അതിനകത്ത് കാഴ്ച കണ്ട് എനിക്ക് പേടിയായി!!! കുiപ്പായം ഒന്നും ഇടാതെ മമ്മിയും ചെറിയ പപ്പയും!! അവർ രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു…..

എഴുത്ത് :- കൽഹാര

“” എന്തുപറ്റി ആൽവിന് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നല്ലോ ഇപ്പോഴത്തെ എക്സാമിലെ മാർക്ക് നോക്കൂ!! ജയിച്ചിട്ട് പോലുമില്ല!!”

ടീച്ചർ അത് പറയുമ്പോൾ സണ്ണി മകനെ നോക്കി ആൽവിൻ തലയും താഴ്ത്തി നിൽക്കുകയാണ്.

ടീച്ചറെ ഞാൻ ഇവനെ ഇന്ന് നേരത്തെ വീട്ടിലേക്ക് കൊണ്ടുപോയിക്കോട്ടെ?? “‘
എന്ന് സണ്ണി ചോദിച്ചപ്പോൾ ടീച്ചർ സമ്മതിച്ചു അവനെയും കൂട്ടി സണ്ണി കാറിൽ സ്കൂളിൽനിന്ന് യാത്രതിരിച്ചു നേരെ വീട്ടിലേക്ക് ചെന്ന് പപ്പാ തന്നെ ഒരുപാട് അടിക്കും എന്നാണ് അവൻ കരുതിയത് പക്ഷേ അങ്ങനെ ഉണ്ടായില്ല വണ്ടി നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു.

എന്തുകൊണ്ട് മാർക്ക് കുറഞ്ഞു എന്ന് പപ്പ ചോദിച്ചാൽ തനിക്ക് പറയാൻ ഒരു ഉത്തരമില്ല. സത്യമാണെങ്കിൽ പറയാനും കഴിയില്ല വല്ലാത്ത ഒരു ധർമ്മസങ്കടത്തിൽ ആയിരുന്നു ആൽവിൻ..

“” എന്താടാ നീ പേടിച്ചു പോയോ മാർക്ക് കുറയുന്നതും കൂടുന്നതും എല്ലാം സ്വാഭാവികമാണ്!! ചീiത്ത പറയാൻ ഒന്നുമല്ല നിന്നെ കൊണ്ടുവന്നത് വെറുതെ എന്നും സ്കൂളിൽ പോകുന്നതും വരുന്നതും പഠിനവും മാത്രമല്ലേ ഇപ്പോ കുറച്ച് നാളായിട്ടുള്ള അപ്പോ അതിൽനിന്ന് ഒരു ചേഞ്ച് മനസ്സിനൊക്കെ ഒരു റീഫ്രഷ്നെസ് അത്രയേ ഈ യാത്ര കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ!!!

പപ്പാ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു പപ്പയുടെ മുഖത്തെ സ്നേഹം കണ്ടപ്പോൾ എന്തുകൊണ്ട് അറിയാതെ ഉള്ളിൽ ഒരു കുറ്റബോധം നിറയാൻ തുടങ്ങി അത് കണ്ണുകളിൽ പ്രതിഫലിച്ചു കണ്ണുകൾ നിറഞ്ഞ് താഴേക്കൊഴുകി അത് കണ്ടപ്പോൾ പപ്പ എന്നെ ചേർത്തുപിടിച്ചു ഒരക്ഷരം പോലും മിണ്ടാതെ.

കുറേക്കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന വലിയൊരു ബോംiബ് ഉണ്ട് അത് പൊട്ടുമോ എന്ന ഭയത്തിലാണ് ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്..

എല്ലാം തുറന്നു പറഞ്ഞു മനസ്സിനെ ഒന്ന് ശാന്തമാക്കണമെന്ന് വല്ലാതെ മോഹിച്ചു പോയി പക്ഷേ പപ്പയോട് തുറന്നു പറയാൻ പാടുണ്ടോ ഇല്ലയോ എന്നറിയില്ല.

എത്രനേരം കരയുന്ന എന്നെ പപ്പ ചേർത്തുപിടിച്ചു എന്നറിയില്ല കുറെനേരം കഴിഞ്ഞപ്പോൾ എനിക്കും ഒരു ആശ്വാസം കിട്ടി.

