ജീവിതത്തിൽ വിവാഹം കഴിക്കില്ലന്ന് ഹണി റോസ്..! എന്താണ് കാരണം എന്ന് പ്രേക്ഷകർ.
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകർക്കിടയിൽ ഇടം നേടാൻ സാധിച്ച പെൺകുട്ടിയാണ് ഹണി റോസ്. ഇന്ന് അന്യഭാഷകളിലും മലയാളത്തിലും ഒക്കെയായി കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി. ചിത്രത്തിലെ കഥാപാത്രം വലുതായി ശ്രദ്ധ നേടിയിരുന്നില്ല എങ്കിലും പിന്നീടെത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം നടിക്ക് വലിയൊരു കരിയർ ബ്രേക്ക് തന്നെ സമ്മാനിച്ചു എന്നതാണ് സത്യം.
ഈ കഥാപാത്രത്തിലൂടെയാണ് നടി കൂടുതലായി ശ്രദ്ധ നേടിയത്. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയിരിക്കുകയാണ്. താരത്തെ കുറിച്ചുള്ള ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഹണി റോസ് തന്റെ ജീവിതത്തെ സംബന്ധിക്കുന്ന പുതിയൊരു നിർണായകമായ വെളിപ്പെടുത്തൽ നടത്തിയതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന. താൻ വിവാഹം കഴിക്കില്ല എന്നാണ് ഹണി റോസ് പറഞ്ഞിരിക്കുന്നത്. തനിക്ക് വിവാഹത്തോട് താൽപര്യമില്ല എന്നും ഇപ്പോൾ തനിക്ക് ജീവിതം ആഘോഷിക്കുവാൻ ആണ് തോന്നുന്നത് എന്നും പറയുന്നു.
അതുകൊണ്ടു തന്നെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് ഹണി റോസ് പറയുന്നത്. ഹണിയുടെ ഈ വെളിപ്പെടുത്തൽ ആരാധകരെയും അമ്പരപ്പിൽ ആഴ്ത്തിയിരിക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സിനിമയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും ഹണി റോസ് പറയുന്നുണ്ടായിരുന്നു. താരത്തിന്റെ ഈ വെളിപ്പെടുത്തലിന്റെ ഞെട്ടലാണ് ഇപ്പോൾ ആരാധകർക്കും അറിയാൻ സാധിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് താരം. ഇട്ടിമാണി, ട്രിവാൻഡ്രം ലോഡ്ജ്, ബോയ്ഫ്രണ്ട്,ബിഗ് ബ്രദർ, കനൽ തുടങ്ങിയ ചിത്രങ്ങളൊക്കെ ഹണി റോസിന്റെ എടുത്തു പറയാവുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണ്. മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ എന്ന ചിത്രമാണ് ഹണിയുടെ റിലീസ് ആയി വരുന്നത്