അമ്മയ്ക്ക് അയാളുടെ പ രാക്രമങ്ങൾക്ക് മുമ്പിൽ വീണ്ടും വീണ്ടും എതിരില്ലാതെ അനുസരിച്ചു കി ടന്നുകൊ ടുക്കേണ്ടി വന്നത്…..

Story written by Sumayya Beegum T A

എണ്ണമയമില്ലാത്ത പാറിപറന്ന മുടിയുമായി പഴകിയ കസേരയിൽ മുഖം ചേർത്തു കിടക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. ഉള്ളിലെന്തൊക്കെയോ പതം പറഞ്ഞവൾ കരഞ്ഞു .

ഒട്ടിയവയറിലൊരു കൈ ചേർത്തുവെച്ചിട്ടുണ്ട്. വിശപ്പ് താങ്ങാവുന്നതിനുമപ്പുറം ആവുന്നുണ്ട്.

ജീവിതത്തിൽ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല. കൊഞ്ചനയും ലാളനകളുമില്ലാതെ കടന്നുപോയ ബാല്യത്തിൽ ഉത്തരവാദിത്വങ്ങൾ ഏറെയുണ്ടായിരുന്നു.

നാലഞ്ച് വയസ്സുള്ളപ്പോൾ തന്നെ പോറ്റമ്മയായി ഇളയത്തുങ്ങൾക്ക്.

മറ്റു കുട്ടികളെപ്പോലെ കളിച്ചു ചിരിച്ചു നടക്കാനോ കുസൃതി കാട്ടാനോ നേരം കിട്ടിയിട്ടില്ല.

ശാരീരിക പരിമിതി ഉള്ള അമ്മ മൂന്നാലു കൊല്ലം കൂടും തോറും പ്രസവിച്ചുകൊണ്ടിരുന്നു.

ഇപ്പോൾ തോന്നുന്നുണ്ട് അമ്മ എന്തിന് ഇങ്ങനെ പെറ്റു കൂട്ടിയെന്നു?

നിർത്താതെ കുഞ്ഞു കരയുന്ന രാത്രികളിൽ അമ്മയ്ക്കൊപ്പം സഹായിയായി എപ്പോഴും ഇരിക്കേണ്ടിവന്നു..

ഉറക്കമില്ലാത്ത രാത്രികളും അമ്മയെയും കുഞ്ഞിനേയും നോക്കുന്നതുൾപ്പടെ ചെയ്തു തീരാത്ത പണികൾ നിറഞ്ഞ പകലും ശരീരത്തെയും മനസ്സിനെയും ഇളം പ്രായത്തിൽ തകർത്തു. അതൊന്നും കാണാൻ ആരുമുണ്ടായിരുന്നില്ല ആരും.

അഛനെന്നൊരാൾക്ക് സൃഷ്ടിക്കുക എന്നതിനപ്പുറം വേറൊരു ഉത്തരവാദിത്തവും ഇല്ലായിരുന്നു.എന്തേലും പണിക്കുപോയി കിട്ടുന്ന തുച്ഛമായ ശമ്പളത്തിന്റെ ഒരു വീതം കൊണ്ട് ഞങ്ങളുടെ വിശപ്പടക്കുക എന്നൊരു കടമ ഭാഗികമായൊക്കെ അയാൾ നിർവഹിച്ചു.

തന്റെ കുറവിലുള്ള അപകർഷതയാവും ഒരുപക്ഷെ അമ്മയ്ക്ക് അയാളുടെ പ രാക്രമങ്ങൾക്ക് മുമ്പിൽ വീണ്ടും വീണ്ടും എതിരില്ലാതെ അനുസരിച്ചു കി ടന്നുകൊ ടുക്കേണ്ടി വന്നത്.

അറിയില്ല എന്റെ ജീവിതം എത്ര നേരം എങ്ങനെ പറഞ്ഞാലാണ് ജീവിതത്തിൽ സുഖസൗകര്യങ്ങൾ മാത്രം അനുഭവിച്ച നിങ്ങൾക്ക് മനസ്സിലാകുക.

സ്വന്തം ജീവൻ പോയാലും പെറ്റ കുഞ്ഞിനെ കാക്കേണ്ട അമ്മ തന്നെ അഞ്ചാമത്തെ കുഞ്ഞിനെ മനഃപൂർവം കു രുതികൊ ടുത്തപ്പോൾ ഭാഗ്യംകെട്ട ഈ മകൾക്ക് അപ്പോഴും സഹായിയാകേണ്ടി വന്നു.

പേടിച്ചു പേടിച്ചു പലവട്ടം അമ്മയോട് ഇതുവേണോ എന്ന് ഞാൻ ചോദിച്ചതല്ലേ?

ഇതിനെ നീ നോക്കുമോ എന്ന അമ്മയുടെ മറുപടി എന്നെ നിശബ്ദയാക്കി.

ഇനിയും ഭാരം ചുമക്കാൻ എന്റെ ശരീരത്തിന് ത്രാണി ഉണ്ടായിരുന്നില്ല അമ്മ പറഞ്ഞപോലെ അനുസരിച്ചു. എത്ര പെട്ടന്നാണ് ഇളയ സഹോദരങ്ങൾ വഴി എല്ലാരും എല്ലാം അറിഞ്ഞത്.

വാർത്തകൾ ചൂടപ്പം പോലെ വിറ്റ് ചാനലുകൾ റേറ്റിംഗ് കൂട്ടി.

