മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
അച്ഛന്റെ കാർ പെട്ടെന്ന് ആണ് ഗേറ്റ് കടന്നു പോയതു. എനിക്കും അമ്മയ്ക്കും ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.
പതിവില്ലാതെ അച്ഛൻ വല്ലാതെ പരിഭ്രാന്തനായ പോലെ തോന്നി. അമ്മയും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
“സത്യം പറയ് അപ്പൂ…. നീ അവിടെ എന്തേലും കുരുത്തകേടു ഒപ്പിച്ചോ?..”
അമ്മ എന്നെ കലിപ്പിച്ച് നോക്കി കൊണ്ടു ചോദിച്ചു.
“എന്റെ പൊന്നു ദേവി കുട്ടി… ഞാൻ ഒന്നും ചെയ്തില്ല..ന്റെ ശ്രീദേവി എന്നെ ഇങ്ങനെ സംശയിക്കരുത്….”
ഞാൻ അമ്മയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
” മം… നോക്കാം.. മാധവേട്ടൻ ഒന്നു ഇങ്ങു വന്നോട്ടെ.. “
അമ്മ അതും പറഞ്ഞു വാതിൽ തുറന്നു അകത്തു കേറി.
“ഞാൻ ആണേലു ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു… നടന്ന കാര്യങ്ങൾ ഞാന്‍ ഒന്നുടെ മനസ്സില്‍ ഇട്ടു ഓടിച്ചു നോക്കി.
“നിക്ക്… നിക്ക്… അപ്പൂ…. “എന്റെ മനസ്സു എന്നോട് പറഞ്ഞു.
മേരിക്കുട്ടിയെ യാത്ര ആക്കുന്നത് വരെ അച്ഛൻ ഹാപ്പി ആയിരുന്നു. അതിനു ശേഷം ആണ് ഈ മാറ്റം. അതിന് അര്‍ത്ഥം……
“കിട്ടി പോയി… യുറേക്കാ……”
ഞാൻ വിളിച്ചു കൂവി.
“എന്തുവാ പെണ്ണെ അവിടെ കിടന്നു പറയുന്നത്.. അകത്ത് കേറി വാടി…. “
അമ്മയുടെ വഴക്ക് കേട്ടപ്പോൾ ഞാന്‍ പതിയെ അകത്തോട്ടു കേറി.
നടുത്തളത്തിൽ സെറ്റിയില്‍ ഇരുന്നു ഞാന്‍ വീണ്ടും ആലോചനയിൽ മുഴുകി..
അതായത് അഭി ഏട്ടനെ കണ്ടതിനു ശേഷം ആണ് അച്ഛന്‍ ആകെ അസ്വസ്ഥനായി കണ്ടത്.
അതിനു അര്‍ത്ഥം.. അച്ഛൻ അഭി ഏട്ടനെ പേടിക്കുന്നു എന്നാണോ..ഇനി അച്ഛന് അഭി ഏട്ടനെ മുന്‍പരിചയം ഉണ്ടോ? പക്ഷേ അങ്ങനെ ആണെങ്കില്‍ ഏട്ടനെ കണ്ട ഉടനെ അച്ഛൻ അസ്വസ്ഥനായി കാണേണ്ടത് അല്ലെ..
എനിക്കു ആകെ വട്ടു പിടിക്കുന്നത് പൊലെ തോന്നി. പിന്നെന്താവും കാര്യം….
“അമ്മേ… അമ്മേ…”
എന്റെ വിളിച്ചു കൂവല്‍ കേട്ട് അമ്മ ഡ്രസ്സ് മാറി ഇറങ്ങി വന്നു.
“എന്താ അപ്പൂ… എന്തിനാ നീ വിളിച്ചു കൂവുന്നത്..”
പോരാളി കലിപ്പിച്ചു എന്നെ നോക്കി..
“അല്ല അമ്മ… അമ്മയ്ക്കു ഈ അഭി ഏട്ടനെ മുന്‍ പരിചയം വല്ലതും ഉണ്ടോ?..”