“” പപ്പയുടെ അല്ലുവിന് പപ്പയോട് എന്തെങ്കിലും പറയാനുണ്ടോ?? “”

എന്ന് ചോദിച്ചപ്പോൾ ആദ്യം തല കൊണ്ട് ഇല്ല എന്നാണ് കാണിച്ചത് കാരണം ഉള്ളിലുള്ളത് പറയാൻ എനിക്ക് ഭiയമാണ്..

“” മോനെ നീ വളരെ ചെറിയ കുഞ്ഞാണ് നിന്റെ മനസ്സിൽ ഒരുപാട് ആശങ്കകൾ ഉണ്ടാകും ഒരുപക്ഷേ പപ്പയോട് മമ്മിയോട് തുറന്നു പറഞ്ഞാൽ അതിനെല്ലാം പരിഹാരം ഉണ്ടാകും അത് നീ പ്രതീക്ഷിക്കാത്ത അത്രയും നല്ല പരിഹാരം!! പക്ഷേ തുറന്നു പറഞ്ഞില്ലെങ്കിലോ അത് മനസ്സിൽ ഇരുന്ന് നിന്നെ തന്നെ പേടിപ്പെടുത്തും ഒരു നിമിഷം പോലും സമാധാനം തരാതെ അതിങ്ങനെ നിന്നെ കൊiല്ലാതെ കൊiല്ലും!””

പപ്പ പറഞ്ഞത് ശരിയാണ് മനസ്സിൽ ചില സത്യങ്ങൾ ഇരുന്ന് നീറി പുകയുന്നുണ്ട് അതിന്റെ എരിച്ചിൽ കാരണം ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല..
നന്നായി പഠിച്ചിരുന്നത് തന്നെയാണ് പക്ഷേ ഇപ്പോൾ പുസ്തകം തുറക്കുമ്പോൾ ഓർമ്മ വരുന്നത് ചില കാര്യങ്ങളാണ്.

“” ഞാനത് പറഞ്ഞാൽ ചിലപ്പോൾ പപ്പയെ അവർ!!””

അറിയാതെ വായിൽ നിന്ന് വീണു പോയതാണ് അതോടെ എന്റെ മനസ്സിൽ എന്തോ ഉണ്ട് എന്ന് പപ്പയ്ക്ക് മനസ്സിലായി.

“” പപ്പയെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല!! പക്ഷേ ചെയ്യാൻ കഴിയും എന്റെ മോന് എന്നെ ഒരുപാട് സങ്കടപ്പെടുത്താൻ കഴിയും, എപ്പോഴാണ് എന്നറിയാമോ നീ അത് തുറന്നു പറഞ്ഞില്ലെങ്കിൽ!!!”””

പിന്നെ പറയാതിരിക്കാൻ ആകുമായിരുന്നില്ല ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച് ആ വലിയ ബോംiബ് ഞാൻ പപ്പയുടെ മുന്നിൽ പൊiട്ടിച്ചു..

“”” ഒരു ദിവസം ഞാൻ ക്ലാസ് കഴിഞ്ഞു വരുമ്പോൾ ചെറിയ പപ്പയുടെ ബൈക്ക് നമ്മുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു!! മുൻവശത്ത് ചെരുപ്പും ഉണ്ട് വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു..

ഞാൻ കുറെ വിളിച്ചിട്ടും ആരും കേട്ടില്ല.. അതുകൊണ്ടാണ് മമ്മിയെയും വിളിച്ച് ഞാൻ വീടിന്റെ ചുറ്റും നടന്നത് ഒടുവിൽ ബെഡ്റൂമിന്റെ അരികിലെത്തിയ ഞാൻ ജനൽ പാളി തുറന്ന് അകത്തേക്ക് നോക്കി.

അതിനകത്ത് കാഴ്ച കണ്ട് എനിക്ക് പേടിയായി!!! കുiപ്പായം ഒന്നും ഇടാതെ മമ്മിയും ചെറിയ പപ്പയും!! അവർ രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു! അതാണ് ഞാൻ വിളിച്ചിട്ട് കേൾക്കാതിരുന്നത്..
മമ്മിയെ ചെറിയ പപ്പക്ക് കൊiന്നു എന്ന് ഞാൻ കരുതിയത് ഞാൻ ജനലിലൂടെ മമ്മിയെ വിളിച്ചു.

