അയാളുടെ സ്വാഭാവം കൃത്യമായി മനസ്സിലാവണം എന്നുണ്ടെങ്കിൽ അവളുടെ ശരീരത്തിൽ തെളിഞ്ഞു കാണുന്ന പാടുകളിലേക്ക് നോക്കിയാൽ മതി.ഒരിക്കൽ ആ പാടുകൾ കണ്ട അയാളുടെ അമ്മ…..

_lowlight _upscale

എഴുത്ത്:-യാഗാ

ഏകാന്തത തന്നെ വല്ലാതെ വീർപ്പുമുടിക്കുന്നത് പോലെ തോന്നിയവൾ മുറിയുടെ ജനാല തുറന്ന് തൊടിയിലേക്ക് നോക്കി.

തൊടിയിലൂടെ പാറി നടക്കുന്ന ചിത്രശലഭങ്ങളെ കണ്ടതുംഅവളെന്ന് പുഞ്ചിരിച്ചു. ഒരിക്കൽ താനും ഇതുപോലെ പാറി പറന്നു നടന്നിരുന്നു എന്നവൾ ഓർത്തു.
തൊടിയിലൂടെ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികൾ എന്തിനെയോ കണ്ട് ഉച്ചത്തിൽ കൂവിവിളിച്ചു.

“വല്ല ഇഴജന്തുക്കളേയും കണ്ടു കാണും അതിന്റെ യാ ഈ വിളി ” അവറ്റകളുടെ ശബ്ദം കേട്ടതും ആരോടെന്നില്ലാതെപറഞ്ഞുകൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെല്ലുന്ന അമ്മയെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു. ഗോതമ്പും തീറ്റയും ഒക്കെ നൽകി സ്വന്തംമക്കളേപോലെയാണ് അമ്മ അവയെ പരിചരിക്കുന്നത്.
മക്കൾക്ക് കഴിക്കാൻ ഒന്നും കൊടുത്തില്ലെങ്കിലും ശെരി അവറ്റകൾക്ക് ഉള്ളത് അമ്മ കൃത്യമായി വാങ്ങി നൽകും ‘ അതിനി എത്ര കാശില്ലെങ്കിലും ശരി. എങ്ങനെ യെങ്കിലും അത് സെറ്റാക്കും.

“നമുക്ക് കൊണ്ട് തരാൻ ആളുണ്ട് എടുത്ത് കഴിക്കാൻ രണ്ട് കൈകളും ഉണ്ട് അവറ്റകൾ നമ്മളെ ആശ്രയിച്ച്ജീവിക്കുന്നതാ…. അത് കൊണ്ട് അവറ്റകളുടെ ഭക്ഷണകാര്യത്തിൽ അശ്രദ്ധ കാണിക്കാൻ പാടില്ല. വിശപ്പ് എല്ലാവർക്കും ഒരുപോലെയാ” പണ്ട് എന്നോട് അവറ്റകൾക്ക് തീറ്റ കൊടുക്കാൻ പറഞ്ഞാൽ മടി കാണിക്കുന്ന എന്നെ കാണുമ്പോൾ അമ്മ എന്നും പതിവായി പറയുന്ന ഡയലോഗായിരുന്നു. രമേഷിനൊപംജീവപജീവിച്ചു തുടങ്ങിയപ്പോൾ അമ്മ പറഞ്ഞത് പോലെ വിശപ്പിനേക്കാൾ വലിയ വികാരം മറ്റൊന്നും ഇല്ലെന്ന് താനും തിരിച്ചറിയുയായിരുന്നു.

“ഹാ….. ഞാൻ അപ്പഴേ പറഞ്ഞില്ലേ….എന്റെ മക്കള് കാര്യമില്ലാതെ ശബ്ദം ഉണ്ടാക്കില്ലെന്ന്. ” കയ്യിൽ പറ്റിയ മണ്ണ് തട്ടിക്കൊണ്ടവർ കാര്യമായി പറയുന്നത് കേട്ടതും അവളൊന്ന് പുഞ്ചിരിച്ചു. അമ്മമാർക്ക് എന്തിനോടും വാത്സല്യം മാത്രമേ ഉണ്ടാവൂ എന്ന് പറയുന്നത് എത്ര ശരിയാണെന്നവൾ ഒരു നിമിഷം ഓർത്തു.
നെടുവീർപ്പോടെ ജനാലയുടെ പാളികൾ വലിച്ചടച്ചു കൊണ്ടവൾ ബെഡ്ഡിലേക്ക് കിടന്നു. തന്റെ ഇതുവരേയുള്ള ജീവിതം ഒരു നിമിഷം തിരശ്ശീലയിലെന്നത് പോലെ അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു.

