അമ്മ മണിക്കുട്ടിക്ക് എങ്ങനെയുണ്ട് എന്ന് നോക്കാൻ വേണ്ടി തിരികെ വന്നപ്പോൾ കാണുന്നത് അവളെ മൃ ഗീയമായി ഭോ ഗിക്കുന്ന സ്വന്തം ഭർത്താവിനെയാണ്…..

_upscale

എഴുത്ത്:- നില

“” അമ്മേ ഞാനൊരു കാര്യം തീരുമാനിച്ചു ഇനി അമ്മ അതിന് എതിര് നിൽക്കരുത്!!

വസുദേവ് വന്ന് പറഞ്ഞപ്പോൾ അത് എന്താണ് എന്നറിയാൻ വേണ്ടി അവനെ തന്നെ നോക്കി ദേവകി..

“” ഞാൻ മണിക്കുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു!! അമ്മ ഇതൊന്ന് അപ്പച്ചിയോട് പോയി സംസാരിക്ക്!”” എന്ന് പറഞ്ഞതും ദേവകിയുടെ മിഴികൾ നിറഞ്ഞു..

“” നീ എന്തൊക്കെയോ പറയുന്നത്?? നിനക്ക് ഭ്രാന്ത് പിടിച്ചോ ഇങ്ങനെ ഓരോന്ന് ചെയ്യാൻ വേണ്ടിയിട്ടാണോ ഞാൻ നിന്നെ ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചത്? അമല മോള് കാത്തിരിക്കല്ലേടാ? ആ കുട്ടിയോട് എന്തുപറയും വെറുതെ നീ ഇങ്ങനെ ഓരോന്ന് തീരുമാനിക്കല്ലേ?? “”

അത് കേട്ടതും വാസുദേവിന്റെയും കണ്ണുകൾ നിറഞ്ഞു പക്ഷേ അവന്റെ തീരുമാനത്തിന് യാതൊരു മാറ്റവും ഇല്ലായിരുന്നു ..

ഏറെ പണിപ്പെട്ടാണ് അവൻ ദേവകിയെ പറഞ്ഞു സമ്മതിപ്പിച്ചത്.. അവർ രണ്ടുപേരുംകൂടി അപ്പുറത്തെ വീട്ടിലേക്ക് ചെന്നു.. അവരെ കണ്ടതും കണ്ണുകൾ തുടച്ച് മാലതി കയറിയിരിക്കാൻ പറഞ്ഞു അല്ലെങ്കിലും അച്ഛൻ ചെയ്തതിന്റെ പേരിൽ ഒരിക്കൽ പോലും അപ്പച്ചി തങ്ങളോട് മുഖം കറുപ്പിച്ചിട്ടില്ല എന്നത് ഓർത്തു വസുദേവ്.

വസുവിന്റെ അച്ഛന്റെ അനിയത്തിയാണ് മാലതി.. ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ഒളിച്ചോടി പോയതിനാൽ വീട്ടിൽ നിന്ന് പുറത്താക്കി.. അവൾ ഗർഭിണിയാണ് എന്നറിഞ്ഞ് അധികം വൈകാതെ അവളുടെ ഭർത്താവ് മരിച്ചു.. പിന്നീടങ്ങോട്ട് കഷ്ടപ്പാടായിരുന്നു എല്ലാം സഹിച്ച് അയാളുടെ കുഞ്ഞിനെ പ്രസവിച്ചു,

പക്ഷേ അപ്പോഴാണ് അറിയുന്നത് ആ കുഞ്ഞിന് ബുദ്ധി വളർച്ചയില്ല എന്ന് എന്നിട്ടും തളരാൻ തയ്യാറാല്ലായിരുന്നു അവർ വിധിയോട് പട വെട്ടി… മുമ്പ് ഇറക്കിവിട്ട അച്ഛനും അമ്മയും അവരെ തിരികെ വിളിച്ചു തറവാടിന്റെ തൊട്ടരികിൽ തന്നെ ഒരു വീട് നിർമ്മിച്ചു നൽകി ഇപ്പോൾ അവിടെയാണ് താമസം.

പക്ഷേ പ്രശ്നം വസുവിന്റെ അച്ഛൻ ആയിരുന്നു ശരിക്കും പറഞ്ഞാൽ മനുഷ്യ കോലം ഉള്ള ഒരു രാക്ഷസൻ ആയിരുന്നു അയാൾ… ദേവകിയെ കല്യാണം കഴിഞ്ഞ നാൾ മുതൽ ഉപദ്രവിക്കുന്നുണ്ട് വസു ഒരു പ്രായം എത്തുന്നത് വരെയും അത് തുടർന്നു.

