അടഞ്ഞുകിടക്കുന്ന വിജിത ചേച്ചിയുടെ റൂമിന്റെ വാതിൽ തുറന്നു ചിന്നു കുട്ടി അകത്തു പ്രവേശിച്ചത് ഞെട്ടിപ്പോയി വിജിത ചേച്ചി പു കവലിക്കുന്നു. കൂടാതെ കയ്യിൽ ഒരു കൊച്ചു കു പ്പിയും ഉണ്ട്…….

വിധി വിഹിതം

രചന :വിജയ് സത്യ

“വിജിതേച്ചി എന്തിനാ കൈ അവിടെ വയ്ക്കുന്നത്?”

രാത്രി ചിന്നുകുട്ടിയുടെ ചോദ്യം കേട്ടപ്പോൾ അവൾ ഉറങ്ങിയില്ലെന്നു മനസ്സിലാക്കി അർദ്ധമയക്കത്തിലായിരുന്ന വിജിത വേഗം കയ്യെടുത്തു.

ചിന്നുകുട്ടി എന്ന ആറാം ക്ലാസുകാരി വിജിതയുടെ അച്ഛൻ ശേഖരന് രണ്ടാം കെട്ടിൽ ഉള്ള ഭാര്യ രമണിക്കു മുൻ ഭർത്താവിൽ ഉണ്ടായ മകളാണ്.
വിജിതയുടെ അമ്മ മരിച്ചതിനുശേഷം ചിന്നു കുട്ടിയുടെ അമ്മയായ രമണിയെ ശേഖരൻ എന്ന ചെത്തു തൊഴിലാളി കല്യാണം കഴിക്കുമ്പോൾ ചിന്നുകുട്ടിക്ക് രണ്ടു വയസ്സായിരുന്നു. അച്ഛൻ ഉപേക്ഷിച്ചു പോയ ചിന്നുകുട്ടിയെയും അമ്മ രമണിയെയും ശേഖരൻ ആ വിവാഹത്തിലൂടെ സംരക്ഷിക്കുകയായിരുന്നു. ആ സമയത്ത് വിജിതയ്ക്ക് പത്തു വയസ്സായിരുന്നു പ്രായം.

പെട്ടെന്നുള്ള അമ്മയുടെ മരണം വിജിതയിൽ വൈകാരിക ആഘാതം ഏൽപ്പിച്ചിരുന്നു. വിഷാദത്തിന് വാക്കിൽനിന്ന് മകളെ കരകയറ്റാൻ ആയി ബന്ധുക്കൾ ശേഖരനെ വിവാഹത്തിന് പ്രേരിപ്പിച്ചു. നിർബന്ധത്തിനു വഴങ്ങി ശേഖരൻ വിവാഹം കഴിച്ചു.

അമ്മയുടെ മരണവും. അമ്മയുടെ ഓർമ്മകളുടെ മണവുമുള്ള ആ വീട്ടിൽ വിതുമ്പുന്ന മനസ്സോടെ അവൾ തനിച്ച് കഴിയവേ തീരെ അപരിചിതരായ പുതിയ അമ്മയുടെ വരവും ഒപ്പമുള്ള ആ കുഞ്ഞ് അനിയത്തിയും അവൾക്കു സമാധാനം ഉണ്ടാകുമെന്ന് എല്ലാവരും കരുതി. എങ്കിൽ അവളെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റുന്നതിലും അപ്പുറമുള്ള വിഷമം ഉണ്ടാക്കിയതെന്ന വസ്തുത ആരും അറിഞ്ഞില്ല.

ആകെ ആശ്രയം ആയ അച്ഛന്റെ സ്നേഹം പുതിയ അനിയത്തിക്ക് പങ്കിട്ടു പോകുന്നത് അവൾക്കു സഹിക്കാൻ കഴിഞ്ഞില്ല.

കരാറടിസ്ഥാനത്തിൽ ചെത്തുന്നതോടുകൂടി കൂടുതൽ ആൾക്കാരെ വെച്ച് ജോലി ചെയ്യിപ്പിക്കുന്ന അച്ഛന്റെ വരുമാനമാർഗ്ഗം നാൾക്കു നാൾ വർധിച്ചപ്പോൾ അവൾക്കു പഠിക്കാൻ പുതിയ വാതിലുകൾ തുറന്നു കിട്ടുകയായിരുന്നു.

