അത് നീമാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ..”.അവളുടെ ഉറച്ച വാക്കുകൾ കേട്ടതും മുന്നോട്ട് വന്ന അമ്മാവനെ കണ്ടതും അവൾ അയാളെ തുറിച്ചു നോക്കി…….

എഴുത്ത്:-ആദിവിച്ചു

പുലർകാലത്തെ തണുപ്പ് സഹിക്കാൻ കഴിയാതെ കാറ്റിൽ ഇടക്കിടെ തെന്നി
മാറുന്നഷോൾ നേരെ ഇട്ടുകൊണ്ട് വരദ അടുത്ത സീറ്റിലേക്ക് നോക്കി.
അത് ഒഴിഞ്ഞു കിടക്കുകയാണെന്ന് കണ്ടവളുടെ കണ്ണുകൾ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നീണ്ടു.

ദീർഘദൂരയാത്രയുടെ ക്ഷീണം അവളുടെ മുഖത്തുതെളിഞ്ഞു കാണാമെങ്കിലും അവളുടെ ചുണ്ടിലേയാ നനുത്ത പുഞ്ചിരി ക്ഷീണത്തെ ഒളിച്ചുവച്ചിരുന്നു. മടിയിലുണ്ടായിരുന്ന ബാഗിൽ നിന്ന് ഫോൺ എടുത്തുകൊണ്ടവൾ ശ്രീയേട്ടൻ എന്നനമ്പറിലേക്ക് ഡയൽ ചെയിതുഫോൺ ചെവിയോട് ചേർത്തു.
ഒപോസിറ്റ് കോൾ അറ്റൻഡ് ചെയ്തതും അവളുടെ കണ്ണുകൾ വിടർന്നു.

“ചേച്ചിമ്മാ…..” മറുപ്പുറത്തുനിന്ന് കൊഞ്ചലോടെയുള്ള വിളികേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.

“മോളേ…. അല്ലു നീ എഴുന്നേറ്റായിരുന്നോ…..”

“ഹാ….. ചേച്ചിമ്മയെ വിളിക്കാൻ സ്റ്റേഷനിൽ വരണ്ടേ….. അത് കൊണ്ട് ഞാൻ നേരത്തെ എഴുന്നേറ്റു.”

“ഹാ….. ചേട്ടച്ഛൻ എഴുന്നേറ്റോ…..”

“ഹാ…ഇച്ചിരി മുന്നേ ഞാൻ പോയി നോക്കിയപ്പോൾ കുളിക്കാൻ കേറിയായിരുന്നു.”

“ആണോ…..”

“ചേച്ചിമ്മഎത്തറായോ….”

“ഹാ… ഒരുമണിക്കൂറിനുള്ളിൽ ഞാൻ എത്തുംമോളെ. അച്ഛനോടും അമ്മയോടും ചേട്ടച്ഛനോടും പറഞ്ഞേക്ക് കേട്ടോ .”

“ഹാ…പറഞ്ഞേക്കാം…..ന്നാ ശരി ഞങ്ങൾ സ്റ്റേഷനിൽ കാണും.”.കോൾ കട്ടായതും അവൾ പുഞ്ചിരിയോടെ ഫോണിലേക്ക് നോക്കി വാൾപേപ്പറിൽ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ടിരിക്കുന്ന കുഞ് അലഹമോളേ കണ്ടതും അവളുടെ നെഞ്ച് വല്ലാതെ വിങ്ങി. അവളുടെ ഓർമ്മകൾ കുറച്ചു വർഷങ്ങൾ പിന്നിലേക്ക് നീങ്ങി.

പതിവില്ലാതെരാവിലെത്തന്നെയുള്ള വലിയമ്മയുടെ കോൾകണ്ടതും വരദഒന്ന് ചിന്തിച്ചു നിന്നുപോയി. എന്തായാലും ഈ കോൾ തന്നോടുള്ള സ്നേഹം കൊണ്ട് തന്റെ സുഖവിവരം അറിയാനുള്ള വിളിയല്ലെന്ന് അവൾക്കറിയാമായിരുന്നു എങ്കിലും കോൾ അറ്റൻഡ് ചെയ്യാതിരിക്കുന്നത് മര്യാതയല്ലെന്ന് തോന്നിയത് കൊണ്ട്തന്നെ അവൾ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.

