അത്എനിക്കറിയാം നീ മറക്കും എന്ന്. പക്ഷേ ആ കാര്യം എനിക്ക് മറക്കാൻ പറ്റില്ലല്ലോ…. ഒന്നുല്ലെങ്കിലും ഞാനൊരു പ്രായപൂർത്തിയായ പുരുഷനല്ലേ….. ഈ…

എഴുത്ത്;-യാഗ

എന്റെ അഭി….. നീ കേട്ടിട്ടില്ലേ ആകാശത്തിലെ പറവകൾ വിതക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകളിൽ സൂക്ഷിക്കുന്നില്ല എന്ന് ” നാടകീയമായി തന്നെനോക്കി പറയുന്നവനെ അടിമുടി നോക്കി പല്ല് കiടിച്ചു കൊണ്ടവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.

“ഉവ്വ്.. കേട്ടിട്ടുണ്ട് 

പക്ഷേ എന്റെ അച്ഛൻ സജിത്തിന്റെ പറമ്പിൽ എങ്ങാനും ആ പറവകൾ ചെന്നാലേ അന്നാവും അതുങ്ങളുടെ അവസാനം.”

“ങ്‌ഹേ…. നീ എന്തുവാടേ ഈ പറയുന്നത്….”

“പരമാർത്ഥം……”

“അല്ല ഈ പരമാർത്ഥവും നിന്റെ അവസ്ഥയും തമ്മിലുള്ള ബന്ധം.”

അവൻ പറഞ്ഞത് മനസ്സിലാകാതെ വിഷ്ണു അഭിയേ തുറിച്ചു നോക്കി.

“നിനക്ക് മനസ്സിലായില്ലഅല്ലേ ഡാ മഹാപാപി….. നിനക്ക് ഞാൻ പറഞ്ഞു തരാം…..നീയിപ്പോ പറഞ്ഞില്ലേ കിളികളെ പറ്റി ഈ കാര്യം പറഞ്ഞോണ്ട് ഞാൻ എന്റെഅച്ഛന്റെ മുന്നിൽ എങ്ങാനും ചെന്നാൽ എന്റെ അടിയന്തരം അങ്ങേര് നടത്തും എന്ന്….”

“ഓ….. ഐ സീ….. എന്നാൽ പിന്നേ നീ അത് പറയാൻ പോകാതെ ഇരിക്കുന്നതാ നല്ലത് “

എന്ന് പറഞ്ഞു കൊണ്ട് വിഷ്ണു അഭിയുടെതോളിൽ പതിയേ ഒന്ന് തട്ടി. “

“എന്നാലും….. നീയെന്തിനാടാ അങ്ങേരേ ഇത്രയും പേടിക്കുന്നത് ഒന്നുല്ലെങ്കിലും നിനക്ക് പത്ത് ഇരുപത്തഞ്ച് വയസ്സായില്ലേ…..”

സംശയഭാവത്തിൽ തന്നെ നോക്കുന്നവനെ കണ്ടതും അഭി പല്ല് മുഴുവൻ വെളിയിൽ കാണിച്ചു കൊണ്ട് നന്നായൊന്ന് ചിരിച്ചു കാണിച്ചു..

“അയ്യാ….. എന്താ ചിരി.

ഇന്ന് നിന്നെ കയ്യിൽ കിട്ടിയാൽ ഈ നിരന്ന് നിൽക്കുന്ന പല്ലുകളെല്ലാം അങ്ങേര് തiല്ലികൊഴിക്കുമല്ലോ എന്ന് ഓർക്കുമ്പഴാ……”

സങ്കടത്തോടെ ചുമലിൽ കയ്യിട്ട്കൊണ്ട് തന്നോട് ചേർന്നിരുന്ന് പറയുന്ന കൂട്ടുകാരനെ കണ്ടതും അഭി ഭയത്തോടെ ഉമിനീർ വിഴുങ്ങി.

“ഡാ….. നീയാ കരിനാക്ക് വച്ചൊന്നും പറയല്ലേ……

അല്ലെങ്കിലേ ഞാനിവിടെ പേടിച്ചോണ്ടാ ഇരിക്കുന്നത്”

എന്ന് പറഞ്ഞുകൊണ്ട് അഭി വിഷ്ണുവിന്റെ പുറം നോക്കി ഒന്ന് കൊടുത്തു.

അടികൊണ്ടതും വേദനയോടെ ഒന്ന് ഞെളിഞ്ഞു കൊണ്ടവൻ അഭിയേനോക്കി പല്ല് കടിച്ചു.