അയാളുടെ അച്ഛനെയും അമ്മയെയും പോലും അയാൾ ഉപദ്രവിക്കും.അങ്ങനെ ഒരിക്കലും ആണ് അറിഞ്ഞത് മാലതി അപ്പച്ചിയോട് പോലും അയാൾ അപമര്യാതയായി പെരുമാറിയിട്ടുണ്ട് എന്ന്.. പറയുമ്പോൾ സ്വന്തം പെ ങ്ങളാണ് അത്തരത്തിൽ ഒരു നികൃഷ്ടനായ ആളായിരുന്നു മോഹനൻ..

ഒരിക്കൽ സ്കൂളിൽ നിന്ന് വന്ന വസു കാണുന്നത് തന്റെ അമ്മയെ ക്രൂ രമായി ഉപ ദ്രവിക്കുന്ന അച്ഛനെയാണ്.. കയ്യിൽ കിട്ടിയ മ രക്കഷണം എടുത്ത് അയാൾ അച്ഛനെ അ ടിച്ചു കരയുന്ന അമ്മയുടെ മുഖം മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ ശരിയും തെറ്റും ഒന്നും നോക്കിയില്ല. അതിനുശേഷം വസുവിനെ വല്ലാത്ത പേടിയായിരുന്നു അയാൾക്ക്..

അതിൽ ഒതുങ്ങുന്നതും ആയിരുന്നില്ല അയാളുടെ ക്രൂ രത.. അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ കഴിയാത്ത വിധം അധപതിച്ച ഒരാളായിരുന്നു അത്.. പാവം പൂമ്പാറ്റയെ പോലെ പാറി പറക്കുന്ന കുട്ടിയായിരുന്നു മണിക്കുട്ടി.. വസുവിന് അവൾ ഒരു കുഞ്ഞ് അനിയത്തി ആയിരുന്നു…

മാലതി അപ്പച്ചി തൊഴിലുറപ്പിന് പോയിരുന്നു അപ്പോഴെല്ലാം മണിക്കുട്ടി ആ വീട്ടിൽ ഒറ്റക്കാണ് ഇരിക്കാറ്…ഇടയ്ക്കിടയ്ക്ക് അമ്മ പോയി നോക്കും…അന്നും അവൾ അവിടെ തനിച്ചായിരുന്നു അച്ഛൻ കുറെ നാളായി ഈ വഴിക്ക് വരാറില്ലായിരുന്നു മറ്റേതോ ഒരു പെണ്ണിന്റെ കൂടെയാണ് ഇപ്പോൾ സഹവാസം എന്നറിഞ്ഞു..

സത്യം പറഞ്ഞാൽ അയാൾ ഇവിടെ ഇല്ലാത്തതാണ് എനിക്കും അമ്മയ്ക്കും സമാധാനം അല്ലെങ്കിൽ വെറുതെ അയൽക്കാരോടും മറ്റും വഴക്കിനു പോകും ഞങ്ങളോട് നന്നായി ഇരിക്കുന്ന ആളുകൾ പോലും അച്ഛൻ കാരണം മുഖം തിരിക്കും..

അവിടെ കുറച്ച് അപ്പുറത്ത് ഒരു ചേച്ചി മരിച്ചു.. അസുഖമായി കിടക്കുകയായിരുന്നു പെട്ടെന്നായിരുന്നു മരണം അതുകൊണ്ട് അമ്മ അങ്ങോട്ട് പോയി.. ഈ സമയത്ത് ആണ് അച്ഛൻ കയറി വന്നത്. മണിക്കുട്ടി ഞങ്ങളുടെ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു അവൾക്ക് പനി ആയതു കാരണം അപ്പച്ചി അവളെ അവിടെയാണ് കൊണ്ടുവന്നു നിർത്തിയത്..

ബുദ്ധി ഉറക്കാത്ത ആ ചെറിയ കുഞ്ഞിനോട് പോലും കാ മം തോന്നുന്ന അത്രയും വൃ ത്തികെട്ടവൻ ആയിപോയി അച്ഛൻ എന്നത് ഞങ്ങൾക്ക് അറിയില്ലായിരുന്നു..

അമ്മ മണിക്കുട്ടിക്ക് എങ്ങനെയുണ്ട് എന്ന് നോക്കാൻ വേണ്ടി തിരികെ വന്നപ്പോൾ കാണുന്നത് അവളെ മൃ ഗീയമായി ഭോ ഗിക്കുന്ന സ്വന്തം ഭർത്താവിനെയാണ്.

അവിടെ കിടന്ന ഫ്ലവർ വേസ് എടുത്ത് അമ്മ അച്ഛന്റെ തലയ്ക്ക് ആഞ്ഞടിച്ചു പക്ഷേ അമ്മയെ തള്ളി മാറ്റി അച്ഛൻ അവിടെ നിന്ന് എഴുന്നേറ്റ് ഓടി..