“ഹലോ…..”

“ഹാ… വരദമോളേ.. മോൾക്ക് സുഖല്ലേ?”

“ഹാ… സുഖയിട്ട് ഇരിക്കുന്നു വല്യമ്മേ .”

“വല്യമ്മ എന്നും വിചാരിക്കും മോളേ ഒന്ന് വിളിക്കണം വിളിക്കണം എന്ന് ഒന്നുല്ലെങ്കിലും നമ്മുടെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടർല്ലേ നീയ്…”

“വല്യമ്മ വിളിച്ച കാര്യം പറ എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി “

“ഹാ….ഇവിടെ വലിയൊരു വിശേഷം ഉണ്ടായി ഇന്ന് രാവിലെയാ ഞാനും ബാക്കി ഉള്ളവരും ഒക്കെ അറിഞ്ഞത്. കേട്ടപ്പോ എന്റെ തൊiലിയുരിഞ്ഞുപോയി.”
നാടകീയമായി പറയുന്നവരുടെ ശബ്ദംആരോചകമായി തോന്നിയതും അവൾ ഫോൺ ചെവിയിൽ നിന്ന് മാറ്റി കട്ട് ചെയ്യാൻ ഒരുങ്ങി.

“എന്നാലും നിന്റെ അച്ഛനും അമ്മയ്ക്കും നിന്നോട് തന്നെ ഇത് ചെയ്യാൻ തോന്നിയല്ലോ എന്ന് ആലോചിക്കുമ്പഴ എനിക്ക് സങ്കടം “

ആശ്ചര്യത്തോടെയും സങ്കടത്തോടെയുമുള്ള അവരുടെ വാക്കുകൾ കേട്ടതും അവൾ ഫോൺ വീണ്ടും ചെവിയോട് ചേർത്തു.

“അയ്യോ… ന്റെ അമ്മയ്ക്കും അച്ഛനും എന്താപറ്റിയത് “

“നീ ടെൻഷൻ ആകുകയൊന്നും വേണ്ടാ നിനക്ക് അവരുടെകാര്യത്തിൽ ഉള്ള കരുതലൊന്നും അവർക്ക് നിന്റെ കാര്യത്തിൽ ഇല്ലാ ഉണ്ടായിരുന്നെങ്കിൽ അവരിങ്ങനെ കാണിക്കുമോ…”

“അവര്….അവരെന്ത്‌ കാണിചെന്ന നിങ്ങളീ പറയുന്നേ…” സഹികെട്ടതും അവൾ അല്പം ദേഷ്യത്തോടെതന്നെ അവരോട് തിരക്കി.

“അല്ല മോൾക്കിപ്പോ എത്ര വയസായി”

“25കഴിയാറായി എന്തേ?”

“ഹാ… അത്രയും ആയല്ലോ “

“എന്റെ വയസ്സാണോ വലിയമ്മയുടെ ഇപ്പഴത്തെ പ്രശ്നം “.അല്പം കടുപ്പിച്ചു കൊണ്ട് തന്റെ ഉള്ളിലെ ദേഷ്യം മറച്ചു വെക്കാതെ തന്നെ അവൾ അവരോട് ചോദിച്ചു.

