഞതും അവരെകൊണ്ട് ഈ ബന്ധം അംഗീകരിപ്പിച്ചതും എല്ലാം അവൾ തന്നെ തന്നെ ആയിരുന്നു.

ആദ്യം രണ്ട് പേരും ആൺകുട്ടികൾ ആണ് എന്ന് പറഞ്ഞായിരുന്നു രണ്ട് വീട്ടുകാർക്കും പ്രശ്നം. അതിലൊന്നും കാര്യമില്ലെന്നും  അവർക്ക് പരസ്പരം അത്രയേറെ ഇഷ്ടമാണെന്നും അവർക്ക് ഒരിക്കലും ഒരു പെൺകുട്ടിയേ അംഗീകരിക്കാൻ കഴിയില്ലെന്നും അവരെ പറഞ്ഞു മനസ്സിലാക്കി വന്നപ്പോൾ ആയിരുന്നു അടുത്ത പ്രശ്നം തലപൊക്കിയത്..രണ്ട് പേരും രണ്ട് ജാതിയും മതവും ആണെന്ന്. ശെരിക്കും പറഞ്ഞാൽ ആ സമയം നല്ല ദേഷ്യം വന്നെങ്കിലും ഒന്നും പറയാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല. അല്ലെങ്കിലും ആര് ആരെ പ്രണയിച്ചാലും അതിനിടയിൽ ആദ്യം വരുന്നത് ജാതിയും മതവും സാമ്പത്തികവും ഒക്കെ ആണല്ലോ……. ആvർക്കും ആ പ്രണയിക്കുന്നവരുടെ മനസ്സ് കാണാൻ കഴിയാറില്ലല്ലോ. ഒരുവിധം എല്ലാവരേയും പറഞ്ഞു മനസ്സിലാക്കി ഈ കല്യാണത്തിനു സമ്മതിപ്പിച്ചതിനു ശേഷമാണവൾ തിരികെ ബാഗ്ലൂർക്ക് എത്തിയത്..അതിനിടയിൽ ഇങ്ങനെ ഒരു അപകടം ഒരിക്കലും പ്രദീക്ഷിച്ചിരുന്നതല്ല. മണിക്കൂറുകളുടെ കത്തിരിപ്പിനൊടുവിൽ തിയേറ്ററിൽ നിന്ന് പുറത്ത് വന്ന ഡോക്ടർ കരഞ്ഞു തളർന്ന് ഇരിക്കുന്ന അജാസിനെ കണ്ട് അവന്റെ ചുമലിൽ പതിയേ തട്ടി.

ആറ് വർഷത്തിന് ശേഷമുള്ള ഒരു വെളുപ്പാൻ കാലം…… പുറത്ത് നിന്നും ആരുടേയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് മാഹിറ പുറത്തേക്ക്വന്നത്ആ രുടേയോ മുന്നിൽ മുട്ട് കുത്തി ഇരിക്കുന്ന അജാസിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു. കാറിന്റെ മറവ് ഉള്ളത് കൊണ്ട് ആളെ കണ്ടില്ലെങ്കിലും അതാരാണെന്ന് അവൾക്ക് അറിയാമായിരുന്നു.

“മാഹി….സൂക്ഷിച് “

തന്റെ വീർത്ത വയർതാങ്ങിപിടിച്ചുകൊണ്ട് സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങിയ മാഹിറയെ കണ്ട് മുറ്റത്ത് നിന്ന അജാസ് ഉറക്കെ വിളിച്ച്പറഞ്ഞു..അത് കേട്ടതും കാറിനു മറവിൽ നിന്ന് ഒരു അഞ്ചുവയസ്സുകാരിയെ എടുത്തുകൊണ്ട് ശ്രീഹരി വെളിയിലേക്ക് വന്നു.

