നിഹാരിക
രചന: കൃഷ്ണ
“അതിപ്പോ സന്തോഷേ അവക്ക് പതിനേഴു തികഞ്ഞല്ലേ ഉള്ളൂ” എങ്ങോ നോക്കി പറയുന്ന വൃദ്ധന്റെ സ്വരത്തിൽ അത്രയും നിസ്സഹായത നിറഞ്ഞു…
“ഈ അടച്ചുറപ്പില്ലാത്ത വീട്ടിൽ പിന്നെ ഇവളെ നിർത്താൻ പോവാണോ മാമൻ
അതും ഇതുപോലൊരു ചേരിയില്.. പെണ്ണ് കാണാനും കൊള്ളാം…
വല്ലവന്മാരും വന്നു വല്ല പോക്കിരിത്തരോം കാട്ടീട്ട് പിന്നേ പറഞ്ഞിട്ട് കാര്യമില്ല പറഞ്ഞേക്കാം..”
സ്വന്തം പെങ്ങടെ മകൻ പറയുന്നത് കേട്ട് ആ അച്ഛന്റെ നാവിറങ്ങി പോയി…
പറഞ്ഞതത്രയും സത്യമാണെന്നതു തന്നെ കാരണം. നാലു കൊല്ലം മുമ്പ് ഭവാനി മരിക്കുന്നത് വരെ അവളെ ഓർത്തു ഇത്ര പരിഭ്രമിച്ചിട്ടില്ല…
അന്ന് ധൈര്യായിരുന്നു ഇട്ടെറിഞ്ഞു പോകാൻ.. അവളുണ്ടായിരുന്നു മോളെ കൃഷ്ണ മണി പോലെ കാക്കാൻ… ഇന്നതല്ല അവസ്ഥ…
അവൾ പിന്നേം വളർന്നു.. ആരേം മോഹിപ്പിക്കും വിധം.. ഒന്ന് കണ്ണ് തെറ്റിയാൽ….. ഭയമാണ്… ശരിക്കും ഭയം…
അതാണ് വല്ലാതെ ജോലിക്കൊന്നും പോകാതെ അവൾക്കൊരു സംരക്ഷണം പോലെ ഇവിടെ തന്നെ ചുറ്റി തിരിയുന്നത്…
ഒരു പെങ്ങൾ അങ്ങ് ഗുജറാത്തിൽ ആണ്… അവളുടെ മകനാണ് ഇപ്പോൾ വന്നിട്ട് മകളെ കല്യാണം കഴിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെടുന്നത്…
പതിനേഴു വയസ്സുള്ള മകളെ കല്യാണം കഴിച്ചു കൊടുക്കാൻ വയ്യ എന്നാലിവിടെ നിർത്തുന്നതും സുരക്ഷിതമല്ല എന്ന് ഉത്തമബോധ്യം ഉണ്ടായിരുന്നു…
ഒടുവിൽ അവരുടെയെല്ലാം നിർബന്ധത്തിനു വഴങ്ങി അവളെ കല്യാണം കഴിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു..
മോളെ സന്ധ്യേ നിന്റെ അഭിപ്രായം എന്താ? അവളോട് ചോദിക്കാൻ മറന്നില്ല..
അച്ഛന്റെ തണലിൽ മാത്രം ജീവിച്ച ജീവിച്ച അവൾക്ക് എതിർത്തൊന്നും പറഞ്ഞു ഇതുവരെ ശീലം ഇല്ലായിരുന്നു അച്ഛൻ ഇഷ്ടം നടക്കട്ടെ എന്ന് മാത്രം അവൾ മറുപടി പറഞ്ഞു….