ഞാൻ ചോദിച്ചു.
“ഏതു അഭി….?”
അമ്മ അടുക്കളയിലേക്കു പോകുന്ന വഴി എന്നോട് ചോദിച്ചു…
“അതേ.. അമ്മ.. നമ്മൾ ഇന്ന് വരാൻ പോയപ്പോ കണ്ടില്ലെ.. ഇച്ചന്റെ ഫ്രണ്ട്.. അഭയ്.. ആ കക്ഷി.. അമ്മയ്ക്കു അറിയോ?.. “
ഞാൻ പിന്നെയും സോപ്പ് നന്നായി പതപ്പിച്ചു ചോദിച്ചു. അല്ലേലും ഒരു കാര്യം അറിയണം എന്ന് വച്ചാൽ അത് അറിയാതെ എനിക്ക് ഉറക്കം കിട്ടില്ല.
“എനിക്ക് എങ്ങും അറിയില്ല.. ഞാൻ ആദ്യായിട്ടാ കാണുന്നത്.. നല്ല പയ്യന്‍ ആണെന്ന് തോന്നുന്നു കണ്ടിട്ട്…. അല്ല നീ എന്താ അതിപ്പോ ചോദിക്കാൻ..?”
അമ്മ പുരികം പൊക്കി എന്നെ നോക്കി ചോദിച്ചു.
” ഈ….. ഒന്നുല്ലാ.. ചുമ്മാ… “
ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ച് മുകളിലേക്ക് ഓടി..
” അതേ.. അപ്പുറത്ത് നിന്നെ കണ്ടില്ല എന്നും പറഞ്ഞു പരാതി തുടങ്ങിയിട്ടുണ്ട്.. നീ രണ്ട് മൂന്ന് ദിവസം ആയില്ലേ അങ്ങോട്ട് പോയിട്ട്..”
മുകളിലേക്ക് നോക്കി അമ്മ വിളിച്ചു പറഞ്ഞു..
ഞാനും അപ്പോഴാണ് അത് ഓര്‍ത്തത്..
“ഞാൻ നാളെ പൊയ്ക്കോളാം.. ഇന്നിപ്പോള്‍ റിസപ്ഷൻ ഉള്ളതു അല്ലെ.. രാവിലെ പോകാം.. “
ഞാൻ പറഞ്ഞു.
അപ്പുറത്ത് ആരാന്ന് അല്ലെ.
ഞാൻ ആദ്യം പറഞ്ഞില്ലേ. ഒരു പറമ്പില്‍ ആയി 4 വീടുകൾ ആണ് ഇവിടെ. ഒന്ന് തറവാട് വീട് ആണ് .. ഒന്ന് അമ്മാവന്റെ വീട്.. വേറൊന്ന് ഇളയച്ഛന്റെ വീട്.. പിന്നെ ഞങ്ങളുടെ വീടും. അമ്മയുടെ അമ്മാവന്റെ മകന്‍ ആണ് എന്റെ അച്ഛൻ. അതായത് മുറചെറുക്കന്‍. തറവാട്ടിൽ ഇപ്പൊ അച്ചച്ചനും അച്ഛമ്മയും മാത്രം ആണ്.
എന്റെ അച്ചച്ചന്റെ അതായത് മേലേപ്പാട്ട് രാഘവന്‍ നമ്പ്യാരുടെ ഒരേ ഒരു പെങ്ങളുടെ മക്കള്‍ ആണ് എന്റെ അമ്മയും അമ്മാവനും
അമ്മയ്ക്ക് 5 വയസ്സു ഉള്ളപ്പോൾ ആണ് അവരുടെ അച്ഛനും അമ്മയും മരിച്ചത്. അന്ന് അമ്മാവനു 10 വയസ്സു. അവരുടെ മരണ ശേഷം അച്ചച്ചൻ രണ്ട് പേരെയും തറവാട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു.