” അഞ്ജൂ…… നീയാ പാത്രം കഴുകി കഴിഞ്ഞെങ്കിൽ ഈ തുണിയൊന്ന് കഴുകി യിട്ടേ……” രമേഷിന്റെ ശബ്ദം കേട്ടതും കഴുകിക്കൊണ്ടിരുന്ന പാത്രങ്ങൾ തിരികെ സിങ്കിൽ തന്നെ വച്ചു കൊണ്ടവൾ ഭയത്തോടെ റൂമിലേക്ക് ചെന്നു. റൂമിൽ അയാൾ ഇല്ലെന്ന് കണ്ടതും അവൾ നെഞ്ചിൽ കൈവയ്യുകൊണ്ട് ആശ്വാസ ത്തോടെ നെഞ്ചിൽ കൈവച്ചു കൊണ്ട് ചുറ്റും നോക്കി.

ബെഡ്ഡിൽ ഊiരിവച്ച അയാളുടെ വസ്ത്രങ്ങൾ എടുത്തവൾ ധൃതിയിൽ പുറത്തേക്ക് നടന്നു. വസ്ത്രങ്ങൾ വെള്ളത്തിൽ മുക്കിയതും വെള്ളത്തിൽ കലർന്ന ചുവപ്പ് നിറം കണ്ടതും അവളൊന്ന് ഞെട്ടി. ഷർട്ട് നിവർത്തിനോക്കിയതും കറുത്ത ഷർട്ടിൽ അങ്ങിങ്ങായി അഴുക്കും ഉണ്ടങ്ങി പിടിച്ച രiക്തവും കണ്ടവൾ ഭയത്തോടെ ചുറ്റും നോക്കി. വസ്ത്രങ്ങൾ എടുത്ത് സോപ്പ്പുരട്ടി കുiത്തി പിഴിയാൽ തുടങ്ങിയതും അതിൽ നിന്ന് ഒഴുകി വരുന്ന രiക്തം കണ്ടതും അറപ്പോടെ അവൾ മുഖം ചുളിച്ചു.
ഇന്ന് എന്തിനാണാവോ ആരോടാണാവോ വഴക്കുണ്ടാക്കിയത്. അല്ലെങ്കിലും അയാൾക്ക് വഴക്കുണ്ടാക്കാൻ കാരണങ്ങൾ എന്തിനാണ്. കണ്ണിൽ കാണുന്ന എന്തും അയാൾക്ക് ദേഷ്യം വരാനുള്ള കാരണങ്ങൾആണല്ലോ…. എന്ന് ചിന്തിച്ചു കൊണ്ടവൾ വസ്ത്രങ്ങൾ പിഴിഞ്ഞ് അയയിൽ വിരിച്ചിട്ട് തന്റെ ബാക്കി പണികളിലേക്ക് കടന്നു. എന്തിനും ഏതിനും അയാൾക്ക് പെട്ടന്ന് ദേഷ്യം വരും.
പിന്നീട് ഒന്നും നോക്കില്ല മുന്നിൽ നിൽക്കുന്നത് ആരായാലും അയാൾ തiല്ലും.
അയാളുടെ ഈ സ്വഭാവം കൊണ്ട് സ്വന്തം വീട്ടിലേക്ക് പോലും അയാളെ കൊണ്ട് പോകാൻ അവൾക്ക് പേടിയാണ്. എന്തിനേറെ പറയുന്നു അയാളോടുള്ള ഭയം കാരണം അയാളുടെ സ്വന്തം അച്ഛനമ്മമാർ പോലും ആ വീട്ടിലേക്ക് വരാറില്ല.

അയാളുടെ സ്വാഭാവം കൃത്യമായി മനസ്സിലാവണം എന്നുണ്ടെങ്കിൽ അവളുടെ ശരീരത്തിൽ തെളിഞ്ഞു കാണുന്ന പാടുകളിലേക്ക് നോക്കിയാൽ മതി.
ഒരിക്കൽ ആ പാടുകൾ കണ്ട അയാളുടെ അമ്മ പറഞ്ഞത് അവൾ ഓർത്തു.
ഒരു പെൺകുട്ടി വന്നു കയറിയാൽ അവന്റെ സ്വഭാവം മാറും എന്ന് കരുതിയാ അവനേ കൊണ്ട് വിവാഹം കഴിപ്പിച്ചത് എന്ന്.