അങ്ങനെ വിവാഹം കഴിഞ്ഞ് അവളെ അവൻ രണ്ട് ദിവസത്തിനകം തന്നെ ഗുജറാത്തിലേക്ക് കൊണ്ടുപോയി…
അഭിമാനമായിരുന്നു അച്ഛന് ഓലകൊണ്ട് മറച്ച വീട്ടിൽ നിന്ന് മക്കൾ നല്ല ഇടത്തിലേക്ക് പോകുന്നു എന്നതിന്റെ സന്തോഷം…
ഒപ്പം ഇനിയും രാത്രി പോലും കണ്ണു തുറന്നു പിടിച്ചു മകൾ സംരക്ഷിക്കേണ്ട ല്ലോ എന്ന സമാധാനവും…
പുതിയ ഇടം സന്ധ്യയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു… പുതിയ ആളുകൾ പുതിയ ജീവിതശൈലി…
എന്നിട്ടും അവൾ അവിടെ അഡ്ജസ്റ്റ് ചെയ്യാൻ നോക്കി.. ഞാൻ കണ്ടതിൽ നിന്നും അപ്പച്ചിക്കു മറ്റൊരു മുഖമുണ്ട് എന്ന് അവൾ പതിയെ മനസ്സിലാക്കി…
പണം ഉള്ളിടത്ത് കൊണ്ടുവന്ന മൂത്ത മകന്റെ ഭാര്യയും ഒന്നുമില്ലാത്ത തന്നെയും അവർ രണ്ടുതട്ടിൽ ഇട്ടു തൂക്കി….
ഭർത്താവിന്റെയും പെരുമാറ്റം മറ്റൊന്നായിരുന്നില്ല തന്നെക്കാൾ ഭാര്യ ഭംഗിയുളളതും ഒത്തിരി പ്രായത്തിന് കുറവുള്ളതും ആയത് അയാളുടെ അപകർഷതാബോധത്തെ മെല്ലെയുണർത്തി….
ലൈം ഗി ക ബന്ധത്തെപ്പറ്റി ഒന്നും അറിയാത്ത അവളെ നിർബന്ധപൂർവ്വം അതിനു വിധേയയാക്കി അവളിലെ പെണ്ണിനേ ഉപഭോiക്ത വസ്തു മാത്രം ആക്കി അയാൾ മാറ്റി…
മൂത്തമകന് വിവാഹം കഴിഞ്ഞ് ഇത്രനാൾ ആയും ഇല്ലാതിരുന്ന കുഞ്ഞ് അനിയന്റെ ഭാര്യയെ വൈറ്റിൽ കരുത്തറിഞ്ഞ് അമ്മായിഅമ്മ
ഇത്തിരി ഒന്നുമല്ല ദേഷ്യപ്പെട്ടത് ആാാ കുരുന്നിനെ അപ്പോൾ തന്നെ ഇല്ലാ താക്കാൻ അവർ തീരുമാനിച്ചിരുന്നു…
ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ അറിഞ്ഞു അതൊരു കുഞ്ഞല്ല രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് എന്ന്..
എന്നിട്ടും അവരുടെ മനസ്സില് ഇത്തിരി പോലും മനുഷ്യത്വം ഉണ്ടായില്ല…. യാതൊരു സങ്കോചവും കൂടാതെ തന്നെ ആ രണ്ട് കുi ഞ്ഞുങ്ങളെയും അവർ നിഷ്കരുണം ഇ ല്ലാതാക്കി…
അവൾക്ക് പക്ഷേ അതൊരു വലിയ ഷോക്കായിരുന്നു ഭർത്താവിനോട് പറഞ്ഞിട്ടും അയാൾ അതൊന്ന് കണക്കിൽ പോലും എടുത്തില്ല…
അയാൾക്ക് അമ്മ പറയുന്നത് മാത്രമായിരുന്നു വേദവാക്യം… ഭാര്യ എന്ന രീതിയിൽ അവളെ ഒന്ന് പരിഗണിച്ചത് പോലുമില്ലായിരുന്നു..
ഇതിനിടയിൽ ഉപദ്രവവും…
വീട്ടിലേക്കു വിളിച്ചു പറഞ്ഞു അച്ഛനെ കൂടി സങ്കടപ്പെടുത്താൻ അവൾക്ക് ഉദ്ദേശം ഇല്ലായിരുന്നു കണ്ണെത്താ ദൂരത്ത് അവൾ സന്തോഷമായി ഇരിക്കുന്നു എന്ന് വിശ്വസിച്ച് അച്ഛനവിടെ സുഖമായിരിക്കട്ടെ എന്ന് മാത്രം അവൾ ചിന്തിച്ചു..