യുപി സ്കൂൾ തൊട്ടു പ്ലസ്ടു,ഗ്രാജ്വേഷൻ,പോസ്റ്റ് ഗ്രാജുവേഷൻ അങ്ങനെ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിച്ചു മാറുന്നതിനനുസരിച്ച് പുതിയ പുതിയ കൂട്ടുകാരികളുമായി ലേറ്റസ്റ്റ് ഹോസ്റ്റലുകളിൽ ആണ് അവൾ കഴിഞ്ഞു കൊണ്ടിരുന്നത്.

വീട്ടുകാരുമായുള്ള അടുപ്പം തുലോം കുറഞ്ഞു. ചെലവിനുള്ള കാശിനായി അച്ഛനുമായുള്ള കമ്മ്യൂണിക്കേഷൻ ബന്ധം അവൾ എന്നും നിലനിർത്തി.

ന രവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തു ജോലിക്കുള്ള ശ്രമവുമായി ബന്ധപ്പെട്ട് വീട്ടിൽ വന്നിരിക്കുകയാണ് വിജിത.
മാനവകുലത്തിന്ന്റെ തായ്‌വേര് കണ്ടെത്തുന്ന ഉദാത്തവും ഗവേഷണാത്മക വുമായ നരവംശശാസ്ത്രം ഭൂമിയിൽ മറ്റു ജീവജാലങ്ങളേ അപേക്ഷിച്ചു മാനവ സംസ്കാരത്തിന്റെ മൂല്യവും സ്വയം ആർജ്ജിത അതുല്യ മര്യാദ ക്രമവും കൊണ്ടു ബലപ്പെട്ട ഒരു സമൂഹജീവി ആണ് മനുഷ്യൻ എന്ന് അവൾക്ക് പഠിപ്പിച്ചു കൊടുക്കവേ, വിധിയുടെ വിളയാട്ടം എന്നതുപോലെ ആ പഠനത്തിൽ നിന്നും ലഭിക്കേണ്ടുന്ന സത്ഗുണത്തിനു പകരം കാമ്പസുകളിൽ നിന്നും ലഭിച്ച മ യക്കുമ രുന്നുകളും ല ഹരികളും കൂടി അവളിൽ വിപരീത ചിന്തയാണ് ഉണർത്തി ഇരിക്കുന്നത്.

മനുഷ്യൻ മാത്രമാണ് ഇത്തരം അനാവശ്യ പ്രോട്ടോക്കോളുകൾ പാലിച്ചു ഭൂമിയിൽ ലഭിച്ച ഒരു ജന്മം പാഴാക്കിക്കളയുന്നത്. ഇതര ജീവജാലങ്ങളെ അപേക്ഷിച്ചു ഭൗതിക സുഖങ്ങൾ അനുഭവിക്കുന്നതിൽ മനുഷ്യന് മാത്രമാണ് ഇത്തരം നൂലാമാലകൾ പ്രതിബന്ധം സൃഷ്ടിക്കുന്നത്. പ്രായ വർണ്ണ സ്ഥാന ബന്ധ വ്യത്യാസമില്ലാതെ ഇതര ജീവജാലങ്ങൾ ഭൂമിയിലെ ജന്മം ആസ്വദിച്ചു കഴിയുന്നത് ഇത്തരമൊരു നിബന്ധനകൾ ഇല്ലാത്തതുകൊണ്ട് ആണെന്നോ അത്തരത്തിലുള്ള ജീവിതമാണ് നല്ലതാണെന്ന് ഒക്കെയുള്ള വൈകല്യ, ക്രൂnര ചിന്തയുടെ ഒരു പിടിയിലാണ് അവൾ ഇപ്പോൾ.