മണിക്കുട്ടിയെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അവൾക്ക് വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല..

പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു പോലീസിൽ പരാതി കൊടുത്തു… പത്തൊൻപത് വയസ്സുണ്ട് അവൾക്ക് പക്ഷേ ഒരു ഏഴ് വയസ്സുകാരിയുടെ ബുദ്ധി പോലും ഇല്ല അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി അതിൽപിന്നെ അപ്പച്ചിയോടും അവളോടും ഇവിടെ വന്ന് നിൽക്കാൻ ഞാൻ ഒരുപാട് നിർബന്ധിച്ചു പക്ഷേ അവർ സമ്മതിച്ചില്ല അവരുടെ വീട്ടിൽ തന്നെ നിന്നു.

അപ്പച്ചി ഇപ്പൊ പുറത്തൊന്നും ഇറങ്ങാറില്ലായിരുന്നു അവർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നത് ഞാനായിരുന്നു.. അന്ന് പതിവിന് വിപരീതമായി അപ്പച്ചി പുറത്തേക്ക് പോകുന്നത് കണ്ടു.. ഞാൻ കൊണ്ടു വിടാം എന്ന് പറഞ്ഞപ്പോൾ എതിർത്തില്ല.. ടൗണിലെ കടയിൽ നിന്ന് രണ്ട് ബിരിയാണി മേടിച്ചു കൊണ്ടുവന്നു. എനിക്കെന്തോ അതിൽ ദുരൂഹത തോന്നി. ഞാൻ അപ്പച്ചിയുടെ കൂടെ തന്നെ നിന്നു എന്നോട് പൊയ്ക്കോളാൻ പറഞ്ഞു പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ, അപ്പച്ചിയുടെ മുഖത്തെ നീരാശ ഞാൻ കണ്ടു.

നിർബന്ധിച്ചു ചോദിച്ചപ്പോൾ മനസ്സിലായിരുന്നു അതിൽ വിഷം കലർത്തി കഴിക്കാൻ ആയിരുന്നു പ്ലാൻ എന്ന് മണിക്കുട്ടിക്ക് ഒരുപാട് ഇഷ്ടമാണ് ബിരിയാണി..

“” ഇനിയും ഇവളെ ഞാൻ എന്തു ചെയ്യും?? നീ തന്നെ പറ ! നാളെ ഞാൻ ഇല്ലാണ്ടായാലും എന്റെ കുട്ടി!””

ആ അമ്മയുടെ ചോദ്യത്തിനു മുന്നിൽ ഞാൻ ഉത്തരം ഇല്ലാതെ നിന്നു ഒരു മോഹനൻ മാത്രമല്ല ഒരുപാട് മോഹനന്മാർ ആ കുട്ടിക്ക് ചുറ്റും പാറി പറക്കും പരുന്തിന്റെ ശൗര്യത്തോടെ..

എപ്പോഴെങ്കിലും ഒരു അവസരം കിട്ടിയാൽ അവളെ അവർ കൊത്തി പ റിക്കും.. ഞാൻ കുറെ ആലോചിച്ചു മനസ്സിൽ ഇഷ്ടം തോന്നിയ മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നു അവളെ മനപ്പൂർവ്വം മറന്നു അമ്മയോടും പറഞ്ഞിരുന്നു ആളെ പറ്റി..

അമ്മ ഒരുപാട് എതിർത്തു പിന്നീട് ഞാൻ അമ്മയോട് മണിക്കുട്ടിയെ ഇനി നമ്മൾ എന്ത് ചെയ്യണം എന്ന് ചോദിച്ചപ്പോൾ അമ്മയ്ക്കും മറുപടി ഉണ്ടായിരുന്നില്ല. പിന്നെ എതിർത്തത് അപ്പച്ചി ആയിരുന്നു.

“” എല്ലാം അവസാനിപ്പിക്കാൻ അന്ന് ഞാൻ നിന്നതല്ലേ എന്തിനാ മോനെ നീ തടഞ്ഞത് ഇതിന് ഞാൻ സമ്മതിക്കില്ല!! സഹതാപം തോന്നി ചെയ്യേണ്ട ഒരു ത്യാഗമല്ല കല്യാണം!! അതുകൊണ്ട് നമുക്ക് ഇതെല്ലാം ഇവിടെ വച്ച് മറക്കാം അപ്പച്ചി ഉള്ളടത്തോളം കാലം മണിക്കുട്ടിയെ പൊന്നുപോലെ തന്നെ നോക്കും അത് കഴിയുമ്പോൾ അല്ലേ? ദൈവം എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാവും..