മമ്മി ഞെട്ടി എഴുന്നേറ്റു ചെറിയ പപ്പാ വന്ന് ജനലിന്റെ വാതിൽ അടച്ചു ഞാൻ ആകെ പേടിച്ചു കരയാൻ തുടങ്ങി.

പെട്ടെന്നാണ് ചെറിയ പപ്പ വീടിന്റെ മുൻവശത്ത് കൂടി അങ്ങോട്ട് ഓടിവന്നത്..
വന്ന ഉടനെ എന്നെ ഒരുപാട് അiടിച്ചു!!

മമ്മിയും അങ്ങോട്ട് വന്നു എന്നെ അടിക്കുന്നത് കണ്ടിട്ട് മമ്മി ഒന്നും മിണ്ടിയില്ല.

“” ഇവിടെ നീ കണ്ടത് ആരോടെങ്കിലും പറഞ്ഞാൽ പപ്പയെ കൊiല്ലും എന്ന് പറഞ്ഞു!!”” അന്നുമുതൽ ഞാൻ മമ്മിയോട് ഒന്നും മിണ്ടാറില്ല… മമ്മിയും ചിലപ്പോൾ പപ്പയെ കൊiല്ലും

കാരണം അന്ന് ചെറിയ പപ്പാ എന്നെ ഒരുപാട് അടിച്ചിട്ട് മമ്മി ഒന്നും പറഞ്ഞില്ല ഇപ്പോൾ മമ്മി ചെറിയ പപ്പായുടെ കൂട്ടാണ്!!””

ഒരു നിമിഷം സണ്ണി എന്തു പറയണം എന്നറിയാതെ തരിച്ചിരുന്നു പോയി തന്റെ അനിയൻ തന്നോട് ഇങ്ങനെയൊരു നെറികേടു കാണിച്ചതല്ലേ അല്ല അയാൾക്ക് വിഷമം തോന്നിയത് നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞിനെ കൺമുന്നിൽ ഇട്ട് മറ്റൊരാൾ അടിക്കുന്നത് കണ്ടിട്ടും മിണ്ടാതെ നിന്ന തന്റെ ഭാര്യയെ അയാൾക്ക് കൊiല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു

“, പപ്പയുടെ കുഞ്ഞ് കരയാണോ? ഒന്നും കരയേണ്ട പപ്പാ സ്ട്രോങ്ങ് ആണ് ആരും ഒന്നും ചെയ്യില്ല!”

എന്നുപറഞ്ഞുകൊണ്ട് സണ്ണി തന്റെ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു..

വീട്ടിലെത്തിയപ്പോൾ ട്രീസ വീടിന്റെ മുൻവശത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം കണ്ടു.. അത് കണ്ടപ്പോൾ എനിക്ക് അവളെ കൊiല്ലാനുള്ള ദേഷ്യമാണ് തോന്നിയത്.

“‘ എന്തുപറ്റി സണ്ണിച്ച എന്തിനാ സ്കൂളിലേക്ക് വിളിപ്പിച്ചത്??””

എന്ന് ചോദിച്ചപ്പോൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു മാർക്ക് കുറഞ്ഞിട്ടാണ് എന്ന്.

“” അങ്ങനെയാണെങ്കിൽ ഇവിടെ നിർത്തേണ്ട ചെറുക്കനെ നമുക്ക് ഏതെങ്കിലും ഹോസ്റ്റലിൽ ആക്കാം!” പിന്നെ ഞാൻ പോലും അറിയാതെ എന്റെ കൈയാണ് അതിനു മറുപടി കൊടുത്തത്.

ഒറ്റ അടി മാത്രമേ അടിച്ചുള്ളൂ എങ്കിലും അവളുടെ മൂക്കിലൂടെയും വായിലൂടെയും ചോiര വരുന്നുണ്ടായിരുന്നു..

കൂടുതലൊന്നും പറയേണ്ടി വന്നില്ല അടിയുടെ കാരണം അവൾക്ക് തന്നെ മനസ്സിലായി രൂക്ഷമായി അവൾ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു.

