അപ്പ 35 വർഷത്തോളമായി സിനിമാ മേഖലയിൽ വന്നിട്ട്. ഇതുവരെ ഒരു തരത്തിലുള്ള ചരടുവലികളും അപ്പയ്ക്ക് അറിയില്ല, ജയറാമിനെ കുറിച്ച് കാളിദാസ്
മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു കുടുംബമാണ് നടൻ ജയറാമിന്റെ കുടുംബം. ജയറാമിനെ കുറിച്ചും മകനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മാധ്യമങ്ങളിൽ നിറയാറുണ്ട്. അടുത്ത സമയത്ത് മകൻ കാളിദാസ് ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകിയതും ഈ അഭിമുഖത്തിൽ മകൻ കാളിദാസ് ജയറാം പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കാളിദാസ് അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത് അച്ഛനെക്കുറിച്ച് കാളിദാസ് പറയുന്നത് ഇങ്ങനെയാണ്.. അപ്പ 35 വർഷത്തോളമായി സിനിമാ മേഖലയിൽ വന്നിട്ട്. ഇതുവരെ ഒരു തരത്തിലുള്ള ചരടുവലികളും അച്ഛന് അറിയില്ല.
അച്ഛനോറ്റയ്ക്ക് സിനിമാ മേഖലയിലേക്ക് എത്തിയ വ്യക്തിയാണ്. അതുകൊണ്ട് തന്നെ തനിക്കു വേണ്ടി അച്ഛന് ഒരു കാര്യവും ചെയ്തിട്ടില്ല. സാധാരണ താരപുത്രൻമാർക്ക് ലഭിക്കുന്ന തരത്തിൽ ഉള്ള ഒരു ലോഞ്ചിംഗ് തനിക്ക് ലഭിച്ചിട്ടുമില്ല. തനിക്കു വേണ്ടി അച്ഛൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തിരുന്നെങ്കിൽ എന്ന് ഒക്കെ താൻ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
അങ്ങനെ സിനിമയിൽ എന്തേലും ചരട് വലി നടത്തിയിട്ടുണ്ടായിരുന്നുവെങ്കിൽ അച്ഛനെന്നേ ഇതിലും വലിയൊരു നിലയിൽ തന്നെ സിനിമയിൽ നിലനിൽക്കുമായിരുന്നു എന്ന് എനിക്ക് ഉറപ്പാണ് എന്നാണ് പറയുന്നത്. എന്നാൽ അച്ഛൻ ഒരുവിധത്തിലും അത്തരത്തിലുള്ള ചരടുവലികൾക്ക് വേണ്ടി നിന്നിട്ടില്ല. സാധാരണ താര പുത്രന്മാർ സിനിമയിലെത്തുമ്പോൾ വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. എന്നാൽ തനിക്ക് വേണ്ടി അച്ഛൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ഇങ്ങനെയൊക്കെ അദ്ദേഹം ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നും കാളിദാസ് പറഞ്ഞിരുന്നു. മലയാള സിനിമയോട് തനിക്ക് വലിയ അറ്റാച്ച്മെന്റ് തോന്നിയിട്ടില്ല എന്നു മലയാളം സിനിമ കുടുംബത്തിന്റെ ഭാഗമായി തോന്നിയിട്ടില്ല എന്നൊക്കെ കാളിദാസ് വ്യക്തമാക്കിയിരുന്നു.