സാധാരണ ഒട്ടുമിക്ക നടിമാരുടെയും ആ ഒരു സ്വഭാവം സംവൃതയ്ക്ക് ഉള്ളതായി തോന്നിയിട്ടില്ല: സംവൃതയുടെ സ്വഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ജയസൂര്യ.
ദിലീപ് നായകനായി എത്തിയ രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് സംവൃത സുനിൽ. പിന്നീട് നിരവധി ആരാധകരെയും സംവൃത സ്വന്തമാക്കിയിരുന്നു. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല എങ്കിലും വളരെ കുറച്ച് ചിത്രങ്ങൾ മാത്രം മതി സംവൃതയെ പ്രേക്ഷകർക്ക് ഓർമിച്ച് വയ്ക്കുവാൻ. നടൻ ജയസൂര്യയ്ക്ക് ഒപ്പം ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് സംവൃത അഭിനയിച്ചിട്ടുള്ളത്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സംവൃത വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
അമേരിക്കൻ മലയാളിയെ വിവാഹം കഴിച്ച സംവൃത പിന്നീട് സിനിമയിൽ നിന്നും പൂർണ്ണമായും ഒരു ഇടവേള എടുക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ ഭർത്താവുമൊത്ത് സന്തോഷം നിറഞ്ഞ ജീവിതം നയിക്കുകയാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമയിലേക്ക് മടങ്ങി വന്ന് ബിജു മേനോൻ ഒപ്പം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലും അഭിനയിച്ചിരുന്നു സംവൃത.. ഇപ്പോൾ നടിയെ കുറിച്ച് നടൻ ജയസൂര്യ പറയുന്ന വാക്കുകൾ ആണ് ശ്രെദ്ധ നേടുന്നത്. സംവൃതയെക്കുറിച്ച് ജയസൂര്യ പറയുന്നത് സ്വന്തം വീട്ടിലെ അംഗത്തെ പോലെ തോന്നുന്ന ഒരു വ്യക്തിയാണ് സംവൃത എന്നതാണ്. സിനിമ തലയ്ക്കു പിടിക്കാത്ത ഒരു കുട്ടിയാണ് സംവൃത. പലർക്കും സിനിമയിൽ വന്നു കഴിയുമ്പോൾ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകും.
സംവൃതയ്ക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല. എനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ അവളെ കൊണ്ട് കല്യാണം കഴിപ്പിച്ചേനെ. നല്ല കുട്ടിയാണ് സംവൃത. വീട്ടിലെ കുട്ടിയെ പോലെയാണ് എനിക്ക് തോന്നുന്നത് എന്നും സംവൃതക്കുറിച്ച് ജയസൂര്യ പറയുന്നുണ്ടായിരുന്നു. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്, സംവൃത തുടങ്ങിയ ഒരു വലിയ സൗഹൃദ കൂട്ടായ്മ കൂടി ഇവർക്കുണ്ട്.