ചേച്ചിയുടെ സ്പർശനം കൊണ്ട് ചിന്നു കുട്ടി ഉണർന്നെങ്കിലും ചിന്നു കുട്ടിയുടെ ചിന്ത വേറൊരു ലോകത്തായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അവൾക്കു ശോഭന ടീച്ചർ സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും വിതരണം ചെയ്ത വൃക്ഷതൈകളുടെ കൂട്ടത്തിൽ ലഭിച്ച തേൻ മാവിൻ തൈയ് അവളുടെ അച്ഛൻ തൊടിയിൽ നട്ടിരുന്നു. ഇപ്പോൾ ആദ്യമായി രണ്ടു കുല കണ്ണിമാങ്ങാ പിടിച്ചിരിക്കുന്നു….അതിൽ നിന്ന് ഒരു കുല പറിച്ചെടുത്തു നാളെ കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കാം എന്ന് അമ്മ പറഞ്ഞിരിക്കുകയാണ്. മറ്റേ കുല പഴുക്കാൻ വെക്കണം. അതായിരുന്നു അവൾക്കിപ്പോൾ മുഖ്യം.

പിറ്റേന്ന് രാവിലെ അവൾ മാവിൻ ചുവട്ടിൽ എത്തി. ആ രണ്ട് കണ്ണിമാങ്ങാ ക്കുലകളെയും നോക്കി ചിന്നുക്കുട്ടി പുഞ്ചിരിച്ചു. നാലുവർഷം കൊണ്ട് മാവ് ഇത്തിരി പോന്ന ഒരു കുഞ്ഞൻ മരമായി മാറിയിരിക്കുന്നു.?ചിന്നുക്കുട്ടിക്ക് തന്റെ കൈ കൊണ്ട് പറിക്കാൻ പറ്റുമോ? അവൾ കൈ പൊക്കി നോക്കി.?ആ കണ്ണിമാങ്ങാ കുല അവൾ കയ്യെത്തി തൊട്ടുനോക്കി.തൊടാൻ കിട്ടുന്നുണ്ട്. പക്ഷേ അതിന്റെ ഞൊട്ടും ഇത്തിരി മുകളിലായാണ്.

തൊടിയിൽ ആ കുഞ്ഞു മാവിനു ചുവട്ടിൽ മോളുടെ പരിശ്രമം കണ്ടു അമ്മ വിളിച്ചു പറഞ്ഞു.

“എടി.. ചിന്നു…മോളെ കുറച്ചു കഴിഞ്ഞുവന്ന് ഞാൻ തന്നെ പറിച്ചു തരാം.മോളെ ഒറ്റയ്ക്ക് പറിക്കേണ്ട. കണ്ണിൽ അതിന്റെ ചിനപാൽ തെറിച്ചാൽ അപകടമാണ്
ഇങ്ങോട്ട് വാ… വേഗം”

ചിന്നു കുട്ടി അമ്മയുടെ അടുത്ത് പോയി

“അമ്മേ..കണ്ണിമാങ്ങ അച്ചാർ ഇട്ടാൽ എത്ര ദിവസം കഴിഞ്ഞാൽ നമുക്ക് ചോറിന് കൂട്ടാൻ പറ്റും”

” കുറഞ്ഞത് രണ്ടുമാസം എങ്കിലും അടച്ചു വെക്കണം..ആറുമാസം വെച്ച് കഴിക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും. “

“ങേ “

അവൾ അമ്പരന്നു പിന്നെ പതിയെ ചിന്നക്കുട്ടിയുടെ മുഖം വാടി.

കുട്ടികൾക്ക് അങ്ങനെയാണല്ലോ. ദീർഘകാലം കാത്തിരിക്കുക എന്നു പറയുന്നതൊന്നും അവർക്കു സഹിക്കുന്നത് അല്ല. അവർക്ക് കാര്യം അപ്പപ്പോൾ നടക്കണം.

അടുക്കളയിലെ തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ രമണി മോളെയും കൂട്ടി ആ മാവിൽ നിന്നും ഒരുകുല കണ്ണിമാങ്ങ പറിച്ചെടുത്തു അടുക്കളയിലെത്തി.

അവൾ തയ്യാറാക്കിവെച്ച ഭരണിയിലെ ലായനി കൂട്ടിലേക്ക് മാങ്ങ തുടച്ചു വൃത്തിയാക്കി ഇട്ടു. ശേഷം ഭരണിയുടെ അടപ്പ് അടച്ചുവെച്ചു.

