എനിക്ക് ഇ ചോദ്യം ഭയങ്കര ഇറലെവന്റ് ആണ്. എനിക്ക് അങ്ങേരോട് എന്ത്
പറയണം എന്ന് അറിയാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്.
നടി അപർണ ബാലമുരളി ദേശീയ പുരസ്കാരം സ്വന്തമാക്കിയത് അടുത്ത കാലത്ത് എല്ലാവരും വലിയതോതിൽ തന്നെ ആഘോഷിച്ചതായിരുന്നു. അതേപോലെ തന്നെ ചില താരങ്ങൾ അഭിമുഖങ്ങളിൽ എത്തുമ്പോൾ പലപ്പോഴും ആളുകൾക്കുള്ള ചില ചിന്താഗതികളും ശ്രേദ്ധ നേടിയിരുന്നു. അഭിമുഖങ്ങളിൽ വളരെ മോശമായ ചില ചോദ്യങ്ങൾ ചോദിക്കുന്നു എന്ന തരത്തിൽ ഒട്ടുമിക്ക താരങ്ങളും പരാതി പറയുന്നുണ്ട്.
സിനിമയെ സംബന്ധിക്കുന്ന കാര്യങ്ങളല്ല പലപ്പോഴും ചോദിക്കാറുള്ളത്. സിനിമയിൽനിന്നും ഒക്കെ മാറി തന്റെ ജീവിതത്തെക്കുറിച്ചാണ് കൂടുതൽ ചോദ്യങ്ങൾ ഉയരുന്നത്. എന്നാണ് ആളുകൾ പറയുന്നത്. ഇപ്പോൾ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സിനിമ ഗ്രൂപ്പിൽ എത്തിയത്. ഈ കാര്യത്തെ കുറിച്ച് പറയുന്ന ഈ കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അപർണ ബാലമുരളി പറഞ്ഞ ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ…
“നാഷണൽ അവാർഡ് കിട്ടിയതിന്റെ കിട്ടിയതിന്റെ പിറ്റേ ദിവസം
അതിരാവിലെ തന്നെ ഒരു ചാനലിന്റെ ഇന്റർവ്യൂ. കാരണം ആ ദിവസം തന്നെ
ഷൂട്ട് ഉണ്ടായിരുന്നു… അതുകൊണ്ടാണ് ചാനലുകാരോട് അതിരാവിലെ തന്നെ വരാൻ പറഞ്ഞത് . എന്റെ ലൈഫിലെ ഏറ്റവും വല്യ അച്ചീവ്മെന്റാണ് നാഷണൽ അവാർഡ് ഒക്കെ കിട്ടിയത്.
എന്നിട്ട് ആ മാധ്യമ പ്രവർത്തകൻ എന്നോട് വന്നിട്ട് ചോദിച്ച ചോദ്യമാണ് … “ആരോടേലും ക്രഷ് ഉണ്ടോ … ? “
ഞാനാലോചിച്ച്… എങ്ങനെ സാധിക്കുന്നു ഇങ്ങനത്തെ ചോദ്യം ചോദിക്കാനെന്ന്… !
ഞനയാളോട് ഇല്ലന്ന് തന്നെ പറഞ്ഞു… അപ്പോൾ പുളളി പറയുവാ ” ഞാൻ കേട്ടിട്ടുണ്ടല്ലോന്ന്…! “
അപ്പൊ ഞാൻ പറഞ്ഞു എന്ന നിങ്ങള് പറ … ! . എനിക്ക് ഇ ചോദ്യം ഭയങ്കര ഇറലെവന്റ് ആണ്. എനിക്ക് അങ്ങേരോട് എന്ത്
പറയണം എന്ന് അറിയാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ഞാൻ അങ്ങ് ഒഴിവാക്കും ഇങ്ങനെത്തെ ചോദ്യങ്ങൾ. “