ഡ്രൈവർക്ക് ഗ്ലാമർ പാടില്ലേ? എന്താണ് രഞ്ജിത്ത് ഉദ്ദേശിച്ചത്.? ലോഹത്തിലെ രഞ്ജിത്ത് ഡയലോഗിന് വിമർശനം.

ഡ്രൈവർക്ക് ഗ്ലാമർ പാടില്ലേ? എന്താണ് രഞ്ജിത്ത് ഉദ്ദേശിച്ചത്.? ലോഹത്തിലെ രഞ്ജിത്ത് ഡയലോഗിന് വിമർശനം.

സിനിമകളിലെ ചില ഡയലോഗുകൾ ചിലപ്പോൾ നമ്മളിൽ വല്ലാത്തൊരു ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള ഡയലോഗ് ആവശ്യകത ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്ന ചില ഡയലോഗുകൾ സിനിമകളിൽ ഉണ്ടാവാറുണ്ട്. സിനിമയെ സിനിമയായി കാണണമെന്നും ഒക്കെ ആളുകൾ പറയുമെങ്കിലും ഇന്നത്തെ കാലത്തെ തലമുറ ഓരോ കാര്യത്തെക്കുറിച്ചും കൂടുതലായി ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ ചില രംഗങ്ങൾ ഒരിക്കലും ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല.

അത്തരത്തിൽ സിനിമയിൽ വന്നിട്ടുള്ള ചില രംഗങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പാണ് സിനിഫയൽ എന്ന ഒരു സിനിമ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നത്. ലോഹം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തോട് മറ്റൊരു കഥാപാത്രം പറയുന്ന ഡയലോഗ് ആസ്പദമാക്കിയാണ് ഈ ഒരു കുറിപ്പ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചിന്താഗതികളെ കുറിച്ചാണ് ഈ കുറിപ്പിലൂടെ എഴുത്തുകാരൻ വ്യക്തമാക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

“ഇത്രയും ഗ്ലാമർ ഉള്ള ഡ്രൈവറൊ??”.രഞ്ജിത്തിന് പടം മാസാക്കണോ ക്ലാസ്സാക്കണോ എന്ന് നിശ്ചയം ഇല്ലാതെ കാണുന്നവരെ ആസാക്കിയ പടം “ലോഹം” ഡയലോഗ് ആണിത്..ഇതേ ഡയലോഗിന്റെ മറ്റൊരു വേർഷൻ “ബിഗ് ബ്രദർ ” ൽ ഉണ്ട്..” എന്റെ ഏട്ടൻ എന്ത് സുന്ദരനാ “!!.ഡ്രൈവർക്ക് ഗ്ലാമർ പാടില്ലേ? എന്താണ് രഞ്ജിത്ത് ഉദ്ദേശിച്ചത്?ഫ്യൂടൽ മാടമ്പിത്തരം ഉള്ള നായകന്മാരെ ഒരു കാലത്ത് സൃഷ്‌ടിച്ച ആളാണ് രഞ്ജിത്ത്..അതൊക്കെ പുള്ളി പിന്നീട് സംവിധായകന്റെ തലയിൽ ഇട്ട് ബുദ്ധിജീവിയും ആയി.. പക്ഷെ ഉള്ളിൽ ഇതൊക്കെ തന്നെ ആണെന്ന് അറിയാൻ ഈ ഡയലോഗ് തന്നെ ധാരാളം.