മരിക്കുന്നതിനു മുന്നേ അവര്‍ക്കു കൊടുത്ത വാക്ക് ആണ് എന്റെ അച്ഛനെ കൊണ്ട് അമ്മയെ കെട്ടിക്കാം എന്നത്. വലുത് ആയപ്പോൾ രണ്ടാളും നൈസ് ആയിട്ട് അങ്ങ് പ്രേമിച്ചു. എന്തായാലും വീട്ടുകാര് വില്ലൻ ആയില്ല. പറഞ്ഞത് പൊലെ രണ്ടാളെയും പിടിച്ചു കെട്ടിച്ചു.
അമ്മാവന്‍ സത്യനാഥ് റിട്ടയേഡ് ഹെഡ് മാസ്റ്റർ ആണ്. അമ്മായി ഗീത സ്കൂൾ ടീച്ചറും. രണ്ടു മക്കള്‍ ആണ് അവര്‍ക്കു.
ഉണ്ണിയേട്ടനും ശ്യാമ ചേച്ചിയും. രണ്ടാളും കല്യാണം ഒക്കെ കഴിച്ചു ദുബായിലും കാനഡയിലും ഒക്കെ ആണ്.
വർഷത്തിൽ ഒരു ഓണത്തിന് അല്ലെങ്കിൽ വിഷുവിന്.. അങ്ങനെയേ അവരെ കാണാൻ പറ്റാറുള്ളൂ. രണ്ടാള്‍ക്കും അതിന്റെ സങ്കടം നല്ലോണം ഉണ്ട് താനും.
ഇളയച്ഛൻ മഹേഷ്.. ഭാര്യ ബിന്ദു.. പുള്ളിക്ക് കൃഷി ആണ്. ഇളയമ്മയും സഹായത്തിന് ഉണ്ട്. അവര്‍ക്ക് ഇരട്ട കുട്ടികളാണ്. 10 വയസ്സു ഉള്ള ആകാശും ആദിയും.
തറവാട്ടിൽ അച്ചച്ചനും അച്ഛമ്മയും തനിച്ചു ആണ്. വേറെ താമസിക്കാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടായിട്ടു അല്ല. പക്ഷെ മക്കള്‍ക്ക് അവരുടേത് ആയ ലോകം വേണമെന്ന് വാശി ആയിരുന്നു അച്ചച്ചനു.
എന്നാലും മിക്കപ്പോഴും എല്ലാരും തറവാട്ടിൽ ഒത്തു കൂടും. പലർക്കും അസൂയ തോന്നിയിട്ടുണ്ട്.. കാരണം ഈ കാലയളവില്‍ ഒരു തരത്തിലുമുള്ള അസ്വാരസ്യങ്ങൾ കുടുംബത്തിൽ ഉണ്ടാകാന്‍ ആരും ഇടയാക്കിയിട്ടില്ല.
ഇതിപ്പൊ മൂന്ന് ദിവസം ആയിട്ട് ഞാന്‍ അങ്ങോട്ട് മുഖം കാണിച്ചിട്ടില്ല. അച്ചച്ചന് വയ്യാത്തത് കൊണ്ട് രണ്ടാളും കല്യാണത്തിനും വന്നിട്ടില്ല. ഞാന്‍ ആണേലു മൂന്ന് ദിവസം ആയിട്ട് കല്യാണ വീട്ടില്‍ തന്നെ ആയിരുന്നല്ലോ.
നാളെ രാവിലെ എന്തായാലും പോകാം.. അതും ഓര്‍ത്തു ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു.
വൈകിട്ടു 6 മണി ആകുമ്പോ ഹോട്ടലിൽ എത്തിയാല്‍ മതി. അത് വരെ ഒന്ന് ഉറങ്ങണം. എന്തോ വല്ലാത്ത ക്ഷീണം. ഞാൻ പതിയെ കണ്ണ് അടച്ചു.
“പാറു …. പാറു … പതിയെ… വീഴും… എന്നെ വിട്ടു പോകല്ലേ….. വാവേ……”
പെട്ടെന്ന് ആണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്.