“ഹാ… ബെസ്റ്റ്. പൊന്നുമോളെ… പന്ത്രണ്ട് വർഷംപ്രേമിച്ചഞങ്ങളിതൊ കെട്ടിയിട്ട് ഒരു മാസായി. എന്നിട്ട് ഹണിമൂണിന് പോലും പോകാതെ ഇവിടെ നിക്കുന്നത് നിന്നെ നോക്കാനാ…. ഞങ്ങളിവിടെ ഉണ്ടെന്നുള്ള വിശ്വാസത്തിലാ നിനക്ക് ഇവിടെ തന്നെ നിന്നമതി എന്ന് വാശി പിടിച്ചപ്പോ ഉപ്പേം ഉമ്മേം നിന്നെഇവിടെ നിർത്തിയത് ദയവ് ചെയ്ത് ഓടിചാടി നടക്കരുത് “

“ശ്രീ മാമാ  മമ്മക്ക് നല്ല തല്ല് കിട്ടണം അല്ലേ…”

“പിന്നല്ലാതെ….ഞങ്ങടെ ദിയകുട്ടിപറഞ്ഞാൽ അതിൽ അപ്പീൽഇല്ലല്ലോ….”
ശ്രീയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ട് അജാസ് അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.

“ഡി…. നിന്റെ കണവൻ എവിടെ “

“ഞാൻ ഇവിടുണ്ടേ……” കയ്യിൽ ഒരു തവിയുമായി അവർക്കടുത്തേക്ക് വന്ന കൃഷ്ണ  മാഹിറയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. അന്ന് ശ്രീയുടെയും അജുവിന്റെയും വിവാഹകാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ എതിർത്തത്  അവളുടെ വീട്ടുകാർ ആയിരുന്നു. അത് കൊണ്ട് തന്നെതിരികെ വന്നവൾ നേരെ വന്ന് ഓഫിസിൽ ഉണ്ടായിരുന്ന കൃഷ്ണയെ ആറ്മാസത്തിനുള്ളിൽ അങ്ങ് പ്രേമിച്ചു കെട്ടി. ഇപ്പോ അവളുടെ വീട്ടുകാർ ജാതിയോ മതമോ പറയുന്നവരെകണ്ടാൽ ഓടിച്ചിട്ട് തല്ലും അതാ അവസ്ഥ.

അന്ന്  ഓപ്പറേഷൻ കഴിഞ്ഞ് പുറത്ത് വന്ന ഡോക്ടർ അജുവിനെ ചേർത്ത്പിടിച്ചു.

“ഇപ്പോപേടിക്കാൻ ഒന്നുമില്ല ആൾ ഓക്കേ ആണ് .” അത് കേട്ടതും സന്തോഷം കൊണ്ട് ഇരുവരും പൊട്ടി കരഞ്ഞുകൊണ്ട്ഡോക്ടർക്ക് നേരെ നോക്കി കൈകൂപ്പി. അവരെ കണ്ട ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് രണ്ട് പേരെയുംനോക്കി. അതിന് ശേഷം നാല് മാസത്തോളം അവൻ ഹോസ്പിറ്റലിൽ കിടന്നു അവനൊപ്പം എപ്പഴും അവർ രണ്ട് പേരും ഉണ്ടായിരുന്നു. ചിലപ്പോൾ ഒരുപക്ഷേ  ശ്രീ ഇനി ഒരിക്കലും നടക്കാൻ ചാൻസ്സില്ല എന്ന് അറിഞ്ഞതും  മൂന്നുപേരും വല്ലാതായി.. വർഷങ്ങൾക്ക് ഇപ്പുറം ശ്രീഹരി എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കിൽ…… ഓടുന്നുണ്ടെങ്കിൽ…. ചാടുന്നുണ്ടെങ്കിൽ…. അതിനൊക്കെ ഒരേഒരു കാരണ മേഉള്ളു. അത് അജാസിന് അവനോടുള്ള പ്രണയം തന്നെയാണ്. ഇനി ഒരിക്കലും എഴുന്നേറ്റ് നിൽക്കില്ലെന്ന് അറിഞ്ഞിട്ടും അവന് ധൈര്യം നൽകിക്കൊണ്ട് അവനേ പഴയതിലും ഭ്രാന്തമായി പ്രണയിച്ചുകൊണ്ടായിരുന്നു അജു ശ്രീയെ സ്വന്തമാക്കിയത്.  വർഷങ്ങൾക്ക് ഇപ്പുറവും തങ്ങളുടെ സൗഹൃദം  കൈവിട്ട് പോകാതെ അല്പം കരുതലും സ്നേഹവും നൽകിക്കൊണ്ട് മൂവരുംപരസ്പരം ചേർന്നു നിന്നു.

(ശെരിയല്ലേ….  ഡോക്ടറും ദൈവവും ഒന്നാണെന്ന്  തോന്നുന്ന ചില നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടില്ലേ?)