മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
അപ്പു കാണുകയായിരുന്നു അവളുടെ പ്രണയത്തെ.. അവളുടെ സ്വപ്നത്തെ.. അവളുടെ നീലക്കണ്ണുകളെ….
ദേവ് ചിന്തിക്കുന്നതിന് മുന്നേ അവള് ആ കണ്ണുകളില്‍ ചുണ്ടുകള്‍ ചേര്‍ത്തു…
അവന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി…
ഭ്രാന്തമായ ആവേശത്തോടെ ഇരുവരും പരസ്പരം പുണർന്നു…
കണ്ണ് നീര് പരസ്പരം ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു…
“ഏട്ടത്തി…. വയ്യായ്മ…….”
വാതില്‍ തുറന്നു അകത്തേക്ക് വന്ന രുദ്ര അകത്തെ കാഴ്ച കണ്ടു കണ്ണ് അടച്ചു… ബാക്കി പറയാന്‍ ആകാതെ അവള് തിരിഞ്ഞു നിന്നു..
പെട്ടെന്ന് രുദ്രയുടെ ശബ്ദം കേട്ടപ്പോൾ ആണ് അപ്പുവിനും ദേവിനും ബോധം വന്നതു..
അപ്പു അവനില്‍ നിന്നും അടര്‍ന്നു മാറി…
രണ്ട് പേരും ചമ്മലോടെ നിന്നു…
എന്ത് പറയണം എന്ന് അറിയാതെ രണ്ട് പേരും പരസ്പരം നോക്കി…
“അതേ അവിടത്തെ ടൈറ്റാനിക് ഓടി തീർന്നെങ്കിൽ എനിക്ക് അങ്ങോട്ടേക്ക് നോക്കാമോ….”
രുദ്ര ചിരിയോടെ ചോദിച്ചു…
“ആഹ്.. അതിനു ഇവിടെ ആര് ടൈറ്റാനിക് ഇട്ടു…ഞാൻ അപ്പുവിന്റെ കണ്ണില്‍ പോയ കരട് എടുത്തു കൊടുക്കുവായിരുന്നു….”
ദേവ് ഗൌരവത്തോടെ പറഞ്ഞു…
“ഉവ്വ് ഉവ്വേ….. കണ്ണൂര്‍ ഒക്കെ കരട് എടുക്കുന്നത് ഇങ്ങനെ ആവും അല്ലെ ഏട്ടത്തി…. “
രുദ്ര കള്ള ചിരിയോടെ തിരിഞ്ഞു നോക്കി…
അപ്പു ജാള്യതയോടെ ദേവിനെ നോക്കി…
” ഡി…. ഞങ്ങള്‍ ഭർത്താവും ഭാര്യയും അല്ലെ ടി… “
ദേവ് അവളെ ദയനീയമായി നോക്കി..
“ഓഹ്.. അങ്ങനെ ആണോ… ആ ചിന്ത ഉണ്ടായാല്‍ മതി എന്റെ ഏട്ടന്… എന്റെ ഏട്ടത്തി… എനിക്ക് കല്യാണം വേണ്ട… എന്നും പറഞ്ഞു വീട് തല കീഴായി വച്ച ആളാണ് ഈ പറയുന്നത്…”
രുദ്ര അതിശയത്തോടെ പറഞ്ഞു..
അപ്പു അല്ഭുതത്തോടെ അവനെ നോക്കി…
ദേവ് ചമ്മലോടെ കണ്ണിറുക്കി കാണിച്ചു…
” അല്ല നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നതു… “
അപ്പു വിഷയം മാറ്റാൻ എന്നോണം ചോദിച്ചു…
” ആഹ്. അത് മറന്നു.. ഏട്ടത്തിയുടെ വയ്യായ്മ മാറിയോ എന്ന് ചോദിക്കാൻ മുത്തശ്ശി പറഞ്ഞു വിട്ടതാണ് എന്നെ… അങ്ങനെ ആണെങ്കില്‍ നിങ്ങളോട് നാളെ ഏട്ടത്തിടെ വീട്ടിലേക്ക് പോകാൻ പറഞ്ഞു മുത്തച്ഛന്… അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ..”