അമ്മ ജയിലിൽ ആയി. ഇല്ല എനിക്ക് അമ്മയെ പൂർണമായും വെറുക്കാൻ പറ്റുന്നില്ല. നാലാമത്തെ അനിയനിപ്പോ ഒന്നരവയസ്സ് ഏതോ സർക്കാർ അനാഥ മന്ദിരത്തിലിരുന്നു അവൻ എന്നെയിപ്പോ തേടുന്നുണ്ടാവും കാണാൻ വാശിപിടിച്ചു കരയുന്നുണ്ടാവും. അമ്മയേക്കാൾ അവർക്ക് അടുപ്പം എന്നോടാണല്ലോ.

മറ്റവർ രണ്ടുപേരും കൊച്ചുകുട്ടികളല്ലേ. വികൃതി കാണിച്ചു മറ്റുള്ളവരുടെ ശകാരവും ശിക്ഷയും ഏറ്റു വാങ്ങുന്നുണ്ടാവും.

അവരെ ഓർക്കുമ്പോൾ കരച്ചിൽ ഉച്ചത്തിലാവുന്നു.

ഒറ്റ മുറിയുള്ള ആ വാടകവീട് ലോകത്ത് മറ്റു ഏത് സ്ഥലത്തേക്കാളും ഞങ്ങൾക്ക് നാലുപേർക്കും സുരക്ഷിതമായിരുന്നു. ഇന്നുള്ള ഈ അനാഥത്വത്തിന്റെ വേദന ഉള്ളുപൊള്ളിക്കുന്നു..

പതിനഞ്ചു വയസ്സിലെ ചിറകറ്റൊരു ചിത്രശലഭമായി അവൾ ഒരു മയക്കത്തിലേക്ക് കരഞ്ഞുതളർന്നു കണ്ണുകൾ കൂമ്പി…

ചെയ്തുപോയ തെറ്റിന്റെ അപരാധവും ജീവിത സാഹചര്യങ്ങൾ ബുദ്ധി മറച്ച നിസ്സഹായതയും സ്വപ്നം കാണേണ്ട പ്രായത്തിൽ ആ നീളൻ മിഴികളിലെ കണ്തടങ്ങളെ കറുപ്പിച്ചു.

ചില ജീവിതങ്ങൾ ഇങ്ങനെയാണ് ജനിക്കുമ്പോൾ തൊട്ട് ഇരുട്ടിൽ, എത്ര തുഴഞ്ഞാലും കരയ്ക്ക് എത്താത്ത തോണി പോലെ…

******************

ആഹാ കുഞ്ഞു കരയുന്ന കണ്ടില്ലേ നീ ഫോണിൽ എന്തെടുക്കുകയാ?

ഫോൺ മാറ്റിവെച്ചു ചേട്ടന് മറുപടി കൊടുത്തു.അവളെ എടുത്തോണ്ട് നടക്കാനുള്ള ബഹളമാണ് ചേട്ടാ.

എങ്കിൽ കരയിക്കാതെ എടുക്കു.

ഇപ്പൊ ഒന്ന് കിടത്തിയതേയുള്ളു ഇത്രയും നേരം ഞാൻ കൊണ്ട് നടക്കുക ആയിരുന്നു ഈ കള്ളിപെണ്ണിനെ.

അതും പറഞ്ഞു നൂറു മുത്തം നൽകി കുഞ്ഞിനെ വാരിയെടുക്കുമ്പോൾ വീണ്ടും ഓർമ്മകൾ നേരത്തെ വായിച്ച ന്യൂസിലേക്ക് പോയി.

പിഞ്ചുകുഞ്ഞിനെ കൊ ന്നതിനു അമ്മയെ സഹായിച്ച മൂത്തകുട്ടിയെ ജുവൈനൽ ഹോമിലാക്കി എന്ന വാർത്ത.

അപ്രതീക്ഷിതമായി മൂന്നാമതൊരു കുഞ്ഞു ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ മാനസിക സമർദ്ദം വീണ്ടും ഓർത്തു.

ആ ടെൻഷനോക്കെ മറികടന്നു മോളെ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷവും.

എല്ലാ ജീവിതസാഹചര്യങ്ങളും ഉറപ്പ് കൊടുക്കാൻ പറ്റും എന്നുണ്ടായിട്ട് പോലും ഞാൻ എന്ന അമ്മ ആകുലപ്പെട്ടെങ്കിൽ നിവർത്തികേടിന്റെ അങ്ങേയ്റ്റത്തു നിന്ന അവർ, ആ സ്ത്രീ ഒരു പി ശാചായി മാറിയതിൽ അവരെ എത്രത്തോളം കുറ്റപെടുത്താം എന്ന് ഓരോരുത്തരും അവരവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ…

ഒരു അമ്മ എന്ന നിലയിൽ ഏറ്റവും നീചമായ പ്രവൃത്തി ചെയ്ത അവരെ ശിക്ഷിക്കാം പക്ഷേ ആ മുതിർന്ന കുട്ടിയോ? അവളെന്തു പിഴച്ചു?

നീതിയുടെ തുലാസിൽ അവൾക്കായി ഒരു കൈത്താങ് ഉണ്ടായിരുന്നെങ്കിൽ..

ചെയ്‌ത തെറ്റിനെ പശ്ചാത്തപിച്ച് അവളൊരു വെൺപ്രാവായി ഇനിയും സ്വാതന്ത്രത്തിന്റെ ആകാശത്തു പാറിയിരുന്നെങ്കിൽ….

മോഹിച്ചു പോകുന്നു.. വെറുതെ ആവല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.