ഫാനിന്റെ കാറ്റിലും ഞാന്‍ വല്ലാതെ വിയർത്തുകുളിച്ചു.
അല്പനേരം കഴിഞ്ഞാണ് എനിക്ക് ബോധം വന്നത് തന്നെ. എന്താണ് സ്വപ്നം കണ്ടത് എന്ന് ഓര്‍ത്തു എടുക്കാൻ ഞാന്‍ ഒരു ശ്രമം നടത്തി.
ആകെ ഓര്‍മ വന്നത് രണ്ട് നീലക്കണ്ണുകള്‍ ആണ്.. കണ്ണ് നീര് നിറഞ്ഞ രണ്ട് നീല കണ്ണുകൾ..
എന്തെന്ന് അറിയാത്ത ഒരു ഭയം എന്നെ പൊതിഞ്ഞു. നിറഞ്ഞ ആ കണ്ണുകൾ എന്നെ അലട്ടി കൊണ്ടിരുന്നു.
തല പൊട്ടി പിളര്‍ന്നു പോകുന്നത് പൊലെ തോന്നി എനിക്ക്. തലയിൽ പൊത്തിപ്പിടിച്ചു ഞാന്‍ അങ്ങനെ ഇരുന്നു. എന്താണെന്ന് അറിയില്ല.. കണ്ണ് ഒക്കെ നിറഞ്ഞു വന്നു..
എന്തോ നഷ്ടപ്പെട്ട കുട്ടിയെ പൊലെ എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല.
“അപ്പൂ… നീ ഇങ്ങനെ ഇരിക്കുവാണോ.. പെട്ടെന്ന് റെഡി ആവൂ.. അച്ഛൻ ഇപ്പൊ ഇങ്ങു എത്തും..”
അമ്മ അലക്കിയ ഡ്രസ്സ് എന്റെ അലമാരിയില്‍ വച്ച് കൊണ്ട് പറഞ്ഞു.
എന്നില്‍ നിന്നും മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് ആവും അമ്മ എന്റെ അടുത്തേക്ക് വന്നു.
കുനിഞ്ഞു ഇരുന്ന എന്റെ തല ഉയർത്തി നോക്കി..
” എന്താ പറ്റിയത് എന്റെ അപ്പൂന്..വയ്യേ നിനക്ക്.. ന്താ മോളേ.. കണ്ണ് ഒക്കെ നിറഞ്ഞു ഇരിക്കുന്നത്..?”
അമ്മയുടെ കണ്ണ് നിറഞ്ഞു.. സ്വരം മാറി..
“ഒന്നുമില്ല അമ്മേ… എന്തോ.. സ്വപ്നം.. അത്രയെ ഉള്ളു..പെട്ടെന്ന് പേടിച്ച് പോയി.. “ഞാൻ പറഞ്ഞു..
അമ്മയ്ക്കു വിശ്വാസം വന്നിട്ടില്ല എന്നെനിക്കു തോന്നി..
അപ്പോഴാണ് അച്ഛൻ കയറി വന്നത്.
എന്റെ കരഞ്ഞ മുഖവും. അമ്മയുടെ കരച്ചിലും കണ്ടു അച്ഛൻ ഒന്ന് പേടിച്ച്..
“എന്താ.. എന്താ.. അപ്പൂ.. എന്താ മോളേ…”
അച്ഛനും ആകെ പരിഭ്രമിച്ചു ആണ് ചോദിച്ചത്..
“ഒന്നുമില്ല എന്റെ അച്ഛാ… ഒരു സ്വപ്നം.. അത്രയെ ഉള്ളു..” ഞാൻ അച്ഛന്റെ കൈ പിടിച്ചു അവിടെ ഇരുത്തിച്ചു..
അച്ഛന്റെ നെഞ്ചില്‍ തല ചായ്ച്ചു ഇരുന്നു. അച്ഛന്റെ കൈകൾ എന്റെ തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു.
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല. പതിയെ ഞാന്‍ അച്ഛന്റെ നെഞ്ചില്‍ നിന്നും തല ഉയര്‍ത്തി ആ മുഖത്തേക്ക് നോക്കി.