രണ്ടാഴ്ചക്കു ശേഷം വീണ്ടും അമ്മ പ്രത്യേകം തയ്യാറാക്കിയ അച്ചാറിൻ കൂട്ടുകൾ ഇട്ടു ഭരണി വീണ്ടും ഭദ്രമായി അടച്ചു വച്ചു.

“ഇനി നമുക്ക് രണ്ടു മാസം കഴിഞ്ഞാൽ ഉപയോഗിക്കാം…. കേട്ടോ ചിന്നു കുട്ടി !”

” ഇനിയും രണ്ടുമാസമോ അപ്പോഴേക്കും ആരു ഉണ്ടാവുമോ എന്തോ?”

ചിന്നുക്കുട്ടി ആശങ്ക യോടും അല്പം നിരാശയോടും കൂടി വേദന കലർന്ന സ്വരത്തിൽ പറഞ്ഞു.

“അതെന്താ എന്റെ മോൾ അങ്ങനെ പറഞ്ഞത്? “

“കൊതിയായിട്ട് വയ്യ അതുകൊണ്ട് പറഞ്ഞതാ”

” കൊതിച്ചി പാറു …. മോൾക്ക് വേണമെങ്കിൽ ഒരു മാസം കഴിഞ്ഞിട്ടു തരാം കേട്ടോ”

“ഉം “

അവൾ മൂളി. ദിവസങ്ങൾ അടർന്നു പോയിക്കൊണ്ടിരുന്നു ഇതിനിടെ ഇടയ്ക്കിടെ അണിഞ്ഞൊരുങ്ങി വിജിത പുറത്തു കൂട്ടുകാരെ കാണാൻ പോകുമായിരുന്നു. ജോലി ഇപ്പോഴും ലഭിച്ചിട്ടില്ല

“വിജിതേച്ചി ഇന്ന് നമ്മുക്ക് ഉച്ചയ്ക്ക് ഊണിന് കണ്ണിമാങ്ങ അച്ചാർ ഉണ്ടാകുമല്ലോ”

രാവിലെ പുറത്തുപോയ ചേച്ചി ഉച്ചയോട് അടുത്തു കയറി വന്നപ്പോൾ ഒരു പ്രത്യേക ശബ്ദത്തിൽ പറഞ്ഞു.

തന്റെ കൊള്ളരുതായ്മകളെ ഒന്നും കാര്യമാക്കാതെയുള്ള ചിന്നു കുട്ടിയുടെ സ്നേഹം കണ്ടപ്പോൾ വിജിത പറഞ്ഞു.

“ആണോ മോളെ…എങ്കിൽ മോള് എനിക്ക് ഊണിനു മുമ്പ് അല്പം കണ്ണിമാങ്ങ അച്ചാർ എടുത്തു എന്റെ റൂമിൽ കൊണ്ട് തരണം കേട്ടോ..”

” ഉം..ശരി വിജിതേച്ചി അമ്മ ഭരണി തുറക്കട്ടെ”

ഭക്ഷണത്തിനു മുന്പായി രമണി തട്ടിൻ പുറത്തിരുന്ന കണ്ണിമാങ്ങ ഭരണി എടുത്തു താഴെ വച്ചു.

ഭരണിയുടെ മൂടി തുറന്നു കണ്ണിമാങ്ങ അച്ചാർ എടുത്തു രുചിച്ചുനോക്കി
“സ്വയമ്പൻ ആയിട്ടുണ്ട്”?അമ്മ രുചിച്ച് കണ്ണിറുക്കി പറഞ്ഞപ്പോൾ അത് കണ്ടു പാവം നമ്മുടെ ചിന്നുകുട്ടിക്ക്വാ യിൽ വെള്ളമൂറി. ” അമ്മ വിജിത ചേച്ചിക്ക് ഇത്തിരി കണ്ണിമാങ്ങ അച്ചാർ കൊണ്ടു കൊടുക്കാൻ പറഞ്ഞു”

“ആണോ”

എന്ന് പറഞ്ഞ് രമണി ഒരു കൊച്ചു പ്ലേറ്റിൽ ഇത്തിരി കണ്ണിമാങ്ങ അച്ചാർ എടുത്തു ചിന്നു കുട്ടിയുടെ കയ്യിൽ നൽകി പറഞ്ഞു.

