എഴുത്ത് :- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
നിന്റെ ഒരു വറ്റ് ചോറ് കഴിച്ചു കണ്ണടച്ചാൽ മതിയെന്ന എനിക്…
വല്ലതും നടക്കുമോ മോനെ…? “
“പതിനാറാമത്തെ പെണ്ണ് കാണലും ചീറ്റിയെന്ന് അറിഞ്ഞു തൊട്ടടുത്ത ജമാലിക്ക ചോദിക്കുന്നത് കേട്ടപ്പോൾ ഒന്ന് ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു…
രണ്ടു ദിവസം മുന്നേ കണ്ട പെണ്ണ് കാണൽ എന്തായാലും നടക്കും എന്ന് തന്നെ ആയിരുന്നു മനസ്സിൽ…പക്ഷെ അതും ആരോ എന്നെക്കുറിച്ചു മനോഹരമായി വിവരിച്ച കവിതയിൽ…നൂല് പൊട്ടിയ പട്ടം പോലെ എന്നിൽ നിന്നും അകന്ന് പോയി…
ഇനി ഒരു പെണ്ണിനേയും കാണില്ലെന്നും പറഞ്ഞു നിൽക്കുന്ന സമയത്താണ് ഇത് പോലുള്ള ഓരോ മാരണങ്ങൾ ഓരോ കുനിസ്റ്റ് ചോദ്യവും കൊണ്ട് മനസിനെ വിഷമിപ്പിക്കാൻ വരുന്നതും .. “
“വർഷാവർഷം ലീവിന് വരുന്നത് തന്നെ ഇപ്പൊ പെണ്ണ് കാണാൻ വേണ്ടി ആണോ എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു..
ഓരോ പ്രാവശ്യവും ഇങ്ങനെ കുറെ ഏറെ കണ്ട് കണ്ടു…എല്ലാത്തിനും എന്നെ ഇഷ്ടപെടും അന്വേഷണം വന്നാൽ തൂറ്റി പോകും..”
അല്ലേടാ എന്താ ഒരു വിഷമം പോലെ മുഖം ഡെസ്പ് ആയി നടക്കുന്നു..
ഞാൻ അങ്ങാടിയിലേക് എത്തിയതും കൂട്ടുകാരൻ സഫീർ വന്നു ചോദിച്ചു..
ഞാൻ അവനോട് ഒന്നും പറയാതെ ഞങ്ങൾ ഇരിക്കുന്ന തിണ്ടിലേക് കയറി ഇരുന്നപ്പോൾ തന്നെ അവൻ വീണ്ടും ചോദിച്ചു..
“അതും മുടങ്ങിയല്ലേ…”
ഞാൻ അവനെ നോക്കിയോന്ന് തലയാട്ടി…
“എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് വാ…”
മറ്റുള്ള കൂട്ടുകാർ ഇരിക്കുന്നതിനു ഇടയിൽ നിന്നും അവൻ എന്നോട് സ്വകാര്യം പോലെ പറഞ്ഞു അവിടെ നിന്നും കൂട്ടി കുറച്ചു മാറി നിന്നു…
എടാ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം…
“നിന്റെ വിവാഹം ഇങ്ങനെ മുടങ്ങുന്നത് കൊണ്ട് തന്നെ അതാരാണെന്നു അറിയാൻ ഞാനും നമ്മുടെ കൂട്ടത്തിലെ ഒന്ന് രണ്ടു പേരും ഒരു അന്വേഷണം നടത്തി…”
ഞാൻ അവൻ പറയുന്നത് കേട്ടു അവന്റെ മുഖത്തേക് തന്നെ നോക്കി…
അവൻ ഒന്ന് കണ്ണടച്ചു എന്നിട്ട് പറഞ്ഞു…
“നിന്റെ ആ അയൽവാസി ഇല്ലേ ജമാലിക്ക അയാൾ തന്നെയാണ് നിന്റെ വിവാഹങ്ങൾ പലതും മുടക്കിയത്..