“നീ നോക്കി പേടിപ്പിക്കുവൊന്നും വേണ്ടാ…. നീയൊക്കെ അല്ലേടാ പറഞ്ഞത് വയലട സൂപ്പർ സ്ഥലം ആണെന്ന് അത് കേട്ട അന്ന് മുതൽ തുടങ്ങിയ ആഗ്രഹമാ അവിടെ ഒന്ന് പോകണം എന്നുള്ളത്. ഇതിപ്പോ ഫ്രണ്ട്സ്പോകുന്നു എന്ന് കേട്ടപ്പോ പിന്നെ ഒന്നും നോക്കിയില്ല. അവളേ കൊണ്ട് ക്ലാസ്സും കട്ട് ചെയ്യിച്ച് അവളേം കൂട്ടി ഞാനും അവർക്കൊപ്പം പോയി. നിർഭാഗ്യവശാൽ നേരേ ചെന്ന് കയറിയതോ അച്ഛന്റെ മുന്നിലും പോരേ പൂരം. നീകാരണമാ… .ഇതൊക്കെ ഉണ്ടായത് എന്നിട്ടിപ്പോ അവന്റെ ഒരു ഡയലോഗ്……”

“സോറി അളിയാ…. നീ ക്ഷമി എന്തായാലും നല്ലൊരു കാര്യത്തിനല്ലേ നീ അവളേ കൊണ്ട് ക്ലാസ്സ് കട്ടാക്കിച്ചത് “

“ഉം…… പിന്നല്ലാതെ വായ്നോക്കാൻ വയലട വരെ പോയതാണല്ലോ….ആ നല്ല കാര്യം. .ഡാ …… പുല്ലേ അഛന്റെ തല്ലിന്ന് രക്ഷപെടാൻ ഒരു വഴി പറയെടാ “

“ഓഹോ… അങ്ങനെയാണെങ്കിൽ നീയിന്നു വീട്ടിൽ പോകണ്ട എന്റെ വീട്ടിലോട്ട് പോര്…”

സീര്യസ്സായി തന്നെ നോക്കി പറയുന്നവനെ കണ്ടതും അഭി ചുണ്ട് കiടിച്ചു കൊണ്ടവനേആഞ്ഞു ചiവിട്ടി. ചiവിട്ട് കൊണ്ട് ഗ്രാണ്ടിലെ മതിലിൽ നിന്ന് ഉരുണ്ട് നിലത്ത് വീണവൻ നടുവിന് കൈകൊടുത്തുകൊണ്ട് പതിയേഎഴുന്നേറ്റു.
ചുണ്ട് കiടിച്ചുകൊണ്ട് തന്നെ നോക്കുന്നവനേ കണ്ടതും വിഷ്ണു അവനേ നോക്കി. നന്നായൊന്ന് പല്ലിളിച്ചു കാട്ടി. എന്നാൽ ഇതൊന്നും മൈൻഡ് ചെയ്യാതെ അവൻ നഖംകടിച്ചുകൊണ്ട് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നകുട്ടികളെ നോക്കി ക്കൊണ്ട് ഇരിക്കുകയായിരുന്നു.

“എന്തുവാടാ പുiല്ലേ ഞാനെന്താ നിന്റെ ചെണ്ടയോ…. ഇങ്ങനിട്ട് കൊട്ടാൻ.
ഇന്നിപ്പോ ഇത് എത്രാമത്തെയാ…”

തന്നെ അവൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടവൻ നടു തിരുമ്മിക്കൊണ്ട് അഭിയേനോക്കി പല്ല് കiടിച്ചു.

“നിന്നെ തiല്ലുവല്ല കൊiല്ലുവാ വേണ്ടത്. നിന്റെ അച്ഛൻ എന്നത് എന്റെ ആരാ….”

“നിന്റെ മാമൻ….. “

“ഹോ.. ഭാഗ്യം അത് നിനക്ക് ഓർമ്മയുണ്ടല്ലോ……”

“പിന്നെ ഇല്ലാതെ ഇരിക്കുവോ ഇതൊക്കെ മറക്കാൻ എനിക്ക് ഓർമ്മ കുറവൊന്നും ഇല്ലല്ലോ……! “

പുശ്ചത്തോടെ തന്നെ നോക്കി ചോദിക്കുന്നവനേ കണ്ടതും അiടി അവന്റെ കഴുiത്തിലൂ കയ്യിട്ട് അവനോട് ചേർന്നിരുന്നു. “എടാ പൊട്ടാ വിച്ചു……ഞാൻ നിന്റെ വീട്ടിൽ എത്തിയാൽ അപ്പോൾ തന്നെ മാമൻ അച്ഛനെ വിളിച്ചു കാര്യം പറയില്ലേ……”

“ഹാ….പറയും….. അതിനെന്താ…..”