“ഹേയ് അതൊന്നും അല്ല. മോളുടെ ഈ പ്രായത്തിൽ നിനക്കൊരു അനിയനോ അനിയത്തിയോഉണ്ടായാൽ നീയെങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും. അല്ലെങ്കിലും ഈ പ്രായത്തിൽ കാണിക്കാൻ പറ്റിയ കാര്യമാണോ അവര് കാണിച്ചത്. കേട്ടപ്പോ എനിക്ക് അവരോട് അiറപ്പാണ് തോന്നിയത് നാiണവും മാiനവും ഇല്ലാത്ത ജiന്തുക്കൾ അയ്യേ…” അവർ പറഞ്ഞത് കേട്ടതും ഇടിവെട്ട്ഏറ്റത് പോലെ അവൾ തറഞ്ഞു നിന്നുപോയി. അല്പം കഴിഞ്ഞതും സ്ഥലകാല ബോധം വന്നവൾ കേട്ടത് സത്യമാണോ എന്നറിയാനായി പെട്ടന്ന് തന്നെ അവരുടെ കോൾ കട്ട് ചെയ്ത് അമ്മയെ വിളിച്ചു .

പതിവില്ലാത്ത മൗനവും അമ്മയുടെ ശബ്‍ദത്തിലെ പതർച്ചയും ഭയവും തിരിച്ചറിഞ്ഞവൾ ഒന്നും പറയാതെ ഫോൺ കട്ട് ചെയിതു. ഹോസ്പിറ്റലിൽ നിന്ന് ലീവ് എടുത്തുകൊണ്ട് വരദ പിറ്റേദിവസം തന്നെ വീട്ടിലെത്തി. അവളേ കണ്ടതും വിവരമറിഞ്ഞ വീട്ടുകാരെല്ലാം അവളേ സമാധാനിപ്പിക്കാൻ ചുറ്റും കൂടി.
എന്നാൽ അവരെയൊന്നും മൈൻഡ് ചെയ്യാതെ അവൾ കയ്യിലേ ബാഗ് ഉമ്മറത്തെ ചാരുപടിയിൽ വച്ചുകൊണ്ട് അച്ഛന്റെയും അമ്മയുടെയും റൂമിലേക്ക് നടന്നും.

കുടുംബക്കാരുടെ കുiത്തുവാക്കുകൾക്ക് നടുവിൽ കട്ടിലിൽ കാൽമുട്ടിൽ മുഖംപൂഴ്ത്തിഇരിക്കുന്ന അമ്മയേയുംഅമ്മക്ക് അരികിൽ ഒരു കസേരയിൽ തലതാഴ്ത്തിതളർന്നിരിക്കുന്ന അച്ഛനേയും കണ്ടവൾ ഒരു നിമിഷം വല്ലാതായി.
ഒരു ദിവസംകൊണ്ട് തന്റെ അച്ഛനും അമ്മയും വല്ലാതെ തളർന്നു പോയെന്നവൾക്ക് മനസ്സിലായി. അവളേ കണ്ടതും പലരുടെയും മുഖത്തു തെളിയുന്ന സഹതാപം കണ്ടവൾ ദേഷ്യത്തോടെ അവരെ നോക്കി..അത് കണ്ടതും അവരെല്ലാം പെട്ടന്ന് റൂമിന് പുറത്തേക്ക് ഇറങ്ങി. ഡോർ ലോക്ക് ചെയിതുകൊണ്ടവൾ അമ്മക്കരികിലേക്ക് വന്നിരുന്നു. അവളേ കണ്ടതും പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ അവളേനോക്കി കൈ കൂപ്പി.

“മോളേ…. ഇത് അച്ഛന്റെ തെറ്റാ ഞങ്ങള് ഞങള് ഈ കുഞ്ഞിനെ കiളഞ്ഞേക്കാം മോൾക്ക് ഞങ്ങളായി നാണക്കേട് ഉണ്ടാക്കി അത് ഞങ്ങളായി തന്നെ തിരുത്തികോളാം.” തന്നെ ഒരു വാക്ക് മിണ്ടാൻഅനുവദിക്കാതെ പറയുന്ന അച്ഛനെ കണ്ടതും അവൾ ദേഷ്യത്തോടെ വാതിൽ വലിച്ചു തുറന്നുകൊണ്ട് പുറത്തേക്ക് ഇറങ്ങി. അവളേ കണ്ടതും ഓടിവന്ന വല്യമ്മ അവളേ ചേർത്ത്പിടിച്ചു.
“സാരമില്ല മോളേ ആ കുഞ്ഞിനെ അങ്ങ് കiളഞ്ഞേക്കാം എന്ന് അവര് സമ്മതിച്ചിട്ടുണ്ട് മോളെന്തായാലും അത് ഓർത്തുടെൻഷൻ ആവണ്ട . മോൾക്കിനി ഒരു നാണക്കേടും ഉണ്ടാവില്ല അത് ഈ വല്യമ്മ ഉറപ്പുതരാം…”