പറഞ്ഞാൽ അച്ഛൻ തന്റെ ഭാഗത്ത് നിൽക്കുമോ എന്തൊരു വേവലാതി കൂടി അവർക്കുണ്ടായിരുന്നു…
കാരണം എല്ലാം സഹിക്കേണ്ടത്…., പെണ്ണുങ്ങൾ ആണല്ലോ തല്ലോ വഴക്കോ എന്തുണ്ടായാലും മൗനം പാലിക്കേണ്ടതും അവരാണല്ലോ
മാനസികമായും ശാ രീരികമായും ഉപ ദ്രവിച്ച് അവൾ ആകെ തളർന്നിരുന്നു…
വീണ്ടും തന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ നാമ്പിട്ടിട്ടുണ്ട് എന്നറിഞ്ഞ അവൾ എങ്ങനെയും നാട്ടിലേക്ക് പോകണം എന്ന് വാശി പിടിച്ചു..
അവളുടെ വാശിക്കു മുന്നിൽ അവർക്ക് തോറ്റു കൊടുക്കേണ്ടി വന്നു.. അങ്ങനെ അവൾ നാട്ടിലേക്ക് എത്തി…
അവളുടെ കോലം കണ്ടു അച്ഛൻ ആകെ വല്ലാതായിപ്പോയി….
നിനക്കെന്താ പറ്റിയേ എന്ന് മാത്രമായിരുന്നു അച്ഛന്റെ ചോദ്യം..
ഒന്നും അറിയാത്തവനെ പോലെ അപ്പുറത്ത് നിൽക്കുന്ന സ്വന്തം മരുമകനെ അയാൾ ദേഷ്യത്തോടെ ഒന്ന് നോക്കി….
സുരക്ഷിതമായിരിക്കും എന്ന് കരുതി അല്ലേടാ നിന്റെ കയ്യിൽ ഞാൻ അവളെ ഏൽപ്പിച്ചത് നിനക്ക് വേണ്ടായിരുന്നു എങ്കിൽ… ഇങ്ങു കൊണ്ട് തന്നു കൂടായിരുന്നോ പൊന്നുപോലെ നോക്കില്ലായിരുന്നു ഞാൻ എന്റെ കുഞ്ഞിനെ…
എന്ന് പറഞ്ഞ് അയാൾ മരുമകനെ മുഖത്ത് ആഞ്ഞടിച്ചു…
സ്വന്തം മകളെ കെട്ടിപ്പിടിച്ച് ആ വൃദ്ധൻ ആവോളം കരഞ്ഞു… ഇനി ദുരിതം പെറാൻ നീ അങ്ങോട്ട് പോണ്ട എന്നും..
നിന്റെ വൈറ്റിലെ കുഞ്ഞിനെയും നിന്നെയും നോക്കാൻ ഇനിയും എനിക്ക് കഴിയും എന്ന് അയാൾ പറഞ്ഞു….
കൂടെ പറഞ്ഞ് അയക്കില്ല എന്ന് പറഞ്ഞ് മരുമകനെ പറഞ്ഞയക്കുമ്പോൾ ഒരു കാര്യം കൂടി അയാൾ പറഞ്ഞിരുന്നു…
എന്ന് നിനക്ക് ഭാര്യ വേണമെന്നു തോന്നുന്നുവോ അന്ന് വരാം അവൾക്കും ഒരു ജീവനുണ്ട് അവളും ഒരു വ്യക്തി ആണെന്ന് എന്ന് മനസ്സിലാക്കുനന്നോ, അന്ന് മാത്രം….
ഇതുപോലെ നഷ്ടപ്പെടുത്താൻ അല്ല നിന്റെ ഭാര്യയായി അന്തസ്സോടെ ജീവിക്കാൻ…
കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും നിന്റെ കാര്യങ്ങൾ നോക്കാനും നിന്റെ വീട്ടിലെ ജോലി മുഴുവൻ ചെയ്യാനും ഉള്ള യന്ത്രമല്ല ഭാര്യ…….
എന്നവൾക്ക് ബഹുമാനം കൊടുക്കാൻ നിനക്ക് തോന്നുന്നോ അത് എനിക്ക് കൂടെ ബോധ്യപെടുന്നോ അന്നയക്കാം നിന്റെ കൂടെ എന്ന്..
മിണ്ടാതെ ഇറങ്ങി പോകുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കി… ഒരു പക്ഷെ സ്വയം തിരുത്തി നാളെ വരാം..
അല്ലെങ്കിലും സന്തോഷമാണ്… ഈ അച്ഛന്റെ തണൽ ഉള്ളിടത്തോളം.. ഉള്ളിലെ തുടിപ്പിനായുള്ള കാത്തിരിപ്പാണ് ഇനി…..