“” അവനെ ഹോസ്റ്റലിലേക്ക് പറഞ്ഞയച്ചാൽ പിന്നെ നിനക്ക് എന്തും ആവാലോ അല്ലേ?? “”

“” ഇവൻ പറയുന്നത് കേട്ടിട്ടാണോ സണ്ണിച്ഛൻ??? സൂര്യൻ ഇവിടെ വന്നു എന്നത് നേരെ തന്നെയാണ് പക്ഷേ ഇവൻ പറയുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ല!!”,

അവൾ കരഞ്ഞു പറഞ്ഞു ..

“” അതിന് ഇവൻ എന്തു പറഞ്ഞു എന്ന?? കുഞ്ഞാണ് ഒന്നും പറഞ്ഞു തന്നിട്ടില്ല!! പക്ഷേ അതിന്റെ മനസ്സ് ഒരുപാട് വേദനിച്ചിട്ടുണ്ട്!! എന്നാലും എന്റെ കുഞ്ഞിനെ അവൻ ഇട്ട് തiല്ലുന്നത് കണ്ടപ്പോൾ നീ മിണ്ടാതെ നിന്നല്ലേ?””

അത് ചോദിക്കുമ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു!!

എന്റെ കുഞ്ഞിനെ എന്റെ പെങ്ങളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി ഇനിയും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകും എന്നറിയാം അതൊന്നും അവൻ കാണേണ്ട..
എല്ലാവരെയും വിളിച്ചു അവളുടെ വീട്ടുകാരുടെയും എന്റെ വീട്ടുകാരെയും സോജന്റെ ഭാര്യ വീട്ടുകാരെയും ഭാര്യയെയും എല്ലാം… എല്ലാവരുടെയും മുന്നിൽവച്ച് ഞാൻ എല്ലാം തുറന്നു പറഞ്ഞു.

സോജൻ എന്നെ അiടിക്കാൻ വന്നു പക്ഷേ അവന്റെ ഭാര്യ അവനെ തടഞ്ഞു..

അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു എന്ന്ഇnപ്പോൾ ഞാൻ പറഞ്ഞപ്പോൾ അവൾക്ക് അത് ഉറപ്പായി എനിക്ക് ഇനി ഭാര്യയായി ട്രീസയെ വേണ്ട എന്ന് ഞാൻ തുറന്നു പറഞ്ഞു.

പള്ളിയിൽ ചെറിയൊരു ചർച്ച വച്ചിരുന്നു അപ്പോഴും ഞാൻ എന്റെ സ്റ്റാൻഡിൽ തന്നെ ഉറച്ചുനിന്നു. ഒടുവിൽ ഡിവോഴ്സിന് അപ്ലൈ ചെയ്തു.

സോജനും ഭാര്യയും വിവാഹമോചനം നേടി.. പക്ഷേ അവൻ ട്രീസയെ സ്വീകരിച്ചില്ല!!! അവൾ അവളുടെ വീട്ടിൽ പോയി നിന്നു നരക തുല്യമായ ജീവിതം അവിടെ കഴിച്ചുകൂട്ടുന്നു.

ഞാനും എന്റെ മോനും ഇപ്പോൾ ഹാപ്പിയാണ്.. എന്റെ തിരക്കുകൾ കുറച്ച് അവനുവേണ്ടി ഞാൻ സമയം കണ്ടെത്താറുണ്ട്.

പിന്നെയും അവൻ പഠിത്തത്തിൽ മുൻപോട്ട് തന്നെ വന്നു.

അവനും ഞാനും ട്രീസയെ പൂർണ്ണമായും മറന്നു.. അല്ലെങ്കിൽ തന്നെ സ്വന്തം കുഞ്ഞിനെ ത ല്ലാൻ വേണ്ടി പൂത്തുനിന്നവൾ നാളെ കൊiല്ലാനും കൂട്ടുനിൽക്കില്ല എന്ന് ആര് കണ്ടു അങ്ങനെയുള്ളവളുമാർ കൂടെ ഇല്ലാതിരിക്കുന്നത് തന്നെയാണ് നല്ലത്….