പാവം കണ്ണ് ഒക്കെ നിറഞ്ഞു ഇരിക്കുന്നു.. എനിക്കും സങ്കടം തോന്നി..
“എനിക്ക് ഒന്നുമില്ല എന്റെ മാധവാ…”
ഞാൻ ചിരിയോടെ പറഞ്ഞു..
“ഡി.. ഡി.. അച്ഛനെ കേറി പേര് വിളിക്കുന്നോ?…
അമ്മ എന്റെ ചെവിയില്‍ പിടിച്ചു..
” അല്ല എന്റെ മോള് എന്ത് സ്വപ്നം ആണ് കണ്ടത്..? “
അച്ഛൻ ആകാംഷയോടെ ചോദിച്ചു. അതിൽ കൂടുതൽ വേവലാതി ഉണ്ടെന്ന് എനിക്ക് തോന്നി..
“ഒന്നുമില്ല അച്ഛാ..ആരോ കരയുന്നത്… പാറു.. പാറു.. എന്നു ഇടയ്ക്കു വിളിക്കുന്നുണ്ടായിരുന്നു….” അത്
പറഞ്ഞ് ഞാന്‍ അച്ഛന്റെ മുഖത്ത് നോക്കി.
അച്ഛന്റെ മുഖത്ത് പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു വെപ്രാളം ഞാൻ കണ്ടു. അമ്മയുടെ മുഖത്തും അതേ വെപ്രാളം..
പിന്നെ ആ നീലക്കണ്ണുകളുടെ കാര്യം പറയാന്‍ തോന്നിയില്ല. അത് അച്ഛന്റെ വേവലാതി കൂട്ടുമെന്ന് എനിക്ക് തോന്നി.
” വേറെ… വേറെ.. എന്തേലും കണ്ടോ മോളു…”
അച്ഛൻ ഇടറിയ ശബ്ദത്തോടെ ചോദിച്ചു..
“ഇല്ല അച്ഛാ.. ചിലപ്പോള്‍ അതും ഇതും വായിച്ചു കിടന്നിട്ട് ആവും..”
അവരെ സമാധാനിപ്പിക്കാൻ ഞാന്‍ ഒരു ശ്രമം നടത്തി.
അമ്മ ആണെങ്കിൽ പെട്ടെന്ന് എണീറ്റ് താഴേക്കു നടന്നു.. ഞാൻ അച്ഛനെ നോക്കിയപ്പോ അച്ഛൻ ചിരിക്കാന്‍ വിഫലമായ ഒരു ശ്രമം നടത്തുന്നത് ഞാന്‍ കണ്ടു.
“അവളും പേടിച്ച് കാണും.. മോള് വേഗം കുളിച്ചു റെഡി ആവൂ.. നമുക്ക് പോകാൻ ഉള്ളതാണ്.”
അതും പറഞ്ഞു എന്റെ കവിളിൽ തട്ടി അച്ഛൻ പുറത്തേക്ക് നടന്നു.
വാതിലിന്റെ അടുത്തെത്തി വീണ്ടും എന്നെ തിരിഞ്ഞു നോക്കി താഴേക്കു പോയി.
എനിക്ക് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നി. പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത ഒരു വെപ്രാളം. എനിക്ക് എന്തോ നഷ്ടപ്പെടുന്നത് പോലെ..
ആ നീലക്കണ്ണുകള്‍…. ഞാൻ പിന്നെയും നെറ്റിയിലേക്ക് കൈകൾ ചേര്‍ത്തു വച്ച്.. ഇനിയും ഇങ്ങനെ ഇരുന്നാല്‍ ഞാന്‍ കാടു കേറി ചിന്തിക്കും എന്ന് തോന്നിയപ്പോൾ പതിയെ എണീറ്റു.
അലമാരി തുറന്നു ധാവണി പുറത്ത് എടുത്തു കുളിക്കാന്‍ കേറി.