“അതിന് ആ കുഞ് എനിക്ക് നാണക്കേട് ആണെന്ന് നിങ്ങളോടൊക്കെ ആരാ പറഞ്ഞത് “

പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ടതും കൂടി നിന്നവരെല്ലാം ഞെട്ടലോടെ അവളേ നോക്കി.

“ഒരനിയനോ അനിയത്തിയോ ഉണ്ടാകാൻ പോകുന്ന സന്തോഷത്തിൽ ഓടി വന്നതാ ഞാൻ.
ആ എന്നോട് തന്നെ പറയണം ആ കുഞ്ഞിനെ കളയാൻ പോകുവാണെന്ന്.”

“അല്ല മോളേ ഈ പ്രായത്തിൽ കുഞ്ഞെന്നൊക്കെ പറഞ്ഞാൽ നാട്ട്കാര് കേട്ടാൽ എന്താ പറയാ”

“അല്ല നാട്ടുകാർക്ക് ഇതിൽ എന്താ കാര്യം..അമ്മേടെ വയറ്റിൽ കിടക്കുന്നതേ എന്റെ അച്ഛന്റെ കുഞ്ഞാ. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും അവര്തമ്മിലുള്ള സ്നേഹത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല എന്നുള്ളതിന്റെ തെളിവ്. അങ്ങനെയുള്ള ആ കുഞ്ഞിനെ കൊi ല്ലാൻ പറയാൻ ആർക്കാ ഇത്ര അധികാരം. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്റെ അമ്മേടെ വയറ്റിലുള്ളകുഞ്ഞിനെ അങ്ങ് ഇiല്ലാതാക്കിയേക്കാം എന്ന് ചിന്തിച്ചുകൊണ്ട് ആരെങ്കിലും ഇങ്ങോട്ട് വന്നാൽ എന്റെ തനിനിറം അവര് കാണും പറഞ്ഞേക്കാം.”

“അത് നീമാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ..”.അവളുടെ ഉറച്ച വാക്കുകൾ കേട്ടതും മുന്നോട്ട് വന്ന അമ്മാവനെ കണ്ടതും അവൾ അയാളെ തുറിച്ചു നോക്കി.

“ഈ കുഞ്ഞ് ജനിiച്ചഞങ്ങളൊക്കെ തലയിൽ മുiണ്ടിട്ടു നടക്കേണ്ടി വരും ഞങ്ങൾ ഇതിനു സiമ്മതിക്കില്ല “

“അതിന് നിങ്ങടെ സമ്മതം ആർക്ക് വേണം. ഞാനും അമ്മയും അച്ഛനും തീരുമാനിച്ചാൽ ആ കാര്യം അങ്ങ് നടന്നോളും. എന്റെ പഠിത്തം പാതിയിൽ മുടങ്ങും എന്ന് വന്നപ്പോ പെൺകുട്ടികളെ പഠിപ്പിക്കാൻ നിക്കുന്ന എന്റെ അച്ഛൻ മണ്ടൻ ആണെന്ന് പറഞ്ഞോണ്ട് കുറ്റപ്പെടുത്തിയവരല്ലേ നിങ്ങളിൽ പലരും.
എന്നിട്ടിപ്പോ വന്നിരിക്കുന്നു മാiനവും അഭിമാനവും പൊക്കി പിടിച്ചുകൊണ്ട്.
ഇപ്പോ ഇറങ്ങിക്കോളണം എല്ലാം കൂടെ. “