അയാളെ അടുത്ത് നിന്നെ കുറിച്ച് ആരെങ്കിലും അന്വേഷണം നടത്തി എത്തിയാൽ അയാൾ അത് എന്തെങ്കിലും കാരണം കണ്ടെത്തി മുടക്കും… നീ ക ള്ളുകുടിയൻ ആണെന്നോ… നീ പെ ണ്ണുപിടി യൻ ആണെന്നോ… നിനക്ക് ക ഞ്ചാവിന്റെ ബിസിനസ് ഉണ്ടെന്നോ… നീ എം ടി യം ആണെന്ന് വരെ അയാൾ പറയുന്നുണ്ട്…
അയാൾ ജീവനോടുള്ള കാലം വരെ നിനക്കൊരു പെണ്ണ് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല…”
അവൻ അതും പറഞ്ഞു എന്നെ നോക്കി…
“കുഞ്ഞിപ്പ…. നമ്മുടെ നാട്ടിലെ എല്ലാ സ്ഥലത്തും ഇങ്ങനെ ഓരോ അയൽവാസികൾ ഉണ്ടാവും കല്യാണം മുടക്കാനും നമ്മളെ പറ്റി കുറ്റം മാത്രം പറഞ്ഞു നടക്കാനുമുള്ള കൂട്ടർ…
അവർക്കു നല്ല ചുട്ട അടിയുടെ കുറവാണ്… നീ കൂടെ ഉണ്ടേൽ ഇന്ന് രാത്രി ഇരുട്ടടി അടിച്ചു അയാളുടെ ത ല മ ണ്ട നമുക്ക് അ ടിച്ചു പൊ ളിക്കാം…”
സഫീർ പറയുന്നത് കേട്ടപ്പോൾ ഞാൻ അവനെ തടഞ്ഞു…
“അത് വേണ്ട മോനെ…ഇനി അതും കൂടെയായി… ആലോചിക്കാൻ തന്നെ വയ്യ…”
“പിന്നെ എന്താ ചെയ്യാ…
പോസ്റ്റർ ഒട്ടിച്ചാലോ വിവാഹം മുടക്കുന്നവരെ അറിഞ്ഞാൽ കയ്യും കാലും തല്ലി ഓടിക്കുമെന്ന് പറഞ്ഞു…”
അവൻ വീണ്ടും ചോദിച്ചു..
“ഞാൻ വേണ്ട എന്ന പോലെ തലയാട്ടി..”
“പിന്നെ എന്താ നിന്റെ ഉദ്ദേശം…”
അവൻ എന്നോട് ചോദിച്ചു…
“ജമാലിക്കയുടെ മോൾ…”
ഞാൻ അവനെ നോക്കി പറഞ്ഞതും..
“പഹയാ…നീയും കണ്ടിട്ടുണ്ട് ലെ മറിമായം ആ എപ്പിസോഡ്..”
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
“ പിന്നെ കാണാതെ മറിമായം മുഴുവൻ കണ്ടിട്ടുണ്ടാവും ഞങ്ങൾ പ്രവാസികൾ…
ഞങ്ങൾക് ഏറ്റവും ഇഷ്ട്ടപെട്ട പ്രോഗ്രാം അല്ലെ…”
“അല്ല അവൾ കോളേജിൽ പോവുകയല്ലേ നീ പോകുന്നതിന് ഇടയിൽ ഓളെ വളക്കാൻ പറ്റുമോ നിനക്ക് അതും അല്ല പെണ്ണിന് വേറെ അഫയർ വല്ലതും ഉണ്ടോ എന്നും അറിയില്ലല്ലോ..”
അവൻ എന്നോട് വീണ്ടും ചോദിച്ചു..
നോക്കാം..
ഞാൻ അതും പറഞ്ഞു അവിടെ നിന്നും വീട്ടിലേക് നടന്നു..