അയാളുടെ സ്വഭാവം മാറാൻ അവർ കണ്ടെത്തിയ വെറും ഒരു പരീക്ഷണ വസ്തുമാത്രമാണ് താനെന്ന് കേട്ടതും അവൾ ദേഷ്യത്തോടെ അവരേ തുറിച്ചു നോക്കി.

“ഹാ…..ഇയാള് ഇതുവരേ ഡ്രസ്സ് പോലുംമാറിയില്ലേ…..” പെട്ടന്നുള്ള അജിത്തിന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി.

“എന്താ ഡാ ഇങ്ങനെ നോക്കുന്നേ……” അവർക്കരികിൽ കയറി കിടന്ന കൊണ്ടവൻ അവളേ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.

“ഹേയ്….. ഒന്നുല്ല. തിരികെ വീട്ടിൽ എത്തിയപ്പോൾ ഞാൻ……”

“എന്തേ രമേഷിനെ ഓർത്തോ…..”

“ഉം…..:” നേർത്ത മുളലോടെ അവൾ അജിത്തിനേ നോക്കി. അവളുടെ നോട്ടം കണ്ടതും അവൻ പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽതെളിഞ്ഞു കാണുന്ന മുiറിവിന്റെ പാടിലൂടെ വിരൽ ഓടിച്ചു കൊണ്ട് ഒന്ന് നെടുവീർപിട്ടു.

രമേഷ്…… സത്യത്തിൽ അവനൊരു സൈക്കോ ആയിരുന്നോ…… സ്വന്തം ഭാര്യഅയൽവക്കത്തെ പയ്യനോട് സംസാരിച്ചു എന്ന് പറഞ്ഞ് കiയ്യും തiലയും തiല്ലി പൊiട്ടിച്ചവനേ പിന്നെ എന്ത് വിളിക്കണം. എന്ന് ചിന്തിച്ചു കൊണ്ടവൻ തന്റെ നെഞ്ചിൽ മയങ്ങി കിടക്കുന്നവളേ നോക്കി. ആദ്യമായ് താൻ അഞ്ജുവിനെ കണ്ടത് വയ്യാതെ കിടക്കുന്ന അച്ഛമ്മയേ കാണാൻ ചെന്നപ്പോൾ ഹോസ്പിറ്റൽ റൂമിൽ വച്ചാണ്. പ്ലാസ്റ്ററിട്ട കൈ iകഴുത്തിൽ തൂkക്കി തലയിൽ വലിയൊരു കെട്ടും മായ് വിദൂരതയിലേക്ക് കണ്ണ് നട്ടിരിക്കുന്നവളേ കാണെ ആദ്യം തോന്നിയത് അത്ഭുതമായിരുന്നു. പൊതുവേ പെൺകുട്ടികളേ ശ്രദ്ധിക്കാത്തതാൻ അവളേ ശ്രദ്ധിക്കുന്നത് കണ്ട അമ്മയാണ് തന്നോട് അവളേ കുറിച്ച് പറഞ്ഞത്.കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും
പിന്നീട് അവളേ കാണാൻ മാത്രമായി താൻ ആശുപത്രി സന്ദർശനം പതിവാക്കി.?കാര്യം മനസ്സിലായ അമ്മയാണ് അവളുടെ അമ്മയോട് കാര്യം പറഞ്ഞത്.?മകളുടെ അവസ്ഥ കണ്ട് ചങ്ക് പൊട്ടി നിന്ന അവർക്ക് സമ്മതം മൂളാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. വീട്ടുകാരുടെ നിർബന്ധത്തിന് ഭയന്ന് കൊണ്ടാണെങ്കിലും അവൾ സമ്മതം പറയുന്നത് കേട്ടതും താൻ സ്വർഗ്ഗം കീഴടക്കിയ സന്തോഷത്തിൽ ആയിരുന്നു.

പിന്നീടെല്ലാം പെട്ടന്നായിരുന്നു. രമേഷിന് ഡിവോസ് നോട്ടീസ് അയച്ചു തും അവൾക്ക് പാതി ജീവൻ തിരികെ കിട്ടിയത് പോലെയായി. പതിയേ അവളിലെ സങ്കടഭാവം മാറി തുടങ്ങി . പക്ഷേ ഡിവോസ് നോട്ടീസ് കിട്ടിയ രമേഷ് ഒരു ദിവസം രാത്രി വീട്ടിൽ വന്നവളേ വിളിച്ചു കൊണ്ട് പോയി. അത് തടയാൻ ശ്രമിച്ച അച്ഛനേയും അമ്മയേയും തല്ലി അവശരാക്കി.?പോലീസ് കാർക്കൊപ്പം ചെന്നവളേ രക്ഷിച്ച് കൊണ്ട് വരുമ്പോൾ തiല്ല് കൊണ്ട് രiക്തത്തിൽ കുതിർന്ന് ബോധം നശിച്ചവളേ കണ്ടതും താനാകെ ഭയന്ന് പോയിരുന്നു. ആശുപത്രി കിടക്കയിൽ അവൾക്ക് കൂട്ടിരിക്കുമ്പോൾ തനിക്ക് ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.