രുദ്ര സ്വന്തം തലയ്ക്ക് അടിച്ചു കൊണ്ട് പറഞ്ഞു…
” അത് ശരിയാണല്ലോ… ഞാൻ അത് മറന്നു.. തന്റെ വീട്ടിലേക്ക് ഉള്ള വിരുന്ന് പോക്ക് ബാക്കി ആണല്ലോ… “
ദേവ് അപ്പുവിനെ നോക്കി..
അപ്പുവും അപ്പോഴാണ് അതിനെ കുറിച്ച് ഓര്‍ത്തത്… അവളുടെ നെഞ്ചിടിപ്പ് കൂടി…
വെപ്രാളത്തോടെ അവള് ദേവിനെ നോക്കി…
പേടിക്കേണ്ട എന്ന ഭാവത്തില്‍ അവന് അവളുടെ കൈയിൽ അമര്‍ത്തി പിടിച്ചു…
” അതേ.. ഞാൻ നിക്കണോ അതോ പോണോ… “
രുദ്ര കളിയാക്കി കൊണ്ട് ചോദിച്ചു…
“എന്റെ പൊന്ന് പെങ്ങളെ… ഏട്ടന്റെ മോള് താഴേക്കു ചെല്ല്… ഞങ്ങൾ അങ്ങോട്ട് വന്നോളാം…”
ദേവ് കൈ കൂപ്പി കൊണ്ട് പറഞ്ഞു..
രുദ്ര അവനെ നോക്കി കളിയാക്കി കൊണ്ട് പുറത്തേക്ക് നടന്നു…
“അതേയ്… ഇവിടെ കണ്ടതു ഒന്നും ഇനി അവിടെ വിളമ്പാന്‍ നിക്കണ്ടട്ടോ….”
ദേവ് അപേക്ഷയുടെ സ്വരത്തില്‍ പറഞ്ഞു..
” അന്ത ഭയം ഇരുക്കട്ടും…. “
വാതില്ക്കല് എത്തിയ രുദ്ര അവനെ കളിയാക്കി കൊണ്ട് പറഞ്ഞു..
“പിന്നേയ്.. ഞാനിത് എല്ലാരോടും പറഞ്ഞിട്ട് വരാട്ടോ….”
അതും പറഞ്ഞു അവള് താഴേക്കു ഓടി..
” ചെ.. അവള് ഇത് എല്ലാരോടും പറഞ്ഞു കൊടുക്കും.. അയ്യേ…”
ദേവ് അവള് പോയ വഴിയെ നോക്കി കൊണ്ട് തലയ്ക്കു അടിച്ചു…
“നന്നായി പോയി.. വാതിലും തുറന്നിട്ട് അവള് പറഞ്ഞത് പോലെ ടൈറ്റാനിക് ഫിലിം ഓടിക്കാന്‍ ഞാൻ പറഞ്ഞോ… “
അപ്പു കുസൃതിയോടെ പറഞ്ഞു..
“അതേ… ഡി.. ഇപ്പൊ ഇങ്ങനെ തന്നെ പറയണം… ചുമ്മാതിരുന്ന. എന്നെ പിടിച്ച് അവള് ഇമ്രാന് ഹാഷ്മി കളിച്ചിട്ട്….”
ദേവ് വഷളന്‍ ചിരിയോടെ അവളെ നോക്കി…
” അയ്യേ.. വഷളന്‍… അതിനു ഞാന്‍ വേറെ ഒന്നും ചെയ്തില്ലല്ലോ.. “
അപ്പു നാണത്തോടെ പറഞ്ഞു…
“അവള് വരാൻ ഇത്തിരി നേരം കൂടി വൈകിയിരുന്നു എങ്കിൽ എന്റെ ചാരിത്ര്യം…. “
ദേവ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…
” ഛീ… വൃത്തികെട്ട മനുഷ്യന്…”
അപ്പു കയ്യില്‍ കിട്ടിയ തലയിണ എടുത്ത് അവനെ എറിഞ്ഞു…
ദേവ് കൃത്യമായി അത് പിടിച്ചു..