“അതിന് കുiന്തം എടാ പൊട്ടാ കാര്യം അറിഞ്ഞാ മാമന്റെ കയ്യിന്നും ഞാൻ തoല്ല് വാങ്ങേണ്ടിവരില്ലേ….. രണ്ട് പേരുടേം കയ്യിന്ന് ഒരേ പോലെ തല്ല് വാങ്ങാൻ ഞാനെന്താ ചെണ്ടയോ….”

“ഹാ….. അത്ശരിയാ അത് ഞാൻ മറന്നു.”

“അത്എനിക്കറിയാം നീ മറക്കും എന്ന്. പക്ഷേ ആ കാര്യം എനിക്ക് മറക്കാൻ പറ്റില്ലല്ലോ…. ഒന്നുല്ലെങ്കിലും ഞാനൊരു പ്രായപൂർത്തിയായ പുരുഷനല്ലേ….. ഈ ഇരുപത്തിഅഞ്ചാം വയസ്സിലും അച്ഛൻ എന്നെതiല്ലിയെന്ന് പുറത്തറിഞ്ഞാൽ നാണക്കേടാ… ഒന്നുല്ലെങ്കിലും എന്റെ ആരാധികമാരെകുറിച്ച് ഞാൻ ആലോചിക്കണ്ടേ……”

എന്ന് പറഞ്ഞുകൊണ്ടവൻ വിഷ്ണുവിനെ നോക്കി ഒന്ന് സൈറ്റടിച്ചു.

“ഉവ്വ് ഉവ്വേ…… പ്രായപൂർത്തിയായ ഒരു വലിയ പുരുഷൻ…. അല്ല നീ അവളേം കൊണ്ട് കറങ്ങാൻ ഉള്ള കാശ് അടിച്ചു മാറ്റിയത് എവിടുന്നാ…. “

” അത് അമ്മേടെ കയ്യിന്ന്. എന്നെ പോലെയും നിന്നെ പോലെയും ജോലി ഇല്ലാത്ത ഒട്ടുമിക്ക ആൺകുട്ടികളുടേയും ബാങ്കും എടിഎം ഒക്കെ അവരുടെ അമ്മമാര് തന്നെയാ “

“ഉം… അത് ശരിയാ…..”

“നീ എന്തായാലും വാ നമുക്ക് അങ്കിൾനോട്‌ ഒന്ന് സംസാരിച്ചു നോക്കാം…..”

“എടാ അത് വേണോ….

കള്ളം ചെയ്യുന്നതും പറയുന്നതും അച്ഛൻ ഒരിക്കലും ക്ഷമിക്കില്ലെന്ന് നിനക്ക് അറിയാലോ…..”

“ഉം…. അതൊക്കെ എനിക്ക് അറിയാം പക്ഷേ എന്തായാലും നമുക്ക് ഒന്ന് സംസാരിച്ചു നോക്കാം….. നീ വാ….”

അഭിയുടെ കയ്യും പിടിച്ചുകൊണ്ട് ധൈര്യത്തോടെ വീടിനകത്തേക്ക് കയറിയ വിഷ്ണു ഹോളിൽ ഇരിക്കുന്ന അഭിയുടെ അച്ഛനെ കണ്ടതും ഭയത്തോടെ അഭിയേ നോക്കി. പേടിച് ഇപ്പോ ബോധം പോകും എന്നുള്ള രീതിയിൽ നിൽക്കുന്ന അഭിയേ കണ്ടതും വിഷ്ണു ഭയം പുറത്ത്കാണിക്കാതെ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു. അറിയാം സജിത്ത് അങ്കൾ ഒരിക്കലും ഒരു മോശം മനുഷ്യനല്ലെന്ന് അച്ഛൻ എപ്പഴും പറയും ഒന്നും ഇല്ലായിമയിൽ നിന്ന് ഒരുപാട്കഷ്ട്ടപെട്ടിട്ട അങ്കിൾഇന്ന് ഈ നിലയിൽ എത്തിയതെന്ന്. തെരുവ് വിളക്കിന്റെ ചുവട്ടിൽ ഇരുന്നുപഠിച്ച മഹാന്മാരെ മാത്രമേ നമുക്ക് അറിയൂ. എന്നാൽ അതിലും കഷ്ടപ്പെട്ട് പഠിച്ചഒരുപാട് പേര് നമുക്ക് ചുറ്റുംഉണ്ട്. കുഞ്ഞിലേ മുതൽ കൂട്ടുകാരാണ് അച്ഛനും മാമനും അത് കൊണ്ട് തന്നെ അവർക്ക് രണ്ട് പേർക്കും തങ്ങൾ രണ്ട് പേരും ജീവിച്ചു വളർന്ന സാഹചര്യങ്ങൾ പരസ്പരം നന്നായി അറിയാം. എന്ത് കാര്യത്തിനും ഞങ്ങൾ കുട്ടികളുടെ അഭിപ്രായത്തിനുപോലും വില നൽകുന്ന ആളുകളാണ് രണ്ട് പേരും.