അവളുടെ ജീവനെങ്കിലും തിരികെ തരണേ ദൈവമേ എന്ന്.?തന്റെ പ്രാർത്ഥന ദൈവംകേട്ടിട്ടോ…..അതോ അവളുടെ ഭാഗ്യം കൊണ്ടോ എന്ന് അറിയില്ല രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ബോധം വന്നു.?അരികിലിരുന്ന തന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടവൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തന്നെ നോക്കി.

“അജൂ വിശക്കുന്നില്ലേ…… വാ നമുക്ക് പോയി വല്ലതും കഴിക്കാം. ” മയക്കത്തിൽ നിന്ന് ഉണർന്നവൾ അജിത്തിനെ തട്ടിവിളിച്ചു കൊണ്ട് പറഞ്ഞു. സ്നേഹത്തോടെ മകളേ ചേർത്ത് പിടിച്ച് ഹോളിലേക്ക് വരുന്നവനേ കണ്ടതും അച്ഛനും അമ്മയും സന്തോഷത്തോടെ പരസ്പരം നോക്കി. പരസ്പരം സ്നേഹത്തോടെഊട്ടുന്നവരേ കണ്ടതും അമ്മയുടെ മനസ്സിൽ രമേഷിന്റെ മുഖം തെളിഞ്ഞു വന്നു. “എന്തുവാടി ഈ ഉണ്ടാക്കി വച്ചിരിക്കുന്നത് എനിക്ക് ഇതൊന്നും ഇഷ്ടമല്ലെ ന്ന്നിനക്ക്അറിയില്ലേ….” എന്ന് അലറിക്കൊണ്ട് തങ്ങൾക്ക് മുന്നിൽ വച്ച് കറി അവളുടെ തലവഴി കഴിച്ചത് ഓർത്തതും അവർ ഞെട്ടലോടെ മുന്നിലേക്ക് നോക്കി.?അവളുടെ പാത്രത്തിൽ അതികം വന്ന കറി തന്റെ പാത്രത്തിലേക്ക് മാറ്റുന്നവനേ കണ്ടതും അവരൊന്നു പുഞ്ചിരിച്ചു.

“മോനേ നിങ്ങള് കുറച്ച് ദിവസം കഴിഞ്ഞല്ലേ പോകൂ”?മടിച്ച് മടിച്ച് ചോദിക്കുന്ന അച്ഛനേ കണ്ടതും അവൾ പുഞ്ചിരിയോടെ അജിത്തിനേ നോക്കി.

“ഹാ…… ഞങ്ങള് ഒരു മാസം കഴിഞ്ഞേ ഇവിടുന്ന് പോണുള്ളു അല്ലേ അജൂ”

“പിന്നല്ലാതെ…… നീ പറഞ്ഞാൽപിന്നെ അതിന്അപ്പീലുണ്ടോ…….”?പുഞ്ചിരിയോടെ അവളേ ചേർത്തുപിടിച്ചു.?ദിവസം ചെല്ലും തോറും ഇരുവരുടേയും പരസ്പര സ്നേഹം കണ്ട് അച്ഛന്റേയും അമ്മയുടേയും കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. മുൻപ് എപ്പോഴും എന്തോ ചിന്തിച്ച് ഭയത്തോടെ ആരോടും ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഒറ്റക്ക് ഇരിക്കുന്നവളിൽ നിന്ന് തന്റെ മകൾ ഒരു പാട് മാറിയെന്ന് മനസ്സിലായവർ നന്ദിയോടെ അജിത്തിനേ നോക്കി. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവളോട് എന്തോ തമാശ പറഞ്ഞ് പൊട്ടിചിരിക്കു ന്നവനേ കണ്ടതും അച്ഛനും അമ്മയും സന്തോഷത്തോടെ നെടുവീർപ്പിട്ടു. ഒരാൾക്ക് കരിക്കട്ടയായത് മറ്റൊരാൾക്ക് ചിലപ്പോൾ മാണിക്യമാകും എന്ന് ആരോ പറഞ്ഞത് ഓർത്തവളും അജിത്തിന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു.

” “