സത്യം പറഞ്ഞാൽ അതെങ്ങനെ നടത്തുമെന്ന് എനിക്കും അറിയില്ലായിരുന്നു…
“അങ്ങനെ ഓരോന്ന് ചിന്തിച് നടക്കുമ്പോഴാണ് ജമാലിക്കയുടെ മകൾ റെജില എന്റെ മുന്നിലൂടെ വരുന്നത് ഞാൻ കണ്ടത്…
ചുറ്റിലും നോക്കിയപ്പോൾ വഴിയിൽ ഒന്നും ആരുമില്ല…
അവൾ എന്നെ കണ്ടപ്പോൾ തന്നെ എന്നെ നോക്കി പുഞ്ചിരിച്ചു…
ഇക്ക കല്യാണമൊക്കെ എവിടെ എത്തി???…”
പടച്ചോനെ ഇവളും അറിഞ്ഞോ മുടങ്ങിയത്…
“ ഹ…നോക്കുന്നുണ്ട്… ഒന്നും ശരിയായിട്ടില്ലെന്നേ…”
ഞാൻ അവളോട് പറഞ്ഞു…
“ ഇക്കാ ഇങ്ങനെ പെണ്ണ് ചോദിച്ചു നടക്കാതെ ആരെ യെങ്കിലും പ്രേമിച്ചു കൂടായിരുന്നോ..
അതാണേൽ പെട്ടന്ന് നടക്കുമല്ലോ…”
അമ്പടി കള്ളി തല നിറച്ചും ബുദ്ധിയുമായി നടക്കുകയാണ്…
അല്ല നീ ആരേലും പ്രമിക്കുന്നുണ്ടോ…”
ഞാൻ അവളോട് ചോദിച്ചു..
₹ഹേയ് ഇല്ലേ…ഞാൻ ഇക്കാക്ക് ഒരു ഉപായം പറഞ്ഞു തന്നതല്ലേ..
അവൾ പെട്ടന്ന് തന്നെ മുഖം കുനിച്ചു നാണത്തോടെ എന്നോട് പറഞ്ഞു..
എന്ന എനിക്കൊരു ഉപകാരം ചെയ്യുമോ…???”
ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ എന്താ എന്ന പോലെ എന്നെ നോക്കി…
ഞാൻ എല്ലാ കാര്യവും അവളോട് പറഞ്ഞു…
“അന്നേരമാണ് അവൾ പറഞ്ഞത് അവളുടെ മൂത്ത ഇക്കയുടെ വിവാഹം നടക്കാത്തത് കൊണ്ട് അവളുടെ ഉപ്പ അടുത്തുള്ള എല്ലാവരുടെയും വിവാഹം മുടക്കി കൊണ്ടിരിക്കുകയാണെന്ന്..
അവളുടെ മൂത്ത ഇക്കയെ എനിക്കറിയാം എന്നെക്കാൾ അഞ്ചേട്ട് വയസിനു മൂത്തവൻ ആണവൻ..
പണ്ടെങ്ങോ ഏതോ പെണ്ണ് കേ സിൽ പെട്ടത് കൊണ്ട് തന്നെ എവിടെ പെണ്ണ് ആലോചിച്ചാലും നാട്ടിൽ വന്നു അന്വേഷണം നടത്തിയാൽ… നാട്ടുകാർ ആദ്യം അതോർത്ത് പറയും…
പിന്നെ എങ്ങനെ വിവാഹം നടക്കും…”
അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ…
അവൾ എന്നോട് ചോദിച്ചു..
“ഞാൻ എന്ത് സഹായമാ ഇക്കാക് ചെയ്തു തരേണ്ടേ…”
“എടി..
എടി അത്…
ഞാൻ പറയാൻ മടിക്കുന്നത് കണ്ടപ്പോൾ അവൾ വീണ്ടും പറഞ്ഞു..
ഇക്ക പറഞ്ഞോ…എന്തായാലും പറഞ്ഞോ ഞാൻ സഹായിക്കാം ഇക്കയെ…”
അവൾ അതും കൂടെ പറഞ്ഞപ്പോൾ എനിക്ക് സമാധാനായി ഞാൻ അവളോട് പറഞ്ഞു..
“എടി എനിക്ക് നിന്നെ ഇഷ്ട്ടമാണെന്നും നിനക്കും അത് പോലെ എന്നെ ഇഷ്ട്ടമാണെന്നും നിന്റെ ഉപ്പയോട് പറയണം…
വെറും ഡ്രാമ… നിന്റെ ഉപ്പ ഇതിൽ എന്തായാലും ഒന്ന് പേടിക്കും…
അന്നേരം നമുക്ക് സത്യം പറയാം അപ്പൊ ഉപ്പ ഒന്ന് അടങ്ങി നിന്നോളും…”
ഞാൻ എന്റെ ഐഡിയ അവളോട് പറഞ്ഞു..