കുളിച്ച് ഇറങ്ങി വന്നപ്പോഴേക്കും ബെഡിൽ ഒരു ജ്വല്ലറി ബോക്സ്.
ഞാൻ അത് തുറന്ന് നോക്കി. ഒരു സ്വര്‍ണത്തിന്റെ നെക്ക്ലേസും അതിനു മാച്ച് ആയ ഒരു ജോഡി കമ്മലും.
അമ്മയുടെ പണി ആണെന്ന് എനിക്ക് തോന്നി..
ഒരു ചിരിയോടെ ഞാന്‍ അതെടുത്തു അണിഞ്ഞു.
“കൊള്ളാം.. അപ്പൂ.. സ്റ്റൈല്‍ ആയിട്ടുണ്ട്..”
കണ്ണാടിക്ക് മുന്നില്‍ നിന്ന് കൊണ്ട് ഞാൻ എന്നോട് തന്നെ പറഞ്ഞു..
മുടി ചെറുത് ആയി പിന്നിയിട്ടു ഒരു ഹെയര്‍ പിന്‍ കുത്തി. കൈയിൽ വള ഒന്നും ഇടാൻ നിന്നില്ല.
ആകെ മൊത്തം ജ്വല്ലറി പരസ്യം പൊലെ ഉണ്ടാകും.. ഒരു കുഞ്ഞു പൊട്ടു കുത്തി..
” കൊള്ളാം… ” കണ്ണാടിയിൽ നോക്കി ഞാൻ സ്വയം പറഞ്ഞു.
“ദേവി… മോളെ വിളിക്ക്.. ഇറങ്ങാം നമുക്ക്..”
അച്ഛന്റെ ശബ്ദം താഴെ നിന്ന് കേട്ടപ്പോൾ ഞാന്‍ താഴേക്കു ഓടി.
അമ്മയും റെഡി ആയി വന്നു. ഒരുങ്ങി വന്ന എന്നെ കണ്ടു അമ്മയും അച്ഛനും കണ്ണ് നിറയ്ക്കുന്നത് ഞാന്‍ കണ്ടു..
പിന്നെ ഒരു വിധം രണ്ട് പേരെയും കാറിൽ കേറ്റി..
ഞാൻ കലപില ആക്കുന്നത് ഒഴിച്ചാൽ കാറിൽ വേറെ ശബ്ദം ഒന്നുമില്ല. അച്ഛനും അമ്മയും ഇന്ന് ഭയങ്കര സൈലന്റ് ആണെന്ന് ഞാന്‍ ഓര്‍ത്തു.
അങ്ങനെ ഹോട്ടലിൽ എത്തി.. അച്ഛൻ കാർ പാർക്ക് ചെയ്ത് വരാം എന്ന് പറഞ്ഞു.. ഞാൻ ആണേലു മേരിക്കുട്ടിയെ കാണാനുള്ള ആവേശത്തിൽ മുകളിലേക്കുള്ള പടികള്‍ ഓടി കേറി ഹാളില്‍ എത്തി.
പെട്ടെന്ന് ആണ് ഹാളിലെ ലൈറ്റ് ഒക്കെ ഓഫ് ആയതു. ഒപ്പം തന്നെ പാവാടയുടെ അറ്റത്ത് ചവിട്ടി ഞാന്‍ പിറകോട്ട് വീണു .. വീഴുന്നതിന് മുന്നേ രണ്ടു കൈകൾ എന്നെ താങ്ങിയെടുത്തിരുന്നു. ആ വെപ്രാളത്തിൽ ഞാന്‍ അയാളുടെ ഷർട്ടിൽ അള്ളി പിടിച്ചു. ചുടു നിശ്വാസം എന്റെ കവിളിലു തട്ടി.. ഞാൻ കണ്ണുകള്‍ അമര്‍ത്തി അടച്ചു. പതിയെ ആ കൈകൾ എന്റെ ഇടുപ്പിൽ അമരുന്നത് ഞാന്‍ അറിഞ്ഞു.
തുടരും..