” മോള് കൊണ്ടുപോയി ചേച്ചിക്ക് കൊടുത്തിട്ട് വാ” അടഞ്ഞുകിടക്കുന്ന വിജിത ചേച്ചിയുടെ റൂമിന്റെ വാതിൽ തുറന്നു ചിന്നു കുട്ടി അകത്തു പ്രവേശിച്ചത് ഞെട്ടിപ്പോയി വിജിത ചേച്ചി പു കവലിക്കുന്നു. കൂടാതെ കയ്യിൽ ഒരു കൊച്ചു കു പ്പിയും ഉണ്ട്. ചേച്ചിയുടെ കണ്ണുകൾ ചുവന്നിരിക്കുന്നു. കെട്ടിവെച്ച മുടിയൊക്കെ അഴിച്ചിട്ട് ഇരിക്കുകയാണ്. സ്ത്രീകൾ പു കവലിക്കുകയും ക ള്ളു കുടിക്കുകയും ചെയ്യുന്നത് കാണുന്നത് വിസ്മയവും ഭയം ഉളവാക്കുന്നതും ആയ കാഴ്ചയാണ്
ചിന്നുകുട്ടിക്ക്. അവൾ വേഗം പോയി വിജിത ചേച്ചിയുടെ നടപടി അമ്മയെ അറിയിക്കാൻ തിടുക്കമായി.

“ഇതാ കണ്ണിമാങ്ങ അച്ചാർ “

ചിന്നുക്കുട്ടി അച്ചാറിൻ പാത്രം ചേച്ചിയെ ഏൽപ്പിച്ചു.

വിജിത ആർത്തിയോടെ അത് ടച്ചിങ്‌സ് ആയി ഉപയോഗിച്ചു.

ചിന്നുകുട്ടി വേഗം തിരിച്ചു പോകാൻ ശ്രമിച്ചു.

“നിൽക്കെടി അവിടെ”

വിജിത വിളിച്ചതു കേട്ടപ്പോൾ അവൾ നിന്നു

“എന്താ”

ഇപ്രാവശ്യം ചിന്നുകുട്ടിക്ക് ചേച്ചിയോടുള്ള സ്നേഹമൊക്കെ പോയിരുന്നു.

“നീ ഇത് അമ്മയോട് പറയുമോ?”

” അമ്മയുടെ മാത്രമല്ല അച്ഛനോടും പറയും ” എടുത്തടിച്ച പോലെ ചിന്നു കുട്ടി ധൈര്യത്തിൽ പറഞ്ഞു വേഗത്തിൽ പുറത്തുപോകാൻ ശ്രമിച്ചു

“നീ പറയും അല്ലെടി”

വിജിത ചാടിയെണീറ്റു ചിന്നുവിനെ പിടികൂടി

പൊക്കിയെടുത്ത് കിടക്കയിലേക്ക് മറിച്ചിട്ടു. തുടർന്ന് ക ഴുത്തിനു കു ത്തിപ്പിടിച്ചു.
അപ്പോൾ അവൾ ഉച്ചത്തിൽ നിലവിളിച്ചു.

“അമ്മേ….”

ചിന്നുകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു.

ഇന്നേക്കുള്ള അച്ചാർ എടുത്തുവെച്ച് ഭരണി തട്ടിൻ പുറത്തു വെക്കുകയായിരുന്നു അപ്പോൾ. ശബ്ദം കേട്ടു രമണി അടുക്കളയിൽ നിന്നും ഓടി വന്നു. അപ്പോൾ കണ്ട കാഴ്ച രമണിയെ ഒരു നിമിഷം സ്തബ്ധയായി ആക്കി ചിന്നുക്കുട്ടിയുടെ ക ഴുത്തിനു പി ടിച്ച് ഞെ ക്കി കൊ ല്ലാൻ ശ്രമിക്കുകയാണ് വിജിത. ഉടനെ അവർ ഉച്ചത്തിൽ അലറി