“അയ്യട… ഇപ്പൊ ഞാന്‍ വൃത്തികെട്ടവൻ. ആയോ… “
അവളുടെ നേര്‍ക്കു വന്നു കൊണ്ട് അവന് പറഞ്ഞു…
അവന് അടുത്ത് വരും തോറും അപ്പുവിന്റെ ഹൃദയമിടിപ്പ് കൂടി…
നാണം കൊണ്ട് അവളുടെ മുഖം ചുവന്നു…ചുവന്ന് തുടുത്ത അധരങ്ങള്‍ വിറച്ചു….
അവനെ നേരിടാന്‍ ആവാതെ അവള് തല കുനിച്ചു…
” മതി പെണ്ണേ… നിന്നെ എന്നും ഇത് പോലെ സന്തോഷവതിയായി കണ്ടാല്‍ മതി എനിക്ക്… നിന്റെ പുഞ്ചിരി കണ്ടാല്‍ മതി…”
അവളുടെ നെറുകയില്‍ ചുംബിച്ചു തന്നോട് ചേര്‍ത്തു നിർത്തി കൊണ്ട് അവന് പറഞ്ഞു..
സന്തോഷം കൊണ്ട് അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു…
ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായ കൈകളില്‍ ആണ് താന്‍ എന്ന് അവള്‍ക്കു തോന്നി…
അല്പ സമയത്തിന് ശേഷം രണ്ടു പേരും പരസ്പരം അകന്നു മാറി…
“ദേവേട്ടാ… അപ്പൊ അപ്പച്ചി… അല്ല.. അമ്… അമ്മ… അമ്മ എങ്ങനെ ഇവിടെ… അച്ഛനും ഏട്ടനും അപ്പൊ…”
പെട്ടെന്ന് ഓര്‍മ്മ വന്നത് പോലെ അവള് ചോദിച്ചു…
ദേവിന്റെ മുഖത്ത് വീണ്ടും വേദന നിറഞ്ഞു…
“പറയാന്‍ ഏറെയുണ്ട് അപ്പു… അന്ന് നിങ്ങൾ മൂന്ന് പേരുടെയും മരണ വാര്‍ത്തയാണ് ഞങ്ങളെ തേടിയെത്തിയത്… നീ.. ഭദ്രൻ.. പിന്നെ ഗോപി മാമന്…
കൂടുതൽ ഒന്നും എനിക്ക് അറിയില്ലായിരുന്നു… അവിടെ എന്തോ അപകടം… അതിൽ നിന്നും അപ്പച്ചി മാത്രം രക്ഷപ്പെട്ടു… അത്രയെ ഞാൻ കേട്ടുള്ളൂ…
ഒരു കാർ അപകടത്തിൽ നിങ്ങൾ മൂന്ന് പേരും മരിച്ചു എന്ന് ആണ് എല്ലാരും പറഞ്ഞത്… കത്തി കരിഞ്ഞ നിലയില്‍ കിട്ടിയ ശരീരങ്ങള്‍…
നിന്നെ അവസാനമായി ഒന്ന് കാണാന്‍ പോലും പറ്റിയില്ല..
വിശ്വസിക്കാൻ പറ്റിയില്ല… സത്യം അല്ലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ഒരുപാട്…
കേട്ടതു സത്യം അല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു….
പക്ഷേ അപകടത്തിൽ സാരമായി പരുക്കേറ്റ് മനോ നില തകർന്ന നിലയില്‍ അപ്പച്ചിയെ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നപ്പോൾ ആണ് ഞാന്‍ തകർന്ന് പോയത്..