കൂടി നിന്നവരുടെഎല്ലാം വായടപ്പിച്ചു കൊണ്ടുള്ള അവളുടെ മറുപടി കേട്ടതും അച്ഛനും അമ്മയും സന്തോഷത്തോടെ കണ്ണ് നിറച്ചുകൊണ്ട് പരസ്പരം നോക്കി.
എല്ലാവരും പോയി കഴിഞ്ഞതും ഓടി അമ്മക്കരികിൽ എത്തിയവൾ സന്തോഷത്തോടെ അവരെ കെട്ടിപിടിച്ചു.

“അതേ എന്റെ വാവയെ കൊiല്ലാനേ ഞാൻ സമ്മതിക്കില്ല. മരിയാതക്ക് അടങ്ങി ഒതുങ്ങി നിന്ന് കൊണ്ട് എന്റെ കുഞ്ഞിനെ എനിക്കിങ്ങ് തന്നോളണം.” എന്ന് പറഞ്ഞുകൊണ്ട് അവൾ അമ്മയെ ചേർത്തുപിടിച് അവരുടെ കവിളിൽ അമർത്തി ഉമ്മവച്ചു. അത് കണ്ട് കണ്ണുതുടക്കുന്ന അച്ഛന്റെ വiയറ്റിൽ ആഞ്ഞൊരു കുiത്തുകൊടുത്തുകൊണ്ടവൾ അവർക്കരികിൽ നിന്ന് എഴുന്നേറ്റ് ഓടി.

മാസങ്ങൾക്കു ശേഷമുള്ള പത്രവാർത്ത കണ്ടതും അവൾ അതുമായി അമ്മക്കരികിലേക്ക് ഓടി.

“വാത്സല്യം ” എന്നതലക്കെട്ടോടെ അമ്മയുടെ പ്രസവംഎടുത്ത മകളേ പറ്റിയുള്ള പത്രവാർത്ത കണ്ടതും കുഞ്ഞിന് പാല് കൊടുത്തുകൊണ്ടിരുന്ന അവർ അവളെ ചേർത്തു പിടിച്ചു.

ട്രെയിൻ നിന്നതും ഓർമകളിൽ നിന്ന് ഞെട്ടിയുണർന്നവൾ ചുറ്റുംകണ്ണോടിച്ചു തനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ ആയെന്ന് കണ്ടവൾ ബാഗുമായി പുറത്തേക്ക് ഇറങ്ങി. സ്റ്റേഷന് പുറത്ത് തന്നെയും കാത്തുനിൽക്കുന്ന അച്ഛനേയും അമ്മയെയും ഭർത്താവിനെയും പത്തുവയസ്സ്കാരിയേയും കണ്ടവൾ പുഞ്ചിരിയോടെ അവർക്കരികിലേക്ക് നീങ്ങി. അവളേ കണ്ടതും “അല്ലു “എന്ന
“അലഹരി “ഓടിവന്നവളെ കെട്ടിപിടിച്ചുകൊണ്ട് കവിളിൽ അമർത്തി ഉiമ്മവച്ചു.
വാത്സല്യത്തോടെ അല്ലുവിനെ ചേർത്തുപിടിച്ചുകൊണ്ട് വണ്ടിയിൽ വന്നിറങ്ങു ന്നവളെ കണ്ടതും ഒരിക്കൽ അവളുടെ തീരുമാനത്തെ തെറ്റായി കണ്ടവരും അവളേ കുറ്റപെടുത്തിയവരും അസൂയയോടെ അവരുടെ സന്തോഷം നോക്കിനിൽക്കുന്നത് കണ്ടതും അവൾ അച്ഛനെയും അമ്മയേയും ഒന്ന് നോക്കി. അവരുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് കണ്ടവൾ പുഞ്ചിരിയോടെ കുഞ്ഞിനെ ഒന്നുകൂടെ തന്നോട് ചേർത്തുനിർത്തി.