“എടീ എന്റെ മോളെ വിടൂ. വിടാനാ പറഞ്ഞത്…” അവർ ഒച്ച വച്ചിട്ടുട്ടൊന്നും അവൾ പിന്മാറിയില്ല. രമണി വിജിതയെ വട്ടം കേറി പിടിച്ചു പുറകിലോട്ടു വലിച്ചു. അപ്പോഴേക്കും ആ ക്രൂ ര ക രങ്ങൾ ചിന്നുകുട്ടിയുടെ പിഞ്ചു ക ഴുത്ത് ഒടിച്ചു ജീ വനെടുത്തിരുന്നു.

“അയ്യോ ആരെങ്കിലും ഓടി വരണേ..ഈ വിജിതക്ക് പ്രാന്തയെ കാ ലമാടി എന്റെ മോളെ കൊ ന്നേ… “

അവർ ഉച്ചത്തിൽ അലറികരഞ്ഞു ചിന്നുമോളെ പൊക്കിയെടുത്തു നോക്കി ആ ശരീരത്തിൽ ഒരു ശ്വാ സം ബാക്കി ഇ ല്ലായിരുന്നു.

“അയ്യോ എന്റെ മോളെ കൊ ന്നേ..”

എന്ന് പറഞ്ഞു രമണി വിലപിക്കുന്ന നേരത്ത് ക ള്ളുചെത്തിനു പോയ ശേഖരൻ വീട്ടിലേക്ക് കയറിവന്നത്.

“ശേഖരേട്ടാ നോക്കൂ ഏട്ടാ ഈ വിജിത നമ്മുടെ മകൾ ചിന്നുകുട്ടിയെ ക ഴുത്തുഞെരിച്ചു കൊ ന്നു ശേഖരെട്ടാ.. അയ്യോ ഞാൻ ഇത് എങ്ങനെ സഹിക്കും”

പെട്ടെന്ന് കടന്നുവന്ന ശേഖരനു വീട്ടിൽ സംഭവിച്ചതെന്തെന്ന് മനസ്സിലായില്ല

ഞൊടിയിടയിൽ സംഭവത്തിന്ന്റെ ഒരു ഏകദേശരൂപം അയാൾ ഗ്രഹിച്ചു.

” നോക്കൂ ചേട്ടാ ഇവൾ വ ലിച്ചു തീർത്ത കു റ്റികളും കുടി ച്ചാ ബോട്ടിലുകളും”

രമണി പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ശേഖരൻ ക ത്തിയും കു ടവും താഴെ വച്ച് ബെഡ്ഡിൽ കിടക്കുന്ന ചിന്നുക്കുട്ടിയെ വാരിയെടുത്ത് മടിയിലിരുത്തി അവളിൽ അൽപമെങ്കിലും ജീവ ൻ ബാക്കി ഉണ്ടോ എന്ന് അയാൾ നോക്കി. താൻ വൈകിപ്പോയിരിക്കുന്നു എന്ന് അയാൾക്ക് മനസ്സിലായി..

അയാളിലെ ക്രോ ധം അണപൊട്ടിയൊഴുകി.

“ഈ അറു വാ ണിച്ചിയെ വെറുതെ വിട്ടുകൂടാ നീ പോലീസിനെ വിളിക്കൂ”

ചിന്നുകുട്ടിയെ ബെഡിൽ കിടത്തി നിവരവേ ശേഖരന് അപ്രതീക്ഷിതമായി ക ഴുത്തിനു വെ ട്ടേറ്റു.