പക്ഷേ എനിക്ക് ആ പറഞ്ഞത് സമ്മതമല്ലായിരുന്നു ഞാൻ അവളെ വിവാഹം കഴിച്ചു. നാട്ടുകാർ ഓരോന്ന് പറഞ്ഞു പക്ഷേ അതൊന്നും എനിക്ക് ഒരു വിഷയമായിരുന്നില്ല ഞാൻ ചെറുപ്പം മുതലേ കണ്ട് വളർന്ന എന്റെ മണിക്കുട്ടിയെ നാട്ടുകാർ മറ്റൊരു കണ്ണിൽ കാണുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലായിരുന്നു അതിന് കാരണക്കാരൻ എന്റെ അച്ഛനുമാണ് എന്നത് എന്നെ വല്ലാതെ തളർത്തിയിരുന്നു..

വിവാഹം കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ പോലെ ഞാൻ അവളെ പരിചരിച്ചു അവളുടെ വാശിക്ക് എല്ലാം കൂട്ട് നിന്നു… അമ്മയും അപ്പച്ചിയും അവൾക്ക് സംരക്ഷണവുമായി ചുറ്റും നിന്നു.

ഒരു ഭാര്യയായി ഒരിക്കലും എനിക്ക് അവളെ തോന്നിയിട്ടില്ല പകരം എന്റെ കുഞ്ഞിനെ പോലെ യായിരുന്നു അവൾ..ചെറിയൊരു നോവ് പോലും അവൾക്ക് കേൾക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.. ക്രമേണ എന്റെ ലോകം അവളിലേക്ക് ഒതുങ്ങി പോകാൻ തുടങ്ങി..

ആ സമയത്താണ് ജയിൽ ശിക്ഷ കഴിഞ്ഞ് അയാൾ വരുന്നത്!! ഏതൊക്കെയോ നേതാക്കൾ വഴി അയാളുടെ ശിക്ഷയുടെ കാലാവധി അയാൾ കുറച്ചു.. കൂലി തല്ലുകാരന് എല്ലാവരുമായി വലിയ പിടിപാട് ഉണ്ടായിരുന്നു..

അയാൾ വീട്ടിലേക്ക് വന്നു.

“”അത് ശരി നിന്റെ മന്ദബുദ്ധിയായ കൊച്ചിനെ നീ എന്റെ മകന്റെ തലയിൽ കെട്ടിവച്ചു അല്ലേടി??”” എന്ന് അയാൾ അപ്പച്ചിയോട് ചോദിച്ചു.. ഇപ്പോൾ ഇറങ്ങണമെന്നും പറഞ്ഞ് ബഹളം വച്ചു അമ്മ അയാളെ തടയാൻ ചെന്നു..

അമ്മയെ അയാൾ ക്രൂ രമായി ഉ പദ്രവിച്ചു എല്ലാം കണ്ടു നിന്ന അപ്പച്ചി ഇ രുമ്പ് വ ടിയെടുത്ത് അയാളുടെ ത ലയ്ക്ക് ആ ഞ്ഞടിച്ചു.. മ രിക്കുവോളം ക ലി തീരു വോളം അ ടിച്ചു.

എല്ലാം അറിഞ്ഞു ഞാൻ എത്തിയപ്പോഴേക്ക് ഒക്കെ അവസാനിച്ചിരുന്നു

“”‘ സ്വന്തം ചേട്ടനാണ് അനിയത്തിയെ സംരക്ഷിക്കേണ്ട അയാളെ ഭയന്നിട്ടാണ് എന്റെ ചെറുപ്പത്തിലെ ഓരോ ദിവസവും ഞാൻ തള്ളി നീക്കിയിരുന്നത്!എന്റെ കുഞ്ഞിനോട് പോലും അയാൾ കാണിച്ചത്…. എനിക്ക് യാതൊരു കുറ്റബോധവും ഇല്ല മോനെ സന്തോഷത്തോടെ തന്നെയാണ് ഞാൻ പോകുന്നത് എന്റെ കുഞ്ഞിന് നിങ്ങൾ ഉണ്ടാകുമെന്ന് നല്ല ഉറപ്പുണ്ട് എനിക്ക്!! കുറച്ചുമുമ്പ് ഇത് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം മാത്രമേ എനിക്കുള്ളൂ!””

അതും പറഞ്ഞ് അപ്പച്ചി പോലീസുകാരോടൊപ്പം ജയിലിലേക്ക് നടന്നു പോകുമ്പോൾ കരയുകയായിരുന്ന മണിക്കുട്ടിയെ ഞാൻ ചേർത്തു പിടിച്ചിരുന്നു..