“ഇതൊക്കെ നടക്കുമോ ഇക്ക..
എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് പറയുമ്പോ തന്നെ ഉപ്പ എന്നെ വെ ട്ടി കൊ ല്ലും ചിലപ്പോൾ…”
“ഇല്ലെടി…ഞാൻ ഇല്ലേ നിന്നെ സംരക്ഷിക്കാൻ…”
“ഞാൻ അവളോട് പറഞ്ഞതും അവൾ എന്നെ ആക്കി യൊന്നു ചിരിച്ചു അവിടെ നിന്നും പോയി..
പോകുമ്പോ അവളുടെ മൊബൈൽ നമ്പർ വാങ്ങിക്കാൻ ഞാൻ മറന്നില്ല…”
“പിന്നെ എല്ലാം പ്ലാനിങ് ആയിരുന്നു…ആരും അറിയാത്ത പ്ലാനിങ്..
അടുത്ത കൂട്ടുകാർ പോലും അറിയാതെ ഞാനും അവളും ഓരോന്ന് പ്ലാൻ ചെയ്തു..
എന്തിനാ ഇങ്ങനെ പ്ലാൻ ചെയ്യുന്നതെന്ന് ചോദിച്ചാൽ എനിക്കോ അവൾക്കോ അറിയില്ലായിരുന്നു എന്നത് വേറെ ഒരു സത്യം..
അങ്ങനെ ആ ദിവസം വന്നെത്തി..
അവളുടെ ഇക്ക വീട്ടിൽ ഇല്ലാത്ത ദിവസം അവളെ വീട്ടിൽ നിന്നും വിളിച്ചിറക്കാൻ ഞാൻ ചെല്ലുന്ന ദിവസം..
അതെന്താ അവളുടെ ഇക്ക ഉള്ളപ്പോ എന്ന് ചോദിക്കല്ലേ… വെറുതെ എന്തിനാ എല്ലു സൂപ് ആകുന്നെ…”
ഞാൻ വരുന്നത് കണ്ട ഉടനെ തന്നെ പുറത്തു പേപ്പർ വായിച്ചു ഇരിക്കുന്ന ജമാലിക്ക കണ്ണെടുത്തു എന്നെ നോക്കി..
“കുഞ്ഞിപ്പാ.. എന്താടാ ഈ വഴിക്ക്…”
ഞാൻ ഉടനെ തന്നെ മൂപ്പരെ മൈന്റ് ചെയ്യാതെ വീടിനുള്ളിലേക് നോക്കി വിളിച്ചു…
“റെജിലാ…. “
ഇവൻ എന്തിനാ ഓളെ വിളിക്കുന്നെ എന്ന ഭാവം ആയിരുന്നു ജമാലിക്കയുടെ മുഖത്…
“ഞാൻ വീണ്ടും വിളിച്ചതും കയ്യിൽ ഒരു ബാഗും പിടിച്ചു റെജില മുന്നിലെ ഡോറിൽ ഹാജർ…”
“പടച്ചോനെ ഇവൾ ഒറിജിനൽ ആയിട്ടാണല്ലെ അഭിനയം…
കള്ളി…”
എന്റെ മനസ് എന്നോട് തന്നെ പറഞ്ഞു…
“എന്താടാ…ഇതൊക്കെ…
നീ എന്തിനാ എന്റെ മോളെ വിളിക്കുന്നെ…
മകൾ വന്നത് അറിയാതെ ജമാലിക്ക എന്നോട് പറഞ്ഞതും പുറകിലേക്ക് നോക്കിയപ്പോൾ കാണുന്നത് അവളെ.. “
കാര്യം മനസിലായ ജമാലിക്ക പിന്നെ ഒന്നും സംസാരിക്കാൻ കഴിയാതെ ഇരുന്നിടത്തേക് തന്നെ ഇരുന്നു..
“അയൽവാസികളും നാട്ടുകാരും പെട്ടന്ന് തന്നെ വിവരം അറിഞ്ഞു തടിച്ചു കൂടി..
അതിനിടയിൽ എന്റെ വീട്ടുകാരും.. “
“ഉമ്മ വന്നു അവിടെ നിന്നും എന്നെ വലിച്ചെങ്കിലും ഞാൻ നിന്ന നിൽപ് അവിടെ തന്നെ തുടർന്നു…
ജമാലിക്ക തകർന്നു എന്ന് മനസിലായ ഞാൻ മൂപ്പരുടെ അടുത്തേക് നടന്നു…”
മുപ്പരോട് കാര്യം പറയണം വീട്ടിലേക് പോകണം അതായിരുന്നു എന്റെ ഉദ്ദേശം…
ഞാൻ ഇക്കയുടെ അടുത്തേക് എത്തി..
“ഇക്കാ…
ഞാൻ വിളിച്ചതും ജമാലിക്ക എന്നെ നോക്കി…
അയാളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു…”
അയാൾ എന്റെ കയ്യിൽ പിടിച്ചു…
“നിങ്ങൾക് തമ്മിൽ ഇഷ്ട്ടം ആയിരുന്നേൽ ആദ്യമേ പറഞ്ഞു കൂടായിരുന്നോ ഉപ്പ നടത്തി തരില്ലായിരുന്നോ…? “
ഇടി വെട്ടിയവനെ പാമ്പും പഴുതാരയും ഒക്കെ കടിച്ചു അതും കഴിഞ്ഞു രണ്ടു റൗണ്ട് ഓടിച്ചു പട്ടിയും കടിച്ചത് പോലെയാണ് എന്റെ അവസ്ഥ…”
“എന്താണ് ഞാൻ കേട്ടത്…”
“ഇക്ക അതല്ല…ഞാൻ പറയാൻ വേണ്ടി വായ തുറന്നതും റെജില ഇറങ്ങി വന്നു ഉപ്പയോട് പറഞ്ഞു..
ഉപ്പ ഞങ്ങളോട് ക്ഷമിക്കണം അഞ്ചു കൊല്ലമായുള്ള പ്രണയമാണ്..
പേടിച്ചിട്ടാ പറയാഞ്ഞേ…”
“അവൾ പറയുന്നത് കേട്ടപ്പോൾ തന്നെ എന്റെ തലയിൽ ബാക്കി ഉണ്ടായിരുന്ന കിളിയും കൂടെ എങ്ങോട്ടോ പോയി…
ആ സമയം തന്നെ അവളുടെ ഇക്കയും അങ്ങോട്ട് എത്തി…”
“കാര്യങ്ങൾ എല്ലാം അറിഞ്ഞ അവൻ എന്റെ അരികിലേക് നടന്നു അടുക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഞാൻ മയ്യത്താകുവാൻ പോവുക യാണെന്ന്..
പക്ഷെ അവൻ എന്റെ അരികിൽ വന്നു തേക്കു തടി പോലുള്ള കൈ എന്റെ ചുമലിലേക് വെച്ച് എന്നെ സ്നേഹത്തോടെ വിളിച്ചു…
അളിയാ…. ന്ന്…..
അന്ന് പോയ ബോധം പിന്നെ എനിക്ക് വന്നത് ഞങ്ങളുടെ നിക്കാഹിന്റെ അന്നായിരുന്നു…”
“ഏതായാലും അന്നത്തോടെ ജമാലിക്ക പിന്നെ വിവാഹം ഒന്നും മുടക്കാൻ പോയിട്ടില്ല..
എന്നാലും എന്ത് പണിയ റെജില നീ കാണിച്ചേ എന്ന് ചോദിച്ചപ്പോൾ അവൾ പറയാണ്…
എനിക്കിനി വേറെ ആളുകളുടെ മുന്നിൽ ഒന്നും പോയി നിൽക്കാൻ ഇഷ്ട്ടമല്ല… മാത്രമല്ല എന്നോട് ഒരു ചെറിയ ഇഷ്ടം കുറച്ചു കാലമായിട്ട് ഉണ്ട്…ഒരവസരം കിട്ടിയപ്പോൾ പ്രയോഗിച്ചു എന്ന് മാത്രം…”
അങ്ങനെ ആ തല തെറിച്ച കുടുംബം മുഴുവൻ എന്റെ തലയിലായ സന്തോഷംത്തോടെ…
ഇഷ്ട്ടപെട്ടാൽ…. 👍