അവനെയോ എന്നെയോ ഒരിക്കലും അദ്ദേഹം  ദേഷ്യത്തോടെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല.

എന്നിട്ട് പോലും ഞങ്ങൾ ഇത്രയും ഭയക്കുന്നുണ്ട്  എങ്കിൽ കള്ളം പറയുന്നതും കള്ളം ചെയ്യുന്നതും അദ്ദേഹം അത്രത്തോളം വെറുക്കുന്നുണ്ട് എന്ന് ഊഹിക്കാമല്ലോ….

” നീ പേടിക്കാതിരിക്ക് ഞാൻ സംസാരിക്കാം ,” അദ്ദേഹത്തിന് മുമ്പിൽ നിൽക്കുമ്പോൾ രണ്ടുപേരും വല്ലാതെ വ വിറക്കുന്നുണ്ടായിരുന്നു . അവസാനം പതിയെ വിക്കി വിക്കി അഭി തന്നെ പറഞ്ഞു തുടങ്ങി

” അച്ഛാ കഴിഞ്ഞദിവസം ഞാൻ-……”

“അഭീ….. പ്രേമിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല. കാരണം ഞാനും പ്രണയിച്ച് വിവാഹം കഴിച്ച ആള്തന്നെയാ…. പക്ഷേ ക്ലാസ്സ് കട്ട് ചെയിതുള്ള ഈ കറക്കം അത്ര നല്ലതല്ല. അതും ഒരു പെൺകുട്ടിയേയും കൂട്ടി. നീയൊന്ന് ചിന്തിച്ചു നോക്കിക്കേ… അവൾക്ക് പകരം നിങ്ങളുടെ അനിയത്തിമാരാണ് ആ സ്ഥാനത്തെങ്കിൽസഹിക്കുവോ….. നിങ്ങൾക്കത്.”

“അച്ഛാ ഞാൻ……”

” പെൺകുട്ടികൾ എന്ന് പറയുന്നത് വീടിന്റെ വിളക്കാണ് അതുപോലെ തന്നെ അച്ഛനമ്മമാരുടെ നെഞ്ചിലെ നെരിപ്പോടും കൂടെയാണ്. അവരെ ഒരു കരക്ക് അടുപ്പിച്ച് അവരുടെ ജീവിതം സേഫ് ആവുന്നത് വരേ ഏതൊരു മാതാപിതാ ക്കളുടേയും നെഞ്ചിൽ തീയാണ്. നീ തന്നെയൊന്ന് ചിന്തിച്ചു നോക്കിക്കേ
നമ്മൾ പുരുഷന്മാർ പോലും സുരക്ഷിതരല്ലാത്ത കാലമാ അപ്പോൾ പിന്നെ പെൺകുട്ടികളുടെ കാര്യം പറയണോ. സ്വന്തം കൂടപ്പിറപ്പിനേയോ അച്ഛനേയോ പോലും വിശ്വസിക്കാൻ അവർക്ക് കഴിയില്ല. അങ്ങനെയുള്ളപ്പോൾ ഒരു പെൺകുട്ടി നിന്നെ വിശ്വസിച്ച് നിനക്കൊപ്പം വരുന്നുണ്ടെങ്കിൽ പൂർണ്ണമായും അവളേ സംരക്ഷിക്കാൻ നിനക്ക് സാധിക്കും എന്നുള്ള ഉറപ്പ് നിനക്ക് ഉണ്ടായിരിക്കണം. “

” അച്ഛാ ഞാൻ…..”

“ഹേയ്…… നീയോ ഇവനോ മോശമാണ് എന്നല്ല ഞാൻ പറഞ്ഞത് .
സൂക്ഷിക്കണം അത്രയേ പറഞ്ഞുളൂ….”

“ഏട്ടാ….. സമയം ആറ് കഴിഞ്ഞല്ലോ….. മോള് ഇത് വരേ വന്നില്ലല്ലോ……”

വേവലാതിയോടെ ഗെയ്റ്റിനരികിലേക്ക് നോക്കിക്കൊണ്ട് റൂമിലേക്ക് കയറി വരുന്ന അമ്മയേ കണ്ടതും അഭിയുടേയും വിഷ്ണുവിന്റേയും നെഞ്ചൊന്നു കാളി.
ഇരുവരും ധൃതിയിൽ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ഗെയ്റ്റ് കടന്ന് വരുന്നവളേ കണ്ടതും ഇരുവരും പരസ്പരം നോക്കി ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു.

“”