നീ കൂടെ ഉണ്ടെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു….
എപ്പഴും നീ കൂടെ ഉണ്ടെന്നുള്ള തോന്നല്‍… ഒരു പത്തു വയസ്സുകാരന്റെ വട്ടായി എല്ലാരും അതിനെ കണ്ടു..
പക്ഷേ… പക്ഷേ… നീ എന്റെ മനസില്‍ എത്രത്തോളം സ്വാധീനം ചെലുത്തി എന്ന് ആര്‍ക്കും അറിയില്ലായിരുന്നു..
ശരിക്കും ഭ്രാന്ത് ആയിരുന്നു എനിക്ക്.. എല്ലാവരോടും ദേഷ്യം…
ഒന്നര വര്‍ഷത്തോളം ചികിത്സ.. പത്ത് വയസ്സുകാരന്റെ ചിന്തകൾക്ക് വിലങ്ങ് ഇടാനുള്ള ചികിത്സ…
പക്ഷേ നിന്നെ എന്റെ മനസില്‍ നിന്നും പറിച്ചു മാറ്റാന്‍ ആര്‍ക്കും കഴിഞ്ഞില്ല… “
ദേവ് കണ്ണീരോടെ പുഞ്ചിരിച്ചു…
അപ്പു അറിയുകയായിരുന്നു അവന്റെ പ്രണയം….
” പിന്നെ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു വീണ്ടും പഴയ ജീവിതം തുടങ്ങി… പക്ഷേ നിന്നെ മറക്കാൻ ഒരു ചികിത്സ കൊണ്ടും സാധിച്ചില്ല..
നീ കൂടെ ഉണ്ടെന്നുള്ള തോന്നലിൽ ജീവിച്ചു…
MBBS ന് ചേര്‍ന്നപ്പോള്‍ ആണ് അദിധിയും വീർ ഉം ജീവിതത്തിലേക്ക് കടന്നു വന്നത്…
അത്രയും നാളും മറ്റൊരു സൗഹൃദവും എന്റെ ജീവിതത്തിൽ വേണ്ട എന്ന് തീരുമാനിച്ച വ്യക്തി ആയിരുന്നു ഞാന്‍…
നിനക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെയീ കണ്ണുകളെ പോലും ഞാന്‍ മറച്ച് പിടിച്ചു…
മറ്റൊരാളും അതിനി കാണരുത് എന്ന സ്വാര്‍ത്ഥ ത…
പക്ഷേ വളരെ പെട്ടെന്ന് ആണ് വീർ എന്റെ ലൈഫിന്റെ പാര്‍ട്ട് ആയതു…
എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു സൗഹൃദം… ആരൊക്കെയോ ആണെന്ന് ഉള്ള തോന്നല്‍..
എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തു അവന്…
അതിനിടയില്‍ അദിധി വന്നു.. ആദ്യം സൗഹൃദമായി തുടങ്ങി എങ്കിലും പതിയെ അവള് അത് പ്രണയത്തില്‍ എത്തിക്കാൻ ശ്രമിക്കുന്നു എന്ന് തോന്നി..
സ്നേഹത്തോടെ വിലക്കി നോക്കി.. അവസാനം രണ്ട് പൊട്ടിച്ചു.. അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നെ അവളുടെ ശല്യം ഉണ്ടായില്ല…
പഠിത്തം കഴിഞ്ഞു പിരിഞ്ഞപ്പോഴും വീർ എന്നും എനിക്ക് സപ്പോര്‍ട്ട് ആയിട്ട് ഉണ്ടായിരുന്നു.
