അക്കാര്യത്തിൽ ടെൻഷൻ ഇല്ലാതെ അഭിനയിക്കാൻ സാധിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യരുടെ തുറന്നു പറച്ചിൽ.
മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരവധി ആരാധകർ ഉള്ള പ്രിയപ്പെട്ട താരജോഡികൾ ആണ് മോഹൻലാൽ മഞ്ജു വാര്യർ കൂട്ടുകെട്ട്. എക്കാലത്തും വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ സ്വീകരിക്കുന്ന ഒരു കൂട്ടുകെട്ട് തന്നെയാണ് ഇത്. ഈ കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങളെല്ലാം വലിയതോതിൽ തന്നെ ഇഷ്ടം നേടിയിട്ടുള്ളതുമാണ്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ കൂടി എത്തുകയാണെങ്കിൽ ആ ചിത്രം വിജയം ആയിരിക്കും എന്ന് പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയുണ്ട്. ഇപ്പോൾ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് മഞ്ജു വാര്യർ പറയുകയാണ്.
മോഹൻലാലിനോടൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ പ്രേത്യേകതകൾ നിറഞ്ഞത് ആണ്. കാരണം എന്താണെന്ന് വെച്ചാൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ നമുക്ക് പ്രാധാന്യമുള്ള വേഷം ആണോ എന്ന് കരുതണ്ട കാര്യമില്ല. അത്തരം വേഷങ്ങൾ ആയിരിക്കും നമ്മുക്ക് ലഭിക്കുക. കൂടെ അഭിനയിക്കുന്ന താരങ്ങൾക്ക് പ്രാധാന്യം നൽകാൻ മനസുള്ള ആൾ തന്നെയാണ് ലാലേട്ടൻ.. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെ ഒരു ടെൻഷന്റെ ആവശ്യമില്ല നമ്മുക്ക് എന്നും പറയുന്നുണ്ട് മഞ്ജു. തനിക്ക് ലഭിച്ച കലയെ ഒരു ദാനം പോലെ കരുതുന്ന വ്യക്തി ആണ് എന്നും മോഹൻലാലിനെക്കുറിച്ച് മഞ്ജു വാര്യർ വ്യക്തമാക്കുന്നു . അദ്ദേഹത്തിന് ലഭിച്ച കലയ്ക്ക് നല്ല വില നൽകുന്ന ഒരാളാണ് താൻ എന്നാണ് മഞ്ജു വാര്യർ പറയുന്നത്. ഇപ്പോഴും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു താരജോടി ആണ് മോഹൻലാൽ മഞ്ജു വാര്യർ കൂട്ടുകെട്ട് എന്നത്.
ആറാംതമ്പുരാൻ, ഒടിയൻ, എന്നും എപ്പോഴും, കന്മദം തുടങ്ങിയ ചിത്രങ്ങളൊക്കെ ഇവർ ഒരുമിച്ച് എത്തിയ ചിത്രങ്ങളിൽ ചിലതാണ്. ഇരുവരും ഒരുമിച്ച് ചിത്രങ്ങളിലെല്ലാം മോഹൻലാലിനൊപ്പം തന്നെ ശ്രെദ്ധ നേടിയ കഥാപാത്രങ്ങളാണ് മഞ്ജു വാര്യർക്കും ലഭിച്ചിരുന്നത്.