“നീ എന്നെ പോലീസിൽ അറിയിക്കും അല്ലേടാ… ഉണ്ടാക്കിയ മോളോട് ഇഷ്ടം ഇല്ലാണ്ട് കണ്ടവന്റെ കുട്ടിയോടല്ലേ എന്റെ അപ്പനു ഇപ്പോഴും സ്നേഹം….തുഫ്..”
എന്നും പറഞ്ഞു വിജിത ശേഖരനെ അവൻ തന്നെ കൊണ്ടുവന്നു വെച്ച ആ വെട്ടു ക ത്തിയാൽ വീണ്ടും ആ ഞ്ഞുവെ ട്ടി….! അവളുടെ സ്വബോധം നഷ്ടപ്പെട്ടിരുന്നു. രണ്ടാമത്തെ വെട്ട് ശേഖരൻ കൈ കൊണ്ട് തടഞ്ഞു. ആ ശക്തിയിൽ മൂ ർച്ചയേറിയ വെ ട്ടുക ത്തി താഴെ തെ റിച്ചുവീണു. രമണിയുടെ കാൽച്ചുവട്ടിലാണ് ആ ക ത്തി വന്നുവീണത്. നിമിഷനേരം കൊണ്ട് കഴു ത്തിന് വെ ട്ടേറ്റ ശേഖരൻ പി ടഞ്ഞു മരി ച്ചു.

രണ്ടുപേരുടെ ജീവൻ എടുത്തപ്പോൾ വിജിതയുടെ ബാധ അടങ്ങിയിരുന്നു.
അവൾ ഒരു മൂലയിൽപോയി ചുരുണ്ടു കുത്തിയിരുന്നു എന്നാൽ അതിശക്തമായ ക്രോ ധം രമണിയിൽ പ്രതികാര വാഞ്ച്ച ജനിപ്പിച്ചു. എന്റെ ഓമന മകളെയും പ്രിയതമനെയും വ കവരുത്തിയ ഈ നീചയെ ഇനി ഒരു നിമിഷംപോലും ബാക്കിവെച്ചു കൂടാ. മൂലയിൽ കുത്തിയിരിക്കുക ആയിരുന്ന അവളെ രമണി ആ വെ ട്ടുക ത്തി ഉപ യോഗിച്ച് ആ ഞ്ഞു വെ ട്ടി….കലിപ്പ് തീരുവോളം ആ ഞ്ഞാഞ്ഞു വെ ട്ടി..

സംഹാര രുദ്രയെ പോലെ അവൾ അലറി. നാട്ടുകാർ കാണുമ്പോൾ മൂന്നുപേർ മരിച്ചു കിടക്കുകയാണ്. നാടിനെ നടുക്കിയ ആ കൊ ലപാതക കഥയിൽ രമണി മൂന്നു പേരെ നിഷ്കരുണം കൊ ന്ന കൊ ലപാതകപ്രതിയാണ്!

അവൾ ഒന്നും തിരുത്താൻ പോയില്ല. ആരോടും കൂടുതൽ ഒന്നും പറഞ്ഞില്ല. എല്ലാം ഞാൻ ചെയ്തു അത്ര മാത്രം അറിഞ്ഞാൽ മതി. നിസ്സംഗതയും നിർവികാരയുമായ അവൾ കോടതിയിലും അങ്ങനെതന്നെ ആവർത്തിച്ചു. കാരണം അവൾക്ക് ജീവിക്കാൻ ആഗ്രഹം ഇല്ലായിരുന്നു. ആർക്കുവേണ്ടി ജീവിക്കണം. എന്തിന് വേണ്ടി ജീവിക്കണം.

പ്രോസിക്യൂഷന് വളരെയെളുപ്പം അവളെ പ്രതിയാണെന്ന് ഉറപ്പുവരുത്താൻ സാധിച്ചു. അതുവഴി തൂ ക്ക് കയർ തന്നെ കോടതി വിധിച്ചു.

സംഭവത്തിനുശേഷം ആറുമാസത്തിനകം ആ വിധിയും വന്നു. നാളെ പുലർച്ചെ രമണിയുടെ വധശിക്ഷ നടപ്പാക്കാൻ ഉള്ളതാണ്.

അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ
അവൾ വിതുമ്പി കൊണ്ട് പറഞ്ഞു. “എനിക്കൊരു ആഗ്രഹമുണ്ട്. എന്റെ മകൾ ചിന്നു കുട്ടി അന്നത്തെ പകൽ ഭക്ഷണം പോലും കഴിക്കാതെ യാണ് മരണ പ്പെട്ടിരിക്കുന്നത്. കണ്ണിമാങ്ങ അച്ചാറിന്റെ രുചി എന്താണെന്ന് പോലും എന്റെ പൈതൽ അറിഞ്ഞില്ല. സത്യത്തിൽ കണ്ണിമാങ്ങ അച്ചാർ ഒന്നു രുചിച്ചു നോക്കൂവാൻ പോലും അവൾക്ക് ദൈവം അവൾക്ക് അവസരം നൽകിയില്ല അമ്മ വിരൽ കൊണ്ട് തൊട്ടു രുചി നോക്കുമ്പോൾ പോലും അവളുടെ കുഞ്ഞു ചുണ്ടത്ത് ഒന്ന് ഉരയ്ക്കാൻ ഈ ഭാഗ്യദോഷി യായ അമ്മ മറന്നുപോയിരുന്നു…യാ ദൈവമേ…അവൾ ഏറെ ആഗ്രഹിച്ചതായിരുന്നു. അന്ന് ഉച്ചക്കുള്ള കണ്ണിമാങ്ങയും കൂടിയിട്ടുള്ള ഭക്ഷണം…

അവൾ സ്കൂളിൽ നിന്ന് കൊണ്ടുവന്ന ആ മാവിൻതൈയിലാണ് ആദ്യമായി ആ കണ്ണിമാങ്ങ പിടിച്ചത്… എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ ദയവുചെയ്ത് ഒരു ഉപകാരം ചെയ്യണം. എന്റെ വീടിന്റെ തട്ടും പുറത്ത് ഒരു കണ്ണി മാങ്ങാ അച്ചാർ ഭരണി ഉണ്ട്… അതെനിക്ക് കൊണ്ടുവന്നു തരണം. മരിക്കുന്നതിനു മുമ്പായി എനിക്ക് എന്റെ ചിന്നു കുട്ടിക്കു രണ്ടു ഉരുള ചോർ ആ കണ്ണിമാങ്ങ യിൽ കുഴച്ചു നൽകണം..! അവൾ ജീവിച്ചിരിക്കുമ്പോൾ അവളുടെ അവസാനത്തെ നിമിഷ ആഗ്രഹം ആയിരുന്നു ആ കണ്ണിമാങ്ങ അച്ചാർ രുചിക്കുക എന്നത്. ഈ അമ്മ ജീവിച്ചിരിക്കുമ്പോൾ എങ്കിലും അവളുടെ ആഗ്രഹം അവളുടെ ആത്മാവിന് തൃപ്തിപ്പെടുത്തി എങ്കിലും സാധിക്കണം.അടുത്ത സൂര്യോദയത്തിന് മുമ്പ് മരിക്കാൻ പോകുന്ന ഞാൻ അവളുടെ ആത്മാവിന് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ ആത്മാവും ഗതികിട്ടാതെ അലയും… സാർ… “

രമണി സാറന്മാരെ കൈകൂപ്പി തൊഴുതു കൊണ്ടു പറഞ്ഞു.

മകളെ ഓർത്തു വേവുന്ന ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി വീണു.

അന്ന് അത്താഴത്തിന് മുമ്പ് കണ്ണിമാങ്ങ അച്ചാർ ഭരണി ജയിലിലേക്ക് അധികൃതർ ബഹുമാനത്തോടെ എത്തിച്ചുകൊടുത്തു.

രമണി കണ്ണീരോടെ ഒരില വെച്ച് കണ്ണിമാങ്ങ അച്ചാറിൽ കുഴച്ചെടുത്ത രണ്ടു ഉരുള ചോറ് ഉരുട്ടി ആ ഇലയിൽ വെച്ചു.

ഒരു നിമിഷം ചിന്നുകുട്ടി സ്മരിച്ചു. കണ്ണുനീർ തുള്ളികളും ആ ഇലയിൽ പതിച്ചു.
അത്താഴം കഴിക്കാൻ ശ്രമിച്ചെങ്കിലും ഒരു വറ്റു പോലും ഇറങ്ങിയില്ല. അവളും ഒരു യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണല്ലോ ചിന്നുകുട്ടിയും ശേഖരേട്ടനും നേരത്തെ പോയ ആ ലോകത്തിലേക്ക്…….!

പിറ്റേന്ന് അതിരാവിലെ ജയിലധികൃതർ ആ വധശിക്ഷ?നടപ്പാക്കി.