അയാൾ പറഞ്ഞ അസ്സലാമുവും ബത്താക്കയും ഞാൻ കേട്ടു .. പിന്നെ തോമസ് കുട്ടീ വിട്ടോടാ എന്നും പറഞ്ഞൊരു ഓട്ടമാണ്…

എഴുത്ത്:-സൽമാൻ സാലി

മുൻ ഭാഗം ഇവിടെ ക്ലിക്ക് ചെയ്യൂ:

ആദ്യദിനം തന്നെ അറബിയെ ഊദ് പുകച്ചു പുറത്ത് ചാടിച്ചതിന്റെ പരിണിത ഫലമായി സുലൈമാനിക്ക എന്നെ ഒരു ലേബർക്യാമ്പിലെ സൂപ്പർമാർകെറ്റിൽ ജോലിക്ക് കൊണ്ടാക്കി ..

” സാലിയെ ഇവിടെ അറബികൾ അതികം വരൂല ലേബർക്യാമ്പ് ആണ് . അതുകൊണ്ട് തന്നെ അറബി വന്നാൽ ഇയ്യ്‌ അവരുടെ അടുത്ത് പോകാൻ പാടില്ല . കാരണം നിന്റെ വിസ ഇവിടെ ജോലി ചെയ്യാനുള്ളതല്ല . ഇനിയെങ്ങാനും അറബി വന്നു ബത്താക്ക (ലേബർ കാർഡ് ) ചോദിച്ചാൽ ഓടി രക്ഷെപ്പട്ടോണം . പിടിക്കപ്പെട്ടാൽ അവർ നിന്നെ നാട് കടത്തും ..

കുറച്ച് ഉപദേശവും തന്നു മൂപ്പര് സ്ഥലം വിട്ടു . ..

ആ ക്യാമ്പിൽ ആണേൽ എല്ലാരും ഹിന്ദിക്കാരും .. ആകെ ഉള്ള ഒരു ആശ്വാസം ഏഷ്യാനെറ്റ് റേഡിയോ ആണ് . അത് എപ്പോഴും ഓൺ ആയിരിക്കും ..

അങ്ങിനെ ഒരീസം ഉച്ചക്ക് ”🎼അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി 🎼 ഈ പാട്ടും കേട്ട് എന്റെ തേഞ്ഞ അനുരാഗം അയവിറക്കിക്കൊണ്ടിരിക്കുമ്പോൾ പുറത്തൊരു ലെക്സസ്സ് വണ്ടി വന്നു നിർത്തി ഹോണടിക്കാൻ തുടങ്ങി ..

ഗൾഫിൽ വണ്ടിക്ക് ഹോൺ വെക്കുന്നത് തന്നെ കടയിലുള്ള ആളെ വിളക്കാനാണെന്ന് പണ്ടാരോ പറഞ്ഞു കേട്ട ഓർമയിൽ ഞാൻ പുറത്തിറങ്ങി ആയാളുടെ അടുത്ത് ചെന്നു ..

” അസ്സലാമു അലൈകും .. റഫീഖ് .. ജിബ് ബത്താക്ക വാഹദ് ..!

അയാൾ പറഞ്ഞ അസ്സലാമുവും ബത്താക്കയും ഞാൻ കേട്ടു .. പിന്നെ തോമസ് കുട്ടീ വിട്ടോടാ എന്നും പറഞ്ഞൊരു ഓട്ടമാണ് …

റൂമിന്റെ ഉള്ളിൽ എത്തിയപ്പോൾ ആണ് ഓട്ടം നിർത്തിയത് .. കിതപ്പ് മാറിയപ്പോൾ മെല്ലെ ടോം ആൻഡ് ജെറിയിലെ ആ എലിയെ പോലെ മെല്ലെ റൂമിന്ന് ഇറങ്ങി കടയിലേക്ക് നോക്കി .. ഭാഗ്യം ആ വണ്ടി അവിടെ ഇല്ലാ ..

പിന്നെ മെല്ലെ മെല്ലെ ടോം ആൻഡ് ജെറിയിലെ പൂച്ചയെപ്പോലെ നടന്നു നടന്നു കടയിൽ എത്തിയപ്പോൾ എല്ലാരും ചിരിക്കുന്നു ..

കാര്യം തിരക്കിയപ്പോൾ ആണ് എനിക്ക് പണി പാളിയത് അറിഞ്ഞത് ..
അയാൾക് വേണ്ടത് ടെലിഫോൺ കാർഡ് ആയിരുന്നു .. ബത്താക്ക എന്ന് പറഞ്ഞാൽ കാർഡ് ആണെന്ന് അന്നാണ് പഠിച്ചത് .. ആ സുലൈമാനിക്കക്ക് അറബിയും അറീല്ല പൊട്ടൻ .. ഞാൻ അപ്പൊ തന്നെ സുലൈമാനിക്കയെ വിളിച്ചു ..

” സുലൈമാനിക്ക ഇവിടെ സെയ്ഫല്ല .. ഞാൻ അപ്പോഴേ പറഞ്ഞതാ ഇവിടെ സെയ്ഫല്ല .. അതോണ്ട് എന്നെ വേഗം നാട്ടിലെത്തിച്ചോളി ..

ഒരു തമാശക്ക് ഡയലോഗ് അടിച്ചതായിരുന്നു മൂപ്പർ എന്നെ പിറ്റേ അഴ്ച ക്യാൻസൽ ആക്കി നാട്ടിലേക്ക് അയച്ചു …

nb : ഇനി അറബി പഠിക്കാൻ ഫീസ് അടക്കേണ്ടതാണ് ..