ഒരുപക്ഷേ നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് അറിയാവുന്ന ഒരാൾ അവന് ആണ്.. “
ദേവ് കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു…
” പിന്നെ.. പിന്നെ ദേവേട്ടൻ എങ്ങനെ എന്നെ കണ്ടെത്തി. ഞാൻ എങ്ങനെ… എനിക്ക് ഒന്നും ഓര്മയില്ലല്ലോ…. “
അപ്പു അസ്വസ്ഥയായി…
” പറയാം.. പക്ഷേ അതിനു മുന്നേ എനിക്ക് അറിയേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്… നിന്റെയും എന്റെയും സംശയങ്ങള്‍ക്ക് ഉള്ള മറുപടി ഒരാള്‍ക്ക് മാത്രമേ തരാൻ സാധിക്കു…. “
ദേവ് അവളുടെ കണ്ണുനീര് തുടച്ചു കൊണ്ട് പറഞ്ഞു…
” ആ.. ആരാ അത്… “
അപ്പുവിന്റെ സ്വരം വിറച്ചു…
” നിന്റെ അച്ഛൻ…മാധവന്…. അച്ഛന് മാത്രമെ ഇനി നമ്മളെ സഹായിക്കാന്‍ പറ്റുള്ളൂ…”
ദേവ് മടിയോടെ പറഞ്ഞു.
” അച്… അച്ഛൻ…. “
അപ്പു ഞെട്ടലോടെ പിന്നിലേക്ക് ചാഞ്ഞു…
“അപ്പു.. താന്‍ ടെന്‍ഷന്‍ ആവാതെ… പാർവതി എങ്ങനെ അപൂര്‍വ ആയി എന്നതിന്റെ ഉത്തരം തരാന്‍ നിന്റെ അച്ഛന് മാത്രമേ കഴിയൂ…
അതിനു നമ്മൾ അവിടേക്ക് പോയേ മതിയാകൂ.. “
ദേവ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു..
“ദേവേട്ടാ… അച്ഛൻ.. എന്നെ സ്വന്തം മോള് ആയി തന്നെ അല്ലെ അവര്‍ വളര്‍ത്തിയത്… പിന്നെ.. പിന്നെങ്ങനെ… അവര്‍ എന്റെ അച്ഛനും അമ്മയും തന്നെ അല്ലെ… “
അപ്പു കണ്ണീരോടെ പറഞ്ഞു… പിന്നെ തലയില്‍ ആഞ്ഞു പിടിച്ചു…
” എന്ത്.. എന്താ അപ്പു… എന്താ പറ്റിയത്….”
ദേവ് വെപ്രാളത്തോടെ ചോദിച്ചു…
” ത… തല… വേദനിക്കുന്നു… പൊട്ടി….. പോകുന്നത്…. അത്… പോലെ…. “
അപ്പു പിറുപിറുത്തു.
പിന്നെ ദേവിന്റെ കൈയിലേക്ക് കുഴഞ്ഞ് വീണു…
***********************
അപ്പു കണ്ണ് തുറക്കാന്‍ ഒരു ശ്രമം നടത്തി… ഇല്ല പറ്റുന്നില്ല…
അവള് കണ്ണുകൾ വലിച്ചു തുറന്നു…
പിന്നെ തല ചെരിച്ചു നോക്കി.. ആശുപത്രിയില്‍ ആണെന്ന് അവള്‍ക്കു മനസ്സിലായി…
” ദേവ്…. ദേവേട്ടാ….”
അവള് വിളിക്കാൻ ശ്രമിച്ചു…
ശബ്ദം കേട്ട് ഒരു നഴ്സ് ഓടി വന്നു…
“താങ്ക് ഗോഡ്.. കുട്ടിക്ക് ബോധം വന്നല്ലോ.. ഞാനിത് ദേവ് ഡോക്ടറോട് പറഞ്ഞിട്ട് വരാം…”
അതും പറഞ്ഞു അവര്‍ പുറത്തേക്ക് ഓടി… അല്പ സമയത്തിന് ശേഷം ഐ സി യു വിന്റെ വാതില്‍ തള്ളി തുറന്നു ദേവ് അകത്തേക്ക് ഓടി വന്നു..
അവനെ കണ്ടതും അവള്‍ക്കു സമാധാനം ആയി…
“ദേവ്.. ട്ടാ…. ഞാ.. ഞാൻ… “
അവള് എന്തോ പറയാൻ ശ്രമിച്ചു…
” വേണ്ട.. ഒന്നും പറയണ്ട… റസ്റ്റ് എടുക്കു.. തന്റെ ബോഡി ഭയങ്കര വീക്ക് ആണ്….”
ദേവ് അവളുടെ നെറ്റിയില്‍ തഴുകി കൊണ്ട് പറഞ്ഞു..
“ദേവ… ദേവേട്ടാ എന്റെ അടുത്ത് തന്നെ ഇരിക്കണേ….”
അവള് അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
“മം… ഉറങ്ങിക്കോ… ഞാൻ എവിടെയും പോണില്ല… “
അവളുടെ നെറ്റിയില്‍ തടവി കൊണ്ട് അവന് പറഞ്ഞു..
അവള് ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്നത് അവന് നോക്കി ഇരുന്നു…
***********************
ഐ സി യുവിന്റെ വാതില്‍ തുറന്ന് ദേവ് പുറത്തേക്ക് വന്നതും എല്ലാരും കൂടെ അവനെ പൊതിഞ്ഞു…
പിന്നെ അപ്പുവിന് ഒരു ചെറിയ പനി ഉണ്ടെന്നും അതിന്റെ ക്ഷീണം ആണെന്നും പറഞ്ഞപ്പോൾ ആണ് എല്ലാര്ക്കും സമാധാനം ആയതു…
ദേവ് തന്നെ നിര്‍ബന്ധിച്ചു എല്ലാരേയും വീട്ടിലേക്ക് പറഞ്ഞു വിട്ടു…
വീർ മാത്രം അവന് ഒരു കൂട്ടായി നിന്നു…
“ദേവ്…”
എന്തോ ആലോചിച്ചു ഇരിക്കുന്ന ദേവിന്റെ തോളില്‍ കൈവച്ച് കൊണ്ട് വീർ വിളിച്ചു..
“നീ അന്ന് പറഞ്ഞില്ലേ.. സത്യം അവളോട് പറയാതെ ഇരിക്കുന്നത് അവളോട് ഞാന്‍ ചെയ്യുന്ന ക്രൂരത ആണെന്ന്…
ഇപ്പൊ കണ്ടില്ലെ നീ.. സത്യം അറിഞ്ഞു തുടങ്ങിയപ്പോൾ ഉള്ള അവളുടെ അവസ്ഥ…
ഇനി ഒരിക്കല്‍ കൂടി അവളെ നഷ്ടപ്പെടുത്താൻ വയ്യാ എനിക്ക്…”
ദേവ് ഇടറിയ ശബ്ദത്തോടെ പറഞ്ഞു..
പറയാൻ വാക്കുകൾ ഇല്ലാതെ വീർ ഉഴറി…
” അപ്പുവിന്റെ വീട്ടുകാര്‍… “
അവന് മടിച്ചു മടിച്ചു ചോദിച്ചു…
” നാളെ എത്തും… പക്ഷേ എല്ലാം അറിയുമ്പോൾ ഉള്ള അവളുടെ പ്രതികരണം.. അതെന്നെ ഭയപ്പെടുത്തുന്നു… ഐ ഡോണ്ട് വാന്റ് ടു ലോസ് ഹെർ എഗയ്ൻ….”
ദേവ് തല കുനിച്ച് ഇരുന്നു കൊണ്ട് പറഞ്ഞു..
“ഒന്നും സംഭവിക്കില്ല… ഷി വിൽ ബി ആൾറൈറ്റ്… “
അവന്റെ തോളില്‍ തട്ടി കൊണ്ട് വീർ പറഞ്ഞൂ…
കേള്‍ക്കാന്‍ പോകുന്ന സത്യങ്ങളോട് അപ്പു എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ അവര്‍ ഇരുവരും പകച്ചു നിന